Sports

ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തേണ്ട ; ഐപിഎല്ലില്‍ വിരാട്‌കോഹ്ലി മറുപടിനല്‍കും

ഹൈദരാബാദ്: വരാനിരിക്കുന്ന ടി20 ലോകകപ്പ് ടീമില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌കോഹ്ലിയെ ഉള്‍പ്പടുത്തുമോ എന്ന കാര്യത്തില്‍ ഒരു തീരുമാനവും അന്തിമമായി അറിയാനാകാതെ വിഷമിക്കുകയാണ് ആരാധകര്‍. അതിനിടയില്‍ ഐപിഎല്ലിന് ഒരുങ്ങുകയാണ് ആര്‍സിബി താരം വിരാട്‌കോഹ്ലി. ഇന്ത്യയുടെ മുന്‍ നായകന് ടി20 ലോകകപ്പ് കളിക്കണമെങ്കില്‍ ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കേണ്ടിവരുമെന്ന് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ എംഎസ്‌കെ പ്രസാദ്. കോഹ്ലിയെ ഒഴിവാക്കാനും അവഗണിക്കാനും സെലക്ടര്‍മാര്‍ ശ്രമിക്കുമ്പോള്‍ രോഹിതും കോഹ്ലിയും ഇന്ത്യന്‍ ടീമിന്റെ എല്ലാ ഫോര്‍മാറ്റിലെയും അവിഭാജ്യ ഘടകങ്ങളാണെന്നാണ് പ്രസാദ് പറയുന്നത്. Read More…

Sports

ഐപിഎല്‍ കാരണം പാകിസ്താന് പരിശീലകനെ കിട്ടുന്നില്ല ; ഷെയിന്‍ വാട്‌സണ്‍ 20 ദശലക്ഷം ഡോളറിന്റെ കരാര്‍ തള്ളി

മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്സണും മുന്‍ വെസ്റ്റ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമിയും പുരുഷ സീനിയര്‍ ദേശീയ ടീമിലെ മുഖ്യ പരിശീലക സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് പാകിസ്ഥാന്റെ വിദേശ കോച്ചിനായുള്ള തിരച്ചില്‍ പ്രതിസന്ധിയില്‍. വെസ്റ്റ് ഇന്‍ഡീസ് വൈറ്റ് ബോള്‍ ടീമിന്റെ മുഖ്യ പരിശീലകനായതിനാല്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഓഫര്‍ സമ്മി നിരസിച്ചപ്പോള്‍ വാട്‌സണ്‍ ഓഫര്‍ നിഷേധിച്ചത് പണക്കൊഴുപ്പ് മേളയായ ഐപിഎല്‍ മൂലമെന്ന് റിപ്പോര്‍ട്ട്. അതേസമയം പാകിസ്ഥാന്‍ ബോര്‍ഡുമായി നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ ചോര്‍ന്നതിനെത്തുടര്‍ന്ന് Read More…

Sports

പത്തുവര്‍ഷത്തിന് ശേഷം രോഹിത് കളിക്കാരനായി മുംബൈ ഇന്ത്യന്‍സില്‍ ; ഇന്ത്യന്‍ നായകനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും

എപ്പോഴും പരുക്കില്‍ പെടുമെങ്കിലും ഒരു ശക്തമായ തിരിച്ചവരവ് ഹര്‍ദിക്പാണ്ഡ്യ നടത്താറുണ്ട്. ഇത്തവണ ഏകദിന ലോകകപ്പില്‍ പരിക്കേറ്റ താരത്തിന്റെ തിരിച്ചുവരവ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിട്ടാണ്്. അഞ്ചു മാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ അദ്ദേഹത്തിന് കീഴില്‍ കളിക്കാനായി രോഹിത്ശര്‍മ്മ കളിക്കുന്നു എന്നതാണ് പ്രത്യേകത. 2015-ല്‍ മൂംബൈ ഇന്ത്യന്‍സിലൂടെ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഈ ഓള്‍റൗണ്ടര്‍, രണ്ട് വിജയകരമായ സീസണുകള്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ ചെലവഴിച്ചതിന് ശേഷം തന്റെ പഴയ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഐപിഎല്‍ 2022 ലെ ആദ്യ Read More…

