Sports

ഷോട്ടിനിടെ ഫിറ്റ്നസ് ബാൻഡ് പിൻ തെറിച്ചുപോയി, തിരഞ്ഞ് കോഹ്‌ലി! കണ്ടെത്തിയത് അമ്പയർ, തിരികെ കിട്ടിയപ്പോൾ സെഞ്ചുറി അടിച്ച മട്ടിൽ സെലിബ്രേഷൻ! വീഡിയോ

ഇന്ത്യ- ന്യൂസിലാൻഡ് ഏകദിന മത്സരത്തിനിടെ തന്റെ കയ്യിലുണ്ടായിരുന്ന വൂപ്പ് (WHOOP) ഫിറ്റ്‌നസ് ബാൻഡിന്റെ പിൻ നഷ്ടപ്പെട്ടതിനെ തുടർന്ന് വിരാട് കോഹ്‌ലി ഗ്രൗണ്ടിൽ തീർത്ത തമാശനിമിഷങ്ങൾ കാണികൾക്ക് മികച്ചൊരു വിരുന്നായി മാറി. ന്യൂസിലാൻഡ് പേസർ നഥാൻ സ്മിത്തിന്റെ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ചപ്പോഴാണ് സംഭവം നടന്നത്. പന്ത് കോഹ്‌ലിയുടെ കയ്യിലിരുന്ന ഫിറ്റ്‌നസ് ബാൻഡിൽ തട്ടുകയും അതിന്റെ ചെറിയ പിൻ തെറിച്ച് ഗ്രൗണ്ടിൽ വീഴുകയുമായിരുന്നു. പിൻ നഷ്ടപ്പെട്ട കാര്യം മനസ്സിലാക്കിയ കോഹ്‌ലി അത് കണ്ടെത്താനായി ഗ്രൗണ്ടിൽ തിരച്ചിൽ തുടങ്ങി. ഒടുവിൽ Read More…

Sports

“അക്‌സർ പട്ടേലിന് സ്ഥിരതയില്ല, പിച്ച് തുണച്ചാല്‍ മാത്രം വിക്കറ്റ്, കുൽദീപിന് മുരളി കാർത്തിക്കിന്റെ അവസ്ഥ”: തുറന്നടിച്ച് മനിന്ദർ സിംഗ്

ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്ക് ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ തുടക്കമാകുമ്പോൾ, ഇന്ത്യൻ ടീമിന്റെ സ്പിൻ ബോളിംഗ് നിരയാണ് പ്രധാന ആശങ്ക. കുൽദീപ് യാദവിനെ ബെഞ്ചിലിരുത്തിയതും ആൾറൗണ്ടർ അക്സർ പട്ടേലിന്റെ മോശം ഫോമും ശുഭ്മാൻ ഗില്ലിനും സംഘത്തിനും തിരിച്ചടിയാണ്. അടുത്തിടെ സമാപിച്ച ട്വന്റി-20 പരമ്പരയിൽ 4 മത്സരങ്ങളിൽ നിന്ന് 3 വിക്കറ്റുകൾ മാത്രമാണ് അക്സറിന് നേടാനായത്. ബാറ്റിംഗിലും 42 റൺസ് മാത്രമേ നേടിയിട്ടുള്ളൂ. രവീന്ദ്ര ജഡേജയ്ക്ക് പകരം 2027 ലോകകപ്പിലേക്ക് അക്സറിനെ പരിഗണിക്കുന്നതിനാൽ താരത്തിന്റെ പ്രകടനം ഇന്ത്യയ്ക്ക് Read More…

Featured Sports

‘ടീമിനൊപ്പം നിർത്തി എന്തിന് സമയം കളയുന്നു? വൈഭവിനെ നാട്ടിലേക്ക് അയക്കാം! ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കട്ടെ’

ഇഷാൻ കിഷൻ കായികക്ഷമത വീണ്ടെടുത്തതിനെ തുടർന്ന് ന്യൂസിലൻഡിനെതിരെയുള്ള നാലാം ട്വന്റി20 മത്സരത്തിൽ വൈഭവ് സൂര്യവംശിയെ ഒഴിവാക്കാനുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമർശിച്ച് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര. പരിക്കേറ്റ കളിക്കാർക്ക് പകരക്കാരനായി മാത്രമാണോ ഈ യുവതാരത്തെ കാണുന്നത് എന്ന് അദ്ദേഹം ചോദിച്ചു. പ്ലേയിംഗ് ഇലവനിൽ പതിവായി അവസരങ്ങൾ ലഭിക്കാൻ സാധ്യതയില്ലെങ്കിൽ, വാല്യുബിൾ ആയ മാച്ച് പരിചയസമ്പത്ത് നേടുന്നതിനും ക്രീസിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനുമായി സൂര്യവംശി ആഭ്യന്തര ക്രിക്കറ്റിലേക്ക്, പ്രത്യേകിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങുന്നതാണ് നല്ലതെന്ന് Read More…

