Crime

ഭർത്താവിനെ കൊലപ്പെടുത്തിയത് വെയ്റ്റർക്കൊപ്പം ജീവിക്കാൻ: ‘ഹണിമൂൺ കൊലപാതകം’; അവൾക്ക് വധശിക്ഷ നൽകണമെന്ന് രണ്ടു കുടുംബങ്ങളും

രക്തബന്ധവും വിവാഹബന്ധവും പ്രണയവും ഇഴചേർന്ന്, രണ്ട് കുടുംബങ്ങളെ ഞെട്ടിച്ചുകൊണ്ട്, രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നവവധു ഭർത്താവിനെ കൊലപ്പെടുത്തി. ‘രാജസ്ഥാൻ ഹണിമൂൺ കൊലപാതകം’ എന്ന് വിളിക്കപ്പെടുന്ന ഈ സംഭവത്തിൽ, കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് യുവതി ഭർത്താവിനെ വകവരുത്തിയത്. സാദുൽഷഹർ സ്വദേശിനിയായ അഞ്ജലി (23) ആശിഷും (27) തമ്മിലുള്ള വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ജിയോളജിയിൽ എം.എസ്‌സി പൂർത്തിയാക്കി ബി.എഡിന് പഠിക്കുകയായിരുന്നു ആശിഷ്. അഞ്ജലി എം.കോം വിദ്യാർത്ഥിനിയായിരുന്നു. അടുത്ത ബന്ധുക്കളായ ഇരു കുടുംബങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം അവസാനം Read More…

Featured Movie News

ഹണിമൂൺ കൊലപാതകം വെള്ളിത്തിരയിൽ? രഘുവൻഷിയുടെ കുടുംബം സിനിമയ്ക്ക് സമ്മതം നൽകി

ഇൻഡോർ: മേഘാലയയില്‍ മധുവിധു യാത്രയ്ക്കിടെ കൊല്ലപ്പെട്ട ഇൻഡോർ സ്വദേശിയായ വ്യവസായി രാജാ രഘുവൻഷിയുടെ കൊലപാതകത്തെ ആസ്പദമാക്കി സിനിമ നിർമ്മിക്കുന്നതിന് കുടുംബാംഗങ്ങൾ അനുമതി നൽകി. ഇദ്ദേഹത്തിന്റെ ഭാര്യ സോനം, കാമുകൻ എന്ന് സംശയിക്കുന്നയാൾ എന്നിവരുടെ അറസ്റ്റിനെ തുടർന്ന് ഈ കേസ് വലിയ വാർത്തയായിരുന്നു. എസ്.പി. നിംബാവത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ‘ഹണിമൂൺ ഇൻ ഷില്ലോങ്’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. “എന്റെ സഹോദരന്റെ കൊലപാതകത്തെക്കുറിച്ചുള്ള സിനിമയ്ക്ക് ഞങ്ങൾ സമ്മതം നൽകി. ഈ കഥ വലിയ സ്ക്രീനിൽ എത്തിച്ചില്ലെങ്കിൽ ആരാണ് Read More…

Crime

ഭര്‍ത്താവിന്റെ ലൈവ് ലൊക്കേഷന്‍ കാമുകന് കൊടുത്തു; പിന്നാലെ കൊന്ന് തള്ളി; വധുവിന്റെ അമ്മയും പ്രതിയുടെ കാമുകി

രാജ്യത്ത് വീണ്ടും സോനം രഘുവംശി മോഡല്‍ ഹണിമൂണ്‍ കൊലപാതകം. തെലങ്കാനയിലെ ഗഡ്​വാളില്‍ നവദമ്പതികളില്‍ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ക്വട്ടേഷന്‍ കൊടുത്തു കൊന്ന് കനാലില്‍ തള്ളി. സോനം രഘുവംശി കേസിലേതുപോലെ ഇവിടെയും കൊലയാളികള്‍ക്ക് ലൈവ് ലോക്കേഷന്‍ കൈമാറിയതു ഭാര്യയാണ്. 33 കാരനായ നവവരന്‍ തേജേശ്വറിന്റെ മരണം ഭാര്യയും കാമുകനും കൂടി ചേര്‍ന്നു നല്‍കിയ ക്വട്ടേഷനാണന്നാണ് പൊലീസ് കണ്ടെത്തല്‍. തേജേശ്വറും കര്‍ണൂല്‍ സ്വദേശി ഐശ്വര്യയും തമ്മിലുള്ള വിവാഹം ഫെബ്രുവരിയില്‍ നടത്താനായിരുന്നു കുടുംബം തീരുമാനിച്ചിരുന്നത്. കല്യാണത്തലേന്ന് ഐശ്വര്യ വീടുവിട്ടിറങ്ങിയതോടെ കല്യാണം മുടങ്ങി. Read More…

Crime

ഭര്‍ത്താവുമായി സെക്സ് ഉണ്ടാകാതിരിക്കാന്‍ പ്രത്യേക കരുതല്‍, സോനം രഘുവംശിയുടെ ‘പ്ലാൻ ബി’ !

ഹണിമൂണിനിടെ മേഘാലയയിൽ ഭര്‍ത്താവിനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും നടത്തിയ വിദഗ്ദമായ ആസൂത്രണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവ് രാജ രഘുവംശിയെ കൊലപ്പെടുത്തുന്നതില്‍ ക്വട്ടേഷന്‍സംഘത്തിന് എന്തെങ്കിലും പാളിച്ചപറ്റിയാല്‍ ‘പ്ലാൻ ബി’ എന്ന നിലയില്‍ താന്‍ തന്നെ കൃത്യം നടത്താമെന്ന് സോനം പറഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഹണിമൂണ്‍ യാത്രയില്‍ ഫോട്ടോയെടുക്കാനെന്ന വ്യാജേന മലമുകളില്‍നിന്ന് ഭര്‍ത്താവിനെ തള്ളിയിട്ട് കൊലപ്പെടുത്താനായിരുന്നു സോനത്തിന്റെ പദ്ധതി. “വിശാലിനും ആനന്ദിനും ആകാശിനും രാജയെ കൊല്ലാൻ കഴിഞ്ഞില്ലെങ്കിൽ, ഫോട്ടോ എടുക്കുന്നതിനിടയിൽ ഞാൻ അവനെ മലയുടെ Read More…

Crime

‘വിവാഹമാകാം, അയാളോട് ഞാന്‍ എന്തുചെയ്യുമെന്ന് കാണാം’; പ്രണയം അമ്മ എതിർത്തു; പൊട്ടിക്കരഞ്ഞ് കുറ്റസമ്മതം

മധുവിധു യാത്രയ്‌ക്കിടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി സോനം രഘുവംശി പോലീസിന് മുന്നില്‍ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്. പ്രത്യേക അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സോനം കുറ്റംസമ്മതിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍. കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണംചെയ്തതിലും തനിക്ക് പങ്കുണ്ടെന്നും സോനം പോലീസിനോട് സമ്മതിച്ചു. പ്രാഥമിക ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിച്ചിരുന്നില്ല. പിന്നീട് മേഘാലയ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം നടത്തിയ ചോദ്യംചെയ്യലിലും കവര്‍ച്ചാശ്രമത്തിനിടെ നടന്ന കൊലപാതകമെന്നാണ് പ്രതി ആവര്‍ത്തിച്ചത്. പക്ഷേ, പോലീസ് സംഘം തെളിവുകള്‍ നിരത്തി ചോദ്യംചെയ്യല്‍ തുടര്‍ന്നതോടെ സോനത്തിന് Read More…