Sports

ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് മറുപടി ; ഐപിഎല്ലിലെ സൂപ്പര്‍താരം ഒരു വേദിയില്‍ 3000 റണ്‍സ് തികച്ചു

തന്റെ ബാറ്റിംഗ് കരുത്തിനേക്കുറിച്ച് സംശയിച്ചവര്‍ക്ക് ഐപിഎല്ലില്‍ വിരാട്‌കോഹ്ലി പല തവണ മറുപടി പറയുന്നത് ആരാധകര്‍ കണ്ടുകഴിഞ്ഞു. റെക്കോഡുകള്‍ പലതും പേരിലാക്കി മുന്നേറുന്ന വിരാട് കോഹ്ലി ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ചരിത്രത്തില്‍ മറ്റൊരു റെക്കോഡ് കൂടി എഴുതിച്ചേര്‍ത്തു. ഒരു വേദിയില്‍ 3000 റണ്‍സ് തികയ്ക്കുന്ന ആദ്യ കളിക്കാരനായി വിരാട് കോലി മാറി. ശനിയാഴ്ച എം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ ഐപിഎല്‍ 2024 മത്സരത്തിലാണ് സ്റ്റാര്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ബാറ്റര്‍ ബാറ്റിംഗ് ഈ നേട്ടം Read More…

Sports

നാലാം സ്ഥാനത്തിനായി മുന്‍തൂക്കം സിഎസ്‌കെയ്ക്ക് ; കോഹ്ലിയുടെ ടീമിന് ജയിച്ചാലും പ്‌ളേഓഫില്‍ കടക്കാനാകില്ല

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ ആവേശകരമായ മത്സരങ്ങളാണ് ഇന്നും നാളെയുമായി നടക്കുക. ഇന്ന് മുംബൈ ഇന്ത്യന്‍സിനെ ലക്‌നൗ സൂപ്പര്‍ജയന്റ്‌സ് നേരിടുമ്പോള്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂര്‍ മത്സരം നാളെ നടക്കും. പ്‌ളേഓഫില്‍ ഇനി ഒരു ടീമിന് മാത്രം ചാന്‍സ് നില്‍ക്കേ മൂന്ന് ടീമുകളാണ് മത്സരിക്കുന്നത്. എന്നിരുന്നാലും ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത് ധോണിയുടെ ചെന്നൈ സൂപ്പര്‍കിംഗ്‌സിനാണ്. സാഹചര്യങ്ങളെ ആശ്രയിച്ചാണ് ആര്‍സിബിയുടേയും എല്‍എസ്ജി യുടേയും സാധ്യതകള്‍. നാളെ നടക്കുന്ന നിര്‍ണ്ണായക മത്സരത്തിന് മഴയാണ് ഏറ്റവും ഭീഷണി. മത്സരം Read More…

Sports

സിക്‌സറുകളുടെ കാര്യത്തില്‍ റെക്കോഡ് ; 2024 ഐപിഎല്ലില്‍ പറന്നത് 1125 മാക്‌സിമങ്ങള്‍

ഐപിഎല്ലിന്റെ ഏറ്റവും സൗന്ദര്യം കൂറ്റനടികളാണ്. തുടര്‍ച്ചയായി പറക്കുന്ന സിക്‌സറുകളും ആധിപത്യം പുലര്‍ത്തുന്ന സീസണാണിത്. കുതിച്ചുയരുന്ന റണ്‍റേറ്റുകള്‍, റെക്കോര്‍ഡ് ടോട്ടലുകള്‍, 500-ലധികം അഗ്രഗേറ്റുകള്‍, പവര്‍പ്ലേയില്‍ 100-ലധികം റണ്‍സ് അഭൂതപൂര്‍വമായിരുന്നു ഈ സീസണിലെ വെടിക്കെട്ട്. സിക്‌സറുകളുടെ സുനാമി പിറന്നപ്പോള്‍ ഈ സീസണ്‍ ഇട്ടത് തകര്‍പ്പന്‍ റെക്കോഡ്്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന 64-ാം മത്സരത്തില്‍ ഉയര്‍ന്ന റണ്‍ വേട്ടയില്‍ 18-ാം ഓവറിലെ മൂന്നാം പന്തില്‍ റാസിഖ് സലാമിനെ അര്‍ഷാദ് ഖാന്‍ തകര്‍ത്തപ്പോള്‍ ആയിരുന്നു ആ നാഴികക്കല്ല് പിറന്നത്. ഐപിഎല്‍ 17 ാം Read More…

Sports

ധോണിയോട് തോറ്റതുകൊണ്ട് സഞ്ജുവിന് കുഴപ്പമുണ്ടോ? രാജസ്ഥാന്റെ പ്‌ളേഓഫ് സാധ്യത അടഞ്ഞോ?

