ഹരിയാനയിലെ കർണാൽ സ്വദേശിയും 100 ശതമാനം കേൾവിപരിമിതിയുള്ള ബാങ്ക് മാനേജറുമായ പ്രദീപ് മുൻഡേജ എവറസ്റ്റ് ബേസ് ക്യാമ്പ് (5,364 മീറ്റർ) കീഴടക്കി സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. മാസങ്ങൾ നീണ്ട കഠിനമായ പരിശീലനത്തിനൊടുവിൽ ഒക്ടോബർ 13-നാണ് അദ്ദേഹം ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. പഞ്ചാബ് നാഷണൽ ബാങ്കിൽ (PNB) ചീഫ് മാനേജരായി ജോലി ചെയ്യുന്ന പ്രദീപ്, കുത്തനെയുള്ള മലനിരകളും കുറഞ്ഞ ഓക്സിജന്റെ അളവും കഠിനമായ തണുപ്പും നിറഞ്ഞ 130 കിലോമീറ്റർ ദൂരമാണ് തരണം ചെയ്തത്. ഏഴാം വയസ്സിൽ Read More…
Tag: Haryana
പ്രേമിച്ചത് ‘ജോണിയെ’; വിവാഹം കഴിഞ്ഞപ്പോള്‍ ജാവേദ്; കുഞ്ഞു പിറന്നതിന് പിന്നാലെ മതംമാറാൻ പീഡനം, വെട്ടിലായി യുവതി
സോനിപത്ത്: പേരും മതവും മറച്ചുവെച്ച് ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച യുവാവിന്റെ വലയിൽ വീണ് വഞ്ചിക്കപ്പെട്ടതായി ഹരിയാന സ്വദേശിനിയുടെ പരാതി. ആറുമാസത്തെ ദാമ്പത്യത്തിന് ശേഷമാണ് താൻ വിവാഹം കഴിച്ചത് ‘ജോണി’ എന്ന ഹിന്ദു യുവാവിനെയല്ല, മറിച്ച് ‘ജാവേദ് ഖാൻ’ എന്ന മുസ്ലിം യുവാവിനെയാണെന്ന് ഹരിയാന സ്വദേശിനിയായ മമത (യഥാർത്ഥ പേരല്ല) തിരിച്ചറിഞ്ഞത്. ഭർത്താവും കുടുംബവും ഒളിവിൽ പോയതിനെ തുടർന്ന് യുവതി സോനിപത്ത് പോലീസിൽ പരാതി നൽകുകയായിരുന്നു. ഇൻസ്റ്റഗ്രാമിൽ വ്യാജ പ്രൊഫൈലിലൂടെ പരിചയപ്പെട്ട യുവാവ് ഹിന്ദുവാണെന്ന് വിശ്വസിപ്പിച്ച് പ്രണയത്തിലാകുകയും, പിന്നീട് Read More…
ബലാത്സംഗക്കേസ് പിൻവലിക്കാൻ 70 ലക്ഷം; യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതി അറസ്റ്റിൽ
ഛണ്ഡിഗഡ് : ബലാത്സംഗക്കേസ് പിൻവലിക്കുന്നതിനായി 70 ലക്ഷം രൂപ ആവശ്യപ്പെട്ട് യുവാവിനെ ഭീഷണിപ്പെടുത്തിയ യുവതിയെ ഹിസാർ പൊലീസ് അറസ്റ്റ് ചെയ്തു. ഹിസാറിലെ രാംപുര മൊഹല്ല സ്വദേശിനിയാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. നേരത്തെ സിവിൽ ലൈൻസ് പൊലീസ് സ്റ്റേഷനിൽ പരാതിക്കാരനായ യുവാവിനെതിരെ ഇവർ ബലാത്സംഗക്കേസ് നൽകിയിരുന്നു. തുടർന്ന്, കേസ് റദ്ദാക്കണമെങ്കിൽ 70 ലക്ഷം രൂപ നൽകണമെന്ന് യുവതി ആവശ്യപ്പെട്ടതായും, പണം നൽകാതിരുന്നാൽ കൂടുതൽ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ഭീഷണിപ്പെടുത്തിയതായും കാണിച്ച് Read More…
മൂത്രമൊഴിക്കാൻ പുറത്തിറങ്ങി, പോലീസിനെ വെട്ടിച്ച് ഓടാൻ ശ്രമം; വനിതാ ബൈക്കറെ ഇടിച്ചുവീഴ്ത്തിയ പ്രതി വീണ്ടും പിടിയിൽ!
