Healthy Food

തൈറോയ്ഡ് രോ​ഗമുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ശരീരത്തിന്റെ ചയാപചയം, ഊര്‍ജ്ജത്തിന്റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഇന്ത്യയില്‍ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സര്‍വസാധാരണമാണ്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗാവസ്ഥകള്‍ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. ഉയര്‍ന്ന തൈറോയ്ഡും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം.  ഭക്ഷണശീലങ്ങള്‍, മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. ഹൈപ്പോതൈറോയ്ഡിസത്തെ ബാധിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് Read More…

Featured Healthy Food

സൂപ്പര്‍ ഫുഡ് , എന്നാല്‍ നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുമോ?

സൂപ്പര്‍ ഫുഡ് എന്ന് പറയാവുന്ന ഒന്നാണ് നെയ്യ്. ഇത് കഴിയ്ക്കാന്‍ മിക്ക ആളുകള്‍ക്കും മടിയാണ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യ ശരീരത്തിന് ഏറ്റവും യോജിച്ച കൊഴുപ്പ് പശുവിൻ നെയ്യ് തന്നെയാണ്. നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുകയില്ലേ എന്നു സംശയം ഉണ്ടാകാം. വേണ്ട രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ, മിതമായ രീതിയിൽ ആഹാരരൂപേണയും Read More…

Healthy Food

മുട്ടയോടൊപ്പം ഇവയൊന്നും കഴിക്കരുതേ…

ശരിയായ ഭക്ഷണം ശരിയായ സമയത്ത് കഴിക്കുന്നത് ഒരാളെ ആരോഗ്യവാനാക്കും. എന്നാൽ തെറ്റായ ചില ഭക്ഷണ കോംബിനേഷനുകൾ ശരീരത്തിനു ദോഷം ചെയ്യും. ദഹന പ്രശ്നങ്ങൾ, ഓക്കാനം, ഉദരരോഗങ്ങൾ ഇവയ്ക്കെല്ലാം ഇത് കാരണമാകാം. പോഷകസമ്പുഷ്ടമായ മുട്ടയുടെ കാര്യവും വിഭിന്നമല്ല. മുട്ട അങ്ങേയറ്റം പോഷകസമ്പുഷ്ടമാണ്. പ്രോട്ടീൻ, വൈറ്റമിനുകൾ, ധാതുക്കൾ ഇവയെല്ലാം മുട്ടയിലുണ്ട്. എന്നാൽ മുട്ട കഴിക്കുന്നതിനൊപ്പം ചില ഭക്ഷണങ്ങൾ കഴിക്കാൻ പാടില്ല. അവ ഏതൊക്കെയെന്നു നോക്കാം.

Healthy Food

ശരീരഭാരം കുറയ്ക്കും; ഊര്‍ജമേകും, ആരോഗ്യ ഗുണങ്ങൾ ഏറെ; റവ ഒരു സൂപ്പർഫുഡ്

ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള ഒരു സൂപ്പർഫുഡ് ആണ് റവ. കാലറി വളരെ കുറഞ്ഞ, പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവ,ശരീരഭാരം കുറയ്ക്കാനും ഊര്‍ജം നല്‍കാനും സാധിക്കുന്ന ഭക്ഷണ പദാര്‍ഥമാണ് . പ്രോട്ടീനും ഫൈബറും ധാരാളം അടങ്ങിയ റവയുടെ ആരോഗ്യ ഗുണങ്ങള്‍ ചില്ലറയല്ല. കാലറി വളരെ കുറഞ്ഞ ഭക്ഷണമായത് കൊണ്ട് തന്നെ ശരീരം വണ്ണം വര്‍ധിക്കാതിരിക്കാനും റവ സഹായകരമാകുന്നു. എന്തെല്ലാമാണ് റവ ഡയറ്റില്‍ ഉള്‍പ്പെടുത്തുമ്പോള്‍ ഉള്ള ഗുണങ്ങള്‍ എന്ന് നോക്കാം. കാർബോഹൈഡ്രേറ്റ്, ഭക്ഷ്യനാരുകൾ, കൊഴുപ്പ്, പ്രോട്ടീൻ, വൈറ്റമിനുകളായ വൈറ്റമിൻ Read More…

Healthy Food

ദിവസവും ഒരു വാഴപ്പഴം കുരുമുളകു ചേർത്ത് കഴിച്ചാൽ എന്ത് സംഭവിക്കും?

ദിവസവും ഒരു വാഴപ്പഴം കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരത്തിന് ശക്തി നൽകാനും സഹായിക്കും. എന്നാൽ ദിവസവും വാഴപ്പഴവും കുരുമുളകും ഒരുമിച്ച് കഴിച്ചാൽ എന്ത് സംഭവിക്കുമെന്ന് നിങ്ങൾക്ക് അറിയാമോ? നമ്മുടെ അടുക്കളയിലുള്ള പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, നട്‌സ് എന്നിവയെല്ലാം പോഷകങ്ങളുടെ ഒരു കലവറയാണ്. ഇവ കഴിക്കുന്നത് ശരീരത്തിന് ശക്തിയും പോഷകങ്ങളും നൽകുക മാത്രമല്ല, രോഗങ്ങളെ അകറ്റി നിർത്തുകയും ചെയ്യുന്നു. ശരിയായ രീതിയിലും സമയത്തും ചേരുവകളോടൊപ്പവും നമ്മുടെ അടുക്കളയിൽ കാണുന്ന സാധനങ്ങൾ കഴിക്കാൻ തുടങ്ങിയാൽ ആരോഗ്യത്തോടെയിരിക്കാൻ സാധിക്കുമെന്ന് വിദഗ്ദ്ധർ പറയുന്നു. Read More…

Healthy Food

ചോറിനോട് ഒരു മാസം ഗുഡ്ബൈ ! എന്തു സംഭവിക്കും?

