നിങ്ങളുടെ പുകവലി ശീലം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണോ? പുകവലി കാരണം നിങ്ങളുടെ ആരോഗ്യം നിയന്ത്രിക്കാൻ നിങ്ങൾക്ക് കഴിയുന്നുണ്ടോ? പുകവലി ഉപേക്ഷിക്കാന്‍ നടത്തിയ പരീക്ഷണങ്ങൾ കൊണ്ട് മടുത്തോ? വിഷമിക്കേണ്ട, ഇങ്ങനെയൊന്ന് ചെയ്തു നോക്കൂ. പുകവലി ഉപേക്ഷിച്ച മിക്ക ആളുകളിലും നിക്കോട്ടിനോടുള്ള തീവ്രമായ ആസക്തി നിമിത്തം ഉത്കണ്ഠ, പിരിമുറുക്കം, അസ്വസ്ഥത, നിരാശ അക്ഷമ എന്നിവ ഉണ്ടാകുന്നു. പുകവലി എങ്ങനെ ഉപേക്ഷിക്കാം? ചില വിദ്യകൾ ഇതാ പുകവലി ഉപേക്ഷിക്കാൻ നിങ്ങൾക്ക് ശക്തമായ, വ്യക്തിപരമായ കാരണം ആവശ്യമാണ്. പുകവലിയിൽ നിന്ന് നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനോ Read More…
Tag: health tips
ഈ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ മോണയുടെ ആരോഗ്യം തകരാറിലാണ്
പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. പല്ലിനെ പോലെ തന്നെ മോണയുടെ ആരോഗ്യവും സംരക്ഷിയ്ക്കണം. കൃത്യമായ ശ്രദ്ധ നല്‍കിയാല്‍ ഒഴിവാക്കാവുന്ന പ്രശ്‌നങ്ങളാണ് ഇവ. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേയ്ക്കുക, ഫ്‌ലോസ് ചെയ്യുക, ഭക്ഷണം കഴിച്ചാലുടന്‍ Read More…
മണ്‍ചട്ടിയില്‍ പാചകം ചെയ്യുന്നവരാണോ നിങ്ങള്‍? എങ്കില്‍ തീര്‍ച്ചയായും ഈ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
നല്ല മീന്‍കറി മണ്‍ചട്ടിയില്‍ വെച്ചതുണ്ടെങ്കില്‍ ഒരു പ്ലേറ്റ് ചോറുണ്ണാനായി മറ്റ് കറികളൊന്നും തന്നെ വേണമെന്നില്ലാ. കറി വെക്കുന്നതിന് മാത്രമല്ല ആരോഗ്യത്തിനും നമ്പര്‍വണ്‍ ആണ് നമ്മുടെ സ്വന്തം മണ്‍ചട്ടിയിലെ പാചകം. ഇതില്‍ നോണ്‍സ്റ്റിക്കിലെപ്പോലെ ദോഷകരമായ യാതൊരു കെമിക്കലുകളും ഇല്ല. പുതുതായി വാങ്ങിയചട്ടികള്‍ ആദ്യം തന്നെ ചകിരി ഉപയോഗിച്ച് നന്നായി കഴുകണം. ആദ്യം ദിവസം വെള്ളമൊഴിച്ച് വെക്കണം. പിറ്റേ ദിവസം കഴുകി പുതിയ കഞ്ഞിവെള്ളം നിറയ്ക്കുക.രണ്ട് ദിവസം കൂടി ഇത് ആവര്‍ത്തിക്കാം. ഉള്ളിലും പുറത്തും നെയ്യോ വെളിച്ചെണ്ണയോ പുരട്ടുക. പിന്നീട് Read More…
അയണ്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍
കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി നല്ല തോതില്‍ മെച്ചപ്പെടുത്താനും ഊര്‍ജവും കരുത്തും ഫ്‌ളെക്‌സിബിലിറ്റിയും വര്‍ധിപ്പിക്കാനും വേണ്ട കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിലും മാറ്റം വരുന്നു. രോഗപ്രതിരോധ സംവിധാനം ഈ സമയങ്ങളില്‍ ദുര്‍ബലപ്പെടാം എന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. ശരീരത്തില്‍ അയണിന്റെ ആവശ്യകതയും പ്രധാനമാണ്. രക്ത കോശങ്ങളിലൂടെ ഓക്‌സിജന്റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നതിന് ആവശ്യത്തിന് അയണ്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അയണ്‍ Read More…
മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍
മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍തറൈറ്റിസ്. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…
