Sports

മിച്ചല്‍ സ്റ്റാര്‍ക്ക് ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു ; ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് താരം

ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളറും 2024 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പ്ലേഓഫില്‍ കെകെആറിന്റെ ഹീറോയുമായ മിച്ചല്‍ സ്റ്റാര്‍ക്ക് ഫ്രാഞ്ചൈസി ക്രിക്കറ്റിനായി കൂടുതല്‍ ഷെഡ്യൂളുകള്‍ ഒഴിവാക്കുന്നതിനായി ഏകദിനത്തില്‍ നിന്നും വിരമിക്കുന്നു. അതേസമയം ഐപിഎല്ലില്‍ തുടര്‍ന്നും കളിക്കുമെന്ന് സ്റ്റാര്‍ക്ക് വ്യക്തമാക്കി. ഐപിഎല്‍ വിജയിച്ചതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഐപിഎല്‍ ടൂര്‍ണമെന്റില്‍ കളിക്കാന്‍ അടുത്ത വര്‍ഷം തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്റ്റാര്‍ക്ക് പറഞ്ഞു. തന്റെ ജീവിതത്തിന്റെ കഴിഞ്ഞ 9 വര്‍ഷങ്ങളില്‍ താന്‍ ഓസ്‌ട്രേലിയയ്ക്കാണ് മുന്‍ഗണന നല്‍കിയിരുന്നതെന്നും എന്നാല്‍ തന്റെ Read More…

Sports

വിക്കറ്റ് വേട്ടയില്‍ മുമ്പിലായിരുന്നു, പക്ഷേ IPLലെ മറ്റൊരു മോശം റെക്കോഡ്കൂടി ചുമന്നാണ് ചഹല്‍ പോയത്

ഇന്ത്യന്‍പ്രീമിയര്‍ലീഗിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനാണെന്ന് പറഞ്ഞിട്ട് എന്താണ് കാര്യം അതിനോളം പോന്ന ഒരു മോശം റെക്കോഡും ചുമന്നോണ്ടാണ് രാജസ്ഥാന്‍ റോയല്‍സിന്റെ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹല്‍ പോയത്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ വഴങ്ങിയ താരമായിട്ടാണ് ചഹല്‍ മാറിയത്. ഇന്നലെ നടന്ന പ്‌ളേഓഫ് രണ്ടില്‍ ഹൈദരാബാദിനോട് തോറ്റ് എലിമിനേറ്ററായ മത്സരത്തിലായിരുന്നു ചഹലിന്റെ റെക്കോഡ് പൂര്‍ത്തിയായത്. ആദ്യം ബൗള്‍ ചെയ്ത രാജസ്ഥാന്‍ നിരയില്‍ ചഹല്‍ വിക്കറ്റ് ഇല്ലാതെ 34 റണ്‍സ് വഴങ്ങുകയും ചെയ്തു. മത്സരത്തില്‍ മൂന്ന് സിക്‌സറുകള്‍ Read More…

