മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ആശിർവ്വാദ്സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ്സിനോടനുബന്ധിച്ചുള്ള പ്രമോഷന്റെ ഭാഗമായിട്ടാണ് ടീസർ പുറത്തിറങ്ങിയിരിക്കുന്നത്. ചിത്രത്തിലെ ഹൃദ്യമായ ഏതാനും മുഹൂർത്തങ്ങൾ കോർത്തിണക്കിയുള്ള താണ് ടീസർ . പൂനയുടെ പശ്ചാത്തലത്തിൽ സന്ധീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയുടെ ജീവിതത്തിലൂടെയാണ് ഈ ചിത്രം കടന്നുപോകുന്നത്. ബന്ധങ്ങളുടെ കെട്ടുറപ്പും, നർമ്മമൂർത്തങ്ങളുമൊക്കെ ഇഴചേർന്ന് വളരെ പ്ലസൻ്റ് ആയ ഒരു ചിത്രമെന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. പ്രേക്ഷകർക്ക് ഓർത്തുവയ്ക്കാൻ Read More…

