കൊൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരായ നിർണായകമായ ട്വന്റി20 ലോകകപ്പ് സൂപ്പർ 8 പോരാട്ടത്തിൽ റൊമാരിയോ ഷെപ്പേർഡിനെ ഫോറടിച്ചുകൊണ്ട് സഞ്ജു സാംസൺ ആ വിജയറൺ കുറിക്കുമ്പോൾ ഈഡൻ ഗാർഡൻസ് ഒരു പുതിയ ‘ചേസ് മാസ്റ്ററെ’ കാണുകയായിരുന്നു. ഹെൽമറ്റ് ഊരി ആകാശത്തേക്ക് നോക്കി മുട്ടുകുത്തി നിന്ന സഞ്ജുവിന്റെ ആഹ്ലാദപ്രകടനം വിമർശകർക്കുള്ള കൃത്യമായ മറുപടിയായിരുന്നു. തോറ്റാൽ ലോകകപ്പിന് പുറത്താകുമായിരുന്ന മത്സരത്തിൽ ഓപ്പണറായി ഇറങ്ങി 50 പന്തിൽ 97 റൺസുമായി പുറത്താകാതെ നിന്ന സഞ്ജു, ഇന്ത്യയെ സെമിഫൈനലിലേക്ക് നയിച്ചതോടെ അർഹിച്ച പ്ലെയർ ഓഫ് ദ് മാച്ച് Read More…
Tag: Indian cricket team
ഈ അഭിഷേകിന് എന്തുപറ്റി? 0, 68*, 0, 30, 0, 0: ആറ് ഇന്നിങ്സിൽ നാലിലും ഡക്ക്; അലി ആഗയുടെ തന്ത്രം ഫലിച്ചു, നാണക്കേടിന്റെ റെക്കോർഡ്
കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–പാക്കിസ്ഥാൻ ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ വീണ്ടും റണ്ണൊന്നുമെടുക്കാതെ പുറത്തായത് ആരാധകരെ നിരാശരാക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ആദ്യ ഓവർ എറിയാനെത്തിയത് പാക്കിസ്ഥാൻ നായകൻ സൽമാൻ അലി ആഗയായിരുന്നു. ഓവറിലെ അവസാന പന്തിൽ മിഡ് ഓണിൽ ഷഹീൻ അഫ്രീദിക്ക് ക്യാച്ച് നൽകി നാല് പന്തുകൾ മാത്രം നേരിട്ട അഭിഷേക് മടങ്ങുകയായിരുന്നു. ഇതോടെ ലോകകപ്പിലെ തുടർച്ചയായ രണ്ടാം ഇന്നിങ്സിലും താരം ‘ഡക്ക്’ ആയി. യുഎസ്എയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ Read More…
ലോകകപ്പെത്തി; വീണ്ടും തഴയപ്പെട്ട് സഞ്ജു, ജിതേഷ് ടീമില്‍, മലയാളി താരത്തിന്റെ ഭാവി ?