Celebrity

ഐപിഎല്‍ പ്‌ളേഓഫില്‍ ആവേശം വിതറിയ ഹൈദരാബാദിന്റെ ‘മിസ്റ്ററി ഗേള്‍’ ഇവിടെയുണ്ട്

ആവേശവും ഗ്‌ളാമറും കൊണ്ട് സമ്പന്നമാണ് ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ ഓരോ സീസണും. ആവേശം വിതറുന്ന സുന്ദരികളും സുന്ദരന്മാരും അനേകം തവണ ക്യാമറകളില്‍ മിന്നിമറയുന്ന ഐപിഎല്ലിന്റെ 2024 സീസണിലെ കൊല്‍ക്കത്ത ഹൈദരാബാദ് ആദ്യ പ്‌ളേ ഓഫ് മത്സരത്തില്‍ ക്യാമറയില്‍ നിറഞ്ഞു നിന്ന ‘മിസ്റ്ററി ഗേള്‍’ ആരെന്ന അന്വേഷണത്തിലാണ് ആരാധകര്‍. സണ്‍റൈസേഴ്‌സിന് ആവേശം പകര്‍ന്ന് അവരുടെ സ്റ്റാന്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ട് ഒറ്റരാത്രികൊണ്ട് ജിജ്ഞാസ ഉയര്‍ത്തിയ സണ്‍ റൈസേഴ്സ് ഹൈദരാബാദി ന്റെ ‘മിസ്റ്ററി ഗേള്‍’ സായി രമ്യ പശുപുലേറ്റിയായിരുന്നു. 2001 ജനുവരി 15 ന് Read More…

Sports

ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് മറുപടി ; ഐപിഎല്ലിലെ സൂപ്പര്‍താരം ഒരു വേദിയില്‍ 3000 റണ്‍സ് തികച്ചു

തന്റെ ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് ഐപിഎല്ലില്‍ വിരാട്‌കോഹ്ലി പല തവണ മറുപടി പറയുന്നത് ആരാധകര്‍ കണ്ടുകഴിഞ്ഞു. റെക്കോഡുകള്‍ പലതും പേരിലാക്കി മുന്നേറുന്ന വിരാട് കോഹ്ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തില്‍ മറ്റൊരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തു. ഒരു വേദിയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി വിരാട് കോലി മാറി. ശനിയാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഐപിഎല്‍ 2024 മത്സരത്തിലാണ് സ്റ്റാര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍ ബാറ്റിംഗ് ഈ നേട്ടം Read More…

Sports

നാലാം സ്ഥാനത്തിനായി മുന്‍തൂക്കം സിഎസ്‌കെയ്ക്ക് ; കോഹ്ലിയുടെ ടീമിന് ജയിച്ചാലും പ്‌ളേഓഫില്‍ കടക്കാനാകില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ ആവേശകരമായ മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് നേരിടുമ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മത്സരം നാളെ നടക്കും. പ്‌ളേഓഫില്‍ ഇനി ഒരു ടീമിന് മാത്രം ചാന്‍സ് നില്‍ക്കേ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്. സാഹചര്യങ്ങളെ ആശ്രയിച്ചാണ് ആര്‍സിബിയുടേയും എല്‍എസ്ജി യുടേയും സാധ്യതകള്‍. നാളെ നടക്കുന്ന നിര്‍ണ്ണായക മത്സരത്തിന് മഴയാണ് ഏറ്റവും ഭീഷണി. മത്സരം Read More…

Sports

സിക്‌സറുകളുടെ കാര്യത്തില്‍ റെക്കോഡ് ; 2024 ഐപിഎല്ലില്‍ പറന്നത് 1125 മാക്‌സിമങ്ങള്‍

ഐപിഎല്ലിന്റെ ഏറ്റവും സൗന്ദര്യം കൂറ്റനടികളാണ്. തുടര്‍ച്ചയായി പറക്കുന്ന സിക്‌സറുകളും ആധിപത്യം പുലര്‍ത്തുന്ന സീസണാണിത്. കുതിച്ചുയരുന്ന റണ്‍റേറ്റുകള്‍, റെക്കോര്‍ഡ് ടോട്ടലുകള്‍, 500-ലധികം അഗ്രഗേറ്റുകള്‍, പവര്‍പ്ലേയില്‍ 100-ലധികം റണ്‍സ് അഭൂതപൂര്‍വമായിരുന്നു ഈ സീസണിലെ വെടിക്കെട്ട്. സിക്‌സറുകളുടെ സുനാമി പിറന്നപ്പോള്‍ ഈ സീസണ്‍ ഇട്ടത് തകര്‍പ്പന്‍ റെക്കോഡ്്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന 64-ാം മത്സരത്തില്‍ ഉയര്‍ന്ന റണ്‍ വേട്ടയില്‍ 18-ാം ഓവറിലെ മൂന്നാം പന്തില്‍ റാസിഖ് സലാമിനെ അര്‍ഷാദ് ഖാന്‍ തകര്‍ത്തപ്പോള്‍ ആയിരുന്നു ആ നാഴികക്കല്ല് പിറന്നത്. ഐപിഎല്‍ 17 ാം Read More…

