Health

പുതിനയിട്ട് തിളപ്പിച്ച വെള്ളം ചെറു ചൂടോടെ കുടിച്ചാല്‍…

പുതിനച്ചപ്പ് ഇട്ടു തയ്യാറാക്കുന്ന രസവും സാമ്പാറും നമുക്കു സുപരിചിതമാണ്. നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയ നമ്മുടെ ഇഷ്ട ഭോജ്യങ്ങളിലെല്ലാം ഭംഗിയോടെ വെക്കുന്ന പുതിനയിലകള്‍, രുചി മാത്രമല്ല മതിമറന്നു ഭക്ഷണം കഴിക്കുന്നതിനും നമ്മെ സഹായിക്കുന്നു. വേനല്‍കാലത്തു ദാഹശമനിയായി പുതിനയിലയിട്ടു തിളപ്പിച്ചാറിയ വെള്ളം ഉപയോഗിക്കാം. പുതിന പൂക്കുന്ന സമയത്ത് ഇല വാട്ടിയെടുക്കുമ്പോള്‍ കിട്ടുന്ന തൈലത്തില്‍ മെന്‍ന്തോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. കഫ, വാതരോഗങ്ങള്‍ ശമിപ്പിക്കുവാന്‍ പുതിനയ്ക്കു കഴിയും. പുതിനയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുന്നതു പനിയും, അജീര്‍ണ്ണവും മാറാന്‍ നല്ലതാണ്. പുതിനയ്ക്കു ഭക്ഷ്യവിഷബാധ Read More…

Health

തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരുന്നുജോലി ചെയ്യുന്നവരാണോ? പണിവരുന്നുണ്ട് കേട്ടോ !

ഊര്‍ജ്ജസ്വലമായി ഒരു ദിവസം തുടങ്ങുന്നത് വലിയ കാര്യമാണ്. ദീര്‍ഘനേരം ഊര്‍ജ്ജസ്വലമായി ഇരിയ്ക്കുന്നതും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യമാണ്. ദീര്‍ഘനേരം ഒരേ ഇരിപ്പില്‍ ഇരുന്ന് ജോലി ചെയ്യുമ്പോള്‍ ശാരീരികമായ പല അസ്വസ്ഥതകളും നേരിടേണ്ടി വരും. തുടര്‍ച്ചയായി 30 മിനിറ്റില്‍ അധികം ഇരിക്കുന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ശരീരത്തിനുണ്ടാക്കാമെന്ന് ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘനേരം ഇരിയ്ക്കുന്നതു കൊണ്ട് നമ്മുടെ ശരീരത്തിന് സംഭവിക്കാവുന്ന ദോഷങ്ങളെക്കുറിച്ച് അറിയാം… *മാനസിക സമ്മര്‍ദ്ദം – ദീര്‍ഘനേരത്തെ ഇരിപ്പ് ഉദാസീനമായ ശൈലിയുടെ പ്രധാന കാരണമാണ്. ഇത് മോശം മാനസികാരോഗ്യ Read More…

Celebrity

ലൂപ്പസ് രോഗം, വൃക്ക മാറ്റിവെയ്ക്കല്‍; തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന് സെലീനാഗോമസ്

ഒരിക്കലും തനിക്ക് കുട്ടികളെ പ്രസവിക്കാന്‍ കഴിയില്ലെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തി നടിയും ഗായികയുമായ സെലിനാ ഗോമസ്. സ്വന്തം കുട്ടികളെ വഹിക്കാന്‍ തനിക്ക് കഴിയില്ലെന്നും അങ്ങിനെ വന്നാല്‍ തന്റെയും കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാക്കുന്ന വിധത്തിലുള്ള ഒരുപാട് മെഡിക്കല്‍ പ്രശ്നങ്ങള്‍ തനിക്കുണ്ടെന്നും വാനിറ്റി ഫെയര്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി. 2013 ല്‍ ലൂപ്പസ് രോഗനിര്‍ണയം നടത്തുകയും 2017 ല്‍ വൃക്ക മാറ്റിവയ്ക്കുകയും ചെയ്ത ഗോമസ്, താന്‍ മുമ്പ് ”ഇത് ഒരിക്കലും” പരസ്യമായി പറഞ്ഞിട്ടില്ലെന്ന് കുറിച്ചു. അതേസമയം തന്നെ Read More…

