Featured Sports

നമീബിയയും നമിച്ചു! ഇന്ത്യക്ക്‌ 93 റണ്‍സ്‌ ജയം; ‘കറക്കി വീഴ്ത്തി’ വരുൺ, 3 വിക്കറ്റ്, സഞ്‌ജുവിന് 8പന്തില്‍ 22 റണ്‍സ്

ന്യൂഡല്‍ഹി: ട്വന്റി-20 ലോകകപ്പ്‌ ക്രിക്കറ്റ്‌ ഗ്രൂപ്പ്‌ എ മത്സരത്തില്‍ ഇന്ത്യക്കെതിരേ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ആഫ്രിക്കന്‍ രാജ്യം നമീബിയ അത്ഭുതങ്ങളൊന്നും കാണിക്കാതെ കീഴടങ്ങി. ഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ നമീബിയയെ 93റണ്‍സിനു പരാജയപ്പെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 209/9 എന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയയ്‌ക്ക് 18.2 ഓവറില്‍ 116 റണ്‍സ്‌ നേടാനെ സാധിച്ചുള്ളൂ. നമീബിയക്കായി ഓപ്പണര്‍മാരായ ലൗറന്‍ സ്‌റ്റീന്‍കാമ്പ്‌ (20 പന്തില്‍ 29), ജാന്‍ ഫ്രൈലങ്ക്‌ (15 പന്തില്‍ 22) എന്നിവര്‍ മികച്ച തുടക്കം നല്‍കി ഒരുഘട്ടത്തില്‍ വിജയ തീരത്തെത്തിക്കുമെന്ന Read More…

Featured Sports

1,2,3…. തുടരെ മൂന്നു സിക്സറുകള്‍; പിന്നെ ബൗണ്ടറി; അടുത്ത പന്തില്‍ സഞ്ജു സാംസണ്‍ പുറത്ത്

ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരായ മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു എട്ടു പന്തില്‍ 22 റണ്‍സെടുത്ത് പുറത്തായി. അവസാന നാലു പന്തില്‍ മൂന്നു സിക്സറും ഒരു ബൗണ്ടറിയും നേടിയ ശേഷമാണ് സഞ്ജു പുറത്തായത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് ക്യാച്ചെടുത്തത്. വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുത്ത ഇഷാനും പുറത്തായി. 24 പന്തില്‍നിന്ന് 61 റണ്‍സാണ് ഇഷാന്റെ സംഭാവന. 11 പന്തില്‍നിന്ന് 20 റണ്‍സെടുത്ത തിലക് വര്‍മ്മയും ക്യാപ്റ്റന്‍ Read More…

Featured Sports

ബുംറയുടെ യോർക്കറില്‍ ഇഷാന്റെ കാൽവിരലിന് പരിക്കേറ്റു, നമീബിയക്കെതിരായ മത്സരത്തില്‍ ആശങ്ക

ന്യൂഡൽഹി: ഇന്ത്യ – നമീബിയക്കെതിരായ ഗ്രൂപ്പ് എ മത്സരത്തിന് മുന്നോടിയായി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ഓപ്ഷണൽ നെറ്റ് സെഷനിടെ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷന്റെ കാൽവിരലിന് പരിക്കേറ്റത് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയെ ആശങ്കയിലാഴ്ത്തി. പരിശീലനത്തിന്റെ തുടക്കത്തിൽ ജസ്പ്രീത് ബുംറ എറിഞ്ഞ മൂർച്ചയുള്ള യോർക്കർ ഇടതുകാലിൽ അടിച്ചതിനെത്തുടർന്ന് കിഷൻ കടുത്ത വേദനയിലായിരുന്നു. ബുംറ, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ എന്നിവരെ നേരിടാനായി നെറ്റ്സിൽ ആദ്യമായി എത്തിയത് കിഷനായിരുന്നു. പന്തേറ്റതിന് പിന്നാലെ വേദന കൊണ്ട് മുഖം ചുളിച്ച Read More…

Sports

അഭിഷേക് പൂർണമായും ഫിറ്റല്ല, സഞ്ജു ഇഷാനൊപ്പം ഓപ്പണറാകും? നെറ്റ്സിൽ മണിക്കൂറുകളോളം പരിശീലനം

