Health

കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാം ഇക്കാര്യങ്ങള്‍

പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കാലിലെ കുഴിനഖം. അസഹ്യമായ വേദനയാണ് ഇതിന് പ്രധാനമായും ഉള്ളത്. മരുന്നുകളുടെ ഉപയോഗം, ശുചിത്വം, ഫംഗസുമായുള്ള സമ്പര്‍ക്കം തുടങ്ങിയ നിരവധി കാരണങ്ങളാലൊക്കെ കാലില്‍ കുഴിനഖം ഉണ്ടാകുന്നതിന് സാധ്യതയുണ്ട്. വേദന അമിതമാകുകയാണെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്. കുഴിനഖം മാറ്റാന്‍ എളുപ്പത്തില്‍ വീട്ടില്‍ ചെയ്യാന്‍ കഴിയുന്ന ചില പരിഹാര മാര്‍ഗങ്ങളെ കുറിച്ച് അറിയാം…. * മാസത്തില്‍ ഒരു തവണയെങ്കിലും നഖങ്ങളില്‍ മൈലാഞ്ചി അണിയുന്നത് കുഴിനഖം വരാതെ സംരക്ഷിക്കും. * മഞ്ഞളും കറ്റാര്‍ വാഴയുടെ നീരും ചേര്‍ത്ത് Read More…

Healthy Food

അയണ്‍ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ ഇതാ ചില മാര്‍ഗങ്ങള്‍

കാര്യമായ രോഗങ്ങളൊന്നുമില്ലാതെ ദീര്‍ഘകാലം ആരോഗ്യത്തോടെ ജീവിക്കാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ശരീരത്തിന്റെ പ്രതിരോധശേഷി നല്ല തോതില്‍ മെച്ചപ്പെടുത്താനും ഊര്‍ജവും കരുത്തും ഫ്‌ളെക്‌സിബിലിറ്റിയും വര്‍ധിപ്പിക്കാനും വേണ്ട കാര്യങ്ങള്‍ നമ്മള്‍ തന്നെ ചെയ്യണം. കാലാവസ്ഥാ മാറ്റത്തിനനുസരിച്ച് നമ്മുടെ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങളിലും മാറ്റം വരുന്നു. രോഗപ്രതിരോധ സംവിധാനം ഈ സമയങ്ങളില്‍ ദുര്‍ബലപ്പെടാം എന്നതിനാല്‍ ആരോഗ്യം മെച്ചപ്പെടുത്താന്‍ പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കണം. ശരീരത്തില്‍ അയണിന്റെ ആവശ്യകതയും പ്രധാനമാണ്. രക്ത കോശങ്ങളിലൂടെ ഓക്‌സിജന്റെ സുഗമമായ പ്രവാഹം ഉറപ്പുവരുത്തുന്നതിന് ആവശ്യത്തിന് അയണ്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണം. അയണ്‍ Read More…

Health

ആയുര്‍വേദം പറയുന്നു ; ഈ ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്നു

സമ്മര്‍ദ്ദവും പിരിമുറുക്കവും കുറച്ചില്ലെങ്കില്‍ നാം പോലും അറിയാതെ ചിന്തകള്‍ പിടിവിട്ട് പോകും. സമ്മര്‍ദ്ദത്തിന് അടിപ്പെടുമ്പോള്‍ ശരീരം കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകള്‍ പുറന്തള്ളം. ഇത് പ്രതിരോധ സംവിധാനത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തെ ബാധിക്കും. തുടര്‍ച്ചയായ സമ്മര്‍ദ്ദം പ്രതിരോധ സംവിധാനത്തെ അമര്‍ത്തിവെച്ച് നമ്മെ രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും വിധേയരാക്കും. സ്‌ട്രെസ് കൂടാതിരിക്കാന്‍ പല കാര്യങ്ങള്‍ ചെയ്യാം എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ആയുര്‍വേദ പ്രകാരം ചില ഇലകള്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കും. ഇവയെ കുറിച്ച് കൂടുതല്‍ അറിയാം….

