Sports

ഐപിഎല്ലില്‍ നാഴികക്കല്ലുമായി രവീന്ദ്ര ജഡേജ ; ഫീല്‍ഡിംഗിലും തിളങ്ങി, ക്യാച്ചുകളുടെ എണ്ണം നൂറായി

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു നാഴികക്കല്ലുമായി രവീന്ദ്രജഡേജ. ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ നിര്‍ണ്ണായക താരങ്ങളില്‍ ഒരാളായ രവീന്ദ്ര ജഡേജ 100 ക്യാച്ചുകള്‍ തികച്ചു. ഈ നാഴികക്കല്ലില്‍ എത്തുന്ന ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ അഞ്ചാമത്തെ ഫീല്‍ഡറായിട്ടാണ് രവീന്ദ്ര ജഡേജ മാറിയത്. വിരാട് കോഹ്ലി, സുരേഷ് റെയ്ന, കീറോണ്‍ പൊള്ളാര്‍ഡ്, രോഹിത് ശര്‍മ്മ എന്നിവരോടൊപ്പം ജഡേജയും ചേര്‍ന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെപ്പോക്കില്‍ നടന്ന മത്സരത്തില്‍ രണ്ട് മൂര്‍ച്ചയുള്ള രണ്ടു ക്യാച്ചുകളിലൂടെയാണ് ജഡേജ ആ നാഴികക്കല്ലില്‍ എത്തിയത്. കെകെ ആറിന്റെ ഫില്‍ Read More…

Sports

കളിക്ക് മുമ്പ് തമിഴ്‌നാടിന്റെ ‘തലൈവന് ‘ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ബിഗ് സല്യൂട്ട്

ക്രിക്കറ്റും സിനിമയും സമന്വയിക്കുന്ന അവിസ്മരണീയമായ നിമിഷത്തില്‍ ചെന്നൈയുടെ ഹോംഗ്രൗണ്ടില്‍ തെന്നിന്ത്യന്‍ സൂപ്പര്‍താരം രജനീകാന്തിന് സല്യൂട്ട് അര്‍പ്പിച്ച് ഐപിഎല്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം. ഐപിഎല്‍ 2024 സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ (സിഎസ്‌കെ) അവരുടെ മത്സരത്തിന് മുമ്പ്, സിഎസ്‌കെയുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തില്‍ വച്ചാണ് ഈ മഹത്തായ ആംഗ്യമുണ്ടായത്. കെകെആര്‍ കളിക്കാരുടെ സല്യൂട്ട് രജനികാന്തിന്റെ അപാരമായ ജനപ്രീതിക്കുള്ള ഒരു അംഗീകാരം മാത്രമല്ല, അതിരുകള്‍ക്കപ്പുറത്തുള്ള സംസ്‌കാരത്തിലും ശൈലിയിലും അദ്ദേഹത്തിന്റെ ആഴത്തിലുള്ള സ്വാധീനത്തിന്റെ അംഗീകാരം കൂടിയായിരുന്നു. Read More…

Sports

24 കോടി മുടക്കി കൊല്‍ക്കത്ത വാങ്ങിയ സ്റ്റാര്‍ക്കും നനഞ്ഞ പടക്കം; മൂന്ന് കളിയില്‍ വീഴ്ത്തിയത് രണ്ടു വിക്കറ്റ്

ഐപിഎല്ലില്‍ വന്‍വില കൊടുത്ത വാങ്ങുന്ന പല കളിക്കാരും നനഞ്ഞ പടക്കമാകാറുണ്ട്. എന്നാല്‍ ലോകത്തെ നിലവിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ പെടുന്ന ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിനെ പോലെ ആകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 24.75 കോടി രൂപയ്ക്ക് വാങ്ങിയ സ്റ്റാര്‍ക്ക് മൂന്ന് കളിയായിട്ടും ഒരു വിക്കറ്റ് പോലും വീഴ്ത്താനാകാതെ കുഴങ്ങുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആദ്യ രണ്ട് മത്സരങ്ങളിലെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ കണക്കുകള്‍ എട്ട് ഓവറുകളില്‍ 0/100. എന്നാല്‍ അദ്ദേഹത്തിന്റെ ടീമായ കൊല്‍ക്കത്ത Read More…

Sports

ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റ് ; യൂസ്‌വേന്ദ്ര ചഹലിന് ഐപിഎല്‍ നിര്‍ണ്ണായകമാണ്

