ചെറുപയര്‍, കടല, ബാര്‍ലി തുടങ്ങിയ മിക്ക ധാന്യങ്ങളും പയര്‍ വര്‍ഗങ്ങളും മുളപ്പിച്ച് കഴിയ്ക്കുന്നതാണ് ശരീരത്തിന് ഗുണം ചെയ്യുന്നത്. മുളയ്ക്കുമ്പോള്‍ ധാന്യങ്ങളിലും പയര്‍ വര്‍ഗങ്ങളിലും, ആന്റീഓക്‌സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, ബയോഫ്‌ലേവനോയ്ഡുകള്‍, ജീവകങ്ങള്‍, ധാതുക്കള്‍ ഇവയെല്ലാം ധാരാളമായി ഉണ്ടാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്നതാണ് മുളപ്പിച്ച പയറിന്റെ ഉപയോഗം. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മുളപ്പിച്ചു തന്നെ ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും ഉപയോഗിക്കേണ്ടതാണ്. മുളപ്പിച്ച പയര്‍ കഴിയ്ക്കുന്നതിന്റെ ഗുണങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം… ശരീരഭാരം കുറയ്ക്കുന്നു – ശരീരഭാരം കുറയ്ക്കാന്‍ ഏറ്റവും Read More…
Tag: health news
ഭൂമിയുടെ താപനില ഉയരുന്നത് മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വർധിപ്പിക്കും
കാലാവസ്ഥാ വ്യതിയാനം നിരവധി ശാരീരിക പ്രശ്‌നങ്ങളാണ് സൃഷ്ടിയ്ക്കുന്നത്. ഭൂമിയുടെ ഉയരുന്ന താപനില മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളവരെ ബാധിയ്ക്കുന്നതിനെ കുറിച്ചുള്ള പഠനമാണ് ശ്രദ്ധേയമാകുന്നത്. കാനഡയില്‍ നടത്തിയ പഠനങ്ങള്‍ പറയുന്നത്, മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവരുടെ മരണ നിരക്ക് വര്‍ധിപ്പിക്കാന്‍ ഭൂമിയുടെ ഉയരുന്ന താപനില കാരണമാകുമെന്നാണ്. ഉയര്‍ന്ന താപനില വരുമ്പോള്‍ മാനസികാരോഗ്യ പ്രശ്‌നമുള്ളവരുടെ കാര്യത്തില്‍ പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമാണെന്നു റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഉയരുന്ന താപനില ആത്മഹത്യ പ്രവണതകള്‍ വര്‍ധിപ്പിക്കുന്നതായി ചില മുന്‍ പഠനങ്ങളില്‍ കണ്ടെത്തിയിരുന്നു. 2021 ജൂണില്‍ കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ Read More…
ഗ്യാസാണോ നിങ്ങളെ അലട്ടുന്നത്? പെട്ടെന്ന് മാറ്റി എടുക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം
ഭക്ഷണങ്ങള്‍ വയറ്റിലുണ്ടാക്കുന്ന അസിഡിറ്റി (അമ്ലത്വം) മിക്കവരുടെയും പ്രശ്നമാണ്. പലര്‍ക്കും ആഹാരം കഴിച്ച് കഴിഞ്ഞതിന് ശേഷം വയറ്റില്‍ ഗ്യാസ് നിറയുന്നത് ഒരു പ്രശ്‌നം തന്നെയാണ്. അസിഡിറ്റിക്ക് കാരണമാകുന്ന പലതും ഉണ്ട്. ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് നമുക്ക് തന്നെ പരിഹാരം കാണാവുന്നതാണ്. ഗ്യാസ് പെട്ടെന്ന് മാറ്റി എടുക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം. ഗ്യാസ് വരാതിരിക്കാന്‍ – നമ്മള്‍ കഴിക്കുന്ന ആഹാരം ശരിയല്ലെങ്കില്‍ അത് വയറ്റില്‍ ഗ്യാസ് വരുന്നതിന് കാരണമാകുന്നുണ്ട്. കാരണം, നല്ലപോലെ ചവച്ചരച്ച് ആഹാരം Read More…
