ലക്നൗ ∙ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതായി യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിവരം മെറ്റയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭാദോഗിയിലാണ് സംഭവം.വ്യാഴാഴ്ച രാത്രിയാണ് ഔറൈ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് താമസക്കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ‘‘എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ, മരിക്കുന്നതിന് മുൻപുള്ള എന്റെ അവസാന പ്രതീക്ഷയാണ്. ഞാൻ മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാർഥിക്കണം. ഇന്ന് ഞാൻ Read More…
Tag: instagram
നടുറോഡില്‍ പട്ടാപ്പകൽ കൂട്ടുകാരിക്കൊപ്പം നിന്ന യുവതിയെ കടന്നുപിടിച്ചു, വസ്ത്രങ്ങൾ വലിച്ചുകീറി; ഇന്‍സ്റ്റഗ്രാം സുഹൃത്ത് പിടിയില്‍
ബെംഗളൂരു: ജ്ഞാനഭാരതിയിൽ നടുറോഡിൽ യുവതിയെ അപമാനിച്ച് യുവാവ്. വിവാഹാഭ്യർത്ഥന നിരസിച്ചതിനാണ് നവീൻ കുമാർ എന്ന യുവാവ് യുവതിയെ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെയ്തത്. ബെംഗളൂരുവില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. പ്രതി നവീന്‍കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉച്ചകഴിഞ്ഞ് മൂന്നരയോടെ റോഡിലേക്ക് ഇറങ്ങി സ്കൂട്ടറില്‍ കയറാന്‍ ഒരുങ്ങുന്ന പെണ്‍കുട്ടിയുടെ സമീപത്തേക്ക് ഒരു കാര്‍ വന്ന് നില്‍ക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. പെട്ടെന്ന് തന്നെ കാറില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് പെണ്‍കുട്ടിക്ക് സമീപത്തേക്ക് എത്തി പഴ്സ് പിടിച്ചു വാങ്ങി. Read More…
വൈറലാകാന്‍ ‘വാണം’ വായില്‍ വച്ച് കത്തിച്ച് വയോധികന്‍; പിന്നെ സംഭവിച്ചത് !- വീഡിയോ
ഇന്‍സ്റ്റഗ്രാമിലോ ഫെയ്സ്ബുക്കിലോ ഒരു വീഡിയോ ഇട്ട് വൈറലാകാനുള്ള തിരക്കിലാണ് ആളുകള്‍. എന്നാല്‍ അതിനായി ഒരു വയോധികന്‍ കണ്ടെത്തിയ മാര്‍ഗം അല്‍പം കടുത്തുപോയി. സൈബറിടത്ത് ഇപ്പോള്‍ വൈറലാണ് ഈ വീഡിയോ. ഇതിനായി ഇയാള്‍ വാണപ്പടക്കം വായില്‍ വച്ച് കത്തിക്കുകയായിരുന്നു. കത്തി മുന്നോട്ട് കുതിച്ച പടക്കം വായില്‍ വച്ച് തന്നെ പൊട്ടിത്തെറിക്കുന്നതും കാണാം. ഇയാള്‍ക്ക് എന്ത് സംഭവിച്ചെന്ന് വീഡിയോയില്‍ കാണുന്നില്ല. വീഡിയോയുടെ ഉറവിടവും വ്യക്തമല്ല. View this post on Instagram A post shared by Drawing Trollan Read More…
നിങ്ങൾക്ക് എഴുതി രസിക്കാനുള്ളതല്ല എന്റെ കുടുംബം : കുറിപ്പുമായി വൈഷ്ണവി സായികുമാർ
കൊട്ടാരക്കര ശ്രീധരന്‍ നായരുടെ കൊച്ചുമകളും സായ്കുമാറിന്റെ മകളുമായ വൈഷ്ണവി സായ്കുമാര്‍ മുത്തശ്ശന്റെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് അഭിനയരംഗത്തേക്ക് എത്തിയ താരമാണ്. കൈയ്യെത്തും ദൂരത്ത് എന്ന പരമ്പരയില്‍ ദുര്‍ഗയെന്ന വില്ലത്തി കഥാപാത്രത്തെ അവതരിപ്പിച്ചാണ് താരം മിനിസ്ക്രീനില്‍ തുടക്കം കുറിച്ചത്. ഇപ്പോഴിതാ ഫാൻസ് പേജുകളിൽ വന്നൊരു ചിത്രത്തെ തന്റെ പോസ്റ്റ് എന്ന പേരിൽ പ്രചരിച്ചവർക്കെതിരെ നടിയും സായികുമാറിന്റെ മകളുമായ വൈഷ്ണവി. അച്ഛനെക്കുറിച്ച് തന്റെ മനസിലുള്ള സ്ഥാനം ഇങ്ങനെയൊരു എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യം തനിക്കില്ലെന്ന് വൈഷ്ണവി സമൂഹ മാധ്യമങ്ങളിലൂടെ കുറിച്ചു. Read More…
യുവതിയുടെ ‘ഗെറ്റ് റെഡി വിത്ത് മി’ റീലുകള്‍; വിവാഹാലോചന നിരസിച്ച് യുവാവ്, കമന്റുകള്‍ കൂടുതലും പുരുഷന്മാരുടേതെന്ന് !
