Sports

സിക്‌സര്‍ അടിക്കാന്‍ അറിയില്ലത്രേ ! ഇത് സാമ്പിള്‍ വെടിക്കെട്ട്; ലോകകപ്പില്‍ പൊളിക്കും കോഹ്ലി…!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങും മുമ്പ് നടന്ന ടി20 ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളിലെ കേന്ദ്രബിന്ദു വിരാട്‌ കോഹ്ലിയായിരുന്നു. സൂപ്പര്‍താരത്തെ ഇത്തവണ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ടി20 യുടെ വേഗമേറിയ ശൈലിയ്ക്ക് കോഹ്ലി അനുയോജ്യനല്ലെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന കണ്ടെത്തല്‍. ക്ലാസ്സിക് ബാറ്റിംഗ് ശൈലിയ്ക്ക് ഉടമയായ കോഹ്ലിക്ക് സിക്‌സര്‍ അടിക്കാന്‍ അറിയില്ലെന്ന് വരെ പറഞ്ഞുകേട്ടു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന് വേണ്ടി തകര്‍പ്പനടി പുറത്തെടുത്ത താരം വിമര്‍ശകരെയെല്ലാം വെല്ലുവിളിക്കുകയാണ്. വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 47 പന്തില്‍ 92 Read More…

Sports

അഞ്ചുതവണ കപ്പുയര്‍ത്തിയവര്‍ ആദ്യം പ്‌ളേഓഫ് കാണാതെ പുറത്തായി ; മുംബൈ ഇന്ത്യന്‍സിന് എല്ലാം പിഴച്ചു

അഞ്ചു തവണ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നും പ്‌ളേഓഫ് കാണാനാകാതെ ആദ്യം പുറത്താകുന്ന ടീമിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലെ ഏകമാറ്റം ഇതാണ്. രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് എന്തിനാണെന്ന ചോദ്യം മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും നേരിടുകയാണ്. തലമുറമാറ്റം എന്ന ആശയത്തില്‍ ഉറച്ചായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വന്‍തുക മുടക്കി തങ്ങളുടെ പഴയ താരത്തെ തിരിച്ച് സ്വന്തമാക്കിയത്. ടീമിന്റെ Read More…

Sports

സഞ്ജു സാംസണിന്റെ പുറത്താകല്‍ അവസാന വിവാദം ; ഐപിഎല്ലില്‍ വിവാദങ്ങളുടെ ഘോഷയാത്ര

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ 20 റണ്‍സിന്റെ തോല്‍വിയില്‍ ചൊവ്വാഴ്ച സഞ്ജു സാംസണ്‍ പുറത്തായതും വന്‍ വിവാദമായി മാറിയിരുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഈ സീസണില്‍ വിവാദങ്ങളുടെ ഘോഷയാത്രയാണ്. ഈ സീസണില്‍ ഇതുവരെ അമ്പയര്‍മാരുടെ പിഴവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ മത്സരമാണ് ഇത്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീമിന്റെ ചേസിംഗിനിടയില്‍ 16-ാം ഓവറില്‍ സാംസണ്‍ പുറത്തായത് മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി മാറി. 222 എന്ന ലക്ഷ്യം പിന്തുടരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 162/4 എന്ന നിലയിലായിരുന്ന Read More…

Sports

ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനത്തിന് കാരണം തന്ത്രമല്ല; താരത്തിനെ അലട്ടുന്ന പരിക്ക്