ഫോം താല്‍ക്കാലികമാണ്, ക്ലാസ് ശാശ്വതമാണ്. മുംബൈ ഇന്ത്യന്‍സിനെതിരെ മൂന്ന് വിക്കറ്റ് വീഴ്ത്തി രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണ്ണായകമായ പ്രകടനം നടത്തിയ സ്പിന്നര്‍ യുസ്വേന്ദ്ര ചാഹല്‍ എല്ലാവരേയും ഓര്‍മ്മിപ്പിച്ചത് അതാണ്. എന്നാല്‍ 4 ഓവറില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി 3/11 എന്ന മാന്ത്രിക സ്‌പെല്ലിലൂടെ, ചാഹല്‍ ഒരു ഐപിഎല്‍ റെക്കോര്‍ഡിന് ഒപ്പമെത്തി. ലീഗിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ടോപ്പ് ബൗളറായി ചഹല്‍ മാറി. ജസ്പ്രീത് ബുംറയ്ക്കൊപ്പം ചാഹലും 20 തവണ മൂന്ന് വിക്കറ്റ് വീതം Read More…

Sports

മത്സരത്തിനിടെ വിദേശകളിക്കാരുടെ നിയന്ത്രണം ; തര്‍ക്കിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകന്‍ റിക്കി പോണ്ടിംഗ്

ഐപിഎല്‍ 2024-ല്‍ ജയ്പൂരില്‍ നടന്ന ഡല്‍ഹി ക്യാപിറ്റല്‍സും (ഡിസി) രാജസ്ഥാന്‍ റോയല്‍സും (ആര്‍ആര്‍) തമ്മിലുള്ള മത്സരത്തിനിടെ രാജസ്ഥാന്‍ റോയല്‍സ് ടീം വിദേശ കളിക്കാരുടെ നിയന്ത്രണങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് ഡല്‍ഹിയുടെ കോച്ച് റിക്കി പോണ്ടിംഗ് മാച്ച് ഒഫീഷ്യലുകളുമായി തര്‍ക്കിച്ചത് മത്സരത്തിന്റെ ചൂട് കൂട്ടി. മത്സരത്തിനിടെ ഒരു വിദേശ താരത്തെ അധികമായി ഇറക്കിയെന്നാരോപിച്ച് രാജസ്ഥാനെ കുറിച്ചുള്ള ആശങ്കകള്‍ ഉന്നയിച്ച് പോണ്ടിംഗ് അതൃപ്തി പ്രകടിപ്പിച്ച് ഫോര്‍ത്ത് അമ്പയറെ സമീപിക്കുകയായിരുന്നു. പകരക്കാരനായ ഫീല്‍ഡറായി റോവ്മാന്‍ പവല്‍ എത്തിയതിനെ ചൊല്ലിയായിരുന്നു തര്‍ക്കം. ഏത് സമയത്തും ഫീല്‍ഡില്‍ Read More…

Sports

സിഎസ്‌കെയില്‍ ഇതിഹാസ താരം ധോണിക്ക് വേണ്ടി തുടക്കക്കാരന്‍ റിസ്‌വി ചെയ്ത ത്യാഗം

ടൂര്‍ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്റെ വന്‍ വിജയം നേടിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിരയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത് പുതുമുഖമായ 20 കാരന്‍ സമീര്‍ റിസ്‌വിയാണ്. ഐപിഎല്‍ 2024 ലേലത്തില്‍ 8.25 കോടി രൂപയ്ക്കാണ് ഉത്തര്‍പ്രദേശ് യുവതാരത്തെ സിഎസ്‌കെ ഏറ്റെടുത്തത്. മഹേന്ദ്രസിംഗ് ധോണിയുടെ കടുത്ത ആരാധകനായ അദ്ദേഹം ധോണിയുടെ ജഴ്‌സിനമ്പര്‍ അണിയാന്‍ പോലും വിസമ്മതിച്ചു. ഗുജറാത്തിനെതിരേയുള്ള മത്സരത്തില്‍ 6 പന്തില്‍ 14 റണ്‍സ് നേടിയ യുവതാരം തിളങ്ങിയിരുന്നു. മത്സരശേഷം, ഫ്രാഞ്ചൈസിയില്‍ ചേര്‍ന്നതിന് ശേഷം Read More…

