ഒരു വളർത്തുമൃഗവും അതിന്റെ ഉടമയും തമ്മിലുള്ള നിർവചിക്കാനാവാത്ത സ്നേഹത്തിന്റെയും ആഴമേറിയ വിശ്വാസത്തിന്റെയും ഹൃദ്യമായ ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഗുജറാത്തിലെ ബനസ്കാന്ത ജില്ലയിൽ, കാണാതായി മൂന്നര മാസങ്ങൾക്ക് ശേഷം ‘ടൈഗർ’ എന്ന ലാബ്രഡോർ ഇനത്തിൽപ്പെട്ട നായ അപ്രതീക്ഷിതമായി ഉടമയുടെ ഹോട്ടലിലേക്ക് തിരിച്ചെത്തി. ഇത് ആ കുടുംബത്തിൽ വലിയ സന്തോഷത്തിന് വഴിവെച്ചു. തന്റെ പ്രിയപ്പെട്ട വളർത്തുമൃഗത്തെ തിരികെ നൽകിയതിന് ദൈവത്തോട് നന്ദി പറയാൻ ഹോട്ടലുടമ അംബാജി ദേവിക്ക് മുന്നിൽ നേരത്തെ എടുത്ത നേർച്ച പൂർത്തിയാക്കി. Read More…
Tag: Gujarat
യുവാവിന്റെ കൈ കടിച്ചുകീറി, ഗുജറാത്തിൽ സിംഹം ആക്രമിക്കുന്ന ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ഗുജറാത്തിലെ ഭാവ്‌നഗർ ജില്ലയിൽ ഞായറാഴ്ച രാവിലെ കന്നുകാലി മേയ്ക്കുന്നയാൾക്ക് നേരെ സിംഹത്തിന്റെ ആക്രമണമുണ്ടായി. ഗുരുതരമായി പരിക്കേറ്റ ഈ സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഗ്രാമീണർ സിംഹത്തെ തുരത്താൻ പരമാവധി ശ്രമിക്കുമ്പോഴും മൃഗം മനുഷ്യനെ നിലത്തു കിടത്തി അമർത്തിപ്പിടിച്ചിരിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. പാലിതാന താലൂക്കിലെ ഗരാജിയ ഗ്രാമത്തിൽ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. കലുഭായ് ബോഗാഭായ് പാർമർ എന്ന് തിരിച്ചറിഞ്ഞ ഇയാൾ തന്റെ വീടിനടുത്ത് പശുക്കൾക്ക് തീറ്റ നൽകാൻ പോയപ്പോഴാണ് സിംഹം പെട്ടെന്ന് ചാടിവീണത്. പരിക്കേറ്റയാളെ സിംഹം നിലത്തു കിടത്തിയിരിക്കുന്നതും, Read More…
നടുറോഡിൽപ്ലാസ്റ്റിക് ഡ്രമ്മിൽ തലകുടുങ്ങി പശു; ജീവൻ പണയം വെച്ചും രക്ഷിച്ചെടുത്ത് നാട്ടുകാർ- ഹൃദയം തൊടും വീഡിയോ
പ്ലാസ്റ്റിക് ഡ്രമ്മിനുള്ളിൽ കുടുങ്ങിപ്പോയ തലയുമായി റോഡില്‍ അലഞ്ഞുതിരിയുന്ന പശുവിനെ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രശംസ നേടുന്നു. ഗുജറാത്തില്‍ തിരക്കേറിയ റോഡിലൂടെ തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ നിലയിൽ പരിഭ്രാന്തിയോടെ ഓടുന്ന പശുവിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്. കണ്ണു കാണാത്തതിനാലും പേടിച്ചതിനാലും പശു സ്വയം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. മുഖം ഡ്രം കൊണ്ട് മൂടിയ അവസ്ഥയിൽ പശു റോഡിലൂടെ ഓടിയത് മൃഗത്തിനും പോകുന്ന വാഹനങ്ങൾക്കും ഒരുപോലെ അപകടകരമായ സാഹചര്യമാണ് ഉണ്ടാക്കിയത്. കണ്ണു കാണാത്തതിനാല്‍ പശു പരിഭ്രാന്തയായി Read More…
“നാടിനെ നടുക്കി പുള്ളിപ്പുലി, പിന്നാലെ വനംവകുപ്പിന്റെ മാസ്സ് എൻട്രി! രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ വൈറൽ”