ചോറുണ്ണാത്ത ഒരു ദിവസം മലയാളിക്ക് ചിന്തിക്കാനാകുമോ? വിദേശത്തായാലും ദിവസം ഒരു നേരമെങ്കിലും ചോറ് കഴിയ്ക്കാന്‍ പറ്റുമോ എന്ന് നോക്കുന്നവരാണ് മിക്കവാറും പേരും. അസുഖമൊന്നും കാര്യമാക്കാതെ ഉച്ചയ്ക്കും രാത്രിയും ചോറ് കഴിയ്ക്കുന്ന ചിലരുണ്ട്. ചോറില്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് കാര്‍ബോഹൈഡ്രേറ്റ് ആണ്. അതുകൊണ്ടാണ് ചോറ് തടി കൂടാനുള്ള ഒരു കാരണമാകുന്നത്. ഇതു പോലെ പ്രമേഹ രോഗികളുടെ ശത്രുവാണ് ചോറ് എന്നും പറയാം. ഇനി ചോറ് ഒരു മാസം നാം കഴിയ്ക്കാതിരിയ്ക്കുന്നുവെന്ന് കരുതുക. എന്ത് സംഭവിയ്ക്കും എന്ന് നോക്കാം. ഇതിന്റെ മറുപടി Read More…

Health

പ്രമേഹവും കൊളസ്ട്രോളും ഉള്ളവർക്ക് ചക്ക കഴിക്കാമോ? ചക്കയുടെ ഗുണങ്ങള്‍ പറഞ്ഞാലും തീരില്ല

ചക്ക മലയാളികളുടെ ഇഷ്ടവിഭവമാണ്. ചക്ക കൊണ്ട് പലതരം വിഭവങ്ങള്‍ നമ്മള്‍ ഉണ്ടാക്കാറുണ്ട്. ചക്കയുടെ ഗുണങ്ങള്‍ നമ്മള്‍ തിരിച്ചറിയുന്നതേയുള്ളൂ. നൂറിലധികം ഗുണങ്ങള്‍ ചക്കയ്ക്കുണ്ട്. അതിലൊന്നാണ് പ്രമേഹത്തെ നിയന്ത്രിക്കാന്‍ ചക്കയ്ക്ക് കഴിയും എന്നത്. ശരീരഭാരം കുറയ്ക്കാനും ചക്ക കൊണ്ട് സാധിക്കും. ചക്ക പല ഗുണങ്ങളും ശരീരത്തിന് നല്‍കുന്നുവെന്നാണ് ആരോഗ്യ വിദഗ്ദര്‍ തന്നെ പറയുന്നത്. പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകള്‍, ഫൈബര്‍ ഇവ ചക്കയില്‍ ധാരളമുണ്ട്. ചക്കയുടെ ആരോഗ്യഗുണങ്ങളെ കുറിച്ച് അറിയാം….. പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നു – വൈറ്റമിന്‍ ഡി, കരോട്ടിനോയ്ഡുകള്‍, സാപൊനിന്‍സ് തുടങ്ങിയ ആന്റിഓക്‌സിഡന്റുകള്‍ Read More…

Healthy Food

റൊട്ടിയാണോ തിനയാണോ നല്ലത്?പ്രമേഹ രോഗികള്‍ തിനയിലേക്ക് തിരിയണോ ?

പ്രമേഹരോഗികള്‍ക്ക് റൊട്ടി സുരക്ഷിതമാണോ , അവര്‍ തിനയിലേക്ക് തിരിയണോ?ഇങ്ങനെ പോകുന്നു സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി ഉയരുന്ന ചര്‍ച്ച. ”ജോവര്‍ (സോര്‍കം), ഫിംഗര്‍ മില്ലറ്റ് (റാഗി), ബജ്‌റ (പേള്‍ മില്ലറ്റ്) എന്നിവയില്‍ ഫൈബറിന്റെ അളവ് കൂടിയതിനാലും ഗ്ലൈസെമിക്ഇന്‍ഡക്സിന്റെ അളവ് കുറഞ്ഞതിനാലും ഇവ പ്രമേഹ രോഗികള്‍ക്ക് ഒരു അനുഗ്രഹമായി കണക്കാക്കപ്പെടുന്നു. ഈ ധാന്യങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു. മില്ലറ്റുകള്‍ ശരീരത്തില്‍ സാവധാനത്തില്‍ വിഘടിക്കുന്നു, ഗ്ലൂക്കോസിന്റെ ഏറ്റക്കുറച്ചിലുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. ഈ തിനകളില്‍ ശരീരത്തിനാവശ്യമായ വിറ്റാമിനുകള്‍, ധാതുക്കള്‍, Read More…

Healthy Food

പുരുഷന്മാര്‍ ഈ ആഹാരങ്ങള്‍ കഴിച്ചിരിക്കണം

പുരുഷന്റെ ശരീരവും സ്ത്രീയുടെ ശരീരവും തമ്മില്‍ വളരെയെറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേറെ വേറെ ഹാര്‍മോണുകളാണ്. അതു കൊണ്ടുതന്നെ ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ശരിയായ രീതിയില്‍ നിലനിര്‍ത്തില്ല. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ശാരീരിക അദ്ധ്വാനം കൂടുതലാണ്. അതിനാല്‍ തന്നെ അവരുടെ ശരീരത്തിനു വേണ്ട പ്രോട്ടീനുകളും വിറ്റാമിനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പുരുഷന്മാര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.