കഴിഞ്ഞ സെപ്തംബറിലാണ് ഡല്‍ഹിയില്‍ താമസിക്കുന്ന അമേരിക്കക്കാരി ക്രിസ്റ്റന്‍ ഫിഷര്‍ താന്‍ ഇന്ത്യയില്‍ താമസിക്കുന്നതില്‍ സന്തോഷവതിയാണെന്ന് കാണിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ തരംഗം തീര്‍ത്തത്. 2021 മുതല്‍ കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുകയാണെന്നും അതില്‍ ഒട്ടും ഖേദിക്കുന്നില്ലെന്നും അവരുടെ പോസ്റ്റുകള്‍ ഇന്ത്യാക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതാ ഇന്ത്യയിലും അമേരിക്കയിലും താമസിക്കുന്നത് തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളെക്കുറിച്ചുള്ള അവരുടെ പോസ്റ്റും ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അവര്‍ ഇവിടെ നിന്നും പഠിച്ച ഒരുപാട് കാര്യങ്ങളുണ്ട്. യുഎസ്എയും ഇന്ത്യയും തമ്മിലുള്ള ആറു പ്രധാന Read More…
Tag: India
സ്തീകള്‍ സുരക്ഷിതരല്ലാത്ത രാജ്യങ്ങള്‍; റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത് ഇങ്ങനെ
സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുകയെന്നത് വളരെ പ്രധാനമാണ്. നോര്‍വേ, ഫിന്‍ലന്റ് , പോലുള്ള രാജ്യങ്ങള്‍ സത്രീകളുടെ സുരക്ഷയില്‍ മുന്നില്‍ നില്‍ക്കുന്നു.എന്നാല്‍ സ്ത്രീകള്‍ ഒട്ടും സുരക്ഷിതരല്ലാത്ത രാജ്യങ്ങളുമുണ്ട്. അക്കൂട്ടത്തില്‍ നമ്മുടെ ഇന്ത്യയും ഉള്‍പ്പെടുന്നുവെന്നത് ഏവരെയും ഒരുപോലെ ഞെട്ടിക്കുന്ന സത്യമാണ്. പല രാജ്യന്തര ഏജന്‍സികളും നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ പേര് പരാമര്‍ശിക്കുന്നത്. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളത് ദക്ഷിണാഫ്രിക്കയാണ്. സ്ത്രീകള്‍ക്കെതിരെ നിരവധി ആക്രമണങ്ങളാണ് ഇവിടെ അരങ്ങേറുന്നത്. വേള്‍ പോപുലേഷ്ന്‍ റിവ്യു അനുസരിച്ച് ഇവിടുത്തെ 75 Read More…
32വയസുകാരന്റെ അമ്മ 30വയസുകാരന്‍ കാമുകന്റെ സഖിയാകാന്‍ ബ്രസീലിൽ നിന്ന് ഇന്ത്യയിലേക്ക്
പ്രണയത്തിന് കണ്ണും രാജ്യവും വയസുമൊന്നും പ്രതിബന്ധങ്ങളല്ല. ഈ പ്രണയകഥയിൽ ട്വിസ്റ്റോടു ട്വിസ്റ്റാണ്. 32 വയസ്സുള്ള മകന്റെ അമ്മയായ 51 കാരിയായ ബ്രസീലിയൻ സ്ത്രീയാണ് കഥയിലെ നായിക. ഇന്ത്യയില്‍ സന്ദര്‍ശനത്തിനുവന്ന ഇവര്‍ അതിനിടെ കണ്ടുമുട്ടിയ ഒരു ഇന്ത്യക്കാരന്‍ യുവാവുമായി പ്രണയത്തിലാകുന്നു. പ്രണയം അസ്ഥിയില്‍ പിടിച്ചപ്പോള്‍ 32 വയസ്സുള്ള മകനേയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച് അവര്‍ ഇന്തയിലേയ്ക്കെത്തി. തന്റെ മകന്റെ പ്രായത്തിലുള്ള കാമുകനെ വിവാഹം ചെയ്യാന്‍. പ്രണയകഥ തുടങ്ങിയത് ഇങ്ങനെയാണ് റോസി നൈദ് ഷിക്കേര എന്നാണ് യുവതിയുടെ പേര്. റോസി ബ്രസീലിൽ Read More…
