ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗവില്‍നിന്നുള്ള വനിതാ ഡോക്ടര്‍ ഷഹീന് ഷാഹീദ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ളയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഫരീദാബാദ് മൊഡ്യൂളിന്റെ ഭാഗമായ ഷഹീന് ഷഹീദിന്റെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് ഷഹീന് അറസ്റ്റിലായത്.
ഡോ ഷഹീന് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണ്. ജെയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജമാഅത്ത് ഉൾ മൊമിനാത്തിന്റെ ഇന്ത്യൻ ചുമതലയാണ് ഷഹീൻ ഷാഹിദ് വഹിച്ചിരുന്നത്.
ലഖ്നൗവിലെ ലാല്‍ബാഗിലാണ് ഷഹീന് താമസിക്കുന്നത്. അറസ്റ്റിനിടെ ഷഹീന്റെ കാറില്‍ നിന്നും തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തിരുന്നു. ഫരീദാബാദിലെ അൽ-ഫലാഹ് സർവകലാശാലയുടെ ഭാഗമായിരുന്ന ആളാണ് ഷഹീന്. ഫദീരാബാദില്‍ നിന്നും 2900 കിലോ ഗ്രാം സ്ഫോടക വസ്തുക്കളുമായി അറസ്റ്റിലായി ഡോക്ടര്‍ മുസൈബ് എന്നയാളുമായി ഷാഹിദിക്ക് അടുത്ത ബന്ധമുണ്ട്.
ഫരീദാബാദ് കേസിൽ പ്രതിയായ ഷഹീനെ ഇന്നലെ ലക്നൗവിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുകയാണ്. ഉമറും മുസ്മിലും ജോലി ചെയ്തിരുന്ന ഫരീദാബാദിലെ (Alfalah University ) സർവകലാശാലയിൽ പരിശോധന നടന്നുവരികയാണ്. ഡോക്ടർമാരും വിദ്യാർഥികളും ജീവനക്കാരും അടക്കം എട്ടു പേരെ ചോദ്യം ചെയ്യുകയാണ്.




