Oddly News

ഇറ്റാലിയന്‍ കാത്തലിക് സ്‌കൂളിലെ അധ്യാപിക; ബാക്കി സമയത്ത് അശ്‌ളീല മോഡല്‍ ; സ്‌കൂള്‍ പുറത്താക്കി

ഇറ്റാലിയന്‍ കാത്തലിക് സ്‌കൂളിലെ അധ്യാപിക പ്രായപൂര്‍ത്തിയായവര്‍ക്കുള്ള വെബ്‌ സൈറ്റ് ഒണ്‍ലിഫാന്‍സില്‍ മൂണ്‍ലൈറ്റിംഗ് നടത്തി കുടുങ്ങി. 29 കാരി എലീന മരാ ഗ എന്ന അദ്ധ്യാപികയാണ് ഒണ്‍ലിഫാന്‍സില്‍ തന്റെ അശ്‌ളീല ഉള്ളടക്കം വിറ്റഴിച്ചതാ യി കണ്ടെത്തിയത്. ഇവരെ ജോലിയില്‍ നിന്നും സ്‌കൂള്‍ സസ്‌പെന്റ് ചെയ്തിരിക്കുക യാണ്. മുതിര്‍ന്നവരുടെ വെബ്‌സൈറ്റില്‍ തന്റെ ഉള്ളടക്കം വില്‍ക്കുകയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് ചാറ്റിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റ് മാതാപിതാക്കളെ അറിയിക്കുകയും ചെയ്തുവെന്ന് ദി ടെലിഗ്രാഫിലെ ഒരു റിപ്പോര്‍ട്ട് പറയുന്നു. പരാതി ലഭിച്ചതിനുശേഷം, സ്‌കൂള്‍ ഭരണകൂടം നടപടി Read More…

Oddly News

യുദ്ധത്തില്‍ രണ്ടുരാജ്യങ്ങള്‍ക്കായി വെട്ടിമുറിക്കപ്പെട്ട നഗരം; 78 വര്‍ഷങ്ങള്‍ക്കുശേഷം ഒരുമിക്കുന്നു…!

രണ്ടാം ലോകമഹായുദ്ധകാലത്ത് രണ്ടായി വിഭജിക്കപ്പെട്ട ഒരു നഗരം 78 വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചുവരുന്നു. ഇറ്റലിക്കും സ്ലോവേനിയയ്ക്കും ഇടയിലെ ‘ഗോറിസിയ’ പട്ടണമാണ് വീണ്ടും വരുന്നത്. ഇറ്റലിക്കും സ്ലോവേനിയയ്ക്കും ഇടയില്‍ സ്ഥിതി ചെയ്തിരുന്ന നഗരം 1947 ലാണ് രണ്ടു രാജ്യങ്ങള്‍ക്കുമായി വിഭജിക്കപ്പെട്ടത്. 2025-ല്‍, രണ്ട് നഗരങ്ങളും ആദ്യത്തെ അന്തര്‍ദേശീയ യൂറോപ്യന്‍ സാംസ്‌കാരിക തലസ്ഥാനമായി വീണ്ടും ഒന്നിക്കും. 30,000 ജനസംഖ്യയുള്ള സ്ലോവേനിയയിലെ മനോഹരമായ ആസൂത്രിത മോഡേണിസ്റ്റ് പട്ടണമായ നോവാ ഗോറിക്കയും ഇറ്റലിയുടെ ഭാഗമായി മാറിയ ഗോറിസിയയുമാണ് വീണ്ടും പഴയത് പോലെ ഒന്നിക്കുന്നത്. Read More…

Good News

90 രൂപയ്ക്ക് വാങ്ങിയ വീട് നവീകരിക്കാന്‍ യുവതി ചെലവാക്കിയത് 3.8 കോടി രൂപ…!

ഷിക്കാഗോയില്‍ നിന്നുള്ള സാമ്പത്തിക ഉപദേഷ്ടാവായ മെറിഡിത്ത് ടാബോണാണ് വീട് നവീകരിക്കാന്‍ വന്‍തുക ചെലവാക്കിയത്. ഇറ്റലിയിലെ സാംബൂക്ക ഡി സിസിലിയയില്‍ 2019 ലാണ് വീട് വാങ്ങിയത്. ഇറ്റലിയിലെ ഉപേക്ഷിക്കപ്പെട്ട വീടുകളില്‍ ഒന്ന് 1.05 ഡോളറിന് (ഏകദേശം 90 രൂപ) വാങ്ങുകയായിരുന്നു. 17-ാം നൂറ്റാണ്ടിലെ വൈദ്യുതിയോ വെള്ളമോ ഇല്ലാത്തതുമായ ഒരു വീടിന് വേണ്ടി ഇപ്പോള്‍ നാല് വര്‍ഷത്തെ കാലയളവില്‍ 446,000 ഡോളര്‍ (ഏകദേശം 3.8 കോടി രൂപ) ചെലവാക്കിയിരിക്കുകയാണ്. ഇറ്റാലിയന്‍ ഗ്രാമത്തില്‍ ഒരു വീട് സൃഷ്ടിക്കാന്‍ ടാബോണ്‍ തീരുമാനിച്ചതിന് കാരണം Read More…