ഷാര്‍പ്പ് ത്രോ, സര്‍പ്രൈസ് റണ്‍ഔട്ട്; ബാറ്ററെ ഞെട്ടിച്ച് ഇന്ത്യയുടെ പെണ്‍പട; വീഡിയോ
ന്യൂസിലന്‍ഡിന് എതിരായ ആദ്യ വനിതാ ഏകദിന മത്സരത്തിൽ ന്യൂസിലൻഡിനെ 59 റൺസിന് തോൽപിച്ച ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ 1-0ന് മുന്നിലെത്തി. എന്നാല്‍ മത്സരത്തിലെ ത്രസിപ്പിക്കുന്ന ഒരു റണ്‍ഔട്ടാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബോളറായ ദീപ്തി ശര്‍മയേയും വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്ടിയയേയും പ്രശംസിക്കുകയാണ് ആരാധകര്‍. ദീപ്തി ശര്‍മ ബൗള്‍ ചെയ്യുമ്പോള്‍ ന്യൂസിലന്‍ഡിന്റെ സോഫീയായിരുന്നു ക്രീസില്‍. ക്രീസ് ലൈനിന് പുറത്തേ് ഇറങ്ങിയാണ് സോഫി ബോള്‍ ബ്ലോക്ക് ചെയ്തിട്ടത്. ഇതുശ്രദ്ധിച്ച ബൗളര്‍ പെട്ടെന്ന് തന്നെ പന്തെടുത്ത് കീപ്പര്‍ യാസ്തിക Read More…
ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്
വൈവിധ്യങ്ങളായ നിറഞ്ഞ ഭൂപ്രകൃതിയാലും ഫലസന്പുഷ്ടമായ മണ്ണുകളാലും സമൃദ്ധമാണ് ഭാരതം. നമ്മുടെ രാജ്യത്തിന്റെ പ്രത്യേകതകളെ കുറിച്ച് എത്ര പാടിയാലും മതിവരാത്തതാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് പാതകള്‍. 6.7 ദശലക്ഷം കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖലയാണ് ഇന്ത്യയുടേത്. ലഡാക്കിലെ ഉംലിംഗ് ലാ ചുരമാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോര്‍ റോഡ് എന്നറിയപ്പെടുന്നത്. ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷന്‍ (BRO) ആണ് ഉംലിംഗ് ലായില്‍ റോഡ് നിര്‍മ്മിച്ചത്. സമുദ്രനിരപ്പില്‍ നിന്ന് 19,024 അടി (5,799 മീറ്റര്‍) ഉയരത്തില്‍ Read More…
വിദേശത്തേയ്ക്കാണോ? 2വര്‍ഷമായി ഇന്ത്യയില്‍ താമസിക്കുന്ന അമേരിക്കക്കാരി പറയുന്നത് കേള്‍ക്കൂ…!
കുടിയേറാന്‍ ഇഷ്ടമുള്ള രാജ്യങ്ങളുടെ പട്ടികയെടുത്താല്‍ ഇന്ത്യാക്കാരില്‍ ഭുരിഭാഗം പേരുടേയും സ്വപ്‌നരാജ്യം അമേരിക്കയായിരിക്കും. എന്നാല്‍ അമേരിക്കക്കാരിയായ ക്രിസ്റ്റന്‍ ഫിഷറിന് ഇന്ത്യയേയും ഇന്ത്യാക്കാരേയും അവരുടെ ഭാഷയേയും സംസ്‌ക്കാരത്തെയും പൈതൃകത്തേയും ഭക്ഷണത്തേയുമൊക്കെയാണ് ഇഷ്ടം. ലിങ്ക്ഡ്ഇന്‍ പ്രൊഫൈല്‍ പ്രകാരം സ്‌കൈഫിഷ് ഡെവലപ്മെന്റിലെ ഉള്ളടക്ക സ്രഷ്ടാവായ ക്രിസ്റ്റന്‍ ഫിഷര്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ദേശീയ തലസ്ഥാനത്താണ് താമസിക്കുന്നത്. അതില്‍ അവര്‍ ആനന്ദവും സന്തോഷവും സുഖവും കണ്ടെത്തുന്നു.ഇന്ത്യയില്‍ താമസിക്കുന്ന ഈ അമേരിക്കന്‍ വനിത ഇന്ത്യന്‍ സംസ്‌കാരത്തെ അഭിനന്ദിക്കുകയും രാജ്യത്തെ സ്‌നേഹിക്കുന്നതിനുള്ള പത്ത് കാരണങ്ങള്‍ വിശദീകരിക്കുകയും ചെയ്തത് Read More…
