വാര്‍ഷിക അണ്‍ലിമിറ്റഡ് ടിക്കറ്റ് എടുത്ത് ജര്‍മ്മന്‍കാരന്‍ ലാസ്സെ സ്റ്റോളി ഒരു വര്‍ഷമായി താമസിക്കുന്നത് ട്രെയിനില്‍. 17 കാരനായ ജര്‍മ്മന്‍ബാലന്‍ പ്രതിദിനം 600 കിലോമീറ്റര്‍ സഞ്ചരിക്കുന്നു. ഏകദേശം 10,000 ഡോളര്‍ (ഏകദേശം 8.3 ലക്ഷം രൂപ) വാര്‍ഷിക അണ്‍ലിമിറ്റഡ് ടിക്കറ്റിന്റെ വിലയ്ക്ക് റെയില്‍കാറില്‍ താമസിക്കുന്ന ഇയാളെ ‘ട്രെയിന്‍ക്വാറ്റര്‍’ എന്ന നിലയില്‍ ലോകമെമ്പാടും ശ്രദ്ധ നേടുന്നു. ജര്‍മ്മനിയിലും യൂറോപ്പിലുമായി പ്രതിദിനം 600 കിലോമീറ്റര്‍ സഞ്ചരിക്കുന്ന കൗമാരക്കാരന്‍ രാത്രി ഉറങ്ങുന്നത് ട്രെയിനിലാണ്. ഡൈനിംഗ് കാറില്‍ പ്രഭാതഭക്ഷണം കഴിക്കുന്നു, ട്രെയിനിലെ സിങ്കുകളിലാണ് വസ്ത്രം Read More…
Tag: inspiration
കാഴ്ച ഒരുകണ്ണിന് മാത്രം, അതും ദാനം കിട്ടിയത്, വൃക്ക മാറ്റിവെച്ചു; സിനിമയെ വെല്ലുന്ന റാണ ദഗ്ഗുബതിയുടെ അതിജീവനകഥ
ബഹുബലി എന്ന ഒറ്റ ചിത്രം മാത്രം മതി റാണ ദഗ്ഗുബതി എന്ന നടനെ മനസ്സിലാക്കാനായി. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് റാണ. എന്നാല്‍ എത്ര പേര്‍ക്കറിയാം അദ്ദേഹം ജീവിതത്തില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത വ്യക്തിയാണെന്ന്. ഇന്ന് റാണ ദഗ്ഗുബതി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിവാജ്യ ഘടകമായി മാറിയത് അദ്ദേഹത്തിന്റെ പല ആരോഗ്യ പ്രശ്‌നങ്ങളെയും മാറ്റിനിര്‍ത്തിയാണ്. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയതോടെയാണ് ആരാധാകൃ അമ്പരന്നത്. കോര്‍ണിയല്‍, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന അവസ്ഥകളിലൂടെയാണ് അദ്ദേഹം Read More…
നാലു വയസ്സുകാരന്റെ ആഗ്രഹം ; പൊലീസ് ഉദ്യോഗസ്ഥനാക്കി ഡിപ്പാര്‍ട്ട്മെന്റ്
നാലു വയസുകാരനെ പൊലീസ് ഉദ്യോഗസ്ഥനാക്കി ഫ്‌ലോറിഡയിലെ ഒര്‍ലാന്‍ഡോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റ്. സ്റ്റോണ്‍ ഹിക്സ് എന്ന കൊച്ചു മിടുക്കന്റെ പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്ന സ്വപ്നമാണ് യാഥാര്‍ത്ഥ്യമാക്കിയത്. മരണത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നാലു വയസുകാരന്റെ അവസാന ആഗ്രഹം സാക്ഷാത്ക്കരിയ്ക്കനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്തത്. ഗുരുതരമായ കിഡ്‌നി രോഗബാധിതനാണ് സ്റ്റോണ്‍ ഹിക്സ്. വലുതാകുമ്പോള്‍ തനിക്ക് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ആകണമെന്നതായിരുന്നു ഈ നാലു വയസ്സുകാരന്റെ ആഗ്രഹം. ആ ആഗ്രഹമാണ് ഒര്‍ലാന്‍ഡോ പൊലീസ് യാഥാര്‍ത്ഥ്യമാക്കി നല്‍കിയത്. ‘മേക്ക്-എ-വിഷ് ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഒര്‍ലാന്‍ഡോ പൊലീസ് Read More…