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ആരൊക്കെ ജയിച്ചാലും തോറ്റാലും മലയാളികളുടെ നോട്ടം മുഴുവന്‍ രാജസ്ഥാന്‍ റോയല്‍സ് പ്ളേഓഫില്‍ എത്തുമോ എന്നതാണ്. അതിന് കാരണം നമ്മുടെ പ്രിയപ്പെട്ട സഞ്ജു സാംസണ്‍ തന്നെയാണ്. സഞ്ജു കപ്പുയര്‍ത്തുന്നത് കാണാന്‍ കാത്തിരിക്കുന്ന ആരാധകര്‍ക്ക് ടീമിന്റെ സമീപകാല പ്രകടനം നേരിയ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചെന്നൈ സൂപ്പര്‍ കിംഗ്സിനോടു കൂടി ആര്‍ ആര്‍ തോറ്റതോടെ രാജസ്ഥാന്റെ പ്‌ളേ ഓഫ് സാധ്യതക അവസാനിച്ചോ എന്ന് ആശങ്ക അവരില്‍ ശക്തമാണ്. 12 മത്സരങ്ങളില്‍ എട്ടു വിജയവുമായി 16 പോയിന്റില്‍ Read More…

Sports

ആര്‍സിബിയുടെ പ്‌ളേഓഫ് തുലാസില്‍; കണക്ക് കൂട്ടിയും കിഴിച്ചും ആരാധകര്‍ ; സാധ്യതകള്‍ ഇങ്ങിനെയാണ്

ലോകത്തെ ഏറ്റവും മികച്ച താരങ്ങളെ മുഴുവനും വന്‍തുക നല്‍കി വാങ്ങിക്കൂട്ടും എന്നാല്‍ കളത്തിലെത്തുമ്പോള്‍ നനഞ്ഞ പടക്കമായി മാറുകയും ചെയ്യും. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിനെതിരേ ആദ്യ സീസണ്‍ മുതല്‍ ആരാധകരുടെ സ്ഥിരം പരാതി ഇതാണ്. ഇത്തവണയും ആദ്യ മത്സരങ്ങളെല്ലാം കൈവിട്ട ആര്‍സിബിയുടെ പ്‌ളേഓഫ് സാധ്യതകള്‍ തുലാസിലാണ്. ഇത്തവണയും ടീം പ്‌ളേഓഫില്‍ കടക്കുമോ എന്ന കാര്യം കയ്യാലപ്പുറത്തെ തേങ്ങാ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന നിലയിലാണ്. ആര്‍സിബിയുടെ കടുത്ത ആരാധകര്‍ ടീമിന്റെ പ്‌ളേഓഫില്‍ കടക്കാനുള്ള സാധ്യതകള്‍ കൂട്ടിയും കിഴിച്ചും നോക്കുകയാണ്. Read More…

Movie News

വിജയ് ഐപിഎല്‍ ടിക്കറ്റുകള്‍ വാങ്ങിയത് തമിഴിലെ ഈ പ്രിയപ്പെട്ട നടിക്കായി

വിജയ്‌യും തൃഷയും നായികാനായകന്മാരായ ലോകേഷ് കനകരാജിന്റെ ലിയോ വന്‍ഹിറ്റായത്. പിന്നാലെ റീ റിലീസായി എത്തിയ ഗില്ലിയും വന്‍ വിജയം നേടിയിരുന്നു. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന വിജയ് അവസാന സിനിമയായി ഗോട്ടില്‍ അഭിനയിക്കാനൊരുങ്ങുകയാണ്. അതിനിടയില്‍ ചെന്നൈ സൂപ്പര്‍കിംഗ്‌സിന്റെ ബ്രാന്റ് അംബാസഡറായ വിജയ് ഒരു ഐപിഎല്‍ മത്സരത്തിന് രണ്ട് ടിക്കറ്റുകള്‍ വാങ്ങിയിരുന്നു. വിജയ് ടിക്കറ്റ് എടുത്തത് ആര്‍ക്കാണെന്ന് അറിയാമോ? ഒരു നടിക്ക് വേണ്ടിയായിരുന്നു വിജയ് ടിക്കറ്റ് എടുത്തത്. വിജയ് യുടെ വില്ലത്തിയായി ഒന്നിലധികം സിനിമകളിലെത്തിയ വരലക്ഷ്മി ശരത്കുമാറിന് Read More…

Sports

സിക്‌സര്‍ അടിക്കാന്‍ അറിയില്ലത്രേ ! ഇത് സാമ്പിള്‍ വെടിക്കെട്ട്; ലോകകപ്പില്‍ പൊളിക്കും കോഹ്ലി…!

