സ്‌കോര്‍ ശരാശരി പത്തിനും മുകളിലേക്ക് ഉയരുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വളരെകുറച്ച് മാത്രമേ ബൗളര്‍മാരുടെ മത്സരമായി മാറാറുള്ളു. അതുകൊണ്ടു തന്നെ ബൗളര്‍മാര്‍ എത്രവഴങ്ങി എന്നത് പ്രസ്‌കതമേയല്ല. എന്നിരുന്നാലും സിക്‌സറുകളും ബൗണ്ടറികളും പറന്നുയരാറുള്ള മത്സരത്തില്‍ ചില ബൗളര്‍മാര്‍ അനാവശ്യ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കാറുണ്ട്. ഒരൊറ്റ ഓവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ കാര്യത്തില്‍ രണ്ട് ബൗളര്‍മാര്‍ കുപ്രസിദ്ധമായ നേട്ടം പങ്കിടുന്നു, ഇരുവരും ഒരു ഓവറില്‍ 37 റണ്‍സ് വീതമാണ് വഴങ്ങിയത്. അതിലും ആശ്ചര്യകരമെന്നു പറയട്ടെ, അവരില്‍ ഒരാള്‍ രണ്ടുതവണ പര്‍പ്പിള്‍ Read More…
Tag: IPL
ഐപിഎല്ലില്‍ 200 സിക്‌സറുകള്‍ പറത്തിയിട്ടുള്ളവര്‍ ഇവര്‍ ; ഇന്ത്യാക്കാരില്‍ കെ.എല്‍ രാഹുല്‍
ധീരമായ സ്ട്രോക്ക്-പ്ലേയ്ക്കും നിര്‍ഭയമായ ബാറ്റിംഗും ഇടകലര്‍ന്ന വേദിയാണ് ഐപിഎല്‍. അതിന്റെ ത്രസിപ്പിക്കുന്ന നിരവധി കാഴ്ചകളില്‍ ഏറ്റവും ആകര്‍ഷകം സിക്‌സറുകളുടേതാണ്. ഏകദേശം രണ്ട് പതിറ്റാണ്ടുകളായി, ഒരു കൂട്ടം ബാറ്റര്‍മാര്‍ സിക്സ് അടിക്കുന്ന കലയില്‍ വൈദഗ്ദ്ധ്യം നേടിയിട്ടുണ്ട്. അവര്‍ റെക്കോര്‍ഡ് സമയത്ത് നാഴികക്കല്ലുകളിലേക്ക് കുതിച്ചു. ഇന്നിംഗ്സുകളുടെ എണ്ണത്തില്‍, ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 200 സിക്സറുകള്‍ തികച്ച മൂന്ന് ക്രിക്കറ്റ് താരങ്ങളുണ്ട്. ഐപിഎല്‍ 2025 സീസണിന്റെ പകുതി ഘട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫ്രാഞ്ചൈസിക്ക് വേണ്ടി കളിക്കുന്നതി നിടയില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ Read More…
200 പ്ലസ് സ്‌കോര്‍ മാത്രമല്ല; കുറഞ്ഞ സ്‌കോറുകളിലെ വമ്പന്‍ IPL വിജയങ്ങള്‍
പലപ്പോഴും 200 പ്ലസ് ടോട്ടലുകള്‍ തലക്കെട്ടുകളില്‍ ആധിപത്യം പുലര്‍ത്തുന്ന ഐപിഎല്ലിന്റെ ഉയര്‍ന്ന ഒക്ടേന്‍ ലോകത്ത്, കുറഞ്ഞ സ്‌കോര്‍ നേടിയ ശേഷം അത് പ്രതിരോധിച്ച് ജയം പിടിച്ചെടുക്കുന്നതാണ് ഐപിഎല്‍ മത്സരങ്ങളുടെ യഥാര്‍ത്ഥ സൗന്ദര്യം. മുള്ളന്‍പൂരില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ പഞ്ചാബ് കിംഗ്സ് കാട്ടിയ അതിശയകരമായ പ്രതിരോധമാണ് ഏറ്റവും ഒടുവിലത്തേത്. ഐപിഎല്ലിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറുകള്‍ ഡിഫന്‍ഡ് ചെയ്തതില്‍ ഒന്നാമതുള്ളത് 2013 ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 119/8 എന്ന സ്‌കോര്‍ പ്രതിരോധിച്ചതാണ്. 11 റണ്‍സിന് അവര്‍ പൂനെ വാരിയേഴ്‌സിനെതിരേ വിജയം Read More…
