ഒരു പെട്രോൾ പമ്പിൽ വച്ചുണ്ടായ സാധാരണ അനുഭവത്തിലൂടെ ഒരു കോളേജ് വിദ്യാർത്ഥിനിയുടെ പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥ പങ്കുവെച്ചിരിക്കുകയാണ് വിനീത് കെ എന്ന എക്സ് ഉപയോക്താവ്. ട്രാഫിക്കും തൊഴിൽ സമ്മർദ്ദങ്ങളും കൊണ്ട് ആളുകൾ മടുക്കുമ്പോൾ, ഉപരിപഠനത്തിനായുള്ള ചെലവുകൾ കണ്ടെത്താൻ നിശബ്ദമായി കഠിനാധ്വാനം ചെയ്യുന്ന യുവാക്കളുടെ പ്രതിനിധിയാണ് ഈ പെൺകുട്ടിയെന്ന് അദ്ദേഹം കുറിച്ചു. ഒരു വൈകുന്നേരം കനത്ത ട്രാഫിക്കിലെ യാത്രയ്ക്ക് ശേഷം ഷെൽ പെട്രോൾ പമ്പിൽ കയറിയപ്പോഴാണ് വിനീത് ഈ പെൺകുട്ടിയെ പരിചയപ്പെടുന്നത്. സംസാരിച്ചപ്പോഴാണ് പെൺകുട്ടി പ്രദേശവാസിയല്ലെന്നും റായ്ഗഡിൽ നിന്ന് Read More…