ഗുരുഗ്രാമിൽ ബൈക്ക് റൈഡറായ യുവതിയെ കാറിടിച്ച് വീഴ്ത്തിയ കേസിലെ പ്രതി കല്യാൺ ബൈൻസ്ല പൊലീസ് കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. മൂത്രമൊഴിക്കാനെന്ന വ്യാജേന പുറത്തിറങ്ങി ഓടിരക്ഷപ്പെടാൻ നോക്കിയ പ്രതി നിലത്തുവീഴുകയായിരുന്നു. ഉടൻതന്നെ പൊലീസ് ഇയാളെ വീണ്ടും പിടികൂടുകയും ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. രാജസ്ഥാനിലെ ദൗസയിൽനിന്നാണ് കല്യാണിനെ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റൊരു പ്രതിയായ ലവ്നിഷ് ഗുർജാറിനെയും പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടന്റ് ക്രിയേറ്ററായ സന എന്ന ബൈക്ക് റൈഡറെ പ്രതികൾ കാറിൽ പിന്തുടരുകയും തുടർന്ന് Read More…
മദ്യക്കുപ്പിയുമായി കാറിന് മുകളിൽ താണ്ഡവം! ഡ്രൈവർക്ക് നേരെ മദ്യമൊഴിച്ച് യുവതി ; വീഡിയോ വൈറൽ
ഹരിയാനയിലെ പൊതുനിരത്തിൽ ഒരു യുവതി ബഹളമുണ്ടാക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നു . കാറിന്റെ മുകളിൽ കയറിപ്പറ്റിയിരുന്ന് മദ്യക്കുപ്പിയെന്ന് തോന്നിക്കുന്ന ഒന്ന് കൈയ്യിലേന്തി നില്ക്കുന്ന യുവതിയെ ചുറ്റുമുള്ളവർ പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നത് വീഡിയോയിലുണ്ട്. തടയാൻ ശ്രമിച്ചവരുമായി യുവതി രൂക്ഷമായ തർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവർ താൻ സഞ്ചരിച്ചിരുന്ന ഓല ടാക്സി ഡ്രൈവർക്ക് നേരെ മദ്യം ഒഴിച്ചതായും ആരോപിക്കപ്പെടുന്നു. നാട്ടുകാർ വിഷയത്തിൽ ഇടപെട്ട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും, ഇവരോട് യുവതി പ്രദേശിക ഭാഷയിലോ അല്ലാതെ ഇംഗ്ലീഷിൽ ഉറക്കെ സംസാരിക്കുകയും വഴക്കിടുകയുമായിരുന്നു. Read More…
പക വീട്ടാനുള്ളതാണ് ! ചേട്ടനെ കൊന്നവനെ 11 കാരന് കാത്തിരുന്നത് എട്ട് വർഷം, പോയിന്റ് ബ്ലാങ്കിൽ വെടിവെച്ചുകൊന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു
ഹരിയാനയിലെ നൂഹിൽ ജ്യേഷ്ഠന്റെ കൊലപാതകത്തിന് എട്ട് വർഷങ്ങൾക്ക് ശേഷം പ്രതിയോട് പ്രതികാരം വീട്ടിയ 19-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് ലെഹർവാരിയിലെ ഒരു വയലിൽ വെച്ച് 29-കാരനായ വ്യക്തിക്ക് തലയ്ക്ക് വെടിയേൽക്കുന്നത്. പോയിന്റ് ബ്ലാങ്കിൽ നിന്ന് വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം, 2018-ൽ കൊല്ലപ്പെട്ട തന്റെ സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്തതായി കാണിച്ച് യുവാവ് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്കുവെച്ചിരുന്നു. വ്യാഴാഴ്ച അറസ്റ്റിലായ പ്രതിയെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കി നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ജ്യേഷ്ഠൻ Read More…