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങും മുമ്പ് നടന്ന ടി20 ലോകകപ്പ് ടീമിനെക്കുറിച്ചുള്ള ചര്‍ച്ചകളിലെ കേന്ദ്രബിന്ദു വിരാട്‌ കോഹ്ലിയായിരുന്നു. സൂപ്പര്‍താരത്തെ ഇത്തവണ ടീമില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നും ടി20 യുടെ വേഗമേറിയ ശൈലിയ്ക്ക് കോഹ്ലി അനുയോജ്യനല്ലെന്നായിരുന്നു വിമര്‍ശകരുടെ പ്രധാന കണ്ടെത്തല്‍. ക്ലാസ്സിക് ബാറ്റിംഗ് ശൈലിയ്ക്ക് ഉടമയായ കോഹ്ലിക്ക് സിക്‌സര്‍ അടിക്കാന്‍ അറിയില്ലെന്ന് വരെ പറഞ്ഞുകേട്ടു. എന്നാല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്‌ളൂരിന് വേണ്ടി തകര്‍പ്പനടി പുറത്തെടുത്ത താരം വിമര്‍ശകരെയെല്ലാം വെല്ലുവിളിക്കുകയാണ്. വ്യാഴാഴ്ച പഞ്ചാബ് കിംഗ്‌സിനെതിരെ വെറും 47 പന്തില്‍ 92 Read More…

Sports

അഞ്ചുതവണ കപ്പുയര്‍ത്തിയവര്‍ ആദ്യം പ്‌ളേഓഫ് കാണാതെ പുറത്തായി ; മുംബൈ ഇന്ത്യന്‍സിന് എല്ലാം പിഴച്ചു

അഞ്ചു തവണ കപ്പുയര്‍ത്തിയ സാഹചര്യത്തില്‍ നിന്നും പ്‌ളേഓഫ് കാണാനാകാതെ ആദ്യം പുറത്താകുന്ന ടീമിലേക്ക്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വമ്പന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ പുതിയ സീസണിലെ ഏകമാറ്റം ഇതാണ്. രോഹിത് ശര്‍മ്മയെ നായകസ്ഥാനത്ത് നിന്നും മാറ്റി പകരം ഹര്‍ദിക് പാണ്ഡ്യയെ നായകനാക്കിയത് എന്തിനാണെന്ന ചോദ്യം മുംബൈ ഇന്ത്യന്‍സ് ആരാധകരില്‍ നിന്നും നേരിടുകയാണ്. തലമുറമാറ്റം എന്ന ആശയത്തില്‍ ഉറച്ചായിരുന്നു മുംബൈ ഇന്ത്യന്‍സ് ഈ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും വന്‍തുക മുടക്കി തങ്ങളുടെ പഴയ താരത്തെ തിരിച്ച് സ്വന്തമാക്കിയത്. ടീമിന്റെ Read More…

Sports

സഞ്ജു സാംസണിന്റെ പുറത്താകല്‍ അവസാന വിവാദം ; ഐപിഎല്ലില്‍ വിവാദങ്ങളുടെ ഘോഷയാത്ര

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ രാജസ്ഥാന്‍ റോയല്‍സിന്റെ 20 റണ്‍സിന്റെ തോല്‍വിയില്‍ ചൊവ്വാഴ്ച സഞ്ജു സാംസണ്‍ പുറത്തായതും വന്‍ വിവാദമായി മാറിയിരുന്നു. ഇതോടെ ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഈ സീസണില്‍ വിവാദങ്ങളുടെ ഘോഷയാത്രയാണ്. ഈ സീസണില്‍ ഇതുവരെ അമ്പയര്‍മാരുടെ പിഴവ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അഞ്ചാമത്തെ മത്സരമാണ് ഇത്. കഴിഞ്ഞ ദിവസം ഡല്‍ഹി ടീമിന്റെ ചേസിംഗിനിടയില്‍ 16-ാം ഓവറില്‍ സാംസണ്‍ പുറത്തായത് മത്സരത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളില്‍ ഒന്നായി മാറി. 222 എന്ന ലക്ഷ്യം പിന്തുടരുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് 162/4 എന്ന നിലയിലായിരുന്ന Read More…