അമിതമായി ജോലി ചെയ്യുന്നവരാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക
കഠിനാധ്വാനിയാണെന്ന് പറയുന്നത് പലര്‍ക്കും സന്തോഷം തരുന്ന കാര്യമാണ്. കരിയറും നേട്ടങ്ങളും മനുഷ്യര്‍ വളരെയധികം പ്രാധാന്യം കൊടുക്കുന്ന ഈ കാലത്ത് കഠിനാധ്വാനം ചെയ്യാത്തവര്‍ കുറവായിരിക്കും. എന്നാല്‍ വര്‍ക്ക്-ലൈഫ് ബാലന്‍സ് നോക്കാതെ കഠിനാധ്വനം ചെയ്യുന്നത് നിങ്ങളുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നിരന്തരമായി തിരക്കേറിയ ജീവിത ശൈലി പിന്തുടരുന്നവരുടെ ഹൃദയം പണി തന്നേക്കാം. അമിതമായ ജോലി വിട്ടുമാറാത്ത സമ്മര്‍ദത്തിലേയ്ക്ക് നയിച്ചേക്കാം. ഇത് രക്തസമ്മര്‍ദത്തിന്റെയും കൊളസ്‌ട്രേളിന്റെയും അളവ് വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ അപകടത്തിലാക്കുകയും ചെയ്യുന്നു. അതിനാല്‍ സ്ഥിരമായി പേഴ്‌സണല്‍-പ്രെഫഷണല്‍ ലൈഫില്‍ ഒരു ബാലന്‍സ് ഉണ്ടായിരിക്കേണ്ടത് Read More…
നിങ്ങളുടെ അടുക്കളയിലെ ഈ സാധനങ്ങള്‍ ക്യാന്‍സറിന് കാരണമാകും
നമ്മുടെ അടുക്കളയിലെ പല നിത്യോപയോഗ സാധാനങ്ങളും ചില പാചകരീതികളും ആരോഗ്യത്തെ അപകടത്തിലാക്കുന്നതാണ്. ഇവ ക്യാന്‍സറിന് തന്നെ കാരണമായേക്കാം. ഇത്തരം രീതികളോടും വസ്തുക്കളോടും ബുദ്ധിപരമായ അകലം പാലിക്കുന്നതാണ് ഏറ്റവും അനുയോജ്യം. ഉരുളക്കിഴങ്ങ് ചിപ്പ്‌സ് വറുക്കുകയോ ബേക്കിംഗ് ചെയ്യുകയോ ചെയ്യുമ്പോള്‍ ഉയര്‍ന്ന താപനിലയില്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ സ്വഭാവികമായി രൂപം കൊള്ളുന്ന രാസവസ്തുവാണ് അക്രിലമൈഡ്. ഉരുളക്കിഴങ്ങ് ചിപ്‌സ്, ഫ്രഞ്ച് ഫ്രൈസ്, വറുത്ത് ബ്രഡ് എന്നിവയില്‍ സാധാരണയായി ഇത് കാണപ്പെടുന്നു. അക്രിലമൈഡ് എക്‌സ്‌പോഷര്‍ കുറയ്ക്കുന്നതിന് ഭക്ഷണം ആവിയില്‍ വേവിക്കുകയോ തിളപ്പിക്കുകയോ മൈക്രോവേവ് Read More…
കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് പുതിയ പഠനം
ജനസംഖ്യയില്‍ 25 ശതമാനത്തെയും ബാധിക്കുന്ന രോഗമാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്. കരളില്‍ കൊഴുപ്പടിഞ്ഞ് കൂടുന്ന നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാമെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ലണ്ടന്‍ കിങ്‌സ് കോളജിലെ റോജര്‍ വില്യംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെപ്പറ്റോളജിയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെ ലൊസാന്‍ സര്‍ലകലാശാലയിലെയും ശാസ്ത്രജ്ഞരാണ് ഇതേക്കുറിച്ച് ഗവേഷണം നടത്തിയത്. കരളില്‍ അടിയുന്ന കൊഴുപ്പ് തലച്ചോറില്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങള്‍ ആശങ്കാജനകമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ കിങ്‌സ് കോളജ് ലക്ചറര്‍ ഡോ. അന്ന ഹഡ്ജിഹംബി Read More…
സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നത്?