ഗുജറാത്തിലെ ഭാവ്‌നഗറിൽ കൃഷിയിടത്തിലെ കിണറ്റിൽ വീണ പുള്ളിപ്പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥർ സാഹസികമായി രക്ഷപ്പെടുത്തി. ഉംറാല താലൂക്കിലെ പർവാല ഗ്രാമത്തിലാണ് സംഭവം. വനമേഖലയിൽ നിന്ന് വഴിതെറ്റി കൃഷിയിടത്തിൽ എത്തിയ പുലി അബദ്ധത്തിൽ തുറന്ന കിണറ്റിൽ വീഴുകയായിരുന്നു. കിണറ്റിൽ അകപ്പെട്ട പുലിയെ കണ്ട് പരിഭ്രാന്തരായ ഗ്രാമവാസികൾ ഉടൻ തന്നെ വനംവകുപ്പിനെ വിവരമറിയിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉംറാല ഫോറസ്റ്റ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥർ കൃത്യമായ പ്ലാനിംഗിലൂടെ പുലിയെ പരിക്കേൽക്കാതെ പുറത്തെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ വനംവകുപ്പ് സംഘം പുലിയെ വിജയകരമായി Read More…
താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ് ടുഗതര്‍; മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കി കഴുത്തുഞെരിച്ചു കൊന്നു
അഹമ്മദാബാദ്: താഴ്‌ന്ന ജാതിക്കാരനുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മയക്കുമരുന്ന് നല്‍കിയ ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി പിതാവും ബന്ധുക്കളും. മാനക്കേട് ഭയന്ന് ആത്മഹ്യയെന്നു വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം കെട്ടിത്തൂക്കി.ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ചന്ദ്രിക ചൗധരി(19)യാണ് ദാരുണമായി കൊല ചെയ്യപ്പെട്ടത്. കുടുംബാംഗങ്ങളുടെ സുഹൃത്തുക്കളായ രണ്ട് കെമിസ്‌റ്റുകള്‍ നല്‍കിയ 50 ഉറക്കഗുളിക പാലില്‍ കലര്‍ത്തി ചന്ദ്രികയ്‌ക്കു നല്‍കി. അബോധാവസ്‌ഥയിലായപ്പോള്‍ ഷാള്‍ ഉപയോഗിച്ച് കുട്ടിയുടെ പിതാവും അമ്മാവനുമടക്കമുള്ള ബന്ധുക്കള്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബനസ്‌കന്ത പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. ആല്‍പ്രാസോലം ഗുളികകള്‍ Read More…
എമ്പുരാന്‍ മാത്രമല്ല ബമ്പര്‍ ഹിറ്റ്, അതിലുള്ള ആ കൊട്ടാരം വമ്പന്‍ ഹിറ്റാണ്!
എമ്പുരാന്‍ എന്ന സിനിമയാണ് നാടുമുഴുവന്‍ ചര്‍ച്ച. വളരെ അധികം സൂക്ഷമതയോടെയാണ് ഈ ചിത്രത്തില്‍ ലൊക്കേഷനുകള്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ടതായ ഒരു ലൊക്കേഷനാണ് ഗുജറാത്തിലെ അംബിക നിവാസ് കൊട്ടാരം. രണ്ട് കാലഘട്ടത്തിലെ വ്യത്യസ്തമായ ലുക്കില്‍ കൊട്ടാരം ചിത്രത്തില്‍ കാണിക്കുന്നു. ചിത്രത്തിലെ വിവാദമായ പല കഥാമുഹൂർത്തങ്ങളും അരങ്ങേറുന്നത് ഈ കൊട്ടാരത്തിന്റെ പശ്ചാത്തലത്തിലാണ്. View this post on Instagram A post shared by Heritage Tourism Gujarat (@heritagetourismgujarat) ആഡംബരപ്രൗഢിയിലുള്ള കൊട്ടാരം വാസ്തുശില്‍പ വിസ്മയം കൂടിയാണ്. സുരേന്ദ്ര Read More…
വെള്ളപ്പൊക്കം, മരണവക്കില്‍ നിന്ന് പ്രായമായ നായയെ കട്ടിലില്‍ കയറ്റി രക്ഷിച്ച് യുവാക്കള്‍- വീഡിയോ
