Health

സ്ത്രീകള്‍ക്ക് രതി ആസ്വദിക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുന്നത് എന്തുകൊണ്ട് ? രതിമൂര്‍ച്ഛയുടെ രസതന്ത്രം

രതി എന്നത് ഗുരുവില്ലാത്ത കല എന്നതുകൊണ്ട് തന്നെയാണ് രതിമൂര്‍ച്ഛയെപ്പറ്റി ഇത്രയേറെ സംശയങ്ങളും തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നത്. മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഏതെന്ന് ചോദിച്ചാല്‍ അല്‍പ്പം അത്ഭുതംതോന്നാമെങ്കിലും ഇരുചെവികള്‍ക്കിടയിലുള്ള മസ്തിഷ്‌കം എന്നതുതന്നെയാണ് ശരിയായ ഉത്തരം. പ്രധാന ലൈംഗികാവയവങ്ങളായ പുരുഷനിലെ ലിംഗവും വൃഷ്ണവും, സ്ത്രീയിലെ യോനിയും, ഗര്‍ഭാശയവും അണ്ഡാശയവും എല്ലാം മസ്തിഷ്‌കത്തിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരണമായാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ലൈംഗികത എന്നത് മനസുമായി അഭേദ്യബന്ധമുണ്ടെന്ന് പറയുന്നത്. ഓക്‌സിട്ടോസിന്‍, ഡോപ്പമിന്‍ എന്നീ ജൈവരാസതന്മാത്രകള്‍ തലച്ചോറില്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങളാണ് രതിമൂര്‍ച്ഛ എന്ന അവസ്ഥയിലെത്തിക്കുന്നത്. നമ്മുടെ Read More…

Crime

ഇന്‍സ്റ്റഗ്രാം പ്രണയത്തിന് തടസമായി മകള്‍; അഞ്ച് വയസുകാരിയെ കൊന്ന് അമ്മ

തന്റെ കാമുകനൊപ്പം പോകുന്നതിന് തടസമായിരുന്ന അഞ്ച് വയസുള്ള മകളെ ശ്വാസംമുട്ടിച്ച് കൊന്ന് അമ്മയുടെ ക്രൂരത. ഡല്‍ഹിയിലെ അശോക് വിഹാറിലാണ് ഈ ദാരുണസംഭവം. കൊലപ്പെടുത്തിയതിനുശേഷം അമ്മ കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയില്‍ എത്തി. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുട്ടിയുടെ ദേഹത്തെ പാടുകളെ കുറിച്ച് പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് അമ്മയെ പോലീസ് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം പോകുന്നതിനു വേണ്ടിയാണ് താന്‍ മകളെ കൊലപ്പെടുത്തിയതെന്നും ഇയാളുമായുള്ള വിവാഹത്തിന് മകള്‍ തടസമായതോടെയാണ് കുട്ടിയെ കൊല്ലാന്‍ തീരുമാനിച്ചത്. Read More…

Celebrity

പ്രായം വെറും 23, ഇന്‍സ്റ്റാഗ്രാമില്‍ 31.9 ദശലക്ഷം ഫോളോവേഴ്സ് ; ടോം ക്രൂസിനൊപ്പമുള്ള ഈ നടിയുടെ ചിത്രം ട്രെന്‍ഡിംഗ്

പ്രായം വെറും 23 വയസ് മാത്രം, എന്നാല്‍ ഈ പ്രായത്തിലും അവ്‌നീത് കൗര്‍ ഇന്ന് സോഷ്യല്‍ മീഡിയയില്‍ വളരെ ട്രെന്‍ഡിംഗായ താരമാണ്. ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ അവ്‌നീത് ഇന്ന് സിനിമയിലും സീരിയലിലും താരമാണ്. താരത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ഇന്‍സ്റ്റഗ്രാമില്‍ വലിയ ഹിറ്റായി മാറുന്നത് പതിവാണ്. ഇന്‍സ്റ്റാഗ്രാമില്‍ 32 ദശലക്ഷത്തോളം ആരാധകരാണ് താരത്തിനുള്ളത്. മിഷന്‍ ഇംപോസിബിള്‍ സെറ്റില്‍ നിന്ന് ഹോളിവുഡ് നടന്‍ ടോം ക്രൂസിനൊപ്പമുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ Read More…

Oddly News

പേവിഷബാധ; അമേരിക്കയിലെ സെലിബ്രിട്ടി അണ്ണാന്‍ ‘പീനട്ടി’ നെ ദയാവധത്തിന് വിട്ടു, ഇന്‍സ്റ്റാഗ്രാമില്‍ 537,000 ഫോളോവേഴ്സ്

