Health

പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് ഈ രോഗം ഉണ്ടായേക്കാമെന്ന് പുതിയ പഠനം

ഹോര്‍മോണ്‍ തകരാര്‍ മൂലം അണ്ഡാശയത്തിന്റെ പുറം ഭാഗത്ത് ചെറിയ സഞ്ചികള്‍ രൂപപ്പെടുന്ന രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ക്രമം തെറ്റിയ ആര്‍ത്തവം, ഉയര്‍ന്ന ആന്‍ഡ്രോജന്‍ തോത്, വര്‍ദ്ധിച്ച രോമവളര്‍ച്ച, മുഖക്കുരു, വന്ധ്യത എന്നിവയും ഈ ഹോര്‍മോണ്‍ തകരാര്‍ മൂലം ഉണ്ടാകാം. സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പിസിഒഎസ്. ഇപ്പോള്‍ പിസിഒഎസ് രോഗം ബാധിച്ച സ്ത്രീകളെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് അവരുടെ Read More…

Health

മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നുണ്ടോ ? കാരണങ്ങള്‍ പലത്

അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം . മൂക്കില്‍നിന്നുള്ള രക്തസ്രാവത്തിന് കാരണങ്ങള്‍ പലതാണ്. ഇതിന് പൊതുവെ പറയുന്ന പേരാണ് എപ്പിസ്റ്റാക്‌സിസ്. രാവിലെ ഉറക്കമുണരുമ്പോള്‍ ചിലരില്‍ മൂക്കില്‍ക്കൂടി രക്തസ്രാവമുണ്ടാകുന്നു. മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നതിനാലാകാമിത്. അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം. മൂക്കില്‍ അന്യവസ്തുക്കള്‍ കുടുങ്ങിയാല്‍ കുട്ടികള്‍ കളിക്കിടയില്‍ പലപ്പോഴും Read More…

Health

എനർജി ഡ്രിങ്കുകൾ കുടിക്കുന്ന ശീലമുമണ്ടാ? ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം

പലരും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് എനര്‍ജി ഡ്രിങ്കുകള്‍. ഇപ്പോള്‍ എനര്‍ജി ഡ്രിങ്കുകളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത് കോളജ് വിദ്യാര്‍ഥികളില്‍ ഉറക്കമില്ലായ്മയ്ക്കും ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകാമെന്ന് നോര്‍വേയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ബിഎംജെ ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. നോര്‍വേയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള 53,266 പേരിലാണ് പഠനം നടത്തിയത്. വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ രേഖപ്പെടുത്തി. ഇവരുടെ എനര്‍ജി ഡ്രിങ്ക് ഉപയോഗം നിത്യവും, ആഴചയില്‍ ഒരിക്കല്‍, ആഴ്ചയില്‍ രണ്ട് മൂന്നോ തവണ, Read More…

Health

ഈ ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആകാന്‍ നിങ്ങളെ സഹായിക്കും

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവം ക്രമം തെറ്റുന്നത്. ഇതിന് കാരണം ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം. അതുമല്ലെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, ജീവിതരീതികള്‍, ഗര്‍ഭധാരണം എന്നിവയെല്ലാം ആര്‍ത്തവം താളം തെറ്റിക്കുന്നുണ്ട്. അതുപോലെ ചില ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആക്കാനും നിങ്ങളെ സഹായിക്കും. ഈ ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…. * വിറ്റമിന്‍ സി – വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ അതുപോലെ പച്ചക്കറികള്‍ കഴിക്കുന്നത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. Read More…

Health

പകല്‍ കൊടുംചൂട്‌, രാവിലെ തണുപ്പ്‌; സൂക്ഷിക്കുക, വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യത

