Sports

ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി കൂടുതല്‍ സിക്‌സറുകള്‍; കോഹ്ലിയുടെ ബാറ്റില്‍നിന്നും പിറന്നത് 250 എണ്ണം

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ ഏറെ പിന്നിലാണെങ്കിലും എല്ലാക്കാലത്തും ടീമിന്റെ നെടുന്തൂണായ വിരാട്‌കോഹ്ലി പുതിയ റെക്കോഡ് നേടിക്കൊണ്ടിരിക്കുകയാണ്. 2008 മുതല്‍ ടീമിന്റെ ഉയര്‍ച്ചയിലും താഴ്ചയിലും ഒപ്പമുള്ള വിരാട്‌കോഹ്ലി ഐപിഎല്ലില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ സിക്‌സറടിച്ച താരമായി മാറിയിരിക്കുകയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ഒരു റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ ഏഴു പന്തില്‍ 18 റണ്‍സ് നേടി താരം പുറത്തായപ്പോള്‍ രണ്ടു സിക്‌സും ഒരു ബൗണ്ടറിയും താരം നേടിയായിരുന്നു. ഈ മത്സരത്തിലെ സിക്‌സറുകള്‍ Read More…

Sports

എന്തുകൊണ്ടാണ് മഹേന്ദ്രസിംഗ് ധോണി വൈകി ക്രീസിലെത്തുന്നത് ; ഇതാണ് കാരണമെന്ന് പരിശീലകന്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് മുന്‍ നായകന്‍ എംഎസ് ധോണി നടത്തുന്നത്. അതുകൊണ്ടു തന്നെ ധോണിക്ക് മതിയായ സമയം ബാറ്റ് ചെയ്യാന്‍ കിട്ടുന്നില്ലെന്നും അദ്ദേഹത്തെ നേരത്തേ ഇറക്കണമെന്നും ആഗ്രഹിക്കുന്ന അനേകം ആരാധകരുണ്ട്. എന്നാല്‍ എംഎസ് ധോണിയെ ബാറ്റിംഗ് ഓര്‍ഡറില്‍ ഉയര്‍ത്തുന്നതിന് പകരം അവസാന മൂന്ന് ഓവറുകളില്‍ നിലയുറപ്പിച്ചതിന്റെ കാരണം ചെന്നൈ സൂപ്പര്‍ കിംഗ്സ് (സിഎസ്‌കെ) ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ലെമിംഗ് വെളിപ്പെടുത്തി. ‘ഇത് പ്രചോദനകരമാണ്, ഈ സീസണില്‍, നെറ്റ്‌സില്‍ Read More…

Sports

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിര്‍ത്തുന്നില്ല ; പവര്‍പ്‌ളേയില്‍ പുതിയ റെക്കോഡ് ; ആറ് ഓവറില്‍ 125 റണ്‍സ്

ഐപിഎല്‍ 2024 സീസണില്‍ ഞെട്ടിക്കല്‍ തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിനെയും പഞ്ഞിക്കിട്ടു. ഈ സീസണി തങ്ങളുടെ മൂന്നാമത്തെ 200 പ്ലസ് സ്‌കോര്‍ നേടിയ അവര്‍ റെക്കോഡും കണ്ടെത്തി. ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മ്മയും അടിച്ചുതകര്‍ത്തപ്പോള്‍ പിറന്നത് പവര്‍പ്‌ളേയില്‍ ഏറ്റവും കൂടുതല്‍ റണ്‍സായിരുന്നു. ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ ഡിസിയുടെ ബൗളിംഗ് ആക്രമണത്തെ തുടക്കം മുതല്‍ തന്നെ ഏറ്റെടുത്തതിനാല്‍ ഡൈനാമിക് ജോഡി ഒരു പന്തും ഉപേക്ഷിച്ചില്ല. തികഞ്ഞ ആക്രമണോത്സുകതയുടെയും കൃത്യതയുടെയും പ്രകടനത്തില്‍, അവര്‍ ആദ്യ Read More…