ന്യൂയോര്‍ക്ക് : ഇന്റര്‍നെറ്റില്‍ വന്‍ ഹിറ്റായി സെലിബ്രിട്ടി പദവിയിലേക്ക് ഉയര്‍ന്ന അണ്ണാന്‍ പീനട്ടിനെ ദയാവധത്തിനിരയാക്കിയതായി ന്യൂയോര്‍ക്ക് അധികൃതര്‍. ഇന്‍സ്റ്റാഗ്രാമില്‍ 537,000 ഫോളോവേഴ്സുള്ള അണ്ണാനെ റാബിസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ദയാവധം ചെയ്തത്. ഉദ്യോഗസ്ഥനെ കടിച്ചതിനെ തുടര്‍ന്നായിരുന്നു റാബിസ് കണ്ടെത്തിയത്. ലോകമെമ്പാടുമുള്ള ആരാധകരുണ്ടായിരുന്ന പീനട്ട് വാഫിളുകള്‍ നുകരുന്നത് ഉള്‍പ്പെടെയുള്ള അവന്റെ കുസൃതികളുടെ വീഡിയോ വൈറാലയിരുന്നു. കാറിടിച്ച് അമ്മ മരിച്ചതിനെ തുടര്‍ന്നായിരുന്നു താന്‍ കുഞ്ഞ് അണ്ണാനെ രക്ഷിച്ചതെന്ന് ന്യൂയോര്‍ക്കര്‍ മാര്‍ക്ക് ലോംഗോ പറഞ്ഞു. വെള്ളവും ഭക്ഷണവും നല്‍കിയാണ് കാട്ടിലേക്ക് വിടാന്‍ ശ്രമിച്ചെങ്കിലും Read More…

Lifestyle

ന്യൂജനറേഷന്റെ ‘ഇൻസ്റ്റാപോയട്രി’; ട്രന്‍ഡായി രൂപി കൗർ കവിതകൾ, ലഭിക്കുന്നത് കോടികൾ

രൂപി കൗര്‍ എന്ന പഞ്ചാബി പെണ്‍കുട്ടി നന്നായി കവിത എഴുതുമായിരുന്നു. എന്നാല്‍ അധുനിക യുഗത്തിന്റെ കാവ്യ ശബ്ദമായി താന്‍ മാറുമെന്ന് അവള്‍ ഒരിക്കല്‍ പോലും ചിന്തിച്ചട്ടുണ്ടാവില്ല. രൂപി 2009 മുതല്‍ കവിതകളെഴുതും. എന്നാല്‍ പ്രശസ്തി കൈവരിച്ചത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. വെറും 3 കവിതകളിലൂടെ ജനപ്രീതി നേടിയിരിക്കുകയാണ് രൂപി. 1992ല്‍ പഞ്ചാബിലായിരുന്നു രൂപിയുടെ ജനനം. മൂന്നാം വയസ്സില്‍ മാതാപിതാക്കളോടൊപ്പം കാനഡയിലേക്ക് ചേക്കേറിയ രൂപി വളര്‍ന്നതും താമസിക്കുന്നതും കാനഡയിലാണ്. ഗാര്‍ഹിക പീഡനവും , ലൈംഗികാതിക്രമവുമെല്ലം രൂപിയുടെ തുലിക തുമ്പില്‍ കവിതകളായി പിറന്നു. Read More…

Movie News

ട്രെൻഡിങ് താരം ഹാഷിറിന്റെ ആദ്യ സിനിമ “ശ്രീ ഗരുഡകൽപ്പ” വരുന്നു

ശ്രീ ഗരുഡകൽപ്പയുടെ ഒറ്റപ്പാലത്തു ചിത്രീകരിച്ച ഷെഡ്യൂളിൽ ആണ് ഇൻസ്റ്റാഗ്രാം റീലിസിലൂടെ മലയാളിളുടെ പ്രിയങ്കരനായി മാറിയ ഹാഷിർ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് , ഹാഷിറിന്റെ ആദ്യ സിനിമ ശ്രീ ഗരുഡകൽപ്പയാണെങ്കിലും റിലീസ് ചെയ്ത സിനിമ, സൂപ്പർ ഹിറ്റായ ‘വാഴ’യാണ്. ഹാഷിറിനെ ഇതുവരെ കാണാത്ത രീതിയിൽ ഒരു പുതിയ മേക്ക് ഓവറിലാണ് ശ്രീ ഗരുഡകൽപ്പയിൽ  അവതരിപ്പിച്ചിരിക്കുന്നത്. നിർമാതാക്കളായ റെജിമോൻ, സനൽകുമാർ എന്നിവരുടെ നിർബന്ധ പ്രകാരമാണ് ഹാഷിറിനെ സിനിമയിലെ പ്രധാന സീനുകളിലെ ഭാഗമാക്കാൻ തീരുമാനിച്ചത്. ഒന്നരലക്ഷം ജൂനിയർ ആർട്ടിസ്റ്റുകളെ ഉൾപ്പെടുത്തി Read More…

