കാമുകന്‍ കാല്‍വെച്ചതിന് പിന്നാലെ സംഗീതപരിപാടി റദ്ദാക്കി ടെയ്ലര്‍ സ്വിഫ്റ്റ്. താരം അര്‍ജന്റീനയില്‍ നടത്തി വരുന്ന ഷോയിലെ വെള്ളിയാഴ്ചത്തെ പരിപാടി കാലാവസ്ഥാ പ്രശ്നങ്ങള്‍ കാരണം റദ്ദാക്കി. സ്വിഫ്റ്റിന്റെ കാമുകന്‍ ട്രാവിസ് കൈല്‍സ് കാമുകിയെ പിന്തുണയ്ക്കാനായി അര്‍ജന്റീനയില്‍ എത്തിയതിന് തൊട്ടു പിന്നാലെയാണ് നടി കൂടിയായ ഗായിക സംഗീതക്കച്ചേരി റദ്ദാക്കിയത്. വിവരം തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ആരാധകരെ അറിയിച്ചത്. ഷോ ഞായറാഴ്ചത്തേക്ക് മാറ്റി വെച്ചിട്ടുള്ളതായി നടി വ്യക്തമാക്കി. ”എനിക്ക് മഴയത്തെ ഒരു ഷോ ഇഷ്ടമാണ്, പക്ഷേ ഞാന്‍ ഒരിക്കലും എന്റെ ആരാധകരെയോ Read More…
Tag: hollywood
‘വെനം 3’ റിലീസിംഗ് ജൂലൈയിലല്ല, 2024 നവംബറിലേക്ക് മാറ്റി; ആരാധകര്‍ക്ക് കാത്തിരിപ്പ് നീളും
വെനം സൂപ്പര്‍ഹീറോ ഫ്രാഞ്ചൈസിയില്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മൂന്നാം ഗഡു അടുത്ത വേനല്‍ക്കാലത്ത് തീയറ്ററില്‍ എത്തില്ല. സിനിമയുടെ റീലീസിംഗ് നീളുമെന്ന് സോണി പിക്‌ചേഴ്‌സ് അറിയിച്ചു. പേരിടാത്ത സോണി ആന്‍ഡ് മാര്‍വല്‍ ചിത്രം 2024 നവംബര്‍ 8-ലേക്കാണ് മാറ്റിയത്. 2024 ജൂലൈ 12-ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ 118 ദിവസത്തെ അഭിനേതാക്കളുടെ സമരത്തെത്തുടര്‍ന്ന് സ്റ്റുഡിയോകളും സ്ട്രീമറുകളും പുതിയ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒരു താല്‍ക്കാലിക കരാറില്‍ എത്തിയതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ മാറ്റം Read More…
ഇസ്രായേലിനെ ന്യായീകരിച്ച് ഒക്‌ടോബര്‍ 7 ന്റെ വീഡിയോകളുമായി ഗാല്‍ ഗാഡോട്ട്
ആയിരങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഗാസയിലെ ആക്രമണത്തില്‍ ലോകമനസ്സാക്ഷി മുഴുവന്‍ ഇസ്രായേലിനെതിരേ തിരിയുമ്പോള്‍ സ്വന്തം നാടിനെ ന്യായീകരിക്കാന്‍ ഹോളിവുഡ് നടി ഗാല്‍ ഗാഡോട്ട് അന്താരാഷ്ട്ര വേദിയിലേക്ക്. ഇസ്രായേലികള്‍ക്ക് നേരെ ഹമാസ് ഒക്‌ടോബര്‍ 7 ന് നടത്തിയ ആക്രമണങ്ങളുടെ 45 മിനിറ്റ് ദൈര്‍ല്യമുള്ള ഡോക്യുമെന്ററി സൃഷ്ടിച്ച് ലോകവേദിയില്‍ എത്തിക്കാനാണ് നീക്കം.നടിയുടെ നേതൃത്വത്തില്‍ വിശ്വവിഖ്യാതരായ ഇസ്രായേലി സംവിധായകരുടേയും സിനിമാപ്രവര്‍ത്തകരുടെയും സഹകരണത്തോടെയാണ് നടപടി. ഭീകരാക്രമണം എന്ന് വിശേഷിപ്പിച്ച് ഒക്‌ടോബര്‍ 7 ന് ഇസ്രായേലി പ്രതിരോധ സേന പകര്‍ത്തിയ ദൃശ്യങ്ങളാണിവ. സെലിബ്രിട്ടികള്‍ അടക്കമുള്ള 120 പേര്‍ Read More…
ടെയ്‌ലര്‍ സ്വിഫ്റ്റിനെ കാണണമെന്ന് കടുത്ത ആരാധകര്‍; അഞ്ചുമാസമായി വേദിക്കരികില്‍ ടെന്റടിച്ചു കാത്തുകിടക്കുന്നു