‘തല’ മാറി, പക്ഷേ തലവര മാറില്ലല്ലോ? ധോണിയുടെ ടീം അടിച്ചത് 10.1 ഓവറിൽ തീർത്ത് കെ.കെ.ആർ, എട്ട് വിക്കറ്റ് ജയം
ഇന്ത്യന്‍ പ്രീമിയര്‍ലീഗിലെ ഏറ്റവും മികച്ച ടീമുകളുടെ പട്ടികയിലുള്ള ചെന്നൈ സൂപ്പര്‍കിംഗ്‌സിന് പക്ഷേ ഇതുവരെ കണ്ടിട്ടില്ലാത്തത്ര മോശമായ രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ചെന്നൈ സൂപ്പർ കിങ്സ് 120 പന്തുകൾ നേരിട്ട് നേടിയത് ഒരേയൊരു സിക്സ്. ആദ്യ ഏഴു പന്തുകൾക്കിടെ തന്നെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അടിച്ചെടുത്തത് രണ്ടു സിക്സ്; ഇന്ത്യൻ പ്രിമിയർ ലീഗിലെ (ഐപിഎൽ) ചെന്നൈ – കൊൽക്കത്ത പോരാട്ടത്തിന്റെ രത്നച്ചുരുക്കം ഈ ചെറിയ കണക്കുകളിൽത്തന്നെയുണ്ട്. ചെന്നൈ സൂപ്പർ കിങ്സിനെ അവരുടെ തട്ടകത്തിൽ എട്ടു വിക്കറ്റിന് തകർത്ത് നിലവിലെ Read More…
152.3 കി.മീ. വേഗതയിൽ പന്തെറിഞ്ഞ് ജോഫ്ര ആർച്ചർ; ഐപിഎൽ 2025 ലെ ഏറ്റവും വേഗതയേറിയ ഡെലിവറി
പുരോഗമിക്കുന്തോറും പോരാട്ടം കൂടുതല്‍ കടുപ്പമായി മാറിയിരിക്കുന്ന ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയുള്ള കഴിഞ്ഞ മത്സരത്തില്‍ ഈ പതിപ്പിലെ ഏറ്റവും വേഗമേറിയ പന്തുകളില്‍ ഒന്ന് തൊടുത്ത് ഇംഗ്‌ളണ്ടിന്റെ പേസര്‍ ജോഫ്രെ ആര്‍ച്ചര്‍. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025ലെ 23-ാം മത്സരത്തില്‍ 152.3 കി.മീ വേഗത്തില്‍ ആര്‍ച്ചര്‍ പന്തെറിഞ്ഞു. മത്സരത്തിന്റെ ആദ്യ ഓവറില്‍ ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഷോര്‍ട്ട് ഡെലിവറി ബാറ്ററുടെ ശരീരത്തിലേക്ക് തിരിയുകയായിരുന്നു. സായ് സുദര്‍ശന് പന്ത് കാണാന്‍ പോലും കഴിഞ്ഞില്ല. പന്തിന്റെ വേഗത കണ്ട് Read More…
സഞ്ജുവും ആ ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ ഇടം തേടി ; രാജസ്ഥാന്‍ റോയല്‍സിന് ശിക്ഷ രണ്ടാം തവണ
ഹൈവോള്‍ട്ടേജ് ടി20 മത്സരങ്ങള്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ആ ക്യാപ്റ്റന്‍ മാരുടെ പട്ടികയിലേക്ക് സഞ്ജുസാംസണും. ഓവര്‍ റേറ്റ് പിഴയ്ക്ക് സഞ്ജുവിന് 24 ല ക്ഷം രൂപ പിഴവന്നത്. ഈ സീസണിലെ രണ്ടാമത്തെ ഓവര്‍ റേറ്റ് പിഴയ്ക്കാണ് രാജസ്ഥാ ന്‍ റോയല്‍സ് ഇരയായത്. മത്സരം തോറ്റ് ഏഴാം സ്ഥാനത്തായിപോയ അവര്‍ക്ക് കൂനി ന്‌മേല്‍ കുരു പോലെയായിരുന്നു ഓവര്‍ റേറ്റഡ് പിഴ വന്നതും. ഏപ്രില്‍ 9 ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലായിരുന്നു ബൗളിംഗ് താമസിപ്പിച്ചതിന് പിഴ കിട്ടിയത്. സഞ്ജുവിന് മാത്രമായിരുന്നില്ല Read More…
കാല്‍ ഒരല്‍പ്പം ഉയര്‍ന്നുപോയി…അപ്പോഴേയ്ക്കും സാള്‍ട്ടിന്റെ ബെയ്ല്‍സ് പോയി ; ധോണിയുടെ മിന്നല്‍ സ്റ്റംപിംഗ് വീണ്ടും
