Oddly News

30 വർഷം തുടര്‍ച്ചയായി ലോട്ടറി എടുത്തു; ഒടുവിൽ ദമ്പതികൾക്ക് 340 കോടിയുടെ ലക്കി ജാക്ക്പോട്ട്

മുപ്പതു വർഷക്കാലം തുടർച്ചയായി ലോട്ടറി എടുത്ത അമേരിക്കയിലെ ടെക്സാസിലുള്ള ദമ്പതികൾക്ക് ഒടുവിൽ 41 ദശലക്ഷം ഡോളർ (ഏകദേശം 340 കോടിയിലധികം രൂപ) സമ്മാനം . ടെക്സാസിലെ റിച്ചാർഡ്‌സൺ സ്വദേശികളായ ഈ ദമ്പതികൾ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഒരൊറ്റ നറുക്കെടുപ്പ് പോലും ഒഴിവാക്കാതെ ലോട്ടറി എടുക്കുമായിരുന്നു. ഏപ്രിൽ മാസത്തിൽ ഒരു കടയിൽ നിന്ന് വാങ്ങിയ ‘ക്വിക് പിക്’ ടിക്കറ്റിലൂടെയാണ് ഇവരെ തേടി ഭാഗ്യമെത്തിയത്. വിജയിയുടെ പങ്കാളിയാണ് ആദ്യം ടിക്കറ്റ് പരിശോധിച്ചത്. സമ്മാനം ലഭിച്ച വിവരം അറിയിച്ചപ്പോൾ പങ്കാളി തിരികെ Read More…

Oddly News

ഭാഗ്യം പരീക്ഷിച്ചത് ഒരേ നമ്പറിൽ; 69-ാം വയസ്സിൽ കോടീശ്വരി, വയോധികയ്ക്ക് 11 കോടിയുടെ ജാക്ക്പോട്ട് !

വർഷങ്ങളായി ഒരേ നമ്പറുകളിൽ ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരുന്ന മിഷിഗണിൽ നിന്നുള്ള 69-കാരിക്ക് ഒടുവിൽ 11.4 കോടി രൂപയുടെ (1.2 ദശലക്ഷം ഡോളർ) ലോട്ടോ 47 ജാക്ക്പോട്ട് അടിച്ചു. മാർച്ചിൽ നടന്ന നറുക്കെടുപ്പിൽ 02, 16, 18, 19, 26, 42 എന്നീ ആറ് നമ്പറുകളും ഒത്തുവന്നതോടെയാണ് ഈ വൻ തുക ഇവരെ തേടിയെത്തിയത്. വർഷങ്ങളായി താൻ ഉപയോഗിക്കുന്ന സ്ഥിരം നമ്പറുകൾ ആയതുകൊണ്ട് തന്നെ ഫലം വന്ന ഉടനെ അവർക്ക് വിജയം തിരിച്ചറിയാനായി. ഉറങ്ങിക്കിടന്ന ഭർത്താവിനെ വിളിച്ചുണർത്തിയാണ് താൻ ലോട്ടറി Read More…

Oddly News

ജാക്ക്പോട്ട്, വീട്‌ വൃത്തിയാക്കുന്നതിനിടെ ഓഹരികള്‍ കണ്ടെത്തി; മൂല്യം 11 ലക്ഷം രൂപ

വീട്‌ വൃത്തിയാക്കുന്നതിനിടെയാണു ചണ്‌ഡിഗഡ്‌ സ്വദേശി രത്തന്‍ ധില്ലനു ചില രേഖകള്‍ ലഭിച്ചത്‌. സൂക്ഷ്‌മ പരിശോധനയില്‍ അതു റിലയന്‍സ്‌ ഇന്‍ഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ ഓഹരികളാണെന്നു കണ്ടെത്തി. 1988 ല്‍ ഒരു ഓഹരിക്ക്‌ വെറും 10 രൂപയ്‌ക്ക്‌ വാങ്ങിയ ഓഹരികള്‍. കാര്‍ പ്രേമിയായ ധില്ലന്‌ ആ രേഖകള്‍ കൊണ്ട്‌ എന്താണു ചെയ്യേണ്ടതെന്ന്‌ അറിയില്ലായിരുന്നു. ജിജ്‌ഞാസയോടെ, മാര്‍ഗനിര്‍ദേശം ആവശ്യപ്പെട്ട്‌ അദ്ദേഹം എക്‌സില്‍ ആ രേഖകളുടെ ഫോട്ടോ പോസ്‌റ്റ്‌ ചെയ്‌തു. ‘സ്‌റ്റോക്ക്‌ മാര്‍ക്കറ്റിനെക്കുറിച്ച്‌ എനിക്ക്‌ ഒരു ധാരണയുമില്ല. ഈ ഓഹരികള്‍ ഇപ്പോഴും ഞങ്ങള്‍ക്ക്‌ സ്വന്തമാണോ Read More…