ന്യൂഡല്‍ഹി: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പില്‍ നമീബിയയ്‌ക്കെതിരായ ഇന്ത്യയുടെ അടുത്ത മത്സരത്തില്‍ ഓപ്പണര്‍ അഭിഷേക്‌ ശര്‍മ കളിക്കുന്ന കാര്യം സംശയത്തില്‍. ടീം പരിശീലനത്തിനിറങ്ങിയപ്പോള്‍ അഭിഷേക്‌ ശര്‍മ കൂടെയില്ലായിരുന്നു. അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തിലാണു മത്സരം. അഭിഷേക്‌ ശര്‍മ അസുഖത്തില്‍നിന്ന്‌ മോചിതനായില്ലെങ്കിലും തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന്‌ ബാറ്റിങ്‌ കോച്ച്‌ റയാന്‍ ടെന്‍ ദോഷെ പറഞ്ഞു. അഭിഷേക് പൂർണമായും ഫിറ്റ്നസിലേക്കു മടങ്ങിയെത്തിയിട്ടില്ലെന്നാണു പുറത്തുവരുന്ന വിവരം. 12നാണ് ഇന്ത്യ– നമീബിയ പോരാട്ടം. പാക്കിസ്ഥാനെതിരായ മത്സരത്തിനു മുൻപ് അഭിഷേകിന് വിശ്രമം അനുവദിക്കാൻ തീരുമാനിച്ചാൽ, സഞ്ജു സാംസണ്‍– ഇഷാൻ Read More…

Featured Sports

സഞ്ജുവിന്റെ കാര്യം ‘തീരുമാന’മായി? ഓപ്പണര്‍, കീപ്പര്‍ സ്ഥാനങ്ങള്‍ ഇഷാന്‍ കൊണ്ടുപോയി, സന്നാഹ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ

നവി മുംബൈ: ട്വന്റി20 ക്രിക്കറ്റ്‌ ലോകകപ്പിനു മുന്നോടിയായി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന സന്നാഹ മത്സരത്തിൽ ബാറ്റിങ്ങിന് ഇറക്കാത്തതോടെ സഞ്ജു സാംസൺ ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം കിട്ടില്ലെന്ന് ഉറപ്പായി. ഇത്തരം മത്സരങ്ങളില്‍ ടീമിലുള്ള 15 പേര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഗ്രൗണ്ടിലിറങ്ങാം. എന്നിട്ടും സഞ്ജുവിനെ ബാറ്റിങ്ങിന് ഇറക്കാതിരുന്നതോടെ ടീം മാനേജ്മെന്റ് നയം വ്യക്തമായി. ബുമ്രയെയും വാഷിങ്ടനെയും കൂടാതെ ഇന്ത്യൻ നിരയിൽ ബാറ്റിങ്ങിനും ബോളിങ്ങിനും അവസരം ലഭിക്കാത്തത് സഞ്ജുവിനു മാത്രമാണ്. ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറായപ്പോൾ സഞ്ജു ഇറങ്ങിയത് ഫീൽഡിങ്ങിന്. ന്യൂസീലൻഡിനെതിരായ Read More…

Featured Sports

ടി 20 ലോകകപ്പ് ഇലവനിൽ സഞ്ജു ഉണ്ടാകില്ല? സെഞ്ചുറിക്കു പിന്നാലെ വിക്കറ്റ് കീപ്പറായും ഇഷാൻ; ഞെട്ടി ആരാധകർ

തിരുവനന്തപുരം: കാര്യവട്ടം ടി20-യിൽ ഇന്ത്യൻ ബാറ്റിങ്ങിനു പിന്നാലെ കണ്ട അപ്രതീക്ഷിത മാറ്റത്തിൽ ഞെട്ടി ആരാധകർ.  കാര്യവട്ടം ട്വന്‍റി 20യില്‍ വിക്കറ്റ് കീപ്പിങില്‍ സഞ്ജുവിന് പകരം ഇഷാന്‍ കിഷന്‍. വെടിക്കെട്ട് ബാറ്റിങിന് ശേഷമാണ് ഇഷാന്‍ വിക്കറ്റ് കീപ്പ് ചെയ്യുന്നത്. ടീം ഷീറ്റില്‍ സഞ്ജു സാംസണാണ് വിക്കറ്റ് കീപ്പറായിട്ടുള്ളതെങ്കിലും രണ്ടാം ഇന്നിങിസില്‍ ഇഷാന്‍ കീപ്പറായി എത്തുകയായിരുന്നു.  ടി20 ലോകകപ്പ് ടീമിലടക്കം ഒന്നാം വിക്കറ്റ് കീപ്പറായുണ്ടായിരുന്ന സഞ്ജുവിനെ വിക്കറ്റ് കീപ്പർ സ്ഥാനത്തു നിന്ന് മാറ്റിയത് ലോകകപ്പിലെ ടീം കോമ്പിനേഷന്റെ സൂചനകൾ നൽകുന്നതാണ്. സ്വന്തം Read More…