Health

ടാറ്റൂ ചെയ്യുന്നത് അര്‍ബുദത്തിന് കാരണമാകുമോ?പുതിയ പഠനം പറയുന്നത് ഇങ്ങനെ

ശരീരത്തില്‍ ടാറ്റൂകള്‍ പതിപ്പിക്കുന്നത് പുതുമയുള്ള കാര്യമല്ല. ഇക്കാര്യത്തില്‍ സെലിബ്രിറ്റികളും സിനിമാ താരങ്ങളും ഒട്ടും പിന്നിലല്ല.​ പല ഡിസൈനുകളിലും വലുപ്പത്തിലുമുള്ള ടാറ്റുവാണ് ശരീരത്തില്‍ പതിപ്പിക്കാറുളളത്. എന്നാല്‍ അതിന്റെ ആരോഗ്യ പ്രത്യാഘാതങ്ങളെ കുറിച്ച് ചിന്തിക്കാറുണ്ടോ? എന്നാല്‍ ഇക്കാര്യത്തില്‍ വലിയ പഠനങ്ങള്‍ നടന്നിട്ടില്ല. അടുത്തിടെ സ്വീഡനിലെ ലണ്ട് സര്‍വകലാശാല നടത്തിയ പഠനത്തില്‍ ശരീരത്തിലെ ടാറ്റുകളും ലിംഫാറ്റിക് സംവിധാനത്തെ ബാധിക്കുന്ന ലിംഫോമ എന്ന അര്‍ബുദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി. പഠനം നടത്തിയത് 12,000 പേരിലാണ്. ഇതില്‍ നിന്ന് ശരീരത്തില്‍ ഒരു ടാറ്റൂ എങ്കിലും ഉള്ളവര്‍ക്ക് Read More…

Health

മുട്ടുവേദന മാറാന്‍ 10 സൂത്രവിദ്യകള്‍

മുട്ടുവേദനയ്ക്കു കാരണങ്ങള്‍ പലതാണ്. രോഗനിര്‍ണയവും ചികിത്സയും വൈകിപ്പിക്കരുത്. സ്റ്റിറോയ്ഡുകള്‍ സ്ഥിരമായി കഴിച്ചാല്‍ പാര്‍ശ്വഫലത്തിനു സാധ്യതകൂടും. മുട്ടിലെ സന്ധികളിലും അനുബന്ധഭാഗങ്ങളിലും അനുഭവപ്പെടുന്ന വേദന പ്രായമുളളവരില്‍ സാധാരണമാണ്. മുട്ടിന്റെ മുന്‍വശം, ഉള്‍വശം, പുറകുവശം എന്നിവിടങ്ങളിലാണ് വേദന അനുഭവപ്പെടുന്നത്. നീര്, ചലനശേഷിയില്‍ കുറവ് (സന്ധിവാതം), മുട്ടു മടക്കാനോ നിവര്‍ക്കാനോ കഴിയാത്ത അവസ്ഥ എന്നിവയാണ് ഇതില്‍ പ്രധാനം.വേദനയ്ക്കുള്ള കാരണങ്ങള്‍ പലതാണ്. മുട്ടില്‍ ഏല്ക്കുന്ന ക്ഷതങ്ങള്‍, സന്ധിവാതം,. ഓസ്റ്റിയോ ആര്‍തറൈറ്റിസ്. അണുബാധ,. അസ്ഥികളിലുണ്ടാകുന്ന മുഴകള്‍,. ശാരീരിക അധ്വാനവും അമിതവ്യായാമവും മൂലം ശരീരം ദുര്‍ബലമാകുന്ന അവസ്ഥ,. Read More…

Health

ചുമ വന്നാല്‍ ഇനി ധൈര്യമായി ഈ ഐസ്‌ക്രീം കഴിക്കാം; ഫിന്‍ലന്‍ഡുകാരുടെ സ്വന്തം കറുപ്പ് നിറത്തിലുള്ള ഐസ്‌ക്രീം

ചുമയും പനിയുമൊക്കെ വരുന്ന സാഹചര്യത്തില്‍ സാധാരണയായി നമ്മള്‍ ഐസ്‌ക്രീം കഴിക്കാറില്ല. എന്നാല്‍ വേനല്‍കാലമാകുമ്പോഴെക്കും ഫിന്‍ലാന്‍ഡുകാര്‍ കഴിക്കുന്ന ഒരു ഐസ്‌ക്രീമുണ്ട്. വെറും ഐസ്‌ക്രീമല്ല ഇത് ചുമയ്ക്കും കഫത്തിനുമൊക്കെ ബെസ്റ്റാണ്.ഐസ്‌ക്രീമിന് വെള്ളനിറമാണെന്ന് കരുതിയെങ്കില്‍ തെറ്റി കറുത്തനിറമാണ്. ഇത് ഉണ്ടാകുന്നതാവട്ടെ ബ്ലാക്ക് ലിക്കറിഷും അമോണിയം ക്ലോറൈഡും ചേര്‍ത്താണ്. ഇത് കഴിക്കുമ്പോള്‍ ഉപ്പു രുചിയും നാവില്‍ ചെറിയ തരിപ്പുമെല്ലാമാണ് . ഇതിന്റെ പല വെറൈറ്റി ഫേസര്‍ എന്ന പ്രമുഖ കാന്‍ഡി കമ്പനി വിപണിയില്‍ ഇറക്കുന്നുണ്ട്. ബേക്കറി ഉല്‍പ്പന്നങ്ങളുടെ നിര്‍മാണത്തില്‍ പഴയകാലങ്ങളില്‍ അമോണിയം ക്ലോറൈഡ് Read More…