Oddly News

അടിച്ചു… ​മോളെ…. 33.76 കോടിയുടെ ജാക്ക്‌പോട്ട് അടിച്ചു യുവാവിന് ഹൃദയാഘാതം, വീഡിയോ വൈറല്‍

പെട്ടെന്ന് ലോട്ടറി അടിച്ചാല്‍ എന്താണ് സംഭവിക്കുക. കിലുക്കത്തിലെ കിട്ടുണ്ണിയെ ഓര്‍മ്മയില്ലേ? ഇന്നസന്റ് അവിസ്മരണീയമാക്കിയ വേഷം. ഇവിടെ 3.2 മില്യന്‍ പൗണ്ടിന്റെ ജാക്ക്‌പോട്ട് അടിച്ചതിന് പിന്നാലെ ഒരു യുവാവിന് സംഭവിച്ചത് ഹൃദയാഘാതമാണ്. സംഭവം നടന്നത് സിംഗപ്പുരിലെ ഒരു കാസിനോയിലാണ്. കാസിനോയുടെ തറയില്‍ വീണ് കിടക്കുന്ന യുവാവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. യുവാവ് വീണുകിടക്കുമ്പോള്‍ ഒരു സ്ത്രീ അടുത്തിരുന്ന് കരയുകയും ചുറ്റിനും കൂടി നില്‍ക്കുന്നവരോട് സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. ‘ 3.2 മില്യന്‍ പൗണ്ട് ജാക്ക് പോട്ട് അടിച്ചതിന്റെ Read More…

Oddly News

ചിക്കന്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ ട്രക്ക് ഡ്രൈവര്‍ തിരിച്ചിറങ്ങിയത് കോടീശ്വരനായി…

പെട്ടെന്ന് കോടീശ്വരനാവുക, പണം സമ്പാദിക്കുകയെന്നതൊക്കെ ഏതൊരു വ്യക്തിയുടെയും സ്വപ്‌നമാണ്. എന്നാല്‍ അത്തരത്തില്‍ ഭാഗ്യം പെട്ടെന്ന് തുണച്ച ഒരു യുവാവാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമാകുന്നത്.സംഭവം നടന്നത് യു എസിലെ വിര്‍ജീനയയിലാണ്. ന്യൂയോർക്ക് പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ട്രക്ക് ഡ്രൈവറായ റസ്സൽ ഗോമസ് എന്നയാളെയാണ് ഭാഗ്യം തുണച്ചത്. റസ്സല്‍ ഗോമസ് ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ ചിക്കനുള്‍പ്പെടെ ചില സാധനങ്ങള്‍ വാങ്ങുന്നതിനായി പോയി. അവിടെ എത്തിയപ്പോള്‍ നിരവധി സ്‌ക്രാച്ച് ടിക്കറ്റുകള്‍ കണ്ടു. ഭാഗ്യ പരീക്ഷണത്തിനായി അയാൾ ഒരു Read More…

Oddly News

2,800 കോടി രൂപയുടെ ലോട്ടറിയടിച്ചു; പണത്തിന് ചെന്നപ്പോള്‍ അബദ്ധം പറ്റിയെന്ന് കമ്പനി; ‘ഭാഗ്യവാന്‍’ നിയമപോരാട്ടത്തിന്

ന്യൂഡല്‍ഹി: ഏകദേശം 2,800 കോടി അടിച്ച ലോട്ടറി അബദ്ധമായിരുന്നെന്ന ലോട്ടറി കമ്പനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ലോട്ടറി അടിച്ചയാള്‍ നിയമനടപടിയുമായി കോടതിയില്‍. 2023 ജനുവരി 6-ന് ഒരു പവര്‍ബോള്‍ ലോട്ടറി ടിക്കറ്റ് വാങ്ങിയ ജോണ്‍ ചീക്‌സ് എന്നയാളാണ് ചൂടേടിയ തര്‍ക്കവുമായി കോടതിയില്‍ എത്തിയിരിക്കുന്നത്. വാഷിംഗ്ടണ്‍ ഡിസിയില്‍ സംഭവം ചൂടേറിയ ചര്‍ച്ചയ്ക്ക് കാരണമായി. ലോട്ടറിയെടുത്തതിന്റെ പിറ്റേന്നു നടന്ന നറുക്കെടുപ്പുമായി ബന്ധപ്പെട്ട് രണ്ടു ദിവസത്തിന് ശേഷം ലോട്ടറി കമ്പനി അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്ത നമ്പറുകളില്‍ ചീക്‌സിന്റെ നമ്പര്‍ ഉണ്ടായിരുന്നു. 340 Read More…