Travel

2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്‌നിപര്‍വ്വത ചാരം മൂടിയ നഗരം; ഇറ്റലിയില്‍ പോയാല്‍ പോംപൈ കാണാതെ മടങ്ങരുത്

ഇറ്റലിയില്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് അഗ്‌നിപര്‍വ്വത ചാരത്തിന്‍ കീഴില്‍ അടക്കം ചെയ്യപ്പെട്ടപോയ ഒരു നഗരം ഇപ്പോള്‍ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമാണ്. 1997-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സൈറ്റായി പട്ടികയില്‍ പെടുത്തിയതോടെ രാജ്യത്തിന്റെ തന്നെ ലാന്റ്മാര്‍ക്കുമായി. സമീപത്തെ വെസൂവിയസ് അഗ്നിപര്‍വ്വതം ശക്തിയോടെ പൊട്ടിത്തെറിച്ചതോടെ അതിന്റെ അടിത്തട്ടില്‍ കിടന്നിരുന്ന നഗരത്തെ ചാരം വന്നു മൂടി. അന്ന് തെരുവുകളില്‍ അനേകരാണ് ശ്വാസംമുട്ടി മരിച്ചത്. ചിലര്‍ വീടിനുള്ളില്‍ തന്നെ കിടന്നു. പിന്നീട് ഏറ്റവും പ്രശസ്തമായ കണ്ടെത്തലായി അത് മാറുന്നത് വരെ നഗരം ഏറെക്കുറെ Read More…

Oddly News

ഇറ്റലിയിലെ ‘ആളെക്കൊല്ലി’ പര്‍വ്വതം ; മുകളില്‍നിന്നും ചാടിയ നാലാമത്തെ മൗണ്ടന്‍ജംപറും മരണമടഞ്ഞു

‘ശപിക്കപ്പെട്ട പര്‍വ്വതം’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇറ്റാലിയന്‍ പര്‍വ്വതത്തിന്റെ മുകളില്‍ നിന്നും ചാടിയ നാലാമത്തെ സാഹസികനും മരണമടഞ്ഞു. ലോംബാര്‍ഡിയിലെ അബ്ബാഡിയ ലാരിയാനയ്ക്ക് മുകളിലുള്ള പിയാനി ഡെയ് റെസിനെല്ലി പര്‍വതത്തിനാണ് ആളെകൊല്ലിയെന്ന ദുഷ്പേര്. കഴിഞ്ഞദിവസം ഒരു അമേരിക്കന്‍ ബേസ് ജമ്പര്‍ നടത്തിയ ശ്രമവും പാളി. 3,000 താഴ്ചയിലേക്ക് വീണ ജമ്പര്‍ മരണമടഞ്ഞു. ഡോളോമൈറ്റിലെ പാറയുടെ അരികില്‍ നിന്ന് ചാടി ഈ വേനല്‍ക്കാലത്ത് മരിക്കുന്ന നാലാമത്തെ വ്യക്തിയാണ് 33 കാരനായ ഡേവിഡ് കിംബോള്‍. തന്റെ പാരച്യൂട്ട് ശരിയായി തുറക്കാത്തതിനെ തുടര്‍ന്നാണ് വീണതെന്നാണ് Read More…

Sports

സംസ്‌ക്കാരം താറുമാറാക്കും ; ഇറ്റലിയിലെ ഒരു നഗരസഭ ക്രിക്കറ്റുകളി നിരോധിച്ചു…!

ശക്തമായ കുടിയേറ്റ ഇസ്‌ളാമിക വിരുദ്ധതയുടെ ഭാഗമായി നഗരത്തില്‍ ക്രിക്കറ്റ് കളി നിരോധിച്ച ഇറ്റാലിയന്‍ മേയറുടെ നടപടി വിവാദമാകുന്നു. സംസ്‌ക്കാരത്തെ അപകടത്തിലാക്കുന്നു എന്ന പേരില്‍ ഇറ്റലിയിലെ മോണ്‍ഫാല്‍കോണ്‍ നഗരത്തിലെ മേയര്‍ അന്ന മരി സിസെന്റയാണ് ക്രിക്കറ്റ് നിരോധിച്ചിരിക്കുന്നത്. നിരോധനം മറികടന്ന് കളിക്കാന്‍ നോക്കിയാല്‍ 100 യൂറോ പിഴയും പ്രഖ്യാപിച്ചു. 30,000-ത്തിലധികം ആളുകള്‍ താമസിക്കുന്ന നഗരത്തിലെ താമസക്കാരില്‍ മൂന്നിലൊന്നും വിദേശികളും ഭൂരിഭാഗവും ബംഗ്ലാദേശി മുസ്ലീങ്ങളുമാണ്. യൂറോപ്പിലെ ഏറ്റവും വലിയ കപ്പല്‍നിര്‍മ്മാണശാല കൂടിയായ ഇവിടെ ക്രൂയിസ് കപ്പലുകള്‍ നിര്‍മ്മിക്കാന്‍ 1990 കളില്‍ Read More…

