Health

പുതിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാല്‍…

പുതിനച്ചപ്പ് ഇട്ടു തയ്യാറാക്കുന്ന രസവും സാമ്പാറും നമുക്കു സുപരിചിതമാണ്. നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയ നമ്മുടെ ഇഷ്ട ഭോജ്യങ്ങളിലെല്ലാം ഭംഗിയോടെ വെക്കുന്ന പുതിനയിലകള്‍, രുചി മാത്രമല്ല മതിമറന്നു ഭക്ഷണം കഴിക്കുന്നതിനും നമ്മെ സഹായിക്കുന്നു. വേനല്‍കാലത്തു ദാഹശമനിയായി പുതിനയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. പുതിന പൂക്കുന്ന സമയത്ത് ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്‍ന്തോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും. പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്. പുതിനയ്ക്കു ഭക്ഷ്യവിഷബാധ Read More…

Fitness

വണ്ണം കുറയ്ക്കാന്‍ പാനീയഉപവാസം, ശ്രദ്ധിക്കേണ്ടത് എന്തൊക്കെ ?

അടുത്ത കാലത്തായി അമിതവണ്ണം കുറയ്ക്കാന്‍ സെലിബ്രിറ്റികളുള്‍പ്പെടയുള്ളവര്‍ തിരഞ്ഞെടുക്കുന്ന ഉപവാസരീതിയാണ് പാനീയ ഉപവാസം. അമിത വണ്ണമുള്ളവര്‍ ഭക്ഷണം നിയന്ത്രിക്കാന്‍ ശ്രമിക്കുന്നില്ലെങ്കില്‍ ഗുരുതരമായ രോഗങ്ങള്‍ക്ക് അടിമപ്പെടുമെന്നതില്‍ സംശയമില്ല. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടി ഹൃദയപേശികള്‍ക്ക് രക്തം കിട്ടാതെവരുന്നതിനാല്‍ ഹൃദ്രോഗം, പ്രമേഹം, രക്തസമ്മര്‍ദം, വന്ധ്യത, ഉറക്ക പ്രശ്‌നങ്ങള്‍, കാന്‍സര്‍ തുടങ്ങി മാനസിക പിരിമുറുക്കങ്ങള്‍ക്കുവരെ കാരണമാകുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നതോ അല്ലെങ്കില്‍ ദിവസം ഒരു നേരത്തെ ആഹാരം പഴവര്‍ഗങ്ങള്‍ മാത്രമാക്കിയോ പൊണ്ണത്തടി പിടികൂടാതെ രക്ഷപ്പെടാവുന്നതാണ്. എന്നാല്‍ അമിതവണ്ണമുള്ളവര്‍ക്ക് വണ്ണം കുറച്ചുകൊണ്ടുവരാന്‍ ഇതിലൂടെ കഴിയില്ല. Read More…

Lifestyle

ഓഫീസ് ടേബിളില്‍വച്ച് ആഹാരം കഴിക്കാറുണ്ടോ? ഈ പ്രവൃത്തികള്‍ ആരോഗ്യത്തെ കുഴപ്പത്തിലാക്കും

നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. ജീവിതശൈലിയിലെ മാറ്റങ്ങളാണ് പലപ്പോഴും നിരവധി രോഗങ്ങള്‍ക്ക് കാരണമാകുന്നത്. കൃത്യമായ വ്യായാമവും ഭക്ഷണശൈലിയുമൊന്നും പിന്തുടരാതിരിക്കുന്നത് പലരുടെയും ആരോഗ്യത്തെ മോശമായി ബാധിക്കാറുണ്ട്. തിരക്കിട്ടുള്ള ജീവിതത്തിനിടയില്‍ പലരും ആരോഗ്യ ശ്രദ്ധിക്കാന്‍ മറക്കുന്നതും രോഗങ്ങള്‍ക്ക് കാരണമാകാറുണ്ട്. തെറ്റായ ശീലങ്ങള്‍ ഈ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. നമ്മള്‍ ഒട്ടും ശ്രദ്ധിക്കാത്ത ചില പ്രവൃത്തികള്‍ ആരോഗ്യത്തെ എങ്ങനെ Read More…