എംഎസ് ധോണിയുടെ മിന്നല്‍ വേഗത്തിലുള്ള കൈകള്‍ വെള്ളിയാഴ്ച വീണ്ടും പ്രഹരിച്ചു, ഇത്തവണ, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇതിഹാസം കഴിഞ്ഞ കളിയിലെ സ്റ്റംപിംഗിനേക്കാള്‍ മികച്ച ഒന്നായിരുന്നു നടത്തിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തില്‍, ഓപ്പണര്‍ ഫില്‍സാള്‍ട്ടിനെ പായ്ക്ക് ചെയ്യാന്‍ കണ്ണിമവെട്ടുന്ന വേഗതയില്‍ ധോണി പ്രതികരിച്ചു. നൂര്‍ അഹമ്മദിന്റെ മൂര്‍ച്ചയുള്ള ഗൂഗ്ലി സാള്‍ട്ടില്‍ നിന്ന് അകന്നുപോയി, അയാള്‍ ഓഫ് സൈഡിലൂടെ ഒരു ഷോട്ട് കളിക്കാന്‍ ശ്രമിച്ചപ്പോള്‍ കാല്‍ അല്‍പ്പം ഉയര്‍ന്നുപോയി. സെക്കന്റിന്റെ ഒരു അംശത്തില്‍ ശസ്ത്രക്രിയയുടെ കൃത്യതയോടെ ബെയ്ല്‍സ് ധോണി Read More…
ടി20യില്‍ സീറോ ബോളില്‍ വിക്കറ്റുള്ള ഏക ബൗളര്‍; കോഹ്ലിക്ക് ബാറ്റിംഗില്‍ മാത്രമല്ല റെക്കോഡ്, ബൗളിംഗിലും ഉണ്ട്
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ഒരു കിരീടം പോലും നേടാതിരുന്നിട്ടും ആര്‍സിബിയുടെ ആരാധകരാകാന്‍ ആള്‍ക്കാരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം നിലവില്‍ ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനായ വിരാട് കോഹ്ലിയാണ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും കോഹ്ലിയും തമ്മിലുള്ള ബന്ധം അഭേദ്യമായി തുടരുമ്പോള്‍ വിരാട്‌കോഹ്ലി എന്താണ് ചെയ്യാനിരിക്കുന്നതെന്ന് അറിയാന്‍ പോകുന്നേയുള്ളൂ. ടി20 ക്രിക്കറ്റില്‍ അത്യാവശ്യം നല്ല പിടിയുള്ള താരങ്ങള്‍ ഇന്ത്യയ്ക്കുണ്ടെങ്കിലും വിരാട്‌കോഹ്ലി ബാറ്റിംഗില്‍ അനേകം റെക്കോഡുകളാണ് താരം പേരിലാക്കിയിട്ടുള്ളത്. എന്നാല്‍ ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും വിരാട്‌കോഹ്ലിയുടെ പേരില്‍ ഒരു ടി20 റെക്കോഡുണ്ട്. Read More…
ജസ്പ്രീത് ബുംറെയ്ക്ക് ഐപിഎല്ലി ന്റെ ഈ സീസണ്‍ നഷ്ടപ്പെടുമോ?
ഇന്ത്യയുടെ ലോകോത്തര ബൗളര്‍ ജസ്പ്രീത് ബുംറെയ്ക്ക്് ഐപിഎല്ലിന്റെ ഈ സീസണ്‍ നഷ്ടപ്പെടുമോ?. ഗുരുതരമായ പരിക്കില്‍ നിന്ന് മുക്തി നേടുന്നതിനായി ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എന്‍സിഎ) തിരിച്ചുപോയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഐപിഎല്ലില്‍ അഞ്ചുതവണ കിരീടം നേടിയ മുംബൈയ്്ക്ക് ബുംറെയുടെ പങ്കാളിത്തം ഏറെ നിര്‍ണ്ണായകമാണ്. വരാനിരിക്കുന്ന ഐപിഎല്‍ 2025 ല്‍ പങ്കെടുക്കാന്‍ അനുമതി നേടുക എന്ന ലക്ഷ്യത്തോടെയാണ് ബുംറ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലേക്ക് (എന്‍സിഎ) തന്റെ രണ്ടാമത്തെ യാത്ര നടത്തിയത്. ക്രിക്ക്ബസില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം, നാഷണല്‍ ക്രിക്കറ്റ് Read More…