Celebrity

ഹാക്കര്‍മാരുടെ ‘സെലിബ്രിറ്റി ഹോട്ട് ലിസ്റ്റി’ല്‍ ഒന്നാമത്; അത് ഷാരൂഖും, ആലിയയും, പ്രിയങ്ക ചോപ്രയുമല്ല

സൈബര്‍ സുരക്ഷാ സ്ഥാപനമായ McAfree പുറത്ത് വിട്ട  2024-ലെ ‘സെലിബ്രിറ്റി ഹാക്കര്‍ ഹോട്ട് ലിസ്റ്റ്’ ആണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള ആളുടെ പേര് കേട്ടാണ് ഏവരും ഞെട്ടിയിരിയ്ക്കുന്നത്. ഫാഷന്‍ സ്റ്റെലിസ്റ്റും, സോഷ്യല്‍ മീഡിയ ഇന്‍സ്ഫുവന്‍സറുമായ ഓറി എന്ന ഓര്‍ഹാന്‍ അവത്രമണിയാണ് ഈ പേരുകാരന്‍. ബോളിവുഡ് താരങ്ങളുടെ കൂട്ടത്തില്‍ തിളങ്ങി നില്‍ക്കുന്ന വ്യക്തിയാണ് ഓറി. ഷാരൂഖ് ഖാന്‍, ആലിയ ഭട്ട്, പ്രിയങ്ക ചോപ്ര തുടങ്ങി നിരവധി പ്രമുഖരെ മറികടന്നാണ് ഓറി ഒന്നാം പേരുകാരനായത്. ജാന്‍വി കപൂര്‍, Read More…

Crime

തൃശൂരിൽ സ്വർണം കവർന്ന സംഘത്തലവൻ റോഷൻ ഇന്‍സ്റ്റഗ്രാം താരം, അരലക്ഷത്തോളം ഫോളോവേഴ്സ്

ദേശീയ പാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് ഇന്‍സ്റ്റഗ്രാം താരം. കവര്‍ച്ച ആസൂത്രണം ചെയ്തത് പത്തനം തിട്ട സ്വദേശിയായ റോഷന്‍ വര്‍ഗീസിന് ഏതാണ്ട് അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇയാള്‍ മോഷ്ടവാണെന്ന് ഫോളോവേഴ്സ് മിക്കവര്‍ക്കും അറിയില്ല. റോഷന്റെ പേരില്‍ 22 കേസുകളുണ്ട്. മോഷണം നടന്ന സമയത്ത് അതുവഴി പോയ സ്വകര്യ ബസില്‍ പതിഞ്ഞ ദൃശ്യമാണ് നിര്‍ണായകമായത്. റോഷന്റെ സംഘത്തില്‍പ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ ഷിജോ, ഊളക്കല്‍ സിദ്ദിഖ് , നിശാന്ത്, Read More…

Lifestyle

കാനഡയില്‍ 60 ലക്ഷം ശമ്പളം; പക്ഷേ ഒന്നിനും തികയില്ലെന്ന് ടെക്കി ; മുറിവാടക മാത്രം 99,000 രൂപ…!

ഇന്ത്യാക്കാരെ സംബന്ധിച്ച് അമേരിക്കന്‍ സ്വപ്നങ്ങളിലെ സുപ്രധാന ഇടങ്ങളിലൊന്നാണ് കാനഡ. തൊഴില്‍ ചെയ്യാനും വിദ്യാഭ്യാസത്തിനുമായി അനേകരാണ് ഈ വടക്കേ അമേരിക്കന്‍ രാജ്യത്തേക്ക് പോകാനായി ബാഗ് പായ്ക്ക് ചെയ്ത് കാത്തിരിക്കുന്നത്. എന്നാല്‍ ഈ കരുതുന്നത്ര സുഖമൊന്നും ഇവിടെ ഇല്ലെന്ന് വെളിപ്പെടുത്തുകയാണ് കാനഡയില്‍ ബാങ്കില്‍ ഉയര്‍ന്ന ശമ്പളത്തിന് ജോലി ചെയ്യുന്ന ഇന്ത്യാക്കാരി. പ്രതിവര്‍ഷം ഇന്ത്യയിലെ 60 ലക്ഷം രൂപ ശമ്പളം വാങ്ങിയിട്ടും കാനഡയിലെ ടൊറന്റോയില്‍ ജീവിക്കാന്‍ തന്റെ ശമ്പളം പര്യാപ്തമല്ലെന്നാണ് യുവതിയുടെ പ്രതികരണം. ‘സാലറി സ്‌കെയില്‍’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന Read More…