Featured Sports

സ്വന്തം നാട്ടുകാരുടെ മുമ്പില്‍ സഞ്ജു ബെഞ്ചില്‍! ഒഴിവാക്കാന്‍ ഒറ്റ വഴി മാത്രം ; മൂന്നാം ട്വന്റി20 ഇന്ന്

ഗുവാഹാത്തി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്നു നടക്കും. ഗുവാഹാത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. അഞ്ച് ട്വന്റി20 കളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ത്തിനു മുന്നിലാണ്. ജയം തുടര്‍ന്നാല്‍ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. ബര്‍സാപാരയില്‍ റണ്ണൊഴുകും പിച്ചാണ്. നാല് വര്‍ഷം മുമ്പ് നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയെ 16 റണ്ണിനു തോല്‍പ്പിച്ചിരുന്നു. ന്യൂസീലൻഡിനെതിരായ രണ്ടാം ടി20 മത്സരത്തിലും നിരാശപ്പെടുത്തിയതോടെ സഞ്ജു സാംസൺ കടുത്ത സമ്മർദത്തിലാണ്. ആദ്യ Read More…

Featured Sports

അടിയോടടി; 23 ഇന്നിങ്സിനു ശേഷം ക്യാപ്റ്റന് ഒരു ഫിഫ്റ്റി; കിവികളെ തല്ലി പറപ്പിച്ച് ഇഷാനും സൂര്യയും ദുബെയും, ഇന്ത്യയ്ക്ക് 7വിക്കറ്റ് ജയം

റായ്‌പുര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യക്ക്‌ ഏഴ്‌ വിക്കറ്റ്‌ ജയം. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ ആറ്‌ വിക്കറ്റിന്‌ 208 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇന്ത്യ കളി തീരാന്‍ 28 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. നായകന്‍ സൂര്യകുമാര്‍ യാദവ്‌ (37 പന്തില്‍ നാല്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം പുറത്താകാതെ 82), ശിവം ദുബെ (18 പന്തില്‍ മൂന്ന്‌ സിക്‌സറും ഒരു ഫോറുമടക്കം 36) എന്നിവര്‍ ചേര്‍ന്നാണ്‌ വിജയ റണ്ണെടുത്തത്‌. അഞ്ച്‌ Read More…

Featured Sports

ആഭ്യന്തരം കളിച്ച് തെളിയിച്ചിട്ടൊന്നും കാര്യമില്ല, ഷമിയെ വീണ്ടും തഴഞ്ഞു, ദേവ്ദത്ത് പടിക്കൽ, ഇഷാൻ കിഷൻ പുറത്ത്, ഗില്ലും അയ്യരും മടങ്ങിയെത്തി

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള 15 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. നായകന്‍ ശുഭ്‌മന്‍ ഗില്ലും ഉപ നായകന്‍ ശ്രേയസ്‌ അയ്യരും മടങ്ങിയെത്തി. രണ്ടാം വിക്കറ്റ്‌ കീപ്പറായി ഋഷഭ്‌ പന്ത്‌ സ്‌ഥാനം നിലനിര്‍ത്തി. ഇഷാന്‍ കിഷനെയോ ധ്രുവ്‌ ജുറലിനെയോ പന്തിനു പകരം പരിഗണിക്കുമെന്ന്‌ അഭ്യൂഹമുണ്ടായിരുന്നു. പേസര്‍ മുഹമ്മദ്‌ സിറാജിനെ തിരിച്ചു വിളിച്ചപ്പോള്‍ മുഹമ്മദ്‌ ഷമിയെ വീണ്ടും തഴഞ്ഞു. മുന്‍ നായകന്‍മാരായ വിരാട്‌ കോഹ്ലിയും രോഹിത്‌ ശര്‍മയും ടീമിലുണ്ട്‌. ടീമിലെത്തിയെങ്കിലും കായിക ക്ഷമതാ പരിശോധന കടന്നാലെ ശ്രേയസ്‌ Read More…