Health

മഴക്കാലത്തെ മൈഗ്രെയ്ന്‍ തലവേദനയെ വരുതിയിലാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

തലവേദന മിക്ക ആളുകള്‍ക്കും വരുന്നൊരു പ്രശ്നമാണ്. എന്നാല്‍ മൈഗ്രേന്‍ തല വേദന ‘വെറുമൊരു തലവേദനയല്ല’. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനം, ഛര്‍ദി, പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങള്‍ കാണിച്ചേക്കാവുന്നതുമായ സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണത്. അന്തരീക്ഷ മര്‍ദ്ദത്തിലും കാലാവസ്ഥയിലും ഉണ്ടാകുന്ന മാറ്റവും ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനവും മൂലം മഴക്കാലത്ത് പലരിലും മൈഗ്രെയ്ന്‍ ലക്ഷണങ്ങള്‍ കൂടാറുണ്ട്. മഴക്കാലത്തെ ഈ തലവേദനകളെ നിയന്ത്രിക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാം….

Health

ടോയ്‌ലറ്റില്‍ ഫോണും നോക്കിയിരിക്കുന്നവരാണോ? പണി പാളുമെന്ന് ആരോഗ്യ വിദഗ്ധര്‍

നിങ്ങള്‍ ഇന്‍സ്റ്റഗ്രാമിലോ യൂട്യൂബിലോ വീഡിയോയോ റീല്‍സോ , ഷോര്‍ട്ടസോ എന്ത് വേണമെങ്കിലും കണ്ടോളൂ. പക്ഷെ ഒരിക്കലും ടോയ്ലറ്റിലെ സീറ്റില്‍ ഇരുന്ന് കൊണ്ട് ചെയ്യരുതെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ ദുശീലം മാനസികമായ പല തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പത്രവും പുസ്തകവുമൊക്കെ ടോയ്ലറ്റിലേക്ക് കൊണ്ടുപോകുന്നവരുമുണ്ട്. എന്നാല്‍ അത് അത്ര നല്ല ശീലമല്ലെന്ന് മുംബൈ ഗ്ലെന്‍ഈഗിള്‍സ് ഹോസ്പിറ്റല്‍സ് ഇന്റേണല്‍ മെഡിസിന്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ മഞ്ജുഷ അഗര്‍വാള്‍ ഒരു അഭിമുഖത്തില്‍ പറയുന്നു. പൈല്‍സ്, ഹെമറോയ്ഡ് , Read More…

Health

ഗര്‍ഭിണികള്‍ക്ക് വ്യായാമം നല്ലതാണ്, പക്ഷേ ഈ വ്യായാമങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കണം

ഗര്‍ഭകാലം വളരെ സങ്കീര്‍ണമായ കാലഘട്ടമാണ്. പലതരം പ്രശ്‌നങ്ങളിലൂടെയായിരിയ്ക്കും ഈ ഘട്ടത്തില്‍ കടന്നു പോകുന്നത്. ഗര്‍ഭകാലത്തെ പ്രശ്നങ്ങള്‍ ഇല്ലാതാക്കാന്‍ പല രീതിയിലുള്ള വ്യായാമങ്ങളും ചെയ്യാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശം നല്‍കാറുണ്ട്. എന്നാല്‍ കഠിനമായ വ്യായാമങ്ങള്‍ ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. *ഹൈ ഇന്റന്‍സിറ്റി ഇന്റര്‍വെല്‍ ട്രെയ്‌നിങ് – 15 സെക്കന്‍ഡ് മുതല്‍ നാല് മിനിട്ട് വരെ നീണ്ടു നില്‍ക്കുന്ന തീവ്രത കൂടിയ വ്യായാമങ്ങള്‍ സാധാരണ കാര്‍ഡിയോ വ്യായാമത്തിന് ഇടയില്‍ കയറ്റി ചെയ്യുന്ന തരം വര്‍ക്ക് Read More…

Health

തണുത്ത വെള്ളത്തിലൊരു കുളി… ശരീരത്തിന് നല്‍കുന്നത് ഗുണങ്ങള്‍ അറിയാമോ?