പ്രിയപ്പെട്ട ഒരു ഗായികയുടെ സംഗീത പരിപാടി കാണാന്‍ നിങ്ങള്‍ എത്രദൂരം വരെ പോകാന്‍ തയ്യാറാകും. മുന്‍ നിരയില്‍ ഇരിക്കാന്‍ എത്ര സമയം ചെലവഴിക്കും? എന്നാല്‍ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടി കാണാന്‍ അര്‍ജന്റീനയിലെ ആരാധകര്‍ കാട്ടുന്ന ഈ സാഹസം ലോകത്ത് ഒരാളും ചെയ്‌തേക്കാന്‍ ഇടയില്ല. അര്‍ജന്റീനയില്‍ മൂന്ന് ഷോകളും ബ്രസീലില്‍ ആറ് ഷോകളുമായി ഈ മാസം നടക്കുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ദ ഇറാസ് ടൂര്‍ തെക്കേ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഗായിക തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ Read More…
ഞാന്‍ രോഗിയായിക്കൊണ്ടിരിക്കുന്നു, ഹൃദയം തകര്‍ന്ന് സെലീനാഗോമസ്
സുന്ദരിയും ഗായികയുമായ സെലീനാഗോമസ് സാമൂഹ്യമാധ്യമങ്ങളിലെയും തിളക്കമുള്ള ആളുകളില്‍ ഒരാളാണ്. ഇന്‍സ്റ്റാഗ്രാമില്‍ 400 ദശലക്ഷത്തിലധികം ഫോളോവേഴ്സാണ് ഗോമസിനെ പിന്തുടരുന്നത്. തന്റെ ജീവിതത്തെക്കുറിച്ച് ആരാധകരെ ആരാധകരുമായി അപൂര്‍വ്വഗായിക സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് സംവദിക്കുകയും പ്രതികരിക്കുകയുമൊക്കെ ചെയ്യുന്നത്. എന്നാല്‍ കുറച്ച് ദിവസമായി താരം ഓഫ്ലൈനിലായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ കുറച്ചു ദിവസമായി ഉണ്ടായ തന്റെ അഭാവത്തെക്കുറിച്ചും എന്തിനാണ് താന്‍ ഇടവേള എടുക്കുന്നതെന്നും ഒരു പുതിയ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ താരം കുറിച്ചു. ലോകത്ത് നടക്കുന്ന ഭീകരത, വിദ്വേഷം, അക്രമം എന്നിവ കാരണം താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് Read More…
ജോനാസുമായി പിരിഞ്ഞ സോഫിയ ബ്രിട്ടീഷ് ശതകോടീശ്വരനുമായി പ്രണയത്തില്‍
ജോ ജോനാസിന്റെയും സോഫിയ ടര്‍ണറുടെയും വിവാഹമോചനം കഴിഞ്ഞ മാസം രാജ്യവ്യാപകമായി വാര്‍ത്തകളില്‍ ഇടം നേടിയ സംഭവമായിരുന്നു. 2019 ല്‍ വിവാഹിതരായ ഇരുവരും പെട്ടെന്ന് വേര്‍പിരിയുകയും സെപ്റ്റംബറില്‍ വേര്‍പിരിയല്‍ പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന് ആഴ്ചകളോളം മക്കളുടെ കസ്റ്റഡി തര്‍ക്കത്തിലും ഏര്‍പ്പെട്ടെങ്കിലും അതെല്ലാം പരിഹരിക്കുകയും ചെയ്തു. എന്നാല്‍ ജോയുമായി പിരിഞ്ഞ ശേഷം അവിവാഹിത ജീവിതം നയിക്കുകയായിരുന്ന സോഫി ടര്‍ണര്‍ ബ്രിട്ടീഷ് ശതകോടീശ്വരന്‍ പെരെഗ്രിന്‍ പിയേഴ്‌സണുമായി പ്രണയത്തിലാണെന്നാണ് ഏറ്റവും പുതിയ വിവരം. 27 കാരിയായ മുന്‍ ഗെയിം ഓഫ് ത്രോണ്‍സ് നടിയും Read More…
മുൻ ലോകസുന്ദരിയുടെ അന്‍പതാം വയസിലേയ്ക്ക്; ഐഷിന്റെ അധികം അറിയപ്പെടാത്ത 6 ഹോളിവുഡ് ചിത്രങ്ങൾ