Health

തലവേദന വരുമ്പോള്‍തന്നെ മരുന്ന് കഴിയ്ക്കരുതേ… ആശ്വാസം ലഭിയ്ക്കാന്‍ ഇങ്ങനെ ചെയ്യാം

മിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് തലവേദന. മൈഗ്രേന്‍, സമ്മര്‍ദ്ദം, ജോലി തിരക്കുകള്‍, മറ്റ് അസുഖങ്ങള്‍ കൊണ്ടൊക്കെ തലവേദന നമ്മളെ കുഴപ്പത്തിലാക്കാം. ചിലര്‍ക്ക് അമിതമായി ഉപ്പ് അല്ലെങ്കില്‍ പഞ്ചസ്സാര എന്നിവ കഴിച്ചാല്‍ തലവേദന വരാറുണ്ട്. അതുപോലെ, വെള്ളം നന്നായി കുടിച്ചില്ലെങ്കില്‍, വെയില്‍ കൊണ്ടാല്‍ എല്ലാം തന്നെ തലവേദന വരുന്നു. അമിതമായി മദ്യപിക്കുന്നത്, ഭക്ഷണം കൃത്യസമയതത് കഴിക്കാതിരിക്കുന്നത് എന്നിവയെല്ലാം തന്നെ തലവേദനയ്ക്ക് കാരണങ്ങളാണ്. തലവേദന വന്നാല്‍ മിക്കവരും ചെയ്യുന്നത് ഒരു മരുന്ന് എടുത്ത് കഴിക്കും. എന്നാല്‍, ഇടയ്ക്കിടയ്ക്ക് Read More…

Healthy Food

ഉച്ചയ്ക്ക് ഒരു കാരണവശാലും ഈ ഭക്ഷണസാധനങ്ങള്‍ കഴിക്കാന്‍ പാടില്ല

ഭക്ഷണകാര്യത്തില്‍ ഇന്ന് എല്ലാവരും ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. പ്രധാനമായും മൂന്നു നേരമാണ് ഭക്ഷണം കഴിക്കേണ്ടത്. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട്. ഇതില്‍ രാവിലെ നല്ലതുപോലെ ഭക്ഷണം കഴിക്കണം. ഉച്ചയ്ക്കും വൈകിട്ടുമുള്ള ഭക്ഷണം കുറയ്ക്കുന്നതാണ് ഇന്നത്തെ ജീവിതശൈലിയില്‍ നല്ലത്. ഉച്ചയ്ക്ക് കഴിക്കാന്‍ പാടില്ലാത്തതും പരമാവധി ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

Lifestyle

ഇഷ്ടപ്പെട്ട് വാങ്ങിയ വസ്ത്രങ്ങളുടെ നിറം മങ്ങി പോകുന്നോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

നമ്മള്‍ ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ വസ്ത്രം വളരെ പെട്ടെന്ന് മോശമായാല്‍ വളരെയധികം വിഷമം തോന്നുന്നത് പതിവാണ്. മിക്ക ആളുകളേയും വിഷമിപ്പിയ്ക്കുന്ന ഒന്നാണ് നമ്മുടെ ഡ്രസ് പെട്ടെന്ന് നരയ്ക്കുന്നതും നിറം പെട്ടെന്ന് മങ്ങിപ്പോകുന്ന അവസ്ഥയും. വസ്ത്രങ്ങള്‍ പെട്ടെന്ന് മങ്ങാതിരിക്കുവാന്‍ നമുക്ക് ഇനി വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ ചെയ്യാവുന്നത്…. * വസ്ത്രങ്ങള്‍ തേക്കുമ്പോള്‍ ശ്രദ്ധിക്കുക – വസ്ത്രങ്ങള്‍ തേച്ചുമിനുക്കി കൊണ്ടു നടക്കുന്നത് നല്ല വൃത്തിയുടെ ലക്ഷണമാണ്. എന്നാല്‍, നല്ല ചൂടില്‍ നമ്മള്‍ വസ്ത്രങ്ങള്‍ തേയ്ക്കുന്നത് ആ വസ്ത്രത്തിന്റെ നിറം Read More…