മൃദുവായ പൊറോട്ടയ്ക്ക് പ്രശസ്തമായ മുർത്താൽ ധാബയിൽ ഇനി വെയിറ്ററായി റോബോട്ട്, വൈറലായി വിഡിയോ
വടക്കേ ഇന്ത്യയിലുടനീളം മൃദുവായ ‘പൊറോട്ടകൾക്ക്’ (Parathas) പേരുകേട്ട ഹരിയാനയിലെ മുർത്താലിലെ പ്രധാന ആകർഷണം ഇനി പൊറോട്ട മാത്രമായിരിക്കില്ല. കാരണം, മുർത്താലിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഇന്റർനെറ്റിൽ ഇപ്പോൾ ആളുകൾ ചർച്ച ചെയ്യുന്നത് പൊറോട്ടകളെക്കുറിച്ചല്ല, മറിച്ച് അവിടെ ഭക്ഷണവുമായി എത്തുന്ന ‘റോബോട്ട് വെയിറ്റർമാരെ’ക്കുറിച്ചാണ്. മുർത്താലിലെ റെഷാം ദാബയാണ് (Resham Dhaba) ഉപഭോക്താക്കൾക്ക് വ്യത്യസ്തമായ അനുഭവം നൽകുന്നതിനായി ഈ റോബോട്ട് വെയിറ്റർമാരെ അവതരിപ്പിച്ചത്. റോബോട്ടുകൾ ഉപഭോക്താക്കൾക്ക് ഭക്ഷണം വിളമ്പുന്നതിന്റെയും ആളുകൾ അവയ്ക്കൊപ്പം സെൽഫിയെടുക്കുന്നതിന്റെയും വീഡിയോകൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. റിമോട്ട് ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഈ Read More…
‘ഇത് എപ്പോള്‍ തീരും, ഞങ്ങൾക്ക് കുളിക്കുകയും കഴിക്കുകയും വേണം’; അച്ഛന്റെ ശവസംസ്കാരം മൊബൈലിൽ കണ്ട് മകള്‍, ചടങ്ങിന് 5,100 രൂപ ക്വട്ടേഷൻ!
വയോധികനായ പിതാവിന്റെ സംസ്കാര ചടങ്ങുകളിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തതിനെ തുടർന്ന്, അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളും വീഡിയോ കോൾ വഴി അവസാന ചടങ്ങുകൾ കണ്ടതും ആദരാഞ്ജലികൾ അർപ്പിച്ചതും മാധ്യമങ്ങളില്‍ ഇന്നലെ വാര്‍ത്തയായിരുന്നു. വീഡിയോയില്‍ ചടങ്ങുകള്‍ കാണുന്നതിനിടെയാണ് ഒരു മകളുടെ ചോദ്യം, “ഇതിന് ഇനി എത്ര സമയം എടുക്കും? ഞങ്ങൾക്ക് കുളിക്കാനും ഭക്ഷണം കഴിക്കാനും ഉള്ളതാണ്” . വയോജന മന്ദിരത്തിന്റെ ചുമതലക്കാരെ അമ്പരപ്പിച്ചുകൊണ്ടായിരുന്നു മകളുടെ ഈ പ്രതികരണം. മുംബൈയിലെ മുൻ തുണി വ്യാപാരിയായിരുന്ന ശിവചരൺ റാം രത്തൻ ഗുപ്ത കഴിഞ്ഞ Read More…
ഭര്‍ത്താവിന്റെ പേരുപറഞ്ഞ് അധ്യാപികയെ സ്കൂളിൽ വിളിച്ചുവരുത്തി, ചാടിവീണ് 27 തവണ കുത്തി, ക്രൂര കൊലപാതകം, 21കാരൻ പിടിയിൽ
ഹരിയാനയിലെ ഫരീദാബാദിൽ സ്കൂൾ അധ്യാപികയെ ഗേറ്റിനു മുന്നിലേക്ക് വിളിച്ചുവരുത്തി കുത്തിക്കൊലപ്പെടുത്തി. സിക്രോണ സരസ്വതി സീനിയർ സെക്കൻഡറി സ്കൂളിലെ 29കാരിയായ സന്ധ്യയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ 21കാരൻ അമിതിനെ പോലീസ് അറസ്റ്റ് ചെയ്തു. ഭീകരമായ ആക്രമണത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സംഭവം നടന്നത്. സന്ധ്യയുടെ ഭർത്താവാണെന്ന് പറഞ്ഞ് സ്കൂളിലെത്തിയ പ്രതി ജീവനക്കാരോട് അധ്യാപികയെ വിളിച്ചുകൊണ്ടു വരാൻ ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് പ്രധാന ഗേറ്റിനടുത്തേക്ക് എത്തിയ സന്ധ്യയുടെ മേലേക്ക് മുഖംമൂടി ധരിച്ചെത്തിയ പ്രതി Read More…