Sports

ഗുജറാത്ത് ടൈറ്റന്‍സിന്റെ ആ സുന്ദരി ആരാണ്? അനാ ഡി അര്‍മാസിന്റെ തനിപ്പകര്‍പ്പെന്ന്

കളിക്കളത്തിലെയും പുറത്തെയും പ്രധാനപ്പെട്ട നിമിഷങ്ങള്‍ പകര്‍ത്തുന്നതില്‍ പാപ്പരാസികള്‍ ഒരിക്കലും പരാജയപ്പെടാത്തതിനാല്‍ അവസാന പന്ത് വരെ സസ്പെന്‍സ് നിറഞ്ഞു നില്‍ക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് കൗതുകങ്ങളും വിനോദവും പവര്‍പാക്ക് പ്രകടനങ്ങളും കൂടി നിറഞ്ഞതാണ്. കളിക്കാരുടെ എല്ലാ പ്രവര്‍ത്തനങ്ങളും പ്രതികരണങ്ങളും അവിടെ ക്യാമറകളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. പല അവസരങ്ങളിലും, ക്യാമറാമാന്‍മാര്‍ പ്രിയപ്പെട്ട താരങ്ങളെയും ടീമിനെയും മാത്രമല്ല അവര്‍ക്കുവേണ്ടി ആവേശത്തോടെ ആര്‍ത്തുവിളിക്കുന്നതും കണ്ണിന് ഇമ്പം പകരുന്ന രീതിയില്‍ സ്റ്റേഡിയത്തിലുണ്ടാകാറുള്ള സുന്ദരമായ ചില മുഖങ്ങളും വലിയ സ്‌ക്രീനില്‍ കാണിക്കാന്‍ ശ്രദ്ധ പുലര്‍ത്താറുണ്ട്. ഗുജറാത്ത് Read More…

Sports

ഇംപാക്ട് പ്‌ളേയര്‍ ഐപിഎല്ലില്‍ വന്‍ ഹിറ്റ് ; പക്ഷേ ഇന്ത്യയ്ക്ക് അതുകൊണ്ടു ദോഷം മാത്രം

ഐസിസി കുട്ടിക്രിക്കറ്റില്‍ പുതിയതായി അവതരിപ്പിച്ച ഇംപാക്ട് പ്‌ളേയര്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വന്‍ ഹിറ്റാണ്. കഴിഞ്ഞ സീസണ്‍ മുതല്‍ ഐപിഎല്ലിലുള്ള ഈ ഇംപാക്ട് സബ് ഫലത്തില്‍ 12 ാമന്റെ ഗുണമാണ് ചെയ്യുന്നത്. ഇംഗ്‌ളണ്ടിന്റെ താരം ജോസ് ബട്‌ളറാണ് ഇംപാക്ട് പ്‌ളേയറായി വന്ന് കളി ജയിപ്പിച്ച അവസാനത്തെ താരം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ 226 ന് ആറ് എന്ന സ്‌കോര്‍ പിന്തുടര്‍ന്ന രാജസ്ഥാനായി ബട്‌ളര്‍ സെഞ്ച്വറി അടിപ്പിക്കുക മാത്രമല്ല ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. വെള്ളപ്പന്തില്‍ ബാറ്റിംഗ് മിടുക്കുള്ള Read More…

Celebrity

ഐപിഎല്ലില്‍ തരംഗം ഉയര്‍ത്തുന്ന കാവ്യാമാരന്റെ സമ്പത്ത് എത്രയാണെന്ന് അറിയാമോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പൊട്ടിത്തെറിക്കുന്ന വേദി ലോകത്തുടനീളമുള്ള ക്രിക്കറ്റ്താരങ്ങളുടേയും ആരാധകരുടെയും സംഗമവേദിയാണ്. അവരില്‍ വേറിട്ടു നില്‍ക്കുന്ന പേരാണ് കാവ്യമാരന്‍ എന്നത്. വന്‍ വ്യവസായിയും സമ്പന്നനുമായ കലാനിധി മാരന്റെ മകള്‍ ഐപിഎല്‍ വേദിയില്‍ സണ്‍റൈസേഴ്‌സിന്റെ മത്സരങ്ങളില്‍ വിഐപി ബോക്‌സിലെ പതിവ് മുഖമാണ്. തന്റെ ടീം മുന്നേറുമ്പോള്‍ ആഹ്‌ളാദത്താല്‍ ചാടി മറിയുന്ന കാവ്യാമാരന്റെ മുഖവും ചലനങ്ങളും ഒപ്പിയെടുക്കാന്‍ ക്യാമറകളുടെ മത്സരമാണ്. കുടുംബത്തിന്റെ തട്ടകമായ സിനിമയില്‍ നിന്നും അകന്നു നില്‍ക്കുന്ന കാവ്യാമാരന്‍ പക്ഷേ സണ്ണിന്റെ ബിസിനസാണ് തട്ടകമാക്കിയിട്ടുള്ളത്. ക്രിക്കറ്റ് സമൂഹത്തില്‍ ഏറെ Read More…