Sports

കാറ്റിനെ തോൽപ്പിച്ച് പരമ്പര പിടിക്കുമോ ഇന്ത്യ? മൂന്നാം ട്വന്റി-20യിൽ കണ്ണുകൾ ഭുവനേശ്വറിലേക്ക്

ചൊവ്വാഴ്ച വെല്ലിംഗ്ടണിൽ ന്യൂസിലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിൽ പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ഉറച്ച പോരാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യൻ ടീം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ഭുവനേശ്വർ കുമാറിനും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന അർഷ്ദീപ് സിങ്ങിനും ഈ മത്സരത്തിൽ വലിയ ഉത്തരവാദിത്തമാണുള്ളത്. 2020 മുതൽ ആരംഭിച്ച തോൽവിയറിയാത്ത റെക്കോർഡ് നിലനിർത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. 2020-ൽ വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിലിറങ്ങിയ ഇന്ത്യൻ ടീം ന്യൂസിലൻഡിനെ 5-0 ത്തിന് തോൽപ്പിച്ചിരുന്നു. അതിനുശേഷം 2022-23 ൽ നടന്ന പര്യടനത്തിലും മഴ മുടക്കാത്ത Read More…

Sports

ഗംഭീറിന്റെ ആ ഒരു സന്ദേശം, കാര്യങ്ങൾ മാറിമറിഞ്ഞു! ഇന്ത്യയുടെ തകർപ്പൻ ജയത്തിന് വഴിയൊരുക്കിയ ആ മാസ്റ്റർ പ്ലാൻ തുറന്നുപറഞ്ഞ് തിലക് വർമ്മ

ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ വിജയശില്പിയായ തിലക് വർമ്മ, മത്സരത്തിന് മുൻപ് പ്രധാന പരിശീലകൻ ഗൗതം ഗംഭീറും ബാറ്റിങ് കോച്ച് സീതാൻഷു കൊട്ടക്കും തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് ഓർമ്മിച്ചു. ഇന്ത്യയുടെ വിജയലക്ഷ്യമായ 180 റൺസ് പിന്തുടരുന്നതിനിടയിൽ 15-ാം ഓവറിൽ 112 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പരാജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മ മികച്ച കൂട്ടുകെട്ടുകളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നമാൻ ധീറുമായി ചേർന്ന് 25 പന്തിൽ 42 റൺസും, നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് Read More…

Sports

അഭിഷേകുമായി എന്താണ് സംസാരിച്ചത്? ബാറ്റിങ് തന്ത്രം വെളിപ്പെടുത്തി സഞ്ജു, ഒന്നും പറഞ്ഞുകൊടുക്കേണ്ടതില്ലെന്ന് ശ്രേയസ്

ന്യൂസിലൻഡിനെതിരെയുള്ള ടി20 മത്സരത്തിൽ 226 റൺസ് ലക്ഷ്യം പിന്തുടർന്ന് ഇന്ത്യ ചരിത്ര വിജയം നേടിയ ശേഷം, ഓപ്പണിംഗ് കൂട്ടുകെട്ടിനെക്കുറിച്ച് പ്രതികരിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. അഭിഷേക് ശർമ്മയുമായുള്ള തങ്ങളുടെ മികച്ച തുടക്കത്തിന് പിന്നിൽ വലിയ പ്ലാനുകളൊന്നുമില്ലെന്നും പന്ത് കണ്ട് ശക്തമായി അടിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സഞ്ജു പറഞ്ഞു. 33 പന്തിൽ നിന്ന് 4 ഫോറുകളും 4 സിക്സറുകളും അടക്കം 67 റൺസ് നേടിയ സഞ്ജു കളിയിലെ മാൻ ഓഫ് ദി മാച്ച് പുരസ്കാരവും സ്വന്തമാക്കി. Read More…