മുംബൈ ∙ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനത്തുനിന്ന് സൂര്യകുമാർ യാദവിനെ മാറ്റാൻ ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐയാണ് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഈ വിവരം പുറത്തുവിട്ടത്. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം ബോർഡിന്റെ അപെക്സ് കൗൺസിലിനെ അറിയിക്കും. സൂര്യകുമാറിനെ മാറ്റുന്നതിൽ സെലക്ടർമാരും മുഖ്യപരിശീലകൻ ഗൗതം ഗംഭീറും ഒരേ നിലപാടിലാണോ എന്ന കാര്യം ബിസിസിഐ സെക്രട്ടറി ദേവാജിത് സക്കിയ കൗൺസിലിന് മുന്നിൽ വ്യക്തമാക്കും. കഴിഞ്ഞ ഒന്നര വർഷത്തോളമായി ഫോമിലല്ലാത്ത Read More…
Tag: Ishan Kishan
ചെന്നൈക്കെതിരെ അഞ്ച് വിക്കറ്റ് ജയം, പ്ലേഓഫിലേക്ക് ഹൈദരാബാദ്; ഇഷാൻ കിഷന് അർധ സെഞ്ച്വറി
ചെന്നൈയിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ അഞ്ച് വിക്കറ്റിന് തോൽപിച്ച് സൺറൈസേഴ്‌സ് ഹൈദരാബാദ് പ്ലേഓഫ് യോഗ്യത നേടി. ചെന്നൈ ഉയർത്തിയ 181 റൺസ് എന്ന വിജയലക്ഷ്യം ആറ് പന്ത് ബാക്കിനിൽക്കെ ഹൈദരാബാദ് മറികടക്കുകയായിരുന്നു. അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെയും മികച്ച രീതിയിൽ ബാറ്റ് ചെയ്ത ഹെൻറിച്ച് ക്ലാസന്റെയും പ്രകടനമാണ് ഹൈദരാബാദിന് തുണയായത്. ഈ വിജയത്തോടെ ഹൈദരാബാദിനൊപ്പം ഗുജറാത്ത് ടൈറ്റൻസും പ്ലേഓഫ് ഉറപ്പിച്ചു. നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്‌സ് 20 Read More…
വൈഭവിന്റെ സെഞ്ചുറിക്ക് സൺറൈസേഴ്സിന്റെ മറുപടി; 18.3 ഓവറിൽ ജയം, രാജസ്ഥാൻ റോയൽസിനു മൂന്നാം തോൽവി
ജയ്പുർ സവായ് മാൻസിങ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഐപിഎൽ പോരാട്ടത്തിൽ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ സെഞ്ചറി പാഴായി. കൂറ്റൻ സ്കോർ ഉയർത്തിയിട്ടും സൺറൈസേഴ്സ് ഹൈദരാബാദിനോട് അഞ്ച് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് തോൽവി വഴങ്ങിയത്. രാജസ്ഥാൻ മുന്നോട്ടുവെച്ച 229 റൺസ് എന്ന വലിയ ലക്ഷ്യം ഒൻപത് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് മറികടന്നു. ഇതോടെ ഈ സീസണിലെ തങ്ങളുടെ മൂന്നാം തോൽവിയാണ് രാജസ്ഥാൻ സ്വന്തം മണ്ണിൽ ഏറ്റുവാങ്ങിയത്. മറുപടി ബാറ്റിങ്ങിൽ ഇഷാൻ കിഷന്റെയും അഭിഷേക് ശർമയുടെയും Read More…
ഹൈദരാബാദ് നായകസ്ഥാനം ഒഴിയാനൊരുങ്ങി ഇഷാൻ കിഷൻ ? രാജസ്ഥാനെതിരായ വിജയത്തിന് പിന്നാലെ നാടകീയ നീക്കം
രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ ‘ആശയവിനിമയ തകരാറുകളെ’ തുടർന്ന് ഇഷാൻ കിഷൻ സൺറൈസേഴ്സ് ഹൈദരാബാദ് നായകസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. തിങ്കളാഴ്ച രാജസ്ഥാനെതിരെ 57 റൺസിന്റെ വിജയം നേടിയെങ്കിലും തന്റെ ടീമംഗങ്ങളുടെ പ്രകടനത്തിൽ കിഷൻ അത്ര സംതൃപ്തനായിരുന്നില്ല. മത്സരത്തിന് ശേഷം ക്യാപ്റ്റൻ എന്ന നിലയിൽ താൻ നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് അദ്ദേഹം തുറന്നുസംസാരിച്ചു. ടീമിൽ ആശയവിനിമയ പ്രശ്നങ്ങൾ ഉണ്ടെന്നും അത് ഗുണകരമല്ലെന്നും അദ്ദേഹം വിലയിരുത്തി. ഗ്രൗണ്ടിന്റെ പുറംഭാഗത്ത് നിൽക്കുന്നത് ബൗളർമാരുമായി കൂടുതൽ നന്നായി സംസാരിക്കാൻ തന്നെ സഹായിക്കുമെന്ന് അദ്ദേഹം കരുതുന്നു. ക്യാപ്റ്റൻ Read More…
ഇഷാൻ കിഷന്റെ സെഞ്ച്വറി മോഹം തകർത്ത് ഫിൽ സാൾട്ടിന്റെ ‘പറക്കും ക്യാച്ച്’! വീഡിയോ
ഐപിഎൽ 2026-ലെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിൽ ആർസിബി താരം ഫിൽ സാൾട്ടിന്റെ തകർപ്പൻ പ്രകടനം ശ്രദ്ധേയമായി. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ അവിശ്വസനീയമായ റീഫ്ലെക്സുകളിലൂടെ ഫിൽ സാൾട്ട് കാണികളെ അമ്പരപ്പിച്ചു. അഭിനന്ദൻ സിംഗ് എറിഞ്ഞ ഫുൾ ടോസ് പന്ത് സൺറൈസേഴ്സ് നായകൻ ഇഷാൻ കിഷൻ ഓഫ് സൈഡിലേക്ക് ആഞ്ഞടിച്ചെങ്കിലും, ഡീപ്പ് ബാക്ക്വേർഡ് പോയിന്റിൽ നിന്ന് വലത്തോട്ട് ഓടിയെത്തിയ സാൾട്ട് വായുവിൽ ഉയർന്നുചാടി ഒറ്റക്കൈയ്യിൽ പന്ത് പിടികൂടുകയായിരുന്നു. ക്യാപ്റ്റനായുള്ള തന്റെ ആദ്യ Read More…
ബാറ്റിങ് റാങ്കിങ്ങിൽ കുതിച്ച് സഞ്ജു; രണ്ടാമനായി ഇഷാൻ, ടോപ് 10ൽ നാല് ഇന്ത്യക്കാർ; ഒന്നാം സ്ഥാനം പോയി വരുണ്‍
ദുബായ്: ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിനു പിന്നാലെ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങളടെ വമ്പന്‍ കുതിപ്പ്. ലോകകപ്പിലെ താരമായ സഞ്‌ജു സാംസണ്‍ റാങ്കിങ്ങില്‍ ഏറ്റവും കുതിപ്പുണ്ടാക്കി. 18 സ്‌ഥാനങ്ങള്‍ മെച്ചപ്പെടുത്തി 637 പോയിന്റോടെ 22 ലെത്തി. സഞ്‌ജുവിന്റെ കരിയറിലെ ഏറ്റവും ഉയര്‍ന്ന റാങ്കാണിത്. ലോകകപ്പിന് തൊട്ടു മുന്‍പ് ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 പരമ്പരയില്‍ നിരാശപ്പെടുത്തിയതോടെ സഞ്‌ജു ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 65-ാം സ്‌ഥാനത്തേക്കു വീണിരുന്നു. വെസ്‌റ്റിന്‍ഡീസിനെതിരെ സൂപ്പര്‍ 8 മത്സരത്തിലെ മിന്നും പ്രകടനത്തോടെ 40-ാം സ്‌ഥാനത്തെത്തി. സെമി Read More…
പ്രായം വെറും നമ്പറല്ലേ? ഇഷാൻ കിഷനും കാമുകി അദിതിയും തമ്മിലുള്ള പ്രായവ്യത്യാസം ചർച്ചയാകുന്നു
ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലിലെ ഇന്ത്യയുടെ ആവേശകരമായ വിജയത്തിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷനും കാമുകി അതിഥി ഹുണ്ടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരവിഷയം. ഇന്ത്യയുടെ ചരിത്ര വിജയത്തിന് ശേഷം നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇരുവരെയും ഒരുമിച്ച് കണ്ടത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കി. മത്സരസമയത്ത് ഗാലറിയിൽ ഇരുന്ന് ഇഷാനെ പ്രോത്സാഹിപ്പിച്ച അതിഥി, വിജയത്തിന് ശേഷം താരങ്ങൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം മൈതാനത്തെത്തി സന്തോഷം പങ്കിട്ടു. ഇവരുടെ ചിത്രങ്ങൾ ഓൺലൈനിൽ തരംഗമായതോടെ, ഇരുവരുടെയും കെമിസ്ട്രിയെയും അതിഥിയുടെ Read More…
അവസാന ഗ്രൂപ്പ് പോരാട്ടത്തിന് ഇന്ത്യ ഇന്ന്: കിഷന് വിശ്രമമെങ്കിൽ സഞ്ജുവിന് നറുക്കുവീഴും
അഹമ്മദാബാദ്: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് എ ഗ്രൂപ്പിലെ അവസാന മത്സരത്തിനായി ഇന്ത്യയിറങ്ങും. അഹമ്മദബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതല്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളി. മൂന്ന് കളികളും ജയിച്ച് ആറ് പോയിന്റ് നേടിയ ഇന്ത്യ സൂപ്പര്‍ എട്ട് ഉറപ്പാക്കി. മൂന്ന് കളികളില്‍നിന്ന് ഒരു ജയം മാത്രമുള്ള ഡച്ചുകാര്‍ക്ക് സൂപ്പര്‍ എട്ട് അപ്രാപ്യമാണ്. നരേന്ദ്ര മോദി സ്‌റ്റേഡിയം റണ്ണൊഴുകലിനു പേരുകേട്ടതാണ്. ഇതുവരെ നടന്ന രണ്ട് മത്സരങ്ങളും അതിനു തെളിവാണ്. ദക്ഷിണാഫ്രിക്ക 213 റണ്ണും ന്യൂസിലന്‍ഡ് Read More…
നമീബിയയും നമിച്ചു! ഇന്ത്യക്ക് 93 റണ്‍സ് ജയം; ‘കറക്കി വീഴ്ത്തി’ വരുൺ, 3 വിക്കറ്റ്, സഞ്‌ജുവിന് 8പന്തില്‍ 22 റണ്‍സ്
ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യക്കെതിരേ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ആഫ്രിക്കന്‍ രാജ്യം നമീബിയ അത്ഭുതങ്ങളൊന്നും കാണിക്കാതെ കീഴടങ്ങി. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നമീബിയയെ 93റണ്‍സിനു പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 209/9 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയയ്‌ക്ക് 18.2 ഓവറില്‍ 116 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നമീബിയക്കായി ഓപ്പണര്‍മാരായ ലൗറന്‍ സ്‌റ്റീന്‍കാമ്പ് (20 പന്തില്‍ 29), ജാന്‍ ഫ്രൈലങ്ക് (15 പന്തില്‍ 22) എന്നിവര്‍ മികച്ച തുടക്കം നല്‍കി ഒരുഘട്ടത്തില്‍ വിജയ തീരത്തെത്തിക്കുമെന്ന Read More…