നമ്മുടെ ദിനചര്യകളില്‍ പ്രധാനപ്പെട്ട കാര്യമാണ് കുളിയ്ക്കുക എന്നത്. മിക്കവരും രണ്ട് നേരങ്ങളില്‍ കുളിയ്ക്കുന്ന ആളുകളാണ്. ശരീരം വൃത്തിയാക്കുന്നതിനൊപ്പം തന്നെ മനസിന് ഉന്മേഷം ലഭിയ്ക്കാനും കുളി കൊണ്ട് സാധിയ്ക്കും. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നതു കൊണ്ട് ശരീരത്തിന് നിരവധി ഗുണങ്ങളാണ് ലഭിയ്ക്കുന്നത്. 15 ഡിഗ്രി സെല്‍ഷ്യസിലും കുറവുളള ഐസ് വെള്ളത്തില്‍ കുളിക്കുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നുവെന്നാണ് പറയുന്നത്. തണുത്ത വെള്ളത്തില്‍ കുളിയ്ക്കുന്നത് കൊണ്ട് ശരീരത്തിന് എന്തൊക്കെ ഗുണങ്ങളാണ് ലഭിയ്ക്കുന്നതെന്ന് അറിയാം…

Health

വിവാഹത്തിന് മുമ്പ് ഈ പരിശോധനകള്‍ നിര്‍ബന്ധം; ജനിതക പ്രശ്‌നങ്ങള്‍ മുതല്‍ വന്ധ്യതവരെ?

വിവാഹത്തിന് മുമ്പായി വധുവരന്മാരുടെ പ്രത്യുത്പാദന ക്ഷമതയടക്കമുള്ള ആരോഗ്യ സൂചകങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കുന്ന രീതി ഇന്ത്യയിലും വ്യാപകമാകുന്നു. ഇത്തരത്തിലുള്ള പ്രീ മാരിറ്റല്‍ പരിശോധനകളിലൂടെ വന്ധ്യതയ്ക്ക് പുറമേ ജനതക പ്രശ്നങ്ങള്‍ അടക്കം മനസ്സിലാക്കാനായി സാധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള മാറ്റത്തിന് കാരണം താഴെ പറയുന്നവയാണെന്നാണ് ഡോ ഷര്‍വരി മുണ്ടെ ഒരു ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. വിവാഹത്തിന് ശേഷം കുടുംബജീവിതത്തിനെ ബാധിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് യുവാക്കള്‍ ഇന്ന് കൂടുതല്‍ ബോധവാന്മാരാണ്. പ്രമേഹം , പ്രഷര്‍, കൊളസ്ട്രോള്‍, ജനിതക രോഗങ്ങള്‍, ലൈംഗികമായി Read More…

Health

സൗന്ദര്യവര്‍ധക ശസ്ത്രക്രിയകളില്‍ ഇതാണ് ഏറ്റവും അപകടകരം; ഇത് അറിയാതെ പോകരുത്

സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും അത് കാത്തുസൂക്ഷിക്കുന്നതിനുമായി പല ശസ്ത്രക്രിയകളും പലരും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാരിച്ച ചിലവാണ് ഇതിനുള്ളത്. തീര്‍ന്നില്ല, ഇതിലെ അപകട സാധ്യതകളും ഒരിക്കലും തള്ളികളയാനായി സാധിക്കില്ല. അടുത്തിടെ ഓവര്‍നൈറ്റ് ഗ്ലാസസ് എന്നൊരു സ്ഥാപനം അപകടകരമായ 10 കോസ്മറ്റിക് ശസ്ത്രക്രിയയുടെ പട്ടിക തയ്യാറാക്കി. ഈ റാങ്കിങ് അവയുടെ സങ്കീര്‍ണതകളുടെ അടിസ്ഥാനത്തിലായിരുന്നു. കണ്ണിന്റെ നിറം മാറ്റാനുള്ള ശസ്ത്രക്രിയയാണ് ഇതിലെ ഏറ്റവും അപകടകരമായ കോസ്മെറ്റിക് ശസ്ത്രക്രിയയായി കണ്ടെത്തിയത്. 92.30 ശതമാനമാണ് ഇതിന്റെ സങ്കീര്‍ണ്ണത സാധ്യത. കോസ്മെറ്റ്ക് ഐറിസ് ഇംപ്ലാന്റ് ലേസര്‍ പിഗ്മെന്റ് Read More…