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ (സിഎസ്‌കെ) വെറ്ററന്‍ താരം എംഎസ് ധോണിയുടെ ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനം ആരാധകര്‍ക്ക് നല്‍കുന്ന നിരാശ ചെറുതല്ല. ബാറ്റിംഗ് ഓര്‍ഡറില്‍ ഏഴിന് താഴെയായി ധോണി ബാറ്റ് ചെയ്യാനെത്തുന്നത് ടീമിന്റെ പ്രകടനത്തെ തന്നെ ബാധിക്കുന്നുണ്ടെന്നാണ് അവരുടെ ലൈന്‍. അതേസമയം ധോണിയുടെ ബാറ്റിംഗ് പൊസിഷന്‍ ടീമിന്റെ തന്ത്രമല്ലെന്നും ധോണി തന്നെ എടുക്കുന്ന തീരുമാനം ആണെന്നുമാണ് പണ്ഡിറ്റുകളുടെ വിലയിരുത്തല്‍. ഐപിഎല്‍ 2024-ല്‍ ഉടനീളം ധോനി പേശീവലിവ് നേരിടുകയാണ്. ഇത് അദ്ദേഹത്തിന്റെ റണ്ണിംഗ് കഴിവിനെ ഗണ്യമായി പരിമിതപ്പെടുത്തുന്നുണ്ട്. വിക്കറ്റുകള്‍ക്കിടയില്‍ അതിവേഗ Read More…

Sports

ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയത് ചഹല്‍ ; സണ്‍റൈസേഴ്‌സിന് നല്‍കിയത് 62 റണ്‍സ്

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്പിന്നര്‍മാരുടെ ഇടത്തിനായുള്ള പ്രധാന മത്സരാര്‍ത്ഥിയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ യൂസ്‌വേന്ദ്ര ചഹല്‍. എന്നാല്‍ ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ചഹലും ഐപിഎല്ലില്‍ അടിവാങ്ങിക്കൂട്ടുന്നു. ഒന്നിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ വഴങ്ങിയ ക്രിക്കറ്റ് താരമായിട്ടാണ് ചഹല്‍ മാറിയിരിക്കുന്നത്. ഐപിഎല്‍ 2024ലെ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഒരു റണ്‍സിന് വിജയിച്ച 50-ാം മത്സരത്തില്‍ ചഹല്‍ ഒരു ഐപിഎല്‍ ഇന്നിംഗ്‌സിലെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി. സണ്‍റൈസേഴ്സ് ഹൈദാബാദ് 201 അടിച്ചുകൂട്ടിയ മത്സരത്തില്‍ ചഹല്‍ Read More…

Sports

ലോകകപ്പില്‍ കളിച്ചാല്‍ സഞ്ജു എവിടെ ബാറ്റ് ചെയ്യും ; ഇപ്പോള്‍ ഐപിഎല്ലാണ് പ്രധാനമെന്ന് താരം

അമേരിക്കയില്‍ നടക്കുന്ന ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടംനേടിയതിനാല്‍ സഞ്ജു സാംസണ്‍ ഈ മാസം അവസാനം തന്റെ കന്നി ടി20 ലോകകപ്പിന് യാത്രയാകും. വര്‍ഷങ്ങളോളം ഇടയ്ക്കിടെയുള്ള പ്രകടനങ്ങള്‍ക്കും സ്ഥിരതയില്ലാത്ത പ്രകടനങ്ങള്‍ക്കും ശേഷം, ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സാംസണ്‍ മികച്ച പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനായി പുറത്തെടുക്കുന്നത്. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 161.08 എന്ന സ്ട്രൈക്ക് റേറ്റില്‍ 385 റണ്‍സ് സാംസണിന്റെ പേരിലുണ്ട്. ടി20 ലോകകപ്പ് സ്ഥാനങ്ങള്‍ക്കായുള്ള ഓട്ടത്തില്‍ കെഎല്‍ രാഹുലിനെ വീഴ്ത്തി, ഋഷഭ് പന്തിനൊപ്പം ഇന്ത്യയുടെ Read More…

Sports

ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായി IPL ഫ്രാഞ്ചൈസികള്‍ ; വമ്പനടിക്കാരെ നഷ്ടമാകും?