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയെടുത്താല്‍ ഐശ്വര്യാറായ് നിശ്ചയമായും അതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മികച്ച നടികളുടെ പട്ടികയെടുത്താലും അങ്ങിനെ തന്നെ. ബോളിവുഡിനൊപ്പം തന്നെ ആഷ് എപ്പോഴും പ്രധാന്യം കൊടുന്ന സിനിമാവേദിയാണ് അരങ്ങേറ്റം നടത്തിയ തമിഴ്. തമിഴില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാറുള്ള നടിയുടെ ഏറ്റവും പുതിയചിത്രം പൊന്നിയിന്‍ സെല്‍വനായിരുന്നു. ഇടയ്ക്കിടെ ഹോളിവുഡിലും മുഖം കാട്ടാറുളള നടി നവമ്പര്‍ ഒന്നാം തീയതി 49-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന്റെ മികച്ച പ്രകടനം നടത്തിയ സിനിമകളുടെ പട്ടികയില്‍ അഞ്ച് ഹോളിവുഡ് സിനിമകളുമുണ്ട്. ഇന്തോ Read More…
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍; നടി മാര്‍ഗോട്ട് റോബിയുടെ ശമ്പളം എത്രയാണെന്നോ…?
നടിയായും നിര്‍മ്മാതാവും തിളങ്ങുകയാണ് മാര്‍ഗോട്ട് റോബി. ഏറ്റവും പുതിയസിനിമ ബാര്‍ബിയില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഹോളിവുഡില്‍ വന്‍ ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി മാറിയിട്ടുള്ള മാര്‍ഗോട്ട് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ്. 2008-ല്‍ നെയ്ബേഴ്സ് എന്ന സോപ്പ് ഓപ്പറയിലൂടെയാണ് മാര്‍ഗോട്ട് അഭിനയരംഗത്ത് പ്രവേശിച്ചത്. 2011 വരെ 300-ലധികം എപ്പിസോഡുകളില്‍ അഭിനയിച്ച അവരുടെ ഹോളിവുഡിലെ അരങ്ങേറ്റം ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പം മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ ആയിരുന്നു, 2023-ലെ കണക്കനുസരിച്ച്, മാര്‍ഗോട്ടിന്റെ Read More…
ഗാസയിലെ ബോംബിംഗ് ന്യായീകരിക്കാനാകില്ല; പാലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടുമായി ആഞ്ജലീന
ഹോളിവുഡിലെ അനേകം സഹതാരങ്ങള്‍ ഇസ്രായേലിന് അനുകൂലമായ നിലപാടുമായി രംഗത്ത് വന്നിരിക്കെ അതില്‍ നിന്നും ഭിന്ന നിലപാട് സ്വീകരിച്ച് ഇസ്രായേല്‍-പലസ്തീന്‍ വിഷയത്തില്‍ ശക്തമായ നിലപാടില്‍ ഉറച്ച് നടി ആഞ്ജലീന ജോളി. എന്തു കാരണത്താലും ഗാസയിലെ ആയിരങ്ങളെ കൊന്നൊടുക്കുന്ന ബോംബിംഗിനെ ന്യായീകരിക്കാനാകില്ലെന്ന് നടി നിസ്സംശയം പറഞ്ഞു. കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി പൊതുസേവനരംഗത്തുള്ള നടി മിഡില്‍ ഈസ്റ്റിലെ യുദ്ധത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഈ വാരാന്ത്യത്തില്‍ ഇട്ട നീണ്ട പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഒക്ടോബര്‍ 7-ന് ഹമാസ് നടത്തിയ ഭീകരാക്രമണത്തില്‍ ഇരകളായ ഇസ്രായേലികളോട് Read More…