Health

മൂക്കടപ്പ് കാരണം ഉറങ്ങാന്‍ പോലും സാധിക്കുന്നില്ലേ ? ഇക്കാര്യങ്ങള്‍ ചെയ്യാം

ഏത് കാലാവസ്ഥയിലും വരുന്ന അസുഖങ്ങളില്‍ ഒന്നാണ് പനിയും കഫക്കെട്ടും. വേനല്‍ക്കാലത്ത് തലയില്‍ വിയര്‍പ്പിരുന്ന് നീര് ഇറങ്ങിയും കഫക്കെട്ട് വരുന്നതും പനി വരുന്നതും പതിവാണ്. ഇത് വരാതിരിക്കാന്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതുപോലെ, തല നനച്ചതിന് ശേഷം ഉടനെ വെയിലത്ത് ഇറങ്ങുന്നത് നീര്‍ക്കെട്ട് വരുന്നതിന് കാരണമാകുന്നു. കഫക്കെട്ട് വന്നാല്‍ മിക്കവരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് മൂക്കടപ്പ്. മൂക്കിന്റെ പാലത്തില്‍ ഉണ്ടാകുന്ന വീക്കം ആണ് മൂക്കടപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നത്. ഇത് ചുമയ്ക്കും ജലദോഷത്തിനും കാരണമാകുന്ന കഫം Read More…

Lifestyle

പുരുഷന്മാരുടെ മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

സ്ത്രീകള്‍ക്ക് മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് പോലെ തന്നെ പുരുഷന്മാര്‍ക്കും മുടി കൊഴിച്ചില്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. സ്ത്രീകള്‍ മുടിയ്ക്ക് നല്‍കുന്ന പരിചരണം പോലെ തന്നെ പുരുഷന്മാരും തങ്ങളുടെ മുടിയ്ക്ക് ആവശ്യത്തിന് ശ്രദ്ധ കൊടുക്കണം. അല്ലെങ്കില്‍ പെട്ടെന്നുള്ള കഷണ്ടി കയറലൊക്കെ വരാന്‍ സാധ്യതയാണ്. മുടി കൊഴിച്ചില്‍ വരുതിയിലാക്കാന്‍ പുരുഷന്മാര്‍ക്ക് ഇക്കാര്യങ്ങള്‍ ചെയ്യാം…. * സവാള നീര് – മുടികൊഴിച്ചില്‍ മാറ്റാനുള്ള പ്രധാന ചേരുവയാണ് സവാള നീര്. ഇതില്‍ അടങ്ങിയിരിക്കുന്ന സള്‍ഫറാണ് മുടികൊഴിച്ചില്‍ മാറ്റി മുടി നന്നായി വളര്‍ത്തിയെടുക്കാന്‍ ഏറെ സഹായിക്കുന്നത്. Read More…

Health

തൊണ്ടവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഇക്കാര്യങ്ങള്‍ ചെയ്യാം

പല കാരണങ്ങള്‍ കൊണ്ടും നമുക്ക് ഉണ്ടാകുന്ന ഒന്നാണ് തൊണ്ടവേദന. വൈറല്‍ അണുബാധ മൂലമാണ് പലപ്പോഴും തൊണ്ടവേദന ഉണ്ടാകുന്നത്. തണുത്ത ഭക്ഷണവും മഞ്ഞുമൊക്കെ തൊണ്ടവേദന കൂട്ടാന്‍ കാരണമാകാറുണ്ട്. നിങ്ങളുടെ തൊണ്ടയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് നിങ്ങള്‍ക്ക് ദിവസവും ചെയ്യാന്‍ കഴിയുന്ന ചില കാര്യങ്ങളും ഉണ്ട്. തൊണ്ടവേദന കുറയ്ക്കാന്‍ വീട്ടില്‍ തന്നെ ഇക്കാര്യങ്ങള്‍ നമുക്ക് ചെയ്ത് നോക്കാവുന്നതാണ്…