ധാക്ക: മുന്‍ സെലക്‌ടര്‍ അടക്കം ദേശീയ ടീം മാനേജ്‌മെന്റിലെ അംഗങ്ങള്‍ക്കെതിരായ വനിതാ ക്രിക്കറ്റ് താരത്തിന്റെ ലൈംഗികപീഡന ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.ബി.). കഴിഞ്ഞ ദിവസമാണ് പത്രപ്രവര്‍ത്തകന്‍ റിയാസാദ് അസിമിന് നല്‍കിയ യൂട്യൂബ് ചാനല്‍ അഭിമുഖത്തില്‍ ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം ജഹനാര ആലം ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്.വനിതാ താരത്തിന്റെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സമിതി രൂപീകരിച്ചതായി ബി.സി.ബി. അറിയിച്ചു. 15 പ്രവൃത്തി ദിവസത്തിനുള്ളില്‍ കണ്ടെത്തലുകളും ശിപാര്‍ശകളും സമര്‍പ്പിക്കാന്‍ അന്വേഷണ സമിതിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ബോര്‍ഡ് അറിയിച്ചു. Read More…
Tag: Jahanara Alam
‘തോളിൽ കൈയിട്ട് ആർത്തവത്തെക്കുറിച്ച് ചെവിയിൽ ചോദിച്ചു’: മുൻ സെലക്ടറുടെ ലൈംഗികാതിക്രമത്തെക്കുറിച്ച് വനിതാ ക്രിക്കറ്റ് താരം
ധാക്ക∙ 2022 ലോകകപ്പിനിടെ ദേശീയ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിൽനിന്ന് മോശം അനുഭവം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ബംഗ്ലദേശ് വനിതാ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ ജഹനാര ആലം. വനിതാ സെലക്ടറും മാനേജറുമായി പ്രവർത്തിച്ചിരുന്ന ബംഗ്ലദേശ് മുൻ പേസ് ബോളർ മഞ്ജുറുൾ ഇസ്‌ലാം, മാനേജ്മെന്റിന്റെ ഭാഗമായിരുന്ന അന്തരിച്ച തൗഹിദ് മഹ്മൂദി, സർഫറാസ് ബാബു തുടങ്ങിയവർക്കെതിരെയാണ് ജഹനാരയുടെ ആരോപണം. ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്തിരിക്കുന്ന താരം, ഇപ്പോള്‍ ഓസ്ട്രേലിയയിലാണ് താമസം. 2025ലെ വനിതാ ലോകകപ്പിൽ ബംഗ്ലദേശ് ടീമിൽ ജഹനാര ഉൾപ്പെട്ടിരുന്നില്ല. ലോകകപ്പിനു തൊട്ടുപിന്നാലെയാണ് ഒരു Read More…