പ്രകൃതിദുരന്തം നേരിടുന്ന അവസരത്തില്‍ മനുഷ്യനെക്കാള്‍ അധികമായി ബുദ്ധിമുട്ടനുഭവിക്കുന്നത് മൃഗങ്ങളാണ്. രക്ഷപ്പെടാനുള്ള പരക്കം പാച്ചിലിനിടെ കൂട്ടില്‍ കിടക്കുന്ന നായ്ക്കളേയും തൊഴുത്തില്‍ കെട്ടിയിട്ടിരിക്കുന്ന നാല്‍ക്കാലികളെയും അഴിച്ചുവിടാന്‍ മറന്നുപോകുന്ന വാര്‍ത്തകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് . എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായി പ്രായം ചെന്ന ഒരു നായയെ നാട്ടുകാര്‍ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷപ്പെടുത്തുന്ന മനോഹരകാഴ്ച്ചയ്ക്കാണ് ഗുജറാത്ത് സാക്ഷിയായത്. ദൃശ്യം പകര്‍ത്തിയിരിക്കുന്നതാവട്ടെ വഡോദരയില്‍ നിന്നുമാണ്. വെള്ളക്കെട്ടിനെ തുടര്‍ന്ന് രക്ഷനേടാനാവാത്ത കുടുങ്ങി കഴിഞ്ഞിരുന്ന ലാബ്രഡോര്‍ ഇനത്തില്‍പ്പെട്ട ഒരു നായയെയാണ് പ്രദേശവാസികള്‍ ചേര്‍ന്ന് രക്ഷിച്ചത്. കുറച്ച് യുവാക്കളാണ് Read More…
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം ഇവിടെയാണ്…
ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം അന്വേഷിച്ച് ചൈനയിലോ ജപ്പാനിലോ പേകേണ്ട, കാരണം അത് നമ്മുടെ ഇന്ത്യയില്‍ തന്നെയാണ്.കേരളീയരായ നമുക്ക് ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള്‍ ആദ്യം മനസിലേയ്ക്ക് വരുന്നത് ചെളി നിറഞ്ഞ റോഡുകള്‍, കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന പമ്പുകള്‍, കാളവണ്ടികള്‍, വൈദ്യുതി എത്തിനോക്കാത്ത മണ്‍വീടുകള്‍, പണിയെടുക്കുന്ന കര്‍ഷകത്തൊഴിലാളികള്‍ എന്നിവയൊക്കെയാണ്. പക്ഷേ, ഗുജറാത്തിലെ ഭുജിലെ ഈ ഗ്രാമം ഉത്തരേന്ത്യന്‍ ഗ്രാമങ്ങളെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് തന്നെ മാറ്റും. ഏഷ്യയിലെ ഏറ്റവും സമ്പന്നമായ ഗ്രാമം എന്നറിയപ്പെടുന്ന മധാപ്പര്‍ ഗുജറാത്തിലെ ഭുജിന്റെ പ്രാന്തപ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. Read More…
എന്തുകൊണ്ടാണ് യുണൈറ്റഡ് നേഷന്‍സ് ഇന്ത്യയിലെ ഈ സ്ഥലത്തെ ഏറ്റവും മികച്ച ഗ്രാമങ്ങളില്‍ പെടുത്തിയത് ?
മരുഭൂമിയിലെ വെളുത്ത മണലിലൂടെ ഒട്ടകസവാരി, മണ്‍കുടിലുകള്‍, നിറങ്ങള്‍ പെയ്യുന്ന പരമ്പരാഗതകലകളും കരകൗശല വസ്തുക്കളും പിന്നെ സമ്പന്നവും സാംസ്‌കാരികവുമായ ആഘോഷമായ വാര്‍ഷിക റാന്‍ ഉത്സവവും. ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലങ്ങളെക്കുറിച്ച് 2023 ല്‍ യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ ശുപാര്‍ശ ചെയ്തു ഇന്ത്യയിലെ ഗ്രാമത്തെക്കുറിച്ചാണ് പറഞ്ഞത്. യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്ല്യുടിഒ) 2023-ലെ മികച്ച ടൂറിസം ഗ്രാമങ്ങളുടെ മൂന്നാം വാര്‍ഷിക പട്ടിക പുറത്തിറക്കിയപ്പോള്‍ മെക്‌സിക്കോ, ചൈന, എത്യോപ്യ, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദേശങ്ങള്‍ക്കൊപ്പമായിരുന്നു ഈ Read More…