Sports

ഈ ഐപിഎല്‍ സീസണോടെ ധോണി വിരമിക്കുമോ? സഹതാരം എബി ഡിവിലിയേഴ്‌സ് പറയുന്നു

ന്യൂഡെല്‍ഹി: മാര്‍ച്ച് അവസാനം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ പുതിയ ഐപിഎല്‍ സീസണിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ് കളത്തിലിറങ്ങുമ്പോള്‍ ഉയരുന്ന മില്യണ്‍ ഡോളര്‍ ചോദ്യം ധോണിയുടെ അവസാന സീസണ്‍ ആയിരിക്കുമോ ഇത് എന്നാണ്. കഴിഞ്ഞ സീസണില്‍ സിഎസ്‌കെയെ അവരുടെ അഞ്ചാം കിരീട നേട്ടത്തിലേക്ക് നയിച്ച ധോണിയുടെ നേതൃത്വവും അനുഭവസമ്പത്തും ടീമിന് അമൂല്യമായ സമ്പത്തായിരുന്നു. പുതിയ സീസണിലും ആരാധകര്‍ സ്വപ്‌നം കാണുകയാണ്. ഐപിഎല്‍ മഹത്വത്തിലേക്ക് മറ്റൊരു ഷോട്ടിലേക്ക് സിഎസ്‌കെയെ നയിക്കാന്‍ ലക്ഷ്യമിടുന്നതിനാല്‍ എല്ലാ കണ്ണുകളും ധോണിയിലാണ്. Read More…

Sports

ശ്രേയസ് അയ്യര്‍ക്ക് വീണ്ടും നടുവേദന പണികൊടുത്തു ; ഐപിഎല്ലിലെ പകുതിയോളം മത്സരങ്ങള്‍ നഷ്ടമാകും

ഐപിഎല്ലില്‍ കളിക്കുന്നതിന് പ്രധാന്യം നല്‍കി ആഭ്യന്തര ക്രിക്കറ്റില്‍ ഒളിച്ചുകളിച്ചതിന് ബിസിസിഐ യില്‍ നിന്നും നല്ല പണി വാങ്ങിക്കൂട്ടിയ ശ്രേയസ് അയ്യര്‍ക്ക് ഐപിഎല്ലിലെ പകുതി മത്സരങ്ങളും നഷ്ടമായേക്കാന്‍ സാധ്യത. അടുത്തയാഴ്ച കളി തുടങ്ങാനിരിക്കെ താരത്തിന് നടുവേദന വീണ്ടും തുടങ്ങി. മുംബൈയില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലിനിടെ ആവര്‍ത്തിച്ചുള്ള പരിക്കാണ് വില്ലനായിരിക്കുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍ക്ക് മാര്‍ച്ച് 22-ന് ആരംഭിക്കുന്ന ഐപിഎല്‍ 2024-ന്റെ ആദ്യ പകുതി നഷ്ടമായേക്കാമെന്നാണ് സൂചനകള്‍. വിദര്‍ഭയ്ക്കെതിരായ രണ്ടാം ഇന്നിംഗ്സില്‍ 95 റണ്‍സ് Read More…