സീനിയേഴ്‌സ് അപമാനിച്ചു; ജോലി രാജിവെച്ച് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍
സീനിയേഴ്‌സ് അപമാനിച്ചതിനെ തുടര്‍ന്ന് ജോലി രാജിവെച്ച് സിവില്‍സര്‍വീസ് പരീക്ഷ എഴുതിയെടുത്ത് പോലീസുകാരന്‍. യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആന്ധ്രാപ്രദേശില്‍ നിന്നുള്ള മുന്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉദയ്കൃഷ്ണ റെഡ്ഡിയാണ് വിജയത്തിന്റെ രുചിയറിഞ്ഞത്. പരീക്ഷയില്‍ 780-ാം റാങ്ക് കരസ്ഥമാക്കിയത് അപമാനിക്കപ്പെട്ട റെഡ്ഡിയുടെ ന്യായീകരണത്തിന്റെ നിമിഷം കൂടിയായി മാറി. 2018-ല്‍ പോലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്നതിനിടയിലാണ് റെഡ്ഡി സീനിയര്‍മാരാല്‍ അപമാനിക്കപ്പെട്ടത്. 60 സഹപ്രവര്‍ത്തകരുടെ മുന്നില്‍ വച്ച് ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഉദയ് കൃഷ്ണ റെഡ്ഡിയെ നാണം കെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവം Read More…
19 ാം വയസില്‍ ലോകത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ശതകോടീശ്വരിയായി ലിവിയ
2024 ലെ ശതകോടീശ്വരന്മാരുടെ പട്ടിക അനുസരിച്ച് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരിയാണ് 19 കാരിയായ ബ്രസീലിയന്‍ വിദ്യാര്‍ത്ഥിനി ലിവിയ വോയ്ഗ്റ്റ്. ഈ അപൂര്‍വനേട്ടം ഇവര്‍ കൈപിടിയിലൊതുക്കിയത് തന്നേക്കാള്‍ രണ്ടുമാസം മാത്രം കൂടുതല്‍ പ്രായമുള്ള ‘ എസ്സിലോര്‍ ലക്‌സോട്ടിക്ക ‘ യുടെ അവകാശിയായ ക്ലെമന്റ് ഡെല്‍ വെച്ചിയോയെ മറികടന്നാണ്. ഇപ്പോള്‍ തന്നെ ലിവിയയ്ക്ക് $1.1 ബില്യണ്‍ ആസ്തിയുണ്ട്. ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ഇലക്ട്രിക്കല്‍ മോട്ടോറുകളുടെ നിര്‍മ്മാതാക്കളായ WEG-യുടെ ഏറ്റവും വലിയ വ്യക്തിഗത ഓഹരി ഉടമകളില്‍ ഒരാളാണ് ലിവിയ. Read More…
അന്നത്തെ കൂലിപ്പണിക്കാരന്‍ ഇന്ന് ഡി.എസ്.പി.; ഇത് സന്തോഷ് പട്ടേലിന്റെ പോരാട്ടത്തിന്റെ കഥ
കഷ്ടപാടില്‍ നിന്നും വളര്‍ന്നുവന്ന് ഇന്ന് ഉന്നത സ്ഥാനങ്ങളിലെത്തിയ നിരവധി ആളുകളെ നമ്മുക്കറിയാം. അതില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വ്യക്തിയാണ് സന്തോഷ് പട്ടേല്‍ എന്ന യുവാവ്. മധ്യപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് തന്റെ ജീവിതസാഹചര്യങ്ങള്‍ മൂലം പഠനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടതായി വന്നു. തുടര്‍ന്ന് കൂലിപ്പണിക്കും, ഇഷ്ടിക പണിക്കും അയാള്‍ പോയി തുടങ്ങി. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചതിന് ശേഷം സര്‍ക്കാര്‍ കോളേജില്‍ എന്‍ജിനീയറിംഗ് പഠനത്തിന് ചേര്‍ന്നെങ്കിലും കൂടുതല്‍ പണം സമ്പാദിക്കണം എന്ന ആഗ്രഹം കാരണം വീണ്ടും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ സന്തോഷ് Read More…
ആറു മാസം പ്രായമുള്ളപ്പോള്‍ വളർത്തമ്മ ദത്തെടുത്തു; ഇന്ന് അനാഥര്‍ക്ക് കൈതാങ്ങായി 16-കാരൻ
പല തരത്തിലുള്ള മെറ്റീരിയലുകളില്‍ അനായാസമായി തുന്നല്‍പണികള്‍ ചെയ്യുന്ന നിരവധി ആളുകളെ നമുക്ക് പരിചിതമായിരിക്കും. ചിലര്‍ ഇത് ചെയ്യുന്നത് ഹോബിയായിട്ടാണെങ്കില്‍ മറ്റ് ചിലര്‍ ഇത് ചെയ്യുന്നത് വരുമാന മാര്‍ഗം കണ്ടെത്തുന്നതിനായാണ്. എന്നാല്‍ 15 കാരനായ ജോനാ ലാര്‍സണ് ഈ കൈത്തുന്നല്‍ അഥവ ക്രോച്ചിങ് വെറും വരുമാന മാര്‍ഗം മാത്രമല്ല പകരം അനാഥരായ നിരവധി കുട്ടികള്‍ക്ക് കൈതാങ്ങാകുന്നതിനുള്ള ഒരു മാര്‍ഗമാണ്. തെക്കുകിഴക്കന്‍ എത്യോപ്യയിലെ ഡ്യൂറമേ എന്ന കൊച്ചുഗ്രാമത്തിലായിരുന്നു ജോനയുടെ ജനനം. തനിക്ക് ആറ് മാസം പ്രായമുള്ളപ്പോഴാണ് അവനെ വളര്‍ത്തമ്മ ദത്തെടുക്കുന്നത്. Read More…
കത്രീനയെ മുതൽ ആലിയയെവരെ സാരിയിൽ സുന്ദരിയാക്കുന്ന ഡോളി ജെയിന്‍, രണ്ടുലക്ഷം രൂപ വാങ്ങുന്ന സാരി ഡ്രേപ്പര്‍
ഒരു സാരി ഉടുക്കാന്‍ രണ്ടു ലക്ഷം രൂപയാകുമെന്ന് പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? എന്നാല്‍ വിശ്വസിച്ചേ പറ്റു. ഒരു സാരി ഉടുപ്പിക്കാനായി ഡോളി ജെയിന്‍ ശമ്പളമായി വാങ്ങുന്നത് ടാക്‌സ് ഉള്‍പ്പടെ രണ്ടു ലക്ഷം രൂപയാണ്. പലർക്കും സാരി ഉടുക്കുന്നത് ഒരു ബാലികേറാമലയാണ്. പക്ഷെ അതൊരു കലയായി സ്വീകരിച്ചിട്ടുള്ളവർ ഉണ്ട്. അടുത്തകാലം വരെ സാരി ഉടുപ്പിക്കുന്നത് ഒരു പ്രത്യേക കരിയർ തന്നെ ആണെന്ന് പലർക്കും അറിയില്ലായിരുന്നു. എന്നാൽ, ഡോളി ജെയിൻ എന്ന കൊൽക്കത്തക്കാരിയ്ക്ക് സാരിയിലൂടെ വന്ന ഭാഗ്യം ചെറുതല്ല. ഇന്ന് Read More…
സ്കൂളിൽ പഠിക്കേണ്ട പ്രായത്തില്‍ സർവകലാശാല അധ്യാപിക; പതിനാറാം വയസിൽ ഞെട്ടിച്ച് ഷാനിയ
പതിനാറാം വയസിൽ സർവകലാശാല അധ്യാപിക. ഒക്‌ലഹോമ സ്വദേശിനിയായ ഷാനിയ മുഹമ്മദ് ഇതോടെ അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻസമയ അധ്യാപിക എന്ന ഖ്യാതിയും കരസ്ഥമാക്കി. പതിനഞ്ചാം വയസിൽ ബിരുദം നേടിയ ഷാനിയ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന പേരും സ്വന്തമാക്കി. ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നാണ് മികച്ച മാർക്കോടെ ആർട്സില്‍ ഷാനിയ ബിരുദം നേടിയത്. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ പ്രശസ്തയാണ്. Read More…