കാലിഫോര്‍ണിയ : അല്‍ഷിമേഴ്‌സ് രോഗത്തെ കുറിച്ചുള്ള ഏറ്റവും പുതിയ ഗവേഷണമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. സ്ത്രീകളില്‍ എന്തുകൊണ്ടാണ് അല്‍ഷിമേഴ്സ് രോഗം കൂടുതല്‍ കാണപ്പെടുന്നതെന്നതിനെ കുറിച്ചാണ് ഗവേഷണത്തില്‍ പ്രധാനമായും പ്രതിപാദിയ്ക്കുന്നത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ജനിതക ഉറവിടം സംബന്ധിച്ച് വിവരം ലഭിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. അല്‍ഷിമേഴ്സ് ബാധിതരായി മരിച്ച സ്ത്രീകളുടെ തലച്ചോറില്‍ രോഗപ്രതിരോധവ്യവസ്ഥയിലെ പൂരകമാംസ്യമായ സി-3 വളരെ കൂടുതലാണെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ഇത് അണുബാധയുള്ളതും രാസമാറ്റങ്ങള്‍ക്ക് വിധേയവുമായിരുന്നു. ഈ മാംസ്യമാണ് അല്‍ഷിമേഴ്സിന് ആക്കംകൂട്ടുന്നതെന്നാണ് കാലിഫോര്‍ണിയയിലെ സ്റ്റുവാര്‍ട്ട് ലിപ്റ്റന്റെ നേതൃത്വത്തിലുള്ള ഗവേഷകരുടെ കണ്ടെത്തല്‍. Read More…
ഹൃദയാഘാതം; സ്ത്രീകളിലും പുരുഷന്മാരിലും ലക്ഷണം വ്യത്യസ്തം, മുന്നറിയിപ്പുകള്‍ 24 മണിക്കൂറിനുമുമ്പ് ലഭിക്കുമെന്ന് പഠനം
മുന്‍കാലങ്ങളില്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ പ്രായമായവര്‍ക്കായിരുന്നു വന്നിരുന്നത്. എന്നാല്‍ ഇന്ന് ഹൃദയാഘാതമടക്കമുള്ള രോഗങ്ങള്‍ ചെറുപ്പക്കാരിലും വ്യാപകമായി കാണപ്പെടുന്നു. ഹൃദയസ്തംഭനത്തെ തുടര്‍ന്നുള്ള മരണങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഹൃദയസ്തംഭനം ഉണ്ടാകുന്ന പകുതിയിലധികം ആളുകള്‍ക്കും ഇത് സംബന്ധിച്ച് ഏതെങ്കിലും തരത്തിലുള്ള മുന്നറിയിപ്പുകള്‍ 24 മണിക്കൂറിന് മുമ്പ് ലഭിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. എന്നാല്‍ ഈ ലക്ഷണങ്ങള്‍ സ്ത്രീകളിലും പുരുഷന്മാരിലും വ്യത്യസ്തമായിരിക്കുമെന്ന് ലോസാഞ്ചലസ് സമിറ്റ് ഹാര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് ഹൃദയസ്തംഭനവുമായി ബന്ധപ്പെട്ട് കാണുന്ന സുപ്രധാന ലക്ഷണം ശ്വാസമുട്ടലാണ് എങ്കില്‍ Read More…
കരളില്‍ അര്‍ബുദമുണ്ടോ? തിരിച്ചറിയാം ഈ ലക്ഷണങ്ങളിലൂടെ
ലോകത്ത് ലക്ഷക്കണക്കിന് ആളുകളെ പിടികൂടുന്ന രോഗമാണ് കരളിലെ അര്‍ബുദം. ഓരോ വര്‍ഷവും എട്ട് ലക്ഷം പേരെയാണ് ഈ രോഗം ബാധിക്കുന്നത്. കരളില്‍ ആരംഭിക്കുന്ന അര്‍ബുദങ്ങളെക്കാള്‍ കൂടുതലായിക്കാണുന്നത് കരളിലേയ്ക്ക് വ്യാപിക്കുന്ന അര്‍ബുദങ്ങളാണ്. അര്‍ബുദം വളരെ വൈകിമാത്രം തിരിച്ചറയുന്ന സാഹചര്യങ്ങളുണ്ട്. നേരത്തെ കണ്ടെത്തിയാല്‍ പലപ്പോഴും ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും ചിലര്‍ പ്രാരംഭലക്ഷണങ്ങള്‍ അവഗണിക്കുന്നതിനാല്‍ കണ്ടെത്താന്‍ വൈകും കരളിലെ അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ ഒന്നു നോക്കാം. സുഖമില്ല എന്ന തോന്നല്‍ക്ഷീണം, ഉന്‍മേഷക്കുറവ്വയറിന്റെ വലതുവശത്ത് മുകളിലായി ഉണാകുന്ന വേദനകാരണമില്ലാതെ ശരീര ഭാരം കുറയുകവിശപ്പിലായ്മ്മവയറിന്റെ മുകാള്‍ Read More…