Health

ആര്‍ത്തവ സമയത്തെ നടുവേദന ;  കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവ സമയത്തെ വേദനയും പ്രശ്‌നങ്ങളും. ആര്‍ത്തവകാലത്ത് പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ്. ചിലര്‍ക്ക് വയറുവേദന ആയിരിക്കും. ചിലര്‍ക്ക് വയറുവേദനയും നടുവേദനയും വരാം. ആര്‍ത്തവകാലത്ത് ഗര്‍ഭപാത്രത്തില്‍ നിന്നും രക്തം പുറംതള്ളുന്നതിനായി യൂട്രസ് ഓപ്പണ്‍ ചെയ്യപ്പെടുന്നു. ഈ സമയത്ത് നടുവിന് വേദന അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ആര്‍ത്തവകാലത്ത് പ്രോസ്റ്റാഗ്ലാഡിന്‍സ് എന്ന ഹോര്‍മോണ്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് പേശികളിലേയ്ക്ക് ഓക്സിജന്‍ എത്തുന്നത് കുറയ്ക്കുകയും അതുപോലെ ഇത് നടുവിന് വേദന Read More…

Fitness

സ്‌കിപ്പിംഗ് ഇനി നിങ്ങളും ശീലമാക്കൂ… മാനസികാരോഗ്യവും ശരീരസൗന്ദര്യവും വര്‍ധിപ്പിക്കും

വ്യായാമങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് സ്‌കിപ്പിംഗ്. വെറും ഗെയിം മാത്രമല്ല സ്‌കിപ്പിംഗ്, മികച്ചൊരു കാര്‍ഡിയോ എക്‌സര്‍സൈസ് കൂടിയാണ്. ശരീരം മുഴുവന്‍ ആക്റ്റീവായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും. ഏതൊരു വ്യായാമം ചെയ്യുന്നതിന് മുന്‍പും ശരീരം അല്പം വാം അപ്പ് ചെയ്യേണ്ടത് നിര്‍ബന്ധമാണ്.സ്‌കിപ്പിംഗ് ചെയ്യുന്നതിന് മുന്‍പും ഇത് നിര്‍ബന്ധമാണ്. കാരണം ശരീരം കൃത്യമായ രീതിയില്‍ നിര്‍ത്തി ശ്രദ്ധയോടെ വേണം സ്‌കിപ്പിംഗ് ചെയ്യാന്‍. വാം അപ്പിന് ശേഷം രണ്ടു കാലുകളും ചേര്‍ത്ത് വെച്ച് പതുക്കെ ചാടാന്‍ തുടങ്ങാം. റോപ് കാലില്‍ തടയാതിരിക്കാന്‍ Read More…

Healthy Food

വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തിയാല്‍ എന്താണ് ഗുണം ?

ആരോഗ്യ കാര്യങ്ങളില്‍ നമുക്ക് എപ്പോഴും ശ്രദ്ധ വേണം. നല്ല ശീലങ്ങളിലൂടെ മാത്രമാണ് ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കുവാന്‍ സാധിയ്ക്കുകയുള്ളൂ. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ കൊടുത്താല്‍ കൂടുതല്‍ ആശുപത്രി സന്ദര്‍ശനങ്ങള്‍ ഇല്ലാതാക്കി മെച്ചപ്പെട്ട ജീവിതരീതി ഉണ്ടാക്കിയെടുക്കാന്‍ സാധിയ്ക്കും. പഴങ്ങളിലും പച്ചക്കറികളുമൊക്കെ ഉപയോഗിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ കൊടുക്കണം. പല നിറത്തിലും രുചിയിലുമുളള പഴങ്ങളും പച്ചക്കറികളുമൊക്കെ വേണം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത്. നമ്മളുടെ ഡയറ്റില്‍ വ്യത്യസ്ത നിറത്തിലുള്ള പഴം പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ അതിനനുസരിച്ചുള്ള ആരോഗ്യ ഗുണങ്ങളും നമ്മള്‍ക്ക് ലഭിക്കും. ഇത്തരത്തില്‍ ഏതെല്ലാം നിറത്തിലുള്ള Read More…