ടി20 ലോകകപ്പിനും പാകിസ്താന്‍ പര്യടനത്തിനും വേണ്ടിയുള്ള ഇംഗ്‌ളണ്ട് ടീമിനെ പ്രഖ്യാപിച്ചതോടെ വെട്ടിലായത് ഐപിഎല്‍ ഫ്രാഞ്ചൈസികളായ അഞ്ചു ടീമുകളാണ്. വമ്പനടികള്‍ കൊണ്ട് ഐപിഎല്ലില്‍ സ്വന്തം ടീമുകളെ വിജയങ്ങളില്‍ നിന്നും വിജയങ്ങളിലേക്ക് നയിച്ച പല താരങ്ങള്‍ക്കും ഇംഗ്‌ളണ്ട് ടീം പ്രഖ്യാപിച്ചതോടെ പ്‌ളേഓഫില്‍ ടീമെത്തിയാല്‍ കളിക്കാന്‍ കഴിയാതെ പോകും. 2024 ലെ വരാനിരിക്കുന്ന ഐസിസി പുരുഷ ടി 20 ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നേടിയ താരങ്ങള്‍ മെയ് 22 ന് ആരംഭിക്കുന്ന പാകിസ്ഥാനെതിരായ ഹോം പരമ്പരയില്‍ ലഭ്യമാകുമെന്ന് ഇംഗ്ലണ്ട് Read More…

Sports

ഈ ബോളിവുഡ് സൂപ്പര്‍താരവും IPL ടീമിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചിരുന്നു… പക്ഷേ നടന്നില്ല

പൊതുവേ ഗ്‌ളാമറിന്റെ വേദികളായ ക്രിക്കറ്റും ബോളിവുഡും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന് അളവറ്റ സമ്പത്ത് ഉണ്ടാക്കുക്കൊടുക്കുന്നതില്‍ നിര്‍ണ്ണായകമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിന്റെ മൂന്ന് ഫ്രാഞ്ചൈസികളുടെ ഉടമകള്‍ ബോളിവുഡ് താരങ്ങളാണ്. മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയെ ഷാരൂഖും രാജസ്ഥാന് ശില്‍പ്പാഷെട്ടിയും പണം മുടക്കിയപ്പോള്‍ പഞ്ചാബ് കിംഗ്‌സിനായി പണമെറിഞ്ഞത് പ്രീതി സിന്റയാണ്. എന്നാല്‍ ഒരു ടീമിനെ സ്വന്തമാക്കാന്‍ മസില്‍മാന്‍ സല്‍മാന്‍ഖാന്‍ ആഗ്രഹിച്ചിരുന്നത് എത്രപേര്‍ക്കറിയാം? 2009ല്‍ മിഡ്ഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ ഖാന്‍ തനിക്ക് ഒരു ഐപിഎല്‍ ടീമിനെ വാങ്ങാന്‍ Read More…

Sports

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ സിക്‌സറടിച്ചവരെ അറിയാം ; എന്നാല്‍ ബൗണ്ടറി അടിച്ചിട്ടുള്ളത് ആരാണ് ?

ഐപിഎല്‍ എന്നാല്‍ സ്‌ട്രൈക്ക്‌റേറ്റിന്റെ കളിയാണ്. സിംഗിളുകളേക്കാള്‍ സിക്‌സറുകള്‍ എണ്ണുന്ന കളിയില്‍ പക്ഷേ അത്ര തന്നെ പ്രാധാന്യമുള്ള ബൗണ്ടറികളില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ആരാണെന്നറിയാമോ. ഐപിഎല്ലില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയിട്ടുള്ളത് ശിഖര്‍ ധവാനാണ്. പിന്നില്‍ ഡേവിഡ് വാര്‍ണര്‍, വിരാട്‌കോഹ്ലി, രോഹിത്ശര്‍മ്മ, സുരേഷ്‌റെയ്‌ന എന്നിവര്‍ നില്‍ക്കുന്നു. പവര്‍പ്ലേ സമയത്ത് ഇഷ്ടാനുസരണം തുറന്ന വിടവുകള്‍ കണ്ടെടുക്കാനുള്ള തന്റെ കുറ്റമറ്റ കഴിവ് കാരണം ധവാന്‍ ഇവിടെ ചാര്‍ട്ടുകളില്‍ മുന്നിലാണ്. ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ്, മുംബൈ Read More…