Sports

മുംബൈ ഇന്ത്യന്‍സിനായി കരിയറിലെ നാഴികക്കല്ല് തികയ്ക്കാന്‍ രോഹിത് ; ഇരുനൂറാം മത്സരത്തിന് ഒരുങ്ങി മുന്‍ നായകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതിഹാസങ്ങളായി മാറിയ അനേകം കളിക്കാരുണ്ട്. ധോണിയും കോഹ്ലിയുമെല്ലാം ഈ പട്ടികയിലുണ്ട്. എന്നാല്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ ഇന്ന് മുംബൈ നേരിടുമ്പോള്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി മുന്‍ നായകന്‍ രോഹിത് ശര്‍മ്മ ചരിത്രം കുറിക്കും. മുംബൈ ഇന്ത്യന്‍സിന് വേണ്ടി തന്റെ കരിയറിലെ ഇരുനൂറാം മത്സരം കളിക്കാനൊരുങ്ങുകയാണ് രോഹിത്. വിരാട് കോഹ്ലിക്കും എംഎസ് ധോണിക്കും ശേഷം ഒരു ഫ്രാഞ്ചൈസിക്കായി ഈ നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ കളിക്കാരനായി രോഹിത് മാറും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. Read More…

Sports

സ്റ്റംപിന് പുറകില്‍ ഒന്നാന്തരം ഫുള്‍ലെംഗ്ത്ത് ഡൈവിംഗ് ക്യാച്ച് ; ധോണിക്ക് പ്രായം വെറും നമ്പര്‍മാത്രം-വിഡിയോ

ഐപിഎല്ലില്‍ ഒപ്പം തുടങ്ങിയ പല കളിക്കാരും വിരമിച്ചെങ്കിലൂം എംഎസ് ധോണിക്ക് വയസ്സ് പ്രശ്‌നമല്ല. വിക്കറ്റ്കീപ്പിംഗിലും ബാറ്റിംഗിലും താരം നടത്തുന്ന പ്രകടനം കണ്ടാല്‍ വയസ്സ് വെറും നമ്പര്‍ മാത്രമാണെന്ന് ആരും പറയും. 42 വയസ്സായ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡാരില്‍മിച്ചലിന്റെ പന്തില്‍ വിജയ് ശങ്കറെ പുറത്താക്കാന്‍ താരം എടുത്ത ക്യാച്ച് വന്‍ ചര്‍ച്ചയായിരിക്കുകയാണ്. സിഎസ്‌കെയുടെ ഡാരില്‍ മിച്ചല്‍ മിച്ചല്‍ ഓഫ് സ്റ്റമ്പിന് ചുറ്റും ഒരു ഫുള്‍ ഡെലിവറി വിജയ് ശങ്കറിന് അയച്ചു. ശങ്കര്‍ ഒരു Read More…

Sports

ടി20യുടെ അഴക് പടുകൂറ്റന്‍ ഷോട്ടുകളും ; ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയിട്ടുള്ളത് ഇവര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടി20 ലോകകപ്പിന്റെ എല്ലാ ഗ്ലാമറും ഗ്ലിറ്റ്സും ആക്രമണോത്സുക ബാറ്റിംഗാണ്. ലോകത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് താരങ്ങള്‍ കളിക്കുകയും കൂറ്റന്‍ ഷോട്ടുകള്‍ കളിക്കുകയും ചെയ്യുന്ന ടൂര്‍ണമെന്റില്‍ വളരെ അപൂര്‍വ്വമായി മാത്രമായിരിക്കും ഒരു ബൗളര്‍ ഒരു ഡോട്ട് ബോള്‍ എറിയുന്നത്. ഈ മത്സരങ്ങള്‍ എല്ലായ്‌പ്പോഴും വാശിയേറിയതാണ്, സ്റ്റേഡിയത്തിലെ അന്തരീക്ഷം എന്നത്തേയും പോലെ വൈദ്യുതീകരിക്കപ്പെടുന്നു. ഇതാണ് ലോകമെമ്പാടും ഏറ്റവുമധികം ആളുകള്‍ കണ്ട ടൂര്‍ണമെന്റുകളില്‍ ഒന്നായി ഐപിഎല്ലിനെ മാറ്റുന്നത്. ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ ഭാഗങ്ങളിലൊന്ന് സിക്‌സറുകളാണ്. പടുകൂറ്റന്‍ സിക്സറുകള്‍ Read More…