പകല്‍ സമയങ്ങളിലെ കനത്ത ചൂടും രാവിലെ തണുപ്പുമുള്ള കാലാവസ്‌ഥയും മൂലം വേനല്‍ക്കാല രോഗങ്ങളും പിടിപെടാന്‍ സാധ്യതയേറെയെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. പകല്‍ച്ചൂട്‌ ഉയര്‍ന്നതു നില്‍ക്കുന്നത്‌ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയാണ്‌ കാര്യമായി ബാധിച്ചിരിക്കുന്നത്‌. ഉച്ചസമയത്തെ കനത്ത ചൂടാണ്‌ തൊഴിലാളികളെ വലയ്‌ക്കുന്നത്‌. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ശീതളപാനീയകടകളിലും തിരക്കേറിത്തുടങ്ങി. ജ്യൂസും ഷെയ്‌ക്കും ഐസ്‌ക്രീമും കഴിക്കാനായി പകല്‍ പോലെ രാത്രികാലങ്ങളിലും ആളുകള്‍ ശീതളപാനീയ കടകളില്‍ എത്തിത്തുടങ്ങി. നേരത്തെ വേനല്‍ക്കാലത്ത്‌ ശീതളപാനീയക്കടകള്‍ തേടി കുടുംബസമേതമാണ്‌ എത്തുന്നത്. ഫാനോ എസിയോ ഇല്ലാതെ Read More…

Featured Health

കാരണമൊന്നുമില്ലാതെ വിശപ്പില്ലാ​മ നിസാരമല്ല; ഗുരുതരരോഗങ്ങളുടെ ലക്ഷണങ്ങളാവാം

ശരീരം ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിന്റെ സൂചകമായി ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും തരും. ശരീരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തരും. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ടാണ്. ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകും. ഇത് ദീര്‍ഘകാലം നീണ്ടു നിന്നാല്‍ ശരീരത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് വേണം Read More…

Healthy Food

മുമ്പനാണ് കുമ്പളങ്ങ; നിത്യവും രാവിലെ കുമ്പളങ്ങ ജ്യൂസ് കഴിച്ചുനോക്കൂ ഈ രോഗങ്ങള്‍ പമ്പകടക്കും

തൊടിയിലെ പ്ലാവിന്റെയും മാവിന്റെയുമൊക്കെ ചില്ലകളില്‍ തൂങ്ങിയാടുന്ന ചാരനിറമുള്ള കുമ്പളങ്ങ കാഴ്ചയ്ക്കു കൗതുകമാണ്. ഈ ചെറുവള്ളിയില്‍ അഞ്ചും പത്തും കിലോ ഭാരമുള്ള കുമ്പളങ്ങ വീഴാതെ മൂത്ത് പാകമാകും. മലയാളിയുടെ പച്ചക്കറികളുടെ കൂട്ടത്തില്‍ മുമ്പനാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും അതേ കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളവും. അധികം മൂക്കത്ത കുമ്പളങ്ങയാണ് കറികള്‍ക്കായി ഉപയോഗിക്കുന്നത്. മൂപ്പെത്തുന്നതിന് മുമ്പ് പറിച്ചെടുത്ത ഇളവന്‍ എന്ന് പേരിട്ടാണ് സദ്യവട്ടത്തിലെ ഓലന്‍ എന്ന വിഭവം തയ്യാറാക്കുന്നത്. കുമ്പളങ്ങ ചെറുകഷണങ്ങളാക്കി മലയാളിയുടെ ഇഷ്ടവിഭവങ്ങളായ സാമ്പാറിലും മോരുകറിയിലും അവിയലിലും ഉപയോഗിക്കുന്നു. ആയുര്‍വേദം പറയുന്നതനുസരിച്ച് Read More…

Healthy Food

സര്‍വവും മായം; ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം എങ്ങനെ തിരിച്ചറിയാം ?

മായം എന്ന പദം നിത്യജീവിതത്തിന്റെ ഭാഗമായതുപോലെയാണ് മലയാളികളുടെ ജീവിതം. കീടനാശിനികളും രാസ വസ്തുക്കളും അടങ്ങിയ ഭക്ഷണമാണ് പലരും നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ… അരിയിലെ മായം തിരിച്ചറിയാം അരിയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായാണ് സാധാരണയായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇതുവഴിയായി അരി കൂടിയ വിലയ്ക്ക് വില്‍ക്കാനാകുമെന്നതാണ് മായം ചേര്‍ക്കുന്നതിന് കാരണം. അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അരി കഴുകുമ്പോള്‍ നിറം Read More…

Healthy Food

നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം

നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. നമ്മള്‍ ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ Read More…