കഴുത്തിലെ ഡിസ്‌കിനു സ്‌ഥാനചലനമുണ്ടായതിനെ തുടര്‍ന്നഇന്ത്യന്‍ ക്രിക്കറ്റ് ടെസ്‌റ്റ്, ഏകദിന ടീം നായകന്‍ ശുഭ്‌മന്‍ ഗില്‍ വൈസ് ക്യാപ്റ്റനായി ടീമിലെത്തിയതോടെയാണ് ഓപ്പണര്‍ റോളില്‍ മികച്ച രീതിയില്‍ കളിക്കുകയായിരുന്നു സഞ്ജു സാംസണ് സ്ഥാനം നഷ്ടമായി . ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനില്‍ ഉണ്ടാകുമോ എന്ന ആകാംക്ഷയിലായിരുന്നു മലയാളികള്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ പതിവുപോലെ സഞ്ജു ടീമിന് പുറത്ത്. ടി20 ലോകകപ്പിന് വെറും രണ്ടുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് സഞ്ജു വീണ്ടും ടീമില്‍ നിന്നും തഴയപ്പെടുന്നത്. Read More…
വനിതാ ലോകകപ്പ് സ്വപ്നം തളിര്‍ത്തു: നിർണായക മത്സരത്തിൽ ന്യൂസിലൻഡിനെ തകർത്ത് ഇന്ത്യ സെമിയില്‍
നവിമുംബൈ: നിർണായകമായ മത്സരത്തിൽ ന്യൂസിലാൻഡിനെ 53 റൺസിന് തോൽപ്പിച്ചതിലൂടെ സെമി ബർത്ത് ഉറപ്പാക്കി ഇന്ത്യൻ വനിതകൾ. ഇനി ബംഗ്ലാദേശിനെതിരായ അവസാന ലീഗ് മത്സരത്തിൽ തോറ്റാലും ഇന്ത്യ നാലാം സ്ഥാനം ഉറപ്പായി. മഴ കാരണം 49 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 340 റൺസാണ് പടുത്തുയർത്തി. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലൻഡിന്റെ ഇന്നിംങ്സിൽ വീണ്ടും മഴയെത്തിയതോടെ കളി വീണ്ടും വെട്ടിചുരുക്കി. 44 ഓവറിൽ 325 റൺസായിരുന്നു പുനർനിർണയിച്ച ലക്ഷ്യം. എന്നാൽ കിവീസിന്റെ പോരാട്ടം 271ന് 8 Read More…
മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറിലും ഇന്ത്യന്‍ വിജയം: വൈറലായ പ്രധാനമന്ത്രി മോദിയുടെ വാക്കുകള്‍
ദുബായ്: ഫൈനലിൽ പാക്കിസ്ഥാനെ തകർത്ത് ഏഷ്യാകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗെയിംസ് ഫീല്‍ഡിലെ ഓപ്പറേഷൻ സിന്ദൂറാണ് സംഭവിച്ചതെന്ന് മോദി എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ‘‘മൈതാനത്തെ ഓപ്പറേഷന്‍ സിന്ദൂറാണിത്. ഫലം രണ്ടിലും ഒന്നുതന്നെ, ഇന്ത്യൻ വിജയം’’– പ്രധാനമന്ത്രി പ്രതികരിച്ചു. അഞ്ച് വിക്കറ്റിനാണ് ഫൈനലിൽ ഇന്ത്യ പാക്കിസ്ഥാനെ തോല്‍പ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേർ വന്നപ്പോൾ പല തവണ പഹൽഗാം ഭീകരാക്രമണവും ഓപ്പറേഷൻ സിന്ദൂറും കളിക്കളത്തിലും പുറത്തും ചർച്ചയായിരുന്നു. Read More…
ആ കടംകൂടിയങ്ങ് വീട്ടി! റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുത് ‘വിമാനം വീഴ്ത്തി’ ബുംറയുടെ ആഘോഷം- വീഡിയോ
പാകിസ്താനെതിരെയുള്ള ഏഷ്യകപ്പ് ഫൈനൽ പോരിൽ ചെറിയൊരു കടം കൂടി വളരെ സിമ്പിളായി മടക്കി ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. ഹാരിസ് റൗഫിന്റെ ഓഫ് സ്റ്റംപ് പിഴുതെറിഞ്ഞാണ് ബുംറ കൈകൊണ്ട് ഫ്ലൈറ്റ് രൂപത്തിൽ ആഘോഷം നടത്തിയത്. 18-ാം ഓവറിൽ റൗഫിനെ വെറും ആറ് റൺസ് എടുത്തു നിൽക്കെയാണ് ബൗൾഡാക്കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്. ഇന്ത്യക്കെതിരായ പാക്കിസ്ഥാന്റെ സൂപ്പർ ഫോർ മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് നേരെ റൗഫ് ഒരു ഫ്ലൈറ്റ് താഴെ പോകുന്ന തരത്തിലുള്ള ആംഗ്യം കാണിച്ചിരുന്നു. അതെ Read More…
ഹസ്തദാനം ചെയ്യാതെ ഇന്ത്യന്‍ ടീം പിന്‍മാറുന്നത് ഇത് ആദ്യമല്ല! ഏതാണ് ആ ടീം, എന്തുകൊണ്ട്?