Sports

പേര് മാറ്റിയാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന്റെ തലേവര മാറുമോ? പുതിയ സീസണില്‍ ടീം ഇറങ്ങുക പേര് പരിഷ്‌ക്കരിച്ച്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും ഭാഗ്യം കെട്ട ടീം ഏതാണെന്ന് ചോദിച്ചാല്‍ നിസ്സംശയം പറയാന്‍ കഴിയുന്ന പേര് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ എന്നാണ്. ഐപിഎല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ നന്നായി പണമെറിഞ്ഞ് ഏറ്റവും മികച്ച താരങ്ങളെ സ്വന്തമാക്കിയാലും കിരീടവിജയം എന്നത് ഇപ്പോഴൂം അപ്രാപ്യമായ സ്വപ്‌നമായി അവശേഷിക്കുന്ന അവര്‍ പല തവണ ഫൈനലില്‍ കടന്നെങ്കിലും കപ്പടിക്കാന്‍ പറ്റിയിട്ടില്ല. എന്തായാലും ഈ ദൗര്‍ഭാഗ്യം മാറ്റിയെഴുതാന്‍ പേരില്‍ പരിഷ്‌ക്കരണം കൊണ്ടുവരാനൊരുങ്ങുകയാണ് ആര്‍സിബി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗളൂര്‍ എന്നത് റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു Read More…

Sports

ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത ഋഷഭ് പന്ത് മടങ്ങിവരുന്നു ; ടി20 ലോകകപ്പില്‍ കളിക്കാനായേക്കും

ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് ടി 20 ലോകകപ്പില്‍ കളിച്ചേക്കുമെന്ന് സൂചന. ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഋഷഭ് പന്തിന് കളിക്കാനാകുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വെളിപ്പെടുത്തി. 2022 ഡിസംബറില്‍ നടന്ന ഒരു ഭയാനകമായ കാര്‍ അപകടത്തില്‍ പെട്ടതിന് ശേഷം ഈ മാസം അവസാനം ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ (ഐപിഎല്‍) പന്ത് ഏറെ കാത്തിരുന്ന തന്റെ തിരിച്ചുവരവ് നടത്താന്‍ ഒരുങ്ങുകയാണ്. ഐപിഎല്ലില്‍ താരത്തിന്റെ ശാരീരികക്ഷമതയെ ആശ്രയിച്ചായിരിക്കും താരം Read More…

Sports

ധോണി നായകനായ ടീമിന് ഐപിഎല്ലില്‍ എപ്പോഴും കിരീടസാധ്യതയുണ്ട്, കാരണം ഇതാണ് ; ഇംഗ്‌ളണ്ട് താരം പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായി ഒരുങ്ങുകയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നില്‍ക്കുന്ന അവര്‍ ആറാം കിരീടം ലക്ഷ്യമിട്ട് റെക്കോഡ് തിരുത്താനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീം ഇത്തവണ കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ധോണി നായകനായി ഇരിക്കുന്നിടത്തോളം കാലം സിഎസ്‌കെയ്ക്ക് എപ്പോഴും ഒരു കിരീടസാധ്യതയുണ്ടെന്നാണ് ഇംഗ്‌ളണ്ടിന്റെ താരം മൊയിന്‍ അലി പറയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം മുന്ന് Read More…

Sports

ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിന് റെക്കോഡ് ; ഐപിഎല്ലില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നായകന്‍

ഓസ്ട്രേലിയയുടെ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റന്‍ കൂടിയായ സ്റ്റാര്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ വരാനിരിക്കുന്ന 2024 സീസണിലേക്കുള്ള സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പുതിയ നായകനായി നിയമിച്ചു. കഴിഞ്ഞ വര്‍ഷം ഐപിഎല്‍ 2024 ലേലത്തില്‍ 2016 ഐപിഎല്‍ ചാമ്പ്യന്‍മാര്‍ 20.75 കോടി രൂപയ്ക്ക് ഒപ്പിട്ട 30 കാരനായ പേസര്‍ നായകനാകുന്നത് ദക്ഷിണാഫ്രിക്കക്കാരന്‍ എയ്ഡന്‍ മര്‍ക്രമിന് പകരക്കാരനായിട്ടാണ്്. ഐപിഎല്‍ 2023ല്‍ 13 മത്സരങ്ങളില്‍ എസ്ആര്‍എച്ചിന്റെ ക്യാപ്റ്റന്‍ ആയിരുന്ന മാര്‍ക്രത്തിന് നാല് മത്സരങ്ങളില്‍ മാത്രമേ വിജയിക്കാനായിരുന്നുള്ളൂ. കഴിഞ്ഞ Read More…