തിരുവനന്തപുരം: എൻഎസ്എസ്-എസ്എൻഡിപി ഐക്യനീക്കത്തിന് പിന്നിൽ വൻ ചതിയുണ്ടായിരുന്നുവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടി അറിഞ്ഞുകൊണ്ടുള്ള നീക്കമായിരുന്നു ഇതെന്നും, അപകടം മുൻകൂട്ടി കണ്ടാണ് എൻഎസ്എസ് പിന്മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഹിന്ദു ഐക്യമായിരുന്നില്ല, മറിച്ച് എൻഎസ്എസിനെ ഒരു വർഗീയ കക്ഷിയുടെ തൊഴുത്തിൽ കെട്ടി വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഉപയോഗിക്കുക എന്നതായിരുന്നു ഇതിന്റെ യഥാർത്ഥ ലക്ഷ്യമെന്നും ഗണേഷ് കുമാർ ആരോപിച്ചു. സുകുമാരൻ നായർ എടുത്ത കൃത്യമായ തീരുമാനമാണ് ഐക്യനീക്കത്തിൽ നിന്നുള്ള പിന്മാറ്റം. തുഷാർ Read More…
Tag: k.b. Ganesh kumar
മാന്താന്‍ വന്നാല്‍ നടുവിനു കുത്തും, ഗണേഷ്‌കുമാര്‍ പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരം: വെള്ളാപ്പള്ളി
കൊട്ടാരക്കര: പണം മാത്രം മോഹിച്ചു നടക്കുന്ന രാഷ്‌ട്രീയ കോമരമാണ് മന്ത്രി കെ.ബി.ഗണേഷ്‌കുമാറെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കൊട്ടാരക്കരയില്‍ നടന്ന എസ്.എന്‍.ഡി.പി. യോഗം കൊട്ടാരക്കര, കടയ്‌ക്കല്‍ യൂണിയനുകളിലെ ശാഖാ നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷനെന്ന് വിളിച്ചാല്‍ പുണ്യം കിട്ടുമെന്നാണ് വിശ്വാസം. അഭിനവ ഗണേഷനെ വിളിച്ചാല്‍ ദൈവം ശിക്ഷിക്കുമെന്ന് ഉറപ്പാണ്. ഇയാള്‍ എം.എല്‍.എയും മന്ത്രിയുമൊക്കെ ആയതെങ്ങിനെയെന്ന് എല്ലാവര്‍ക്കുമറിയാം. കണ്ടവന്റെ സ്വത്തുക്കളിലാണ് അയാളുടെ കണ്ണ്. സമ്പത്തിനു വേണ്ടി പെങ്ങളെയായാലും അളിയനെയായാലും തള്ളിപ്പറയും. അയാള്‍ ഉറഞ്ഞ് തുള്ളുമ്പോള്‍ നമ്മള്‍ Read More…
സ്പോട്ടിൽ നടപടി..! ഹോൺ അടിച്ച് വേദിക്ക് മുന്നിലൂടെ പാഞ്ഞ് സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി KB ഗണേഷ് കുമാര്‍
കോതമംഗലം∙ ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രസംഗിച്ചു കൊണ്ടിരിക്കെ അമിത വേഗതയിൽ എത്തി ഹോൺ മുഴക്കി കടന്നുപോയ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കി. മന്ത്രി പ്രസംഗം നടത്തുന്ന വേദിയിൽ വച്ച് തന്നെയാണ് പെർമിറ്റ് റദ്ദാക്കിയ വിവരം അറിയിച്ചത്. കോതമംഗലത്ത് കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടന വേദിയിലായിരുന്നു സംഭവം. വേദി വിട്ടുപോകുന്നതിന് മുൻപ് തന്നെ മന്ത്രി നടപടി എടുക്കുകയായിരുന്നു. ജനങ്ങൾ തിങ്ങിനിൽക്കുന്നിടത്ത് ഇത്രയും വേഗത്തിൽ വാഹനം ഓടിക്കുന്നതെങ്കിൽ പൊതുവഴിയിൽ ഇത്രയും എന്ത് വലിയ വേഗത്തിലായിരിക്കും വാഹനം ഓടിക്കുകയെന്നും Read More…
“നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ല, കാശുമുടക്കിയാൽ ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാം”; ഗണേഷ് കുമാർ
കൊട്ടാരക്കര: ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ പിന്തുണച്ച് മന്ത്രി കെ.ബി. ഗണേഷ് കുമാർ. നാല് നായന്മാർ രാജിവെച്ചാൽ എൻ.എസ്.എസിന് ഒന്നുമില്ലെന്ന് ഗണേഷ് കുമാർ പറഞ്ഞു. സുകുമാരൻ നായരുടെ നിലപാടുകളിൽ രാഷ്ട്രീയമില്ല. എൻ.എസ്.എസിനെ നശിപ്പിക്കാനുള്ള പ്ലാൻ പത്തനംതിട്ടയിലാണ്. ഏത് അലവലാതികൾക്കും ഫ്ലക്സ് അടിക്കാമെന്നും ഗണേഷ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ഇന്ന് ആലപ്പുഴയിലും Read More…