2025 ഏഷ്യാ കപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം വിജയത്തിനുശേഷം പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഹസ്തദാനം നല്‍കാതിരുന്നതാണ് ഇപ്പോഴത്തെ പ്രധാന ചര്‍ച്ച. എന്നാല്‍ ഇത് ആദ്യമായല്ല ഇന്ത്യന്‍ ടീം ഇങ്ങനെ ചെയ്യുന്നത്. അതിനുമുമ്പും മത്സരത്തിന് ശേഷം എതിര്‍ടീമുമായി ഹസ്തദാനം ചെയ്യാതെ ഇന്ത്യ പിൻമാറിയിരുന്നു. ആരായിരുന്നു ആ ടീം ? എന്തുകൊണ്ടാണ് ഇന്ത്യ അന്ന് ഹസ്തദാനം ചെയ്യാൻ തയ്യാറാവാതിരുന്നത് ? 2021-ൽ ഇംഗ്ലണ്ട് പര്യടനത്തിനിടെയാണ് സംഭവം. ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമുമായി ഹസ്തദാനം ചെയ്യാൻ തയ്യാറായിരുന്നില്ല. കളിക്കളത്തിന് പുറത്തുള്ള പ്രശ്നങ്ങൾ Read More…
നാഴികക്കല്ല് തികയ്ക്കാന്‍ ഇറങ്ങിയ കോഹ്ലി ഗോള്‍ഡന്‍ ഡക്കായി; പൂജ്യത്തില്‍ സച്ചിനെ മറികടന്നു
ടി20 യില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി പക്ഷേ ഇട്ടത് മറ്റൊരു റെക്കോഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടില്‍ കോഹ്ലി തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് റെക്കോര്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനെതിരേ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി 20 യില്‍ പൂജ്യത്തിന് പുറത്തായി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ 12,000 ടി 20 റണ്‍സ് തികയ്ക്കാന്‍ ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്ലി. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ എറിഞ്ഞ മൂന്നാം Read More…
ഇന്ത്യന്‍ വനിതകളുടെ ഓട്ടക്കൈയ്യലൂടെ ചോര്‍ന്നത് ഏഴു ക്യാച്ചുകള്‍ ; ഓസീസിന് തുണച്ചത് വമ്പന്‍ ഭാഗ്യങ്ങള്‍
ഇന്ത്യയുടേയും ഓസ്‌ട്രേലിയയുടെയും വനിതകള്‍ തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാരെ പുറത്താക്കാന്‍ മത്സരിക്കുന്നതിന് പകരം ഗ്രൗണ്ടില്‍ വീറും വാശിയും കാട്ടിയത് അവരുടെ ക്യാച്ച് താഴെയിടാന്‍. മത്സരത്തില്‍ ഇന്ത്യന്‍ ഫീല്‍ഡര്‍മാരെല്ലാം കൂടി താഴെയിട്ടത് ഏഴു ക്യാച്ചുകള്‍. മുംബൈയിലെ വരണ്ടതും സ്പിന്‍ സൗഹൃദപരവുമായ പ്രതലത്തില്‍, ഇന്ത്യയുടെ സ്പിന്‍ കുന്തമുനയായ ദീപ്തി ശര്‍മ്മയുടെ ബൗളിംഗ് ആക്രമണം ഓസ്ട്രേലിയയെ 8 വിക്കറ്റിന് 258 എന്ന നിലയില്‍ ഒതുക്കി. എന്നിരുന്നാലും, കളത്തില്‍ ഇന്ത്യ മെല്ലെപ്പോയിരുന്നില്ലെങ്കില്‍ സ്‌കോര്‍ ഇതിലും കുറയുമായിരുന്നു. Read More…









