Oddly News

92-ാം വയസ്സിൽ ആദ്യമായി മുത്തച്ഛനായി; 96-ാം വയസ്സിൽ ഗിന്നസ് റെക്കോർഡിലേക്ക് പറന്ന് വയോധികൻ!

പലരും തങ്ങളുടെ പേരക്കുട്ടികളുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും ആഘോഷിക്കുന്ന പ്രായത്തിൽ, ആദ്യമായി ഒരു പേരക്കുട്ടിയുടെ മുത്തശ്ശനായി മാറി ഗിന്നസ് ലോക റെക്കോർഡ് നേടിയിരിക്കുകയാണ് നോർമണ്ട് ടുസിഗ്നന്റ് എന്ന 96-കാരനായ അമേരിക്കൻ സ്വദേശി. തന്റെ 92-ാം വയസ്സിൽ ആദ്യത്തെ പേരക്കുട്ടിയെ സ്വന്തമാക്കിയതിനാണ് ഇദ്ദേഹത്തിന് ഈ ലോക റെക്കോർഡ് ലഭിച്ചത്. 2022 സെപ്റ്റംബർ 22-ന് മാഡിസൺ എന്ന പെൺകുഞ്ഞ് ജനിക്കുമ്പോൾ നോർമണ്ടിന് 92 വയസ്സും 24 ദിവസവുമായിരുന്നു പ്രായം. കൊച്ചുമകൾ ജനിച്ച് നാല് വർഷത്തോളത്തിന് ശേഷം, 2026 ഓഗസ്റ്റിൽ അദ്ദേഹത്തിന്റെ Read More…

Oddly News

190 കിലോ ചേരുവകൾ, 6 അടുപ്പുകൾ; 24 മണിക്കൂറിൽ 617 വിഭവങ്ങൾ! ആരാണ് ഗിന്നസ് റെക്കോർഡ് തീർത്ത പത്മശ്രീ ഷെഫ് ദാമു ?

പ്രശസ്ത പാചകവിദഗ്ദ്ധൻ ഷെഫ് കെ. ദാമോദരൻ (ഷെഫ് ദാമു) തമിഴ്‌നാട്ടിലെ ചെന്നൈയിൽ അന്തരിച്ചു. 72-ാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ‘കുക്കു വിത്ത് കോമാളി’ പോലുള്ള ജനപ്രിയ തമിഴ് ടെലിവിഷൻ പരിപാടികളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ അദ്ദേഹം, ഒരു ദിവസത്തിലേറെ നീണ്ട തടസ്സമില്ലാത്ത പാചകത്തിലൂടെ ഗിന്നസ് ലോക റെക്കോർഡും സ്വന്തമാക്കിയിട്ടുണ്ട്. 2010 ഡിസംബറിൽ 190 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് 24 മണിക്കൂറും 30 മിനിറ്റും 12 സെക്കൻഡും കൊണ്ട് 617 വിഭവങ്ങളാണ് അദ്ദേഹം തയ്യാറാക്കിയത്. 2010 ഡിസംബർ 21-ന് Read More…

Featured Good News

99-ാം വയസ്സിൽ വിമാനത്തിന്റെ ചിറകിലേറി റെക്കോർഡ്; ജീവകാരുണ്യത്തിനായി ചരിത്രം കുറിച്ച് വയോധിക!

യുകെയിലെ ഗ്ലോസെസ്റ്റർഷെയറിൽ ചെറിയ വിമാനത്തിന് മുകളിൽ കയറി സാഹസിക യാത്ര നടത്തി 99 കാരിയായ വയോധിക ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വിംഗ് വാക്കർ ആയി ചരിത്രം സൃഷ്ടിച്ചു. വിൽഷെയറിലെ ഡെവിസസ് എന്ന സ്ഥലത്തെ കെയർ ഹോമിൽ താമസിക