ദാഹിച്ചു വലഞ്ഞിരിക്കുമ്പോള്‍ ഈ പാനീയങ്ങള്‍ ഒരിയ്ക്കലും കുടിയ്ക്കരുതേ…
ശരീരത്തില്‍ ജലാംശം കുറയുന്ന അവസ്ഥയാണ് നിര്‍ജലീകരണം അഥവാ ഡീഹൈഡ്രേഷന്‍. നിര്‍ജലീകരണം മൂലം ശരീരത്തിന് ആരോഗ്യം തന്നെ നഷ്ടപ്പെട്ടേക്കാം. ശരീരത്തിലേക്കെത്തുന്നതിലും കൂടിയ അളവില്‍ ജലം ശരീരത്തില്‍ നിന്നു നഷ്ടമാകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. ജലാംശവും മറ്റു ദ്രാവകങ്ങളും വേണ്ട വിധത്തില്‍ ശരീരത്തിന് ലഭിച്ചില്ലെങ്കില്‍ സാധാരണഗതിയിലുള്ള പ്രവര്‍ത്തനം തകരാറിലാകും. നിര്‍ജലീകരണം ഉണ്ടാകാതെയിരിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുകയാണ് വേണ്ടത്. എന്നാല്‍ ജലാംശം നഷ്ടമാകുമ്പോള്‍ കുടിക്കാന്‍ പാടില്ലാത്ത ചില പാനീയങ്ങളുമുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം…
ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാം
ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണത്തേക്കാള്‍ രുചിയോടെ പലരും ഭക്ഷണം കഴിയ്ക്കുന്നതും ഹോട്ടലുകളില്‍ നിന്ന് തന്നെയാണ്. തിരക്കും മടിയുമൊക്കെ കൊണ്ട് പലരും സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം ശീലമാക്കാറുമുണ്ട്. എന്നാല്‍ ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുന്ന പലരേയും ആശങ്കയിലാക്കുന്ന ഒന്നാണ്. ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
ദിവസവും കുളിക്കാറുണ്ട്, പക്ഷേ ദിവസേന വൃത്തിയാക്കേണ്ട ശരീരഭാഗങ്ങള്‍ ഏതൊക്കെയാണ്?
കുളി എന്നത് മലയാളിയുടെ ദിനചര്യയുടെ പ്രധാന ഭാഗമാണ്. മഴക്കാലത്തും തണുപ്പുകാലത്തും ചിലർ ഈ പതിവ് തെറ്റിച്ചേക്കാം, എന്നാൽ നിങ്ങൾ കുളിക്കുമ്പോള്‍ ശരീരത്തിന്റ എല്ലാ നിർണായക സ്ഥലങ്ങളും വൃത്തിയാക്കുന്നുണ്ടോ? ശുചിത്വവും അതുവഴി ആരോഗ്യവും ഉറപ്പാക്കാൻ നിങ്ങളുടെ ശരീരത്തിന്റെ പലപ്പോഴും അവഗണിക്കപ്പെടുന്ന ഭാഗങ്ങളിൽ ശ്രദ്ധകൊടുക്കേണ്ടത് പ്രധാനമാണ്. “ഇന്ത്യ പോലുള്ള ഉഷ്ണമേഖലാ രാജ്യങ്ങളിൽ ദിവസവും കുളിക്കുന്നത് വളരെ പ്രധാനമാണ്, എന്നാൽ ചില സ്ഥലങ്ങൾ വൃത്തിയാക്കേണ്ടതുണ്ട് . ദിവസം. കക്ഷങ്ങൾ , സ്ത്രീകളുടെ സ്തനങ്ങൾക്ക് താഴെ , പൊക്കിൾ , വയറിലെ മടക്കുകൾ Read More…
എന്താണ് സൗദിയില്‍ മയോണൈസില്‍ നിന്നുണ്ടായ ബോട്ടുലിസം വിഷബാധ ?
റിയാദില്‍ ഹാംബർഗിനി ഭക്ഷണകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധ കേസുകളുടെ റിപ്പോർട്ട് വന്നതോടെയാണ് ബോട്ടുലിസം വ്യാപനം ശ്രദ്ധയിൽപ്പെട്ടത്. 75 പേർക്ക് ബോട്ടുലിസം ഭക്ഷ്യവിഷബാധയേറ്റതാണെന്നാണ് റിപ്പോര്‍ട്ട്, ഒരാള്‍ക്ക് മരണം സംഭവിക്കുകയും ചെയ്തു. ഹാംബർഗിനി ഭക്ഷ്യ ശൃംഖല ഉപയോഗിക്കുന്ന ബോൺ തും മയോണൈസ് ബ്രാൻഡിൽ ക്ലോസ്ട്രിഡിയം ബോട്ടുലിനം കണ്ടെത്തിയതായിട്ടാണ് വിവരം. രുചികരമായ മയോണൈസ് ദോഷകരവുമാകാം എന്ന് നാം ഓർക്കേണ്ടതുണ്ട്. കാലഹരണപ്പെട്ടതോ ചീത്തയായതോ ആയ മയോണൈസ് ഉപയോഗിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം. ഇന്ന് അല്‍ഫാമും കുഴിമന്തിയും കഴിക്കുമ്പോള്‍ മയോണൈസ് മസ്റ്റാണ്. മയോണൈസ് കിട്ടിയില്ലെങ്കിലും ചോദിച്ച് Read More…