താനെയ്ക്കും അന്ധേരിയ്ക്കുമിടയില്‍ ദിവസവും യാത്ര ചെയ്യുന്ന മിക്ക ആളുകൾക്കും വൈകുന്നേരങ്ങളിലെ അസഹനീയമായ ഗതാഗതക്കുരുക്ക് ഒരു പതിവ് അനുഭവമാണ്. അടച്ചുവെച്ച വണ്ടിയുടെ ഗ്ലാസുകൾക്കുള്ളിൽ, വിശന്നുപൊരിയുന്ന വയറുമായി മാറാത്ത റെഡ് ലൈറ്റുകളിലേക്ക് നോക്കിയിരിക്കുക മാത്രമാണ് പലരുടെയും വഴി. ഗതാഗതക്കുരുക്കിലെ വിശപ്പ് മിക്കവരെയും ദേഷ്യപ്പെടുത്തുകയോ തളർത്തുകയോ ചെയ്യുമ്പോൾ, ഗൗരവ് ലൊന്ധെ എന്ന യുവാവിന് അത് ഒരു മികച്ച ബിസിനസ്സ് ആശയമായി മാറുകയായിരുന്നു. വ്യവസായിയായ ഹർഷ് ഗോയങ്ക അടുത്തിടെ എക്സിൽ പങ്കുവെച്ച ഗൗരവിന്റെ ജീവിതകഥ വലിയ പ്രചോദനമാണ് സമ്മാനിക്കുന്നത്. 2009-ൽ അന്ധേരിയിൽ പിസ്സ Read More…

