കഴിഞ്ഞ ദിവസമാണ് ദക്ഷിണേന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍ റോഡപകടത്തിൽ മരിച്ചുവെന്ന വാർത്ത സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്. അഭ്യൂഹങ്ങൾ വന്‍തോതില്‍ പ്രചരിച്ചതോടെ താരം തന്നെ ഇവയ്ക്ക് അറുതി വരുത്തി രംഗത്തെത്തിയിരിക്കുകയാണ്. വാർത്ത പൂർണമായും അടിസ്ഥാനരഹിതമാണെന്ന് കാജല്‍ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി. കാജൽ ഒരു റോഡപകടത്തിൽ പെട്ടുവെന്നും ഗുരുതരമായി പരിക്കേറ്റുവെന്നുമായിരുന്നു ആദ്യം വന്ന പോസ്റ്റുകള്‍. പിന്നീട് മരണപ്പെട്ടു എന്നതരത്തിലുള്ള അഭ്യൂഹങ്ങളും വ്യാപിക്കുകയായിരുന്നു. പോസ്റ്റുകള്‍ക്ക് താഴെ ആശങ്കകള്‍ പ്രകടിപ്പിച്ചും പ്രാര്‍ഥനയും പിന്തുണയുമായും താരത്തിന്‍റെ നിരവധി ആരാധകരാണ് എത്തിയത്. പിന്നാലെയാണ് വ്യാജ വാര്‍ത്ത തള്ളി Read More…
Tag: Kajal Aggarwal
അന്ന് ആ സംവിധായകന്‍ പൊട്ടിക്കരയിച്ചു ; ആദ്യ സിനിമാനുഭവം തുറന്നു പറഞ്ഞ് കാജല്‍അഗര്‍വാള്‍
വിജയ്, അജിത് തുടങ്ങി നിരവധി മുന്‍നിര നായകന്മാരുടെ ചിത്രങ്ങളില്‍ തിളങ്ങി നിന്ന കാജല്‍ അഗര്‍വാള്‍ വിവാഹവും കുഞ്ഞുമൊക്കെ ആയതോടെ തല്‍ക്കാലം തിരക്കേറിയ സിനിമാജീവിതത്തിന് അവധി കൊടുത്തിരിക്കുകയാണ്. കുടുംബജീവിതത്തെ തടസ്സപ്പെടുത്താത്ത രീതിയില്‍ സിനിമ തെരഞ്ഞെടുക്കുന്ന അവര്‍ തമിഴില്‍ ഇന്ത്യന്‍ 2, തെലുങ്കില്‍ സത്യഭാമ തുടങ്ങിയ ചിത്രങ്ങളിലൂടെ തിരിച്ചുവരവ് ലക്ഷ്യമിടുന്നു. അടുത്തിടെ കാജല്‍ അഗര്‍വാള്‍ തന്റെ ആദ്യ സിനിമയില്‍ അഭിനയിച്ച അനുഭവം പങ്കുവച്ചു. തേജ സംവിധാനം ചെയ്യുന്ന ‘ലക്ഷ്മി കല്യാണം’ എന്ന തെലുങ്ക് ചിത്രത്തിലാണ് അഭിനയിക്കാന്‍ തന്നെ ആദ്യം ക്ഷണിച്ചതെന്ന് Read More…
സസ്‌പെന്റ് ചെയ്യപ്പെട്ട പോലീസുകാരിയായി കാജല്‍; സത്യഭാമയിലൂടെ നടിയുടെ വമ്പന്‍ തിരിച്ചുവരവ്
റീയല്‍ ലൈഫിലെ വിവാഹവും കുടുംബജീവിതവും അമ്മവേഷവുമൊക്കെ കഴിഞ്ഞ് റീല്‍ ലൈഫിലേക്ക് വമ്പന്‍ തിരിച്ചുവരവ് നടത്തുകയാണ് നടി കാജല്‍ അഗര്‍വാള്‍. താരത്തിന്റെ തിരിച്ചുവരവ് ചിത്രമായ സത്യഭാമയില്‍ താരം പോലീസുകാരിയായിട്ടാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. തെലുങ്ക് സിനിമയുടെ ടീസര്‍ അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സൂചന അനുസരിച്ച് താരം സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു പോലീസുകാരിയായിട്ടാണ് എത്തുന്നത്. സ്വന്തം നിലയ്ക്ക് ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ എത്തുന്ന പോലീസുകാരിയായിട്ടാണ് താരം വരുന്നത്. ആരാധകരെ ത്രസിപ്പിക്കുന്ന ഒന്നാന്തരം ആക്ഷന്‍ മൂവി ആയിരിക്കുമെന്നാണ് അണിയറക്കാര്‍ നല്‍കുന്ന സൂചന.ദീപാവലിക്ക് Read More…
തന്റെ ജീവിതത്തിലെ മറ്റൊരു സന്തോഷവാര്‍ത്ത പങ്കുവെച്ച് കാജല്‍ അഗര്‍വാള്‍ ; ചിത്രങ്ങള്‍ വൈറല്‍
മുംബൈയില്‍ നിന്നെത്തി തെന്നിന്ത്യയില്‍ വിജയം കൈവരിച്ച നിരവധി നായികമാരില്‍ മുന്‍നിരയില്‍ ഉള്ള താരമാണ് കാജല്‍ അഗര്‍വാള്‍. മഗധീര എന്ന സിനിമയിലൂടെ നടിയുടെ കരിയര്‍ ഗ്രാഫ് മാറി മറിയുകയായിരുന്നു. തമിഴില്‍ മാട്രാന്‍, തുപ്പാക്കി തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയ വേഷം കാജല്‍ അഗര്‍വാള്‍ ചെയ്തു. ഇടയ്ക്ക് ബോളിവുഡിലും സാന്നിധ്യം അറിയിച്ചു. കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴാണ് കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നത്. ബിസിനസുകാരനായ ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. കഴിഞ്ഞ വര്‍ഷം നടി അമ്മയുമായി. നീല്‍ എന്നാണ് കാജലിന്റെ Read More…
കാജല്‍ അഗവര്‍വാളിന് തകര്‍പ്പന്‍ തിരിച്ചുവരവ്; ഇന്ത്യന്‍ 2 ല്‍ നായിക തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍
തെന്നിന്ത്യയിലെ എ ലിസ്റ്റ് നടിമാരുടെ പട്ടികയിലുള്ളയാളാണ് കാജല്‍ അഗര്‍വാള്‍. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ഓടിനടന്ന് അഭിനയിച്ചിരുന്ന നടി വിവാഹം കഴിഞ്ഞ് കുഞ്ഞുമൊക്കെ ആയതോടെ തിരക്കില്‍ നിന്നും ഒരല്‍പ്പം ഇടവേളയെടുത്തു നില്‍ക്കുകയാണ്. എന്നാല്‍ നടി വന്‍ തിരിച്ചുവരവ് നടത്തുകയാണ്. ബ്രേക്കിന് ശേഷം തിരികെയെത്തിയ നടി ആദ്യം ചെയ്തത് ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ നായകനായ ഇന്ത്യന്‍-2 ആയിരുന്നു. തെലുങ്കില്‍ ബാലകൃഷ്ണയ്‌ക്കൊപ്പം ഭഗവത് കേസരി ഇന്നലെ തിയേറ്ററുകളിലെത്തി. തമിഴിനും തെലുങ്കിനും പുറമേ ഒരു ഹിന്ദിചിത്രവും താരം അഭിനയിക്കാനൊരുങ്ങുകയാണ്. ഉമ എന്ന Read More…