Sports

രാജസ്ഥാന്‍ റോയല്‍സില്‍ പത്തു വര്‍ഷം ; സഞ്ജുവിന് ആദരവുമായി ഫ്രാഞ്ചൈസിയുടെ വീഡിയോ

കേരള വിക്കറ്റ് കീപ്പര്‍ ഫ്രാഞ്ചൈസിക്കൊപ്പം 10 വര്‍ഷം പൂര്‍ത്തിയാക്കിയ സഞ്ജു സാംസണിനായി രാജസ്ഥാന്‍ റോയല്‍സിന്റെ ആദരം. 2013 ല്‍ ടീമിലെത്തിയ സഞ്ജു ഇപ്പോള്‍ നായകനും ടീമിന്റെ നെടുന്തൂണുമാണ്. ഷെയ്ന്‍ വോണിന് ശേഷം രാജസ്ഥാനെ ഐപിഎല്‍ ഫൈനലിലേക്ക് നയിച്ച ഏക ആര്‍ആര്‍ ക്യാപ്റ്റന്‍ സാംസണാണ്, കൂടാതെ ഫ്രാഞ്ചൈസിക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. താരത്തിന് ആദരമായി രാജസ്ഥാന്‍ റോയല്‍സ് ഒരു ട്രിബ്യൂട്ട് വീഡിയോ പുറത്തിറക്കി. 2013 ല്‍ റോയല്‍സില്‍ അരങ്ങേറ്റം Read More…

Sports

‘ ബാറ്റ് ചെയ്യുന്ന കമന്റേറ്റര്‍’ ; ദിനേശ്കാര്‍ത്തിക്കിന്റെ കഴിവിനെ സംശയിച്ചവരൊക്കെ ഇപ്പോള്‍ എവിടെ?

സണ്‍റൈസേഴ്‌സ് ബാംഗ്‌ളൂര്‍ ഇത്തവണ എടുത്തപ്പോള്‍ ടീമിന്റെ ഘടനയ്ക്ക് ചേരാത്തതാരമെന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിനെക്കുറിച്ച് വിമര്‍ശകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയുള്ള മത്സരങ്ങള്‍ കണ്ടവര്‍ക്കൊന്നും താരത്തിന്റെ കഴിവില്‍ അശേഷം സംശയിക്കാനിടയില്ല. അഞ്ചു ബൗണ്ടറികള്‍ പറത്തിയ ദിനേശ് കാര്‍ത്തിക്കിന്റെ ബാറ്റില്‍ നിന്നും പറന്നത് ഏഴ് സിക്‌സറുകളാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ 83 റണ്‍സാണ് ദിനേശ് കാര്‍ത്തിക് നേടിയത്. മത്സരം ടീം തോറ്റു പോയെങ്കിലും താരത്തിന്റെ പോരാട്ടം വലിയ ശ്രദ്ധയാണ് നേടിയത്. താരം പുറത്തായ ശേഷമാണ് സണ്‍റൈസേഴ്‌സ് ആശ്വാസത്തിന്റെ നെടുവീര്‍പ്പിട്ടത്. ഐപിഎല്‍ 2024 ലെ Read More…

Sports

‘ക്രിക്കറ്റ് താരമാകാന്‍ കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതിയിട്ടിരുന്നു’ ഇന്ത്യന്‍ ബൗളര്‍ ജസ്പ്രീത് ബുംറ

ഇന്ത്യയില്‍ അവസരം കിട്ടാതിരുന്നാല്‍ ക്രിക്കറ്റ് താരമായി മാറുന്നതിന് താന്‍ കാനഡയിലേക്ക് കുടിയേറാന്‍ പദ്ധതിയിട്ടിരുന്നതായി ഇന്ത്യയുടെ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ. കാനഡയില്‍ താമസിച്ചുകൊണ്ട് അവരുടെ ദേശീയടീമിലേക്ക് അവസരം തേടാനായിരുന്നു പ്ലാനെന്നും താരംപറഞ്ഞു. ഭാര്യയും അവതാരകയുമായ സഞ്ജന ഗണേശന്‍ നടത്തിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. കാനഡയില്‍ പോയി അവിടെ ഒരു പുതിയ ജീവിതം സ്ഥാപിക്കാന്‍ ആഗ്രഹമുണ്ടോ? എന്ന ചോദ്യത്തിനായിരുന്നു പാശ്ചാത്യ രാജ്യത്തുള്ള തന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യം സഹായകമായ ഒരു ബാക്കപ്പ് പ്ലാനായി് താന്‍ ഈ നീക്കത്തെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് Read More…