ശാരീരികമായ പല വേദനകളും നമ്മളെ ബാധിയ്ക്കാറുണ്ട്. അസഹ്യമായ വേദനകള്‍ ആകുമ്പോള്‍ വൈദ്യസഹായം തേടുകയും ചെയ്യും. പലപ്പോഴും ചെറുതും വലുതുമായ പല വേദനകളെയും നിസ്സാരമായി കാണുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ഈ വേദനകളെയൊക്കെ നിസാരമായി ഒരിയ്ക്കലും കാണരുത്. ചിലപ്പോള്‍ അവ മറ്റു പല രോഗങ്ങളുടെയും ലക്ഷണങ്ങളോ രോഗസൂചനയോ ആവാം. നിസ്സാരമാക്കാന്‍ പാടില്ലാത്ത ഇത്തരം വേദനകള്‍ ഏതൊക്കെയാണെന്ന് നോക്കാം… * നെഞ്ചുവേദന – നെഞ്ചുവേദന ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്. ഹൃദയത്തില്‍ ഓക്‌സിജന്‍ ലഭ്യമല്ലാതായാല്‍ വേദന വരും. താടിയെല്ല്, തോള്, കഴുത്ത് എന്നിവിടങ്ങളിലേക്കും Read More…
Tag: Health
പരിപ്പിനു മുന്നില്‍ പ്രോട്ടീന്‍ ടോണിക്കുകള്‍ നിസാരം; രോഗപ്രതിരോധത്തിന് പരിപ്പ്
മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പരിപ്പ് സൂക്ഷിക്കാത്ത ഒരു അടുക്കളയും ഉണ്ടാകില്ല. സാമ്പാര്‍, രസം തുടങ്ങിയ മലയാള സദ്യവട്ടത്തിലെ പ്രധാനിയാണ് പരിപ്പ്. വൃത്തിയുള്ള തൂശനിലയിലെ ചോറില്‍ വേവിച്ച പരിപ്പും നെയ്യുമാണ് തുടക്കം കുറിക്കുക. പ്രാദേശികമായി സദ്യയില്‍ ഒരു പരിപ്പുകറിയുടെ വരവുതന്നെയുണ്ട്. ഇങ്ങനെ നമ്മുടെ അടുക്കളയിലെ പ്രധാനിയാണ് മഞ്ഞ നിറത്തില്‍ സൗന്ദര്യമുള്ള പരിപ്പ്. മത്സ്യ മാംസങ്ങളൊന്നും കഴിക്കാത്ത ശുദ്ധ പച്ചക്കറിക്കാരുടെ ശരീരത്തിലെ പ്രോട്ടീന്‍ കുറവ് പരിഹരിക്കുന്നത് പരിപ്പാണ്. പ്രോട്ടീനൊപ്പം ധാരാളം Read More…
ഈ പത്ത് ശീലങ്ങള്‍ നിങ്ങളുടെ തലച്ചോറിനെ അപകടത്തിലാക്കും
ദിവസവും ചെയ്യുന്ന പല കാര്യങ്ങളും നമ്മളുടെ തലച്ചോറിനെ അപകടത്തിലാക്കുന്നുണ്ടെന്ന് അറിയാമോ? അറിയാതെ ചെയ്യുന്ന ഈ കാര്യങ്ങള്‍ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. അവ ഏതാണെന്ന് നോക്കാം. നീലവെളിച്ചം മൊബൈല്‍ ഫോണില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന നീലവെളിച്ചം തലച്ചോറിനെ ബാധിച്ചേക്കാം. നിങ്ങള്‍ ഉറങ്ങുമ്പോഴും തലച്ചോര്‍ ഉണര്‍ന്നിരിക്കാന്‍ ഈ നീലവെളിച്ചം കാരണമാകും. ഇത് നിങ്ങളുടെ ഉറക്കത്തെ താളം തെറ്റിക്കും ആഹാരം ഉപേക്ഷിക്കുന്നത് സമയക്കുറവുകൊണ്ടും അനാരോഗ്യകരമായ ഡയറ്റ് പിന്തുടരുന്നതിന്റെ ഭാഗമായും പലരും ഭക്ഷണം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ല. ഉറക്കവും Read More…
മധുര പ്രിയരേ സൂക്ഷിക്കുക; ഭക്ഷണത്തിലെ കൃത്രിമ മധുരം ചെറുകുടലിനെ ബാധിക്കുമെന്ന് പഠന റിപ്പോർട്ട്
മധുരപ്രിയരെ കുഴപ്പത്തിലാക്കുന്ന ഒരു പഠന റിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് മോളിക്യൂലാര്‍ സയന്‍സസില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം മധുര പലഹാരങ്ങളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്ന കൃത്രിമ മധുരം ചെറുകുടലിലെ സ്വാഭാവിക ബാക്റ്റീരിയകളെ നശിപ്പിക്കുമെന്നും അത് ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്നുമാണ് വ്യക്തമാക്കുന്നത്. കുടല്‍ഭിത്തി ഭേദിച്ച് പുറത്തു കടക്കുന്ന ബാക്റ്റീരിയകള്‍ രക്തത്തിലേക്ക് പ്രവേശിക്കുകയും ലിംഫ് നോഡുകള്‍, കരള്‍, പ്ലീഹ എന്നിവിടങ്ങളില്‍ ഒന്നിച്ചു കൂടുകയും അത് സെപ്റ്റിസീമിയ ഉള്‍പ്പെടെയുള്ള ഗുരുതരമായ നിരവധി അണുബാധകള്‍ക്ക് കാരണമാവുകയും ചെയ്യും. ” കൃത്രിമ മധുരം Read More…
ഇടയ്ക്കിടയ്ക്ക് മോമോ കഴിക്കാറുണ്ടോ? എങ്കില്‍ അറിയുക
വളരെ രുചികരമായ ഒരു ചൈനീസ് വിഭവമാണ് മോമോ. നമ്മുടെ നാട്ടിലും മോമോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ തോന്നുമ്പോള്‍ എല്ലാം പോയി മേമോ കഴിക്കുന്നത് ആരോഗ്യകരമാണോ? ആവിയില്‍ വേവിച്ചതും പച്ചകറികളും മാംസവും നിറച്ചതും ആണെങ്കിലും മോമോയ്ക്ക് പോഷകഗുണം കുറവാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മോമോ ഉണ്ടാക്കുന്നതിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ കഴക്കുന്നത് ആരോഗ്യകരമാണ് എന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്. മോമോയുടെ പുറം ഭാഗം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത് മൈദയാണ് എങ്കില്‍ പതിവായി ഈ ആഹാരം ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം, Read More…