Featured Spotlight

സേന തൊട്ടടുത്ത്, തല മൊട്ടയടിച്ച് സ്ത്രീകളുടെ വസ്ത്രങ്ങൾ ധരിച്ച് ജയ്‌ഷെ കമാൻഡറുടെ വേഷപ്പകർച്ച

സുരക്ഷാസേനയുടെ വലയിലാകുമെന്ന ഘട്ടത്തിൽ പിടികൊടുക്കാതിരിക്കാൻ വേഷപ്പകർച്ചയുമായി ജയ്‌ഷെ മുഹമ്മദ് കമാൻഡർ സൈഫുല്ല ഒളിവിൽ കഴിയുന്നതായി ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരിച്ചറിയപ്പെടാതിരിക്കാൻ തന്റെ ട്രേഡ്മാർക്കായ താടി വടിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്ത ഇയാൾ, ബുർഖയും സ്ത്രീകളുടെ വസ്ത്രങ്ങളും ധരിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതായാണ് വിവരം. ഇക്കാര്യം ഡോഡ എസ്എസ്പി സന്ദീപ് മെഹ്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഭീകരന്റെ മാറിയ രൂപം വ്യക്തമാക്കുന്ന രണ്ട് വ്യത്യസ്ത പോസ്റ്ററുകൾ ഇതിനോടകം അധികൃതർ പുറത്തുവിട്ടു. ഗ്രാമീണരുടെ വിശ്വാസം നേടിയെടുക്കാൻ ഒരു ആത്മീയ ഗുരുവിന്റെ പ്രതിച്ഛായ വളർത്തിയെടുക്കുന്നതാണ് Read More…

Crime

ചെങ്കോട്ട സ്‌ഫോടനം: ഡോ. ഷഹീന്‌ പുല്‍വാമ സൂത്രധാരന്റെ ഭാര്യയുമായി ബന്ധം

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാളായ ഡോ. ഷഹീന്‍ സയീദിനു പുല്‍വാമ ആക്രമണത്തിലെ മുഖ്യ സൂത്രധാരനായിരുന്ന ജയ്‌ഷെ കമാന്‍ഡര്‍ ഉമര്‍ ഫറൂഖിന്റെ ഭാര്യ അഫീറ ബിബിയുമായി ബന്ധമുണ്ടെന്നു കണ്ടെത്തല്‍. ജയ്‌ഷെ മേധാവി മസൂദ്‌ അസറിന്റെ ബന്ധുവാണ്‌ ഉമര്‍ ഫറൂഖ്‌. 2019ലെ പുല്‍വാമ ആക്രമണത്തില്‍ 40 കേന്ദ്ര റിസര്‍വ്‌ പോലീസ്‌ സേനാംഗങ്ങള്‍ കൊല്ലപ്പെട്ടതിന്‌ പിന്നാലെ നടന്ന ഏറ്റുമുട്ടലിലാണ്‌ ഉമര്‍ ഫറൂഖ്‌ കൊല്ലപ്പെട്ടത്‌. ജയ്‌ഷെയുടെ പുതിയ വനിതാ വിഭാഗമായ ജമാഅത്ത്‌ഉല്‍മോമിനാതിലെ പ്രധാന നേതാവാണു ഉമറിന്റെ ഭാര്യ അഫീറ ബിബി. Read More…

Crime

ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ ചേർന്ന് പുൽവാമ ഭീകരന്റെ ഭാര്യയും; അഫീറ ബീബിയും സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്ത്

ന്യൂഡൽഹി∙ ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുമ്പ്, പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൽ ചേർന്നു. ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. അഫീറ ബീബി ഇപ്പോൾ ജമാത്തുൾ മൊമിനാത്തിന്റെ പ്രധാന മുഖമാണ്.  വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതിയിൽ) അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി Read More…

Crime

ഡോ. ഷഹീന്‍ ഷാഹീദിന് ഭീകരരുടെ വനിതാ വിങിന്റെ ചുമതല; ജയ്ഷെ മുഹമ്മദിന്റെ ആള്‍

ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗവില്‍നിന്നുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹീദ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ളയാളെന്ന് ​അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഫരീദാബാദ് മൊഡ്യൂളിന്റെ ഭാഗമായ ഷഹീന്‍ ഷഹീദിന്റെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് ഷഹീന്‍ അറസ്റ്റിലായത്. ഡോ ഷഹീന് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണ്. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജമാഅത്ത് Read More…