വിവാഹത്തിന് ചെലവ് വെറും 500 രൂപ, 48 മണിക്കൂറിനുള്ളില്‍ തിരിച്ച് ജോലിയില്‍ പ്രവേശിച്ച ഐഎഎസ് ദമ്പതികള്‍
ആഡംബര വിവാഹങ്ങള്‍ക്ക് പേരുകേട്ട ഇന്ത്യയില്‍ ലളിതവും ചെലവ് കുറഞ്ഞതുമായ ഒരു വിവാഹരീതി തിരഞ്ഞെടുത്ത് വാര്‍ത്തകളില്‍ ഇടം നേടി ഐഎഎസ് ദമ്പതികള്‍. ഐഎഎസ് ഓഫീസര്‍മാരായ സലോനി സിദാനയും ആശിഷ് വസിഷ്ഠും തങ്ങളുടെ വിവാഹത്തിന് ചെലവാക്കിയത് വെറും 500 രൂപ മാത്രം. ആര്‍ഭാടമായ ഒരു ആഘോഷം ഒഴിവാക്കി തങ്ങളുടെ വിവാഹച്ചെലവുകള്‍ ചുരുക്കി മറ്റുള്ളവര്‍ക്ക് മാതൃകയായി ഈ ദമ്പതികള്‍ . മധ്യപ്രദേശിലെ ഭിന്ദിലെ എഡിഎം കോടതിയിലാണ് സലോനിയുടെയും ആശിഷിന്റെയും വിവാഹ ചടങ്ങുകള്‍ നടന്നത്. ലളിതവും എന്നാല്‍ അര്‍ത്ഥവത്തായതുമായ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ Read More…
കുരങ്ങെന്നും മന്ദബുദ്ധിയെന്നും കളിയാക്കി; പാരാലിമ്പിക്സ് മെഡലിലൂടെ മറുപടി നൽകി ദീപ്തി
ഒളിമ്പിക്‌സുകള്‍ എല്ലാക്കാലത്തും അസാധാരണ ഇച്ഛാശക്തിയുള്ള മനുഷ്യരുടേതാണ്. പാരാലിമ്പിക്‌സ് കേവലം വൈകല്യങ്ങളില്‍ ദു:ഖിച്ച് ജീവിതം പാഴാക്കാനില്ലെന്ന് ദൃഡനിശ്ചയം എടുത്തവരുടേയും അവരുടെ ജീവിതവിജയങ്ങളുടേതുമാണ്്. ഇന്ത്യയുടെ പാരാലിമ്പിക്‌സ് അത്‌ലറ്റ് ദീപ്തി ജീവന്‍ജിയുടെ ജീവിതവും അത്ര സാധാരണമല്ലാത്ത പ്രചോദനാത്മകമായ കഥകളില്‍ ഉള്‍പ്പെട്ടതാണ്. വെല്ലുവിളികള്‍ നിറഞ്ഞ ജീവിതയാത്രയില്‍ ഒരിക്കലും തളരാതെ പതറാതെ മുന്നേറിയ ദീപ്തി പാരീസില്‍ നടക്കുന്ന പാരാലിമ്പിക്സ് 2024 ലെ വനിതകളുടെ 400 മീറ്റര്‍ ടി20 ഫൈനലില്‍ ചൊവ്വാഴ്ച വെങ്കലം നേടിയാണ് തന്നെ പണ്ട് പരിഹസിച്ചവര്‍ക്ക് മറുപടി പറഞ്ഞത്. 55.82 സെക്കന്‍ഡിലാണ് പാരാ Read More…
കുട്ടികളെ പോക്കറ്റടിയും മോഷണവും പഠിപ്പിക്കാന്‍ ക്രിമിനലുകളുടെ സ്‌കൂള്‍…! ഫീസ് 3 ലക്ഷംവരെ
ജാതിയും സമുദായവുമൊക്കെ വന്‍വിഷയമായ ഇന്ത്യയുടെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉപജീവനമാക്കി മാറ്റിയിട്ടുള്ള അനേകം ഗോത്രങ്ങളുടെ വിവരങ്ങള്‍ സിനിമയിലൂടെയും ഫീച്ചറുകളിലൂടെയും നാം കേട്ടറിഞ്ഞിട്ടുണ്ട്. എന്നാല്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ പരിശീലിപ്പിക്കുന്ന സ്‌കൂളുകളെക്കുറിച്ച് കേട്ടിട്ടുണ്ടോ?. മദ്ധ്യപ്രദേശിലെ മൂന്ന് ഉള്‍നാടന്‍ ഗ്രാമങ്ങളിലാണ് ഇത്തരം സ്‌കൂളുകള്‍. മോഷണവും കളവും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് ഇവിടെ പരിചയസമ്പന്നരായ കുറ്റവാളികള്‍ പരിശീലനം നല്‍കുന്നു. ഈ കളവ് പരിശീലന സ്‌കൂളുകളില്‍ 12 വയസ്സുള്ള കുട്ടികള്‍ക്ക് പോക്കറ്റടി, മോഷണം, കവര്‍ച്ച എന്നിവയില്‍ ക്രിമിനല്‍ ബാക്ക്ഗ്രൗണ്ടുള്ളവരാണ് പരിശീലനം നല്‍കുന്നത്. Read More…