Sports

ധോണിയോട് തോറ്റതുകൊണ്ട് സഞ്ജുവിന് കുഴപ്പമുണ്ടോ? രാജസ്ഥാന്റെ പ്‌ളേഓഫ് സാധ്യത അടഞ്ഞോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരൊക്കെ ജയിച്ചാലും തോറ്റാലും മലയാളികളുടെ നോട്ടം മുഴുവന്‍ രാജസ്ഥാന്‍ റോയല്‍സ് പ്ളേഓഫില്‍ എത്തുമോ എന്നതാണ്. അതിന് കാരണം നമ്മുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ തന്നെയാണ്. സഞ്ജു കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ടീമിന്റെ സമീപകാല പ്രകടനം നേരിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു കൂടി ആര്‍ ആര്‍ തോറ്റതോടെ രാജസ്ഥാന്റെ പ്‌ളേ ഓഫ് സാധ്യതക അവസാനിച്ചോ എന്ന് ആശങ്ക അവരില്‍ ശക്തമാണ്. 12 മത്സരങ്ങളില്‍ എട്ടു വിജയവുമായി 16 പോയിന്റില്‍ Read More…

Sports

ആര്‍സിബിയുടെ പ്‌ളേഓഫ് തുലാസില്‍; കണക്ക് കൂട്ടിയും കിഴിച്ചും ആരാധകര്‍ ; സാധ്യതകള്‍ ഇങ്ങിനെയാണ്

ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ മുഴുവനും വന്‍തുക നല്‍കി വാങ്ങിക്കൂട്ടും എന്നാല്‍ കളത്തിലെത്തുമ്പോള്‍ നനഞ്ഞ പടക്കമായി മാറുകയും ചെയ്യും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ സ്ഥിരം പരാതി ഇതാണ്. ഇത്തവണയും ആദ്യ മത്സരങ്ങളെല്ലാം കൈവിട്ട ആര്‍സിബിയുടെ പ്‌ളേഓഫ് സാധ്യതകള്‍ തുലാസിലാണ്. ഇത്തവണയും ടീം പ്‌ളേഓഫില്‍ കടക്കുമോ എന്ന കാര്യം കയ്യാലപ്പുറത്തെ തേങ്ങാ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിലാണ്. ആര്‍സിബിയുടെ കടുത്ത ആരാധകര്‍ ടീമിന്റെ പ്‌ളേഓഫില്‍ കടക്കാനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ്. Read More…

Movie News

വിജയ് ഐപിഎല്‍ ടിക്കറ്റുകള്‍ വാങ്ങിയത് തമിഴിലെ ഈ പ്രിയപ്പെട്ട നടിക്കായി

വിജയ്‌യും തൃഷയും നായികാനായകന്മാരായ ലോകേഷ് കനകരാജിന്റെ ലിയോ വന്‍ഹിറ്റായത്. പിന്നാലെ റീ റിലീസായി എത്തിയ ഗില്ലിയും വന്‍ വിജയം നേടിയിരുന്നു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ് അവസാന സിനിമയായി ഗോട്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അതിനിടയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡറായ വിജയ് ഒരു ഐപിഎല്‍ മത്സരത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. വിജയ് ടിക്കറ്റ് എടുത്തത് ആര്‍ക്കാണെന്ന് അറിയാമോ? ഒരു നടിക്ക് വേണ്ടിയായിരുന്നു വിജയ് ടിക്കറ്റ് എടുത്തത്. വിജയ് യുടെ വില്ലത്തിയായി ഒന്നിലധികം സിനിമകളിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് Read More…