Featured Oddly News

സ്‌ത്രീകള്‍ക്കായി ജെയ്‌ഷെ മുഹമ്മദിന്റെ ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്‌’, ഫീസ് വെറും 156 ഇന്ത്യന്‍ രൂപ, നയിക്കുന്നത് അസറിന്റെ സഹോദരിമാര്‍

ന്യൂഡല്‍ഹി: ഐക്യരാഷ്‌ട്രസഭ ഭീകരസംഘടനയായി പ്രഖ്യാപിച്ച പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ്‌ സ്‌ത്രീകള്‍ക്കായി ഓണ്‍ലൈന്‍ ‘ജിഹാദി കോഴ്‌സ്‌’ നടത്തുന്നതായി വിവരം. ഫണ്ട്‌ ശേഖരിക്കാനും റിക്രൂട്ട്‌മെന്റ്‌ നടത്താനുമായി ഗ്രൂപ്പ്‌ ജമാത്ത്‌ ഉല്‍-മുമിനത്ത്‌ എന്ന പേരിലാണ്‌ ഓണ്‍ലൈന്‍ പരിശീലന കോഴ്‌സ്‌ ആരംഭിക്കുന്നത്‌. 500 പാക്‌ രൂപയാണ്‌ കോഴ്‌സ്‌ ഫീയെന്നും റിപ്പോര്‍ട്ട്‌. കോഴ്‌സിന്റെ ഭാഗമായി സ്‌ഥാപകന്‍ മസൂദ്‌ അസറിന്റെയും അദ്ദേഹത്തിന്റെ കമാന്‍ഡര്‍മാരുടെയും ബന്ധുക്കള്‍ ഉള്‍പ്പെടെ ജെയ്‌ഷെ നേതാക്കളുടെ കുടുംബാംഗങ്ങളായ സ്‌ത്രീകള്‍ ജിഹാദിനെയും ഇസ്ലാമിനെയുംകുറിച്ച്‌ മറ്റുള്ളവരെ അവരുടെ ‘കടമകള്‍’ പഠിപ്പിക്കും. അടുത്തമാസം എട്ടിന്‌ ആരംഭിക്കുന്ന Read More…

Oddly News

ജെയ്‌ഷെ മുഹമ്മദ് ആദ്യ വനിത ഭീകര യൂനിറ്റ് രൂപവത്കരിച്ചു: മസൂദ് അസറിന്റെ സഹോദരി സാദിയ അസ്ഹർ കമാൻഡർ

ഇസ്‌ലാമാബാദ്‌: വനിതാ വിഭാഗം രൂപീകരിക്കുന്നതായി പ്രഖ്യാപിച്ച്‌ പാകിസ്‌താന്‍ ആസ്‌ഥാനമായുള്ള ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദ്‌. ‘ഓപ്പറേഷന്‍ സിന്ദൂറി’ല്‍ നേരിട്ട കനത്ത തിരിച്ചടിക്ക്‌ പിന്നാലെ ഇന്ത്യയിലുള്‍പ്പെടെ ജെയ്‌ഷിന്റെസ്വാധീനം പുനരുജ്‌ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്‌ ഇതെന്നാണ്‌ വിലയിരുത്തല്‍. മസൂദ്‌ അസര്‍ നേതൃത്വം നല്‍കുന്ന ഈ ഭീകരസംഘത്തില്‍ ആദ്യമായാണ്‌ വനിതകളെ ഉള്‍പ്പെടുത്തുന്നത്‌.സായുധ ദൗത്യങ്ങളില്‍നിന്നും പോരാട്ടങ്ങളില്‍നിന്നും സ്‌ത്രീകളെ പരമ്പരാഗതമായി വിലക്കിയിരുന്ന സംഘടനയാണ്‌ ജെയ്‌ഷെ. ബുധനാഴ്‌ചയാണ്‌ അവര്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തി ‘ജമാഅത്തുല്‍ മുഅ്‌മിനാത്ത്‌’ എന്ന വനിതാവിഭാഗം രൂപീകരിച്ചത്‌. ഇതിലേക്കുള്ള റിക്രൂട്ട്‌മെന്റ്‌ ബഹാവല്‍പുരിലെ മര്‍കസില്‍ Read More…