‘ഗെറ്റ് റെഡി വിത്ത് മി (GRWM)’ എന്നത് ആധുനിക കാലത്ത് സാമൂഹ്യമാധ്യമങ്ങളിലെ ട്രെന്‍ഡ് ആണ്. പ്രത്യേകിച്ച് ഇന്‍സ്റ്റാഗ്രാമില്‍, വളരെ പ്രചാരത്തിലുണ്ട്. ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ മാത്രമല്ല, സാധാരണ ഉപയോക്താക്കളും കാഴ്ചക്കാര്‍ക്കായി ഈ ട്രെന്‍ഡ് പിന്തുടരുന്നുണ്ട്. എന്നാല്‍ എന്നാല്‍ ഈ ട്രെന്‍ഡ് ഒരു വിവാഹം നിരസിക്കാന്‍ കാരണമാകുമെന്ന് ആരും കരുതിയിട്ടുണ്ടാവില്ല. യുവതിയുടെ പതിവായ ‘ഗെറ്റ് റെഡി വിത്ത് മി (ജിആര്‍ഡബ്‌ള്യൂഎം)’ എന്ന ഇന്‍സ്റ്റാഗ്രാം റീലുകള്‍ കാരണം ഡല്‍ഹിക്കാരിയായ യുവതിയുടെ വിവാഹാലോചന നിരസിച്ച് യുവാവ്. സംഭവം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും അത് വൈറലായി മാറുകയും Read More…
അബദ്ധവശാൽ പെൺകുട്ടിയെ ഇടിച്ചു, കാലിൽ തൊട്ട് മാപ്പ്… അതല്ല കേട്ടോ… വീഡിയോ കാണുക
ചെറിയ സംഭവങ്ങൾ പോലും സോഷ്യൽ മീഡിയയിൽ അതിവേഗം പ്രചരിക്കുന്നത് എങ്ങനെയാണെന്ന് ഈ വീഡിയോ വ്യക്തമാക്കുന്നു. സാധാരണ പ്രവൃത്തികൾ പോലും എങ്ങനെ തെറ്റിദ്ധരിക്കപ്പെടാമെന്നും അത് വലിയ രീതിയിലുള്ള ആശയക്കുഴപ്പങ്ങൾ സൃഷ്ടിച്ച് ഓൺലൈനിൽ വ്യാപകമായ ശ്രദ്ധ നേടാമെന്നും ഇത് കാണിക്കുന്നു. പ്രതികരണങ്ങൾ പലവിധമാണ് – ചിലർക്ക് ഇത് തമാശയായി തോന്നിയപ്പോൾ, മറ്റുചിലർ വിമർശിച്ചു. ഇത്തരം നിമിഷങ്ങളെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എങ്ങനെയാണ് വലുതാക്കുന്നതെന്നും, ചുരുങ്ങിയ സമയത്തിനുള്ളിൽ ദശലക്ഷക്കണക്കിന് കാഴ്ചക്കാരെയും അഭിപ്രായങ്ങളെയും ഷെയറുകളെയും സൃഷ്ടിക്കുന്നതെന്നും ലേഖനം ചൂണ്ടിക്കാണിക്കുന്നു. വൈറൽ വീഡിയോയ്ക്കുള്ളിൽ ഒരു Read More…
ഹര്‍ദിക് ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞോ? ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തു
ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ കാമുകിമാരുടെ കാര്യത്തിലും പ്രശസ്തനാണ്. ആദ്യ കാമുകി സ്റ്റാന്‍കോവിക്കുമായി വിവാഹബന്ധം വേര്‍പെടുത്തിയ പാണ്ഡ്യ പുതിയ കാമുകിയും ബ്രിട്ടീഷ്-ഇന്ത്യന്‍ ഗായികയുമായ ജാസ്മിന്‍ വാലിയയുമായും വേര്‍പിരിഞ്ഞെന്ന് അഭ്യൂഹങ്ങള്‍. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും ഫോളോ ചെയ്യുന്നത് അവസാനിച്ചതോടെയാണ് കഥകള്‍ക്കും പ്രചാരമുണ്ടായിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമില്‍ അണ്‍ഫോളോ ചെയ്തതോടെ ഇരുവരുടെയും ബന്ധം അവസാനിച്ചു എന്ന അഭ്യൂഹങ്ങള്‍ പരന്നു. ഹാര്‍ദികോ ജാസ്മിനോ തങ്ങള്‍ ഡേറ്റിംഗിലാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കഴുകന്‍ കണ്ണുകളുള്ള ആരാധകര്‍ പലപ്പോഴും ഇരുവരും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് സൂചനകള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഇപ്പോള്‍ Read More…
നിരോധിച്ചിട്ടും വിപിഎന്‍ ഉപയോഗിച്ച് പാക് നടിയുടെ അക്കൗണ്ടില്‍ ഇന്ത്യക്കാര്‍; കരച്ചില്‍ വരുന്നെന്ന് താരം
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഓരോദിവസവും കടുക്കുകയാണ്. പാകിസ്ഥാനെതിരെ ഇന്ത്യ നിരവധി കടുത്ത നടപടികളുമായി രംഗത്തെത്തി . അട്ടാരി അതിര്‍ത്തി അടയ്ക്കുക, സിന്ധു നദീജല കരാര്‍ റദ്ദാക്കുക എന്നിവ കൂടാതെ പാകിസ്ഥാനില്‍ നിന്നുള്ള നിരവധി സെലിബ്രിറ്റികളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ക്കും ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ‘ഈ അക്കൗണ്ട് ഇന്ത്യയില്‍ ലഭ്യമല്ല, നിയമപരമായി ഈ ഉള്ളടക്കം നിയന്ത്രിച്ചിരിക്കുന്നു’ എന്ന സന്ദേശമാണ് ഈ അക്കൗണ്ടുകളില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ലഭിക്കുക. എന്നാല്‍ പാക് നടിയും യൂട്യൂബറുമായ ഹനിയ ആമിറിന്റെ ഇന്‍സ്റ്റഗ്രാം Read More…
‘പല്ലിയ്ക്ക് മേക്കപ്പ് ഇട്ടത് പോലെ ഉണ്ടല്ലോ’; അധിക്ഷേപ കമന്റിന് രേണുവിന്റെ ചുട്ട മറുപടി
അന്തരിച്ച മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധിയുടെ ഭാര്യയാണ് രേണു സുധി. വളരെ അപ്രതീക്ഷിതമായൊരു അപകടത്തിലാണ് കൊല്ലം സുധിയുടെ ജീവന്‍ നഷ്ടമായത്. അതിനുശേഷം സുധിയുടെ കുടുംബത്തെ സഹായിക്കാന്‍ സന്നദ്ധ സംഘടനകള്‍ മുന്നോട്ടുവന്നിരുന്നു. സുധിയുടെ മരണശേഷം റീൽസുകളിലൂടെയും ഷോർട്ട് ഫിലിമുകളിലൂടെയും സജീവമാണ് രേണു. രേണു പങ്കുവച്ച പുതിയ വീഡിയോയും അതിനുള്ള കമന്റുകളുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഫോട്ടോ ഷൂട്ടിനായി ഒരുങ്ങുന്ന രേണുവാണ് ഈ വീഡിയോയിലുള്ളത്. പതിവ് പോലെ രേണുവിന് പിന്തുണയറിയിച്ചും മേക്കോവറിന് കയ്യടിച്ചും നിരവധി പേര്‍ എത്തിയിട്ടുണ്ട്. എന്നാല്‍ Read More…