Health

അൽക യാഗ്നിക്ക് കേള്‍വി നഷ്ടമായി, എന്താണ് സെൻസറിനറൽ ശ്രവണനഷ്ടം? ഹെഡ്സെറ്റ് ഉപയോഗിക്കന്നവര്‍ സൂക്ഷിക്കുക

ബോളിവുഡിന്റെ പ്രിയപ്പെട്ട പിന്നണി ഗായിക അൽക യാഗ്നികിന് കഴിഞ്ഞ ദിവസം ഒരു അപൂർവ സെൻസറി ന്യൂറൽ നാഡി കേൾവിക്കുറവ് കണ്ടെത്തിയിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെയാണ് താരം ഈ വിവരം ആരാധകരെ അറിയിച്ചത്. “ഒരു വൈറൽ ആക്രമണം മൂലമുള്ള ഒരു അപൂർവ സെൻസറി ന്യൂറൽ അസുഖംമൂലം കേൾവി നഷ്ടമായതായി എന്റെ ഡോക്‌ര്‍മാര്‍ കണ്ടെത്തി… പെട്ടെന്നുള്ള ഈ വലിയ തിരിച്ചടി എന്നെ പൂർണ്ണമായും തളര്‍ത്തി. അതിനോട് പൊരുത്തപ്പെടാൻ ഞാൻ ശ്രമിക്കുമ്പോൾ ദയവായി എന്നെ നിങ്ങളുടെ പ്രാർത്ഥനയിൽ ഉള്‍പ്പെടുത്തുക’’ അൽക യാഗ്നിക് Read More…

Healthy Food

ഇടവിട്ടുള്ള ഉപവാസം സുരക്ഷിതമാണോ? ഹൃദ്രോഗ മരണ സാധ്യത വര്‍ധിപ്പിക്കുമോ?

ശരീരഭാരം കുറയ്ക്കാനുള്ള മാര്‍ഗങ്ങളില്‍ നിങ്ങള്‍ ആദ്യം പരീക്ഷിക്കുന്നത് എപ്പോഴും ഭക്ഷണനിയന്ത്രണവും ഉപവാസവുമായിരിക്കും. എന്നാല്‍ ഇക്കാര്യത്തില്‍ പുതിയ ചില ട്രെന്‍ഡുകളും ഇപ്പോള്‍ സജീവമാണ്. അതായത് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ ദീര്‍ഘമായ ഇടവേളകളില്‍ മാത്രം ഭക്ഷണം കഴിക്കുക. എന്നാല്‍ ഇടവിട്ടുള്ള ഉപവാസം അത്ര സുരക്ഷിതമല്ലെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നടത്തിയ ഒരു പഠനം വ്യക്തമാക്കുന്നത്. ഇടവിട്ടുള്ള ഉപവാസം ഹൃദ്രോഗമരണവുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഗവേഷകര്‍ പറയുന്നു. എന്താണ് ഇടവിട്ടുള്ള ഉപവാസം? (Intermittent fasting) ഇടവിട്ടുള്ള ഉപവാസം എന്നത് ഒരു ഭക്ഷണ തന്ത്രമാണ്, ഇവിടെ ആളുകൾ Read More…

Lifestyle

ഒരു മണിക്ക് ശേഷമാണോ ഉറങ്ങുന്നത്? നിങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

നിങ്ങൾ പുലർച്ചെ 1 മണിക്ക് ശേഷം ഉറങ്ങുന്ന വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിന്റെ ഒരു പുതിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്, ഉറക്കം ഒരു ആഡംബരമല്ല, മറിച്ച് നമ്മുടെ മസ്തിഷ്കം മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയാണെന്ന് പഠനം ഓര്‍മ്മപ്പെടുത്തുന്നു. പഠനത്തിന്റെ ഭാഗമായി ദിവസവും ഏഴു മണിക്കൂർ ഉറങ്ങുന്ന യുകെ ബയോബാങ്കിൽ നിന്നുള്ള 73,888 ആളുകളുടെ വിവരങ്ങൾ ഗവേഷണം വിശകലനം ചെയ്തു. പ്രകൃതി പരിസ്ഥിതിയുമായി സമന്വയിപ്പിച്ച് തലച്ചോറ് നിയന്ത്രിക്കുന്ന സർക്കാഡിയൻ റിഥം Read More…