Sports

ഒളിമ്പിക്‌സിനിടയില്‍ വിവാഹ മോതിരം നഷ്ടപ്പെട്ടു ; ഭാര്യക്ക് ഇറ്റാലിയന്‍ താരത്തിന്റെ ക്ഷമാപണ കത്ത്

ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇറ്റലിക്കാരനായ ജിയാന്‍മാര്‍ക്കോ തംബെരിക്ക് സ്വര്‍ണ്ണം നഷ്ടമായി. 2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിനത്തില്‍ തന്നെ ഇറ്റാലിയന്‍ ഹൈജമ്പര്‍ക്ക് തന്റെ വിവാഹമോതിരം നഷ്ടമായി. 2024 പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ അത്ലറ്റുകളുടെ പരേഡിനിടെയാണ് സംഭവം. ചടങ്ങില്‍ ഇറ്റലിയുടെ പുരുഷ പതാകവാഹകനായിരുന്നു ജിയാന്‍മാര്‍ക്കോ തംബെരി. സെന്‍ നദിയിലെ ഉദ്ഘാടന ചടങ്ങില്‍ ഇറ്റാലിയന്‍ പതാക വീശിയപ്പോള്‍ 32കാരന്റെ വിരലില്‍ നിന്ന് മോതിരം തെന്നി നദിയില്‍ വീണു.ഇന്‍സ്റ്റാഗ്രാമിലെ വിശദമായ കുറിപ്പില്‍, അദ്ദേഹം തന്റെ ഭാര്യ ചിയാര ബോണ്ടേമ്പി തംബെരിയോട് Read More…

Crime

മാന്നാര്‍ മോഡല്‍ കേസ് ഇറ്റലിയിലും ; ഭാര്യയെ കൊലപ്പെടുത്തി, ജീവിച്ചിരിപ്പുണ്ടെന്നു കാണിക്കാന്‍ അവരുടെ ഫോണ്‍ ഉപയോഗിച്ച് ഭര്‍ത്താവ്

കേരളത്തില്‍ 15 വര്‍ഷത്തിന് ശേഷം കാണാതായെന്ന് കരുതിയ യുവതിയെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട് കേസ് കോളിളക്കം സൃഷ്ടിക്കുകയാണ്. സംഭവത്തോട് ഏറെ സമാനതയുള്ള സംഭവം ഇറ്റലിയിലും. ഭാര്യയെ കാണാതായ കേസില്‍ ട്രക്ക് ഡ്രൈവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് അവര്‍ ജീവനോടെ ഉണ്ടെന്ന് നാടകം നടത്തി ആള്‍ക്കാരെ മാസങ്ങളോളം കബളിപ്പിച്ചതായി സംശയം. ഇറ്റാലിയന്‍ ട്രക്ക് ഡ്രൈവര്‍ 43 കാരനായ ഇഗോര്‍ സൊല്ലായി തന്റെ 42 കാരി ഭാര്യ ഫ്രാന്‍സെസ്‌ക ഡീദ്ദയെയാണ് കൊലപ്പെടുത്തിയിരിക്കാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഭാര്യയെ ഇല്ലാതാക്കിയ് ശേഷം അവരുടെ ഫോണ്‍ ഉപയോഗിച്ച് Read More…

Crime

സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മില്‍ വഴക്ക് ; 59 കാരന്‍ അനുജന്‍ 65 കാരന്‍ ചേട്ടന്റെ തലയറുത്ത് എറിഞ്ഞു

സഹോദരങ്ങളായ വൃദ്ധന്മാര്‍ തമ്മിലുണ്ടായ വഴക്കിനെ തുടര്‍ന്ന് അനുജന്‍ ജേഷ്ഠന്റെ തല അറുത്തെടുത്ത് ബാല്‍ക്കെണിയില്‍ നിന്നും തെരുവിലേക്ക് എറിഞ്ഞു. ഇറ്റലിയിലെ നേപ്പിള്‍സില്‍ ഉണ്ടായ സംഭവത്തില്‍ 65 കഴിഞ്ഞ മൂത്തയാള്‍ ആനിബെല്‍ ആണ് കൊല്ലപ്പെട്ടത്. നേപ്പിള്‍സില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയുള്ള ചെറിയ പട്ടണമായ പന്നാറാനിലാണ് സംഭവം. 59 കാരന്‍ അനുജന്‍ ബെനീറ്റോയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം അറിവായിട്ടില്ല. രണ്ടുപേരും താമസിക്കുന്നത് ഒരു വീട്ടിലാണ്. നിസ്സാര പ്രശ്നങ്ങളെ ചൊല്ലിയുള്ള വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു. അയല്‍വാസികള്‍ കേള്‍ക്കുന്ന Read More…