Health

പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് ഈ രോഗം ഉണ്ടായേക്കാമെന്ന് പുതിയ പഠനം

ഹോര്‍മോണ്‍ തകരാര്‍ മൂലം അണ്ഡാശയത്തിന്റെ പുറം ഭാഗത്ത് ചെറിയ സഞ്ചികള്‍ രൂപപ്പെടുന്ന രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ക്രമം തെറ്റിയ ആര്‍ത്തവം, ഉയര്‍ന്ന ആന്‍ഡ്രോജന്‍ തോത്, വര്‍ദ്ധിച്ച രോമവളര്‍ച്ച, മുഖക്കുരു, വന്ധ്യത എന്നിവയും ഈ ഹോര്‍മോണ്‍ തകരാര്‍ മൂലം ഉണ്ടാകാം. സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പിസിഒഎസ്. ഇപ്പോള്‍ പിസിഒഎസ് രോഗം ബാധിച്ച സ്ത്രീകളെ ബാധിയ്ക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. പിസിഒഎസ് ബാധിച്ച സ്ത്രീകള്‍ക്ക് അവരുടെ Read More…

Health

മൂക്കില്‍ നിന്നും രക്തസ്രാവം ഉണ്ടാകുന്നുണ്ടോ ? കാരണങ്ങള്‍ പലത്

അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം . മൂക്കില്‍നിന്നുള്ള രക്തസ്രാവത്തിന് കാരണങ്ങള്‍ പലതാണ്. ഇതിന് പൊതുവെ പറയുന്ന പേരാണ് എപ്പിസ്റ്റാക്‌സിസ്. രാവിലെ ഉറക്കമുണരുമ്പോള്‍ ചിലരില്‍ മൂക്കില്‍ക്കൂടി രക്തസ്രാവമുണ്ടാകുന്നു. മൂക്കില്‍ ദശ വളര്‍ന്നു നില്‍ക്കുന്നതിനാലാകാമിത്. അണുബാധമൂലവും മൂക്കില്‍നിന്നും രക്തം ഉണ്ടാകാം. മൂക്കിലുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും രക്തസ്രാവം വര്‍ധിപ്പിക്കാം. അതുപോലെ ദീര്‍ഘനേരം സൂര്യപ്രകാശമേല്‍ക്കുമ്പോഴും രക്തസ്രാവം വര്‍ധിക്കാം. മൂക്കില്‍ അന്യവസ്തുക്കള്‍ കുടുങ്ങിയാല്‍ കുട്ടികള്‍ കളിക്കിടയില്‍ പലപ്പോഴും Read More…

Health

എനർജി ഡ്രിങ്കുകൾ കുടിക്കുന്ന ശീലമുമണ്ടാ? ഉറക്കക്കുറവിന് കാരണമാകുമെന്ന് പഠനം

പലരും സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് എനര്‍ജി ഡ്രിങ്കുകള്‍. ഇപ്പോള്‍ എനര്‍ജി ഡ്രിങ്കുകളെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. എനര്‍ജി ഡ്രിങ്കുകള്‍ കുടിക്കുന്നത് കോളജ് വിദ്യാര്‍ഥികളില്‍ ഉറക്കമില്ലായ്മയ്ക്കും ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകാമെന്ന് നോര്‍വേയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരിയ്ക്കുന്നത്. ബിഎംജെ ഓപ്പണ്‍ ജേണലിലാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്. നോര്‍വേയിലെ 18നും 35നും ഇടയില്‍ പ്രായമുള്ള 53,266 പേരിലാണ് പഠനം നടത്തിയത്. വിദ്യാര്‍ഥികളുടെ പ്രതികരണങ്ങള്‍ ചോദ്യോത്തരങ്ങളിലൂടെ രേഖപ്പെടുത്തി. ഇവരുടെ എനര്‍ജി ഡ്രിങ്ക് ഉപയോഗം നിത്യവും, ആഴചയില്‍ ഒരിക്കല്‍, ആഴ്ചയില്‍ രണ്ട് മൂന്നോ തവണ, Read More…

Health

ഈ ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആകാന്‍ നിങ്ങളെ സഹായിക്കും

വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്‌നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവം ക്രമം തെറ്റുന്നത്. ഇതിന് കാരണം ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം. അതുമല്ലെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, ജീവിതരീതികള്‍, ഗര്‍ഭധാരണം എന്നിവയെല്ലാം ആര്‍ത്തവം താളം തെറ്റിക്കുന്നുണ്ട്. അതുപോലെ ചില ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആക്കാനും നിങ്ങളെ സഹായിക്കും. ഈ ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…. * വിറ്റമിന്‍ സി – വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ അതുപോലെ പച്ചക്കറികള്‍ കഴിക്കുന്നത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. Read More…

Health

പകല്‍ കൊടുംചൂട്‌, രാവിലെ തണുപ്പ്‌; സൂക്ഷിക്കുക, വേനല്‍ക്കാല രോഗങ്ങള്‍ പടരാന്‍ സാധ്യത

പകല്‍ സമയങ്ങളിലെ കനത്ത ചൂടും രാവിലെ തണുപ്പുമുള്ള കാലാവസ്‌ഥയും മൂലം വേനല്‍ക്കാല രോഗങ്ങളും പിടിപെടാന്‍ സാധ്യതയേറെയെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ മുന്നറിയിപ്പ്‌. പകല്‍ച്ചൂട്‌ ഉയര്‍ന്നതു നില്‍ക്കുന്നത്‌ നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെയാണ്‌ കാര്യമായി ബാധിച്ചിരിക്കുന്നത്‌. ഉച്ചസമയത്തെ കനത്ത ചൂടാണ്‌ തൊഴിലാളികളെ വലയ്‌ക്കുന്നത്‌. അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ശീതളപാനീയകടകളിലും തിരക്കേറിത്തുടങ്ങി. ജ്യൂസും ഷെയ്‌ക്കും ഐസ്‌ക്രീമും കഴിക്കാനായി പകല്‍ പോലെ രാത്രികാലങ്ങളിലും ആളുകള്‍ ശീതളപാനീയ കടകളില്‍ എത്തിത്തുടങ്ങി. നേരത്തെ വേനല്‍ക്കാലത്ത്‌ ശീതളപാനീയക്കടകള്‍ തേടി കുടുംബസമേതമാണ്‌ എത്തുന്നത്. ഫാനോ എസിയോ ഇല്ലാതെ Read More…

Featured Health

കാരണമൊന്നുമില്ലാതെ വിശപ്പില്ലാ​മ നിസാരമല്ല; ഗുരുതരരോഗങ്ങളുടെ ലക്ഷണങ്ങളാവാം

ശരീരം ആരോഗ്യത്തോടെ ഇരിയ്ക്കുന്നതിന്റെ സൂചകമായി ശരീരം തന്നെ നമുക്ക് പല ലക്ഷണങ്ങളും തരും. ശരീരത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും അതിന്റെ ലക്ഷണങ്ങളും ശരീരം കാണിച്ച് തരും. ശരീരം നല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന്റെ സൂചനകളില്‍ ഒന്നാണ് നല്ല വിശപ്പ്. എന്തെങ്കിലും രോഗവുമായി ഡോക്ടറുടെ അടുക്കല്‍ പോകുമ്പോള്‍ വിശപ്പുണ്ടോ, വയറ്റില്‍ നിന്ന് പോകുന്നുണ്ടോ എന്നെല്ലാം ഡോക്ടര്‍മാര്‍ ചോദിക്കുന്നതും ഇത് കൊണ്ടാണ്. ചിലപ്പോള്‍ കാരണമൊന്നുമില്ലാതെ തന്നെ വിശപ്പ് ഇല്ലാതാകും. ഇത് ദീര്‍ഘകാലം നീണ്ടു നിന്നാല്‍ ശരീരത്തിന് എന്തോ പ്രശ്‌നം ഉണ്ടെന്ന് വേണം Read More…