Featured Good News

കണ്ണീരല്ല, കരുത്താണ് മകൾ! ജോലി നഷ്ടപ്പെട്ട ആമസോൺ ജീവനക്കാരന് തുണയായത് കുഞ്ഞു മകളുടെ വാക്കുകൾ.

വാഷിംഗ്ടണ്‍ ആസ്ഥാനമായി ജോലി ചെയ്തിരുന്ന 47-കാരനായ ഹേമന്ത് വിര്‍മണി, 11.5 വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ടത്. വാഷിംഗ്ടണില്‍ താമസിക്കുന്ന ഹേമന്ത് വിര്‍മാനി, ബിസിനസ് ഇന്‍സൈഡറിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ അനുഭവം വ്യക്തമാക്കിയത്. 2025 ഒക്ടോബറില്‍ അപ്രതീക്ഷിതമായി ലഭിച്ച ഇമെയില്‍ വഴി ജോലി നഷ്ടപ്പെട്ട വിവരം അറിഞ്ഞപ്പോള്‍ താന്‍ ആകെ തകര്‍ന്നുപോയെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ തന്റെ മകളുടെ പോസിറ്റീവ് മനോഭാവമാണ് ഈ പ്രതിസന്ധിയെ അതിജീവിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്. 11.5 വര്‍ഷത്തോളം ആമസോണിന്റെ ഭാഗമായിരുന്ന വിര്‍മാനി, Read More…

Featured Good News

സ്വർണ്ണത്തേക്കാൾ തിളക്കമുള്ള മനസ്സിന് തലൈവരുടെ സ്വർണ്ണ സമ്മാനം!

ശുചീകരണ തൊഴിലാളിയായ പത്മയ്ക്ക് തമിഴ് സൂപ്പർതാരം രജനികാന്ത് സ്വർണ്ണമാല സമ്മാനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചെന്നൈയിലെ തന്റെ വസതിയിൽ വെച്ചാണ് അദ്ദേഹം പത്മയെ നേരിൽ കണ്ട് അഭിനന്ദിച്ചത്. രജനിയുടെ ഈ ഹൃദ്യമായ പ്രവൃത്തിയെ ആരാധകർ ഒന്നടങ്കം പ്രശംസിക്കുമ്പോൾ, ആരാണ് ഈ പത്മ എന്നും എന്തിനാണ് രജനികാന്ത് അവരെ ആദരിച്ചത് എന്നും അറിയണ്ടേ? ആരാണ് പത്മ? ചെന്നൈയിലെ ടി. നഗറിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ് പത്മ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ജോലി ചെയ്യുന്നതിനിടയിൽ, സ്വർണ്ണാഭരണങ്ങൾ Read More…

Featured Oddly News

വെറുമൊരു ഫുഡ് ഡെലിവറി ബോയ്, സമ്പാദിച്ചത് 1.4 കോടി രൂപ ! എങ്ങനെയെന്നറിയണ്ടേ?

ഫുഡ് ഡെലിവറി ജോലി മാത്രം ചെയ്ത് 1.4 കോടി സമ്പാദിച്ച യുവാവിന്റെ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റിലൂടെയാണ് ചൈനയിലെ ഒരു ഫുഡ് ഡെലിവറി ഏജന്റിന്റെ നേട്ടത്തിന്റെ കഥ പുറത്ത് വന്നത്. അഞ്ച് വര്‍ഷത്തെ കഠിനാധ്വാനവും മിതമായ ജീവിതശൈലിയും കൊണ്ടാണ് 25 -കാരനായ ഷാങ് സൂക്വിയാങ് ഇത്രയും രൂപ സമ്പാദിച്ചത്. ഫുജിയാന്‍ പ്രവിശ്യയിലെ ഷാങ്ഷൗ നഗരത്തില്‍ ഒരു സുഹൃത്തിനൊപ്പം ബ്രേക്ക് ഫാസ്റ്റ് കട നടത്തുകയായിരുന്നു ഷാങ്. എന്നാല്‍ ആ സംരംഭം പൂട്ടിപ്പോയി, 50,000 യുവാന്‍ (7,000 Read More…

Featured Good News

തലയില്‍ മുടിയില്ലാത്തൊരു പെണ്ണിനെ ആരു കല്യാണം കഴിക്കും? ഇതാ നീഹാറിന്റെ കഥ

എന്തോരം മുടിയുണ്ട് പെണ്ണിന്? മുട്ടോളമെത്തുന്ന മുടി സ്ത്രീയുടെ സൗന്ദര്യലക്ഷണമായി കരുതിയിരുന്ന കാലത്ത് പെണ്ണുകാണാന്‍ പോയിവന്നാല്‍ സ്ഥിരം കേള്‍ക്കുന്ന ചോദ്യമായിരുന്നു ഇത്. എന്നാല്‍ തലയില്‍ മുടിയേയില്ലാത്ത ഒരു പെണ്ണിനെ ആരു കല്യാണം കഴിക്കും ? നീഹാര്‍ സച്ദേവ എന്ന ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിയാണ് ആ ചോദ്യത്തിനുള്ള ഉത്തരം സ്വന്തം ജീവിതം കൊണ്ടു കുറിച്ചത്.ആറു മാസമായപ്പോള്‍തന്നെ അലോപീസിയ എന്ന അപൂര്‍വരോഗം സ്ഥിരീകരിച്ച കുട്ടിയായിരുന്നു നീഹാര്‍. അസാധാരണമായി മുടി കൊഴിഞ്ഞ് തല കഷണ്ടിയാകുന്ന അപൂര്‍വരോഗം. ഇടയ്ക്കൊക്കെ മുടി കിളിര്‍ത്തെങ്കിലും പെട്ടെന്ന് തന്നെ Read More…

Good News

23വര്‍ഷംമുമ്പ് നട്ടെല്ലുകള്‍ കൂടിചേര്‍ന്ന നിലയില്‍ ജനിച്ചവര്‍; ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞ സഹോദരിമാർ ഇന്ന് എന്താണ് ചെയ്യുന്നത്?

ജനിക്കുമ്പോൾ തന്നെ ഉടലോ തലയോ പരസ്പരം ചേര്‍ന്ന നിലയിലുള്ള ഇരട്ടകുട്ടികളുണ്ടാകാറുണ്ട്. അത്തരത്തില്‍ ജനിക്കുന്നവരെ വേര്‍പ്പെടുത്തുന്നതിനുള്ള പ്രക്രിയ വളരെ പ്രയാസകരവും അപകടകരവുമാണ്. എല്ലാ കാര്യങ്ങളിലും ഒന്നിച്ചായതിനാല്‍, മറ്റുള്ളവരുടെ സഹായത്തെ ആശ്രയിക്കേണ്ടവരും. എന്നാല്‍ ഇത് പ്രായോഗികമായി വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. അങ്ങനെ ജനിച്ച രണ്ട് പേരായിരുന്നു എമ്മനും സാഷ്യ മൊവാട്ടും. ഇവര്‍ ജനിച്ചത് നട്ടെല്ലുകള്‍ ചേര്‍ന്ന നിലയിലാണ്. 2001ല്‍ യു കെയില്‍ ജനിച്ച സഹോദരിമാര്‍ ജനിച്ച് മൂന്നു മാസം പ്രായമായപ്പോള്‍ തന്നെ വളരെ നിര്‍ണായകമായ ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പിരിഞ്ഞു. ബിർമിംഗ്ഹാമിൽ Read More…

Good News

പതിനൊന്നാം ക്ലാസില്‍ തോറ്റ കൃഷിക്കാരന്റെ മകള്‍, അടിപതറി വീണില്ല, ഇന്ന് ഡെപ്യൂട്ടി കളക്ടര്‍

ചിലരുടെ ജീവതവും ജീവിതാനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന ജീവിതമാണ് പ്രിയാല്‍ യാദവ് എന്ന യുവതിയുടേത്. തോല്‍വിയില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ പ്രിയാല്‍ പതിനൊന്നാം ക്ലാസ്സില്‍ തോറ്റു. എന്നാല്‍ അതില്‍ തളര്‍ന്നില്ല. പകരം കുറച്ച് കൂടെ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പറന്നു. ഇന്നവള്‍ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര. 10 ാം ക്ലാസ് വരെ Read More…

Good News

ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍

‘ഓരോ വിമാനവും ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു.’ 100 മണിക്കൂറിലധികം ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മുകളില്‍ നിന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍ ഡോണ്‍ ഡെല്‍സന്റേതാണ് വാക്കുകള്‍. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഒരു കലാകാരനായ ഡോണ്‍, വിനോദ വ്യവസായത്തിലെ ഒരു നീണ്ട കരിയറില്‍ അതിശയിപ്പിക്കുന്ന അനേകം ഏരിയല്‍ ചിത്രങ്ങളാണ് പകര്‍ത്തിയത്. ലോകമെമ്പാടും സഞ്ചരിച്ച് ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 2015 ല്‍ ഹെലികോപ്റ്റര്‍ സാഹസികതയ്ക്ക് തുടക്കമിട്ട അദ്ദേഹത്തിന് ന്യൂസിലാന്‍ഡില്‍ തുറന്ന Read More…

Good News

ജീവിതം ഭൂമിക്ക് സമര്‍പ്പിച്ച ഒരമ്മ; ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഈ ‘ വിത്ത് മാതാവ്’

തന്റെ പത്താം വയസ്സില്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം സ്‌കൂള്‍ ജീവിതം നഷ്ടപ്പെടുത്തിയ ഒരു പെണ്‍കുട്ടി. പിന്നീട് അവള്‍ കൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞു. ഇന്ന് ഒരു രാജ്യത്തിന് മുഴുവന്‍ ‘വിത്ത് മാതാവാണ് റാഹിബായ് സോമ എന്ന വനിത.. ബിബിസിയുടെ ” 100 സ്ത്രീകളുടെ 2018 ” പട്ടികയിലെ മൂന്ന് ഇന്ത്യക്കാരിൽ ഇവരും ഉൾപ്പെടുന്നു. മികച്ച വിത്ത് സേവർ അവാർഡ്, BAIF ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷൻ മികച്ച കർഷകനുള്ള അവാർഡ് , നാരി ശക്തി പുരസ്‌കാരം , 2020ല്‍ രാജ്യം Read More…

Good News

അന്ന് ലണ്ടന്‍ നഗരത്തിനെ ഞെട്ടിച്ച് ബസിന്റെ ഡ്രൈവറായി; പ്രചോദനമായി ആദ്യ വനിതാ ഡ്രൈവര്‍ ജില്‍ വിന്നര്‍

ഒരിക്കല്‍ ലണ്ടന്‍ നഗരത്തിലെ ഒരു ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി കയറിയിരുന്നു. ഇത് നടക്കുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് മുമ്പാണ്. അങ്ങനെ ലണ്ടന്‍ പാസഞ്ചര്‍ ബസുകളുടെ ആദ്യ വനിതാ ഡ്രൈവറായി ജില്‍വിനര്‍ മാറി. കുഞ്ഞ് ജില്ലിന്റെ വലിയ ആഗ്രഹമായിരുന്നു ബസ് ഡ്രൈവറാകുകയെന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പാസഞ്ചര്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമില്ലായിരുന്ന കാലത്ത് ജില്ലിന്റെ ഈ ആഗ്രഹവും നിശ്ബ്ദമായി. എന്നാലും സ്വപ്‌നം വിട്ടുകളയാന്‍ ജിൽ തയ്യാറായിരുന്നില്ല. 1974 ല്‍ ജില്‍ ഒരു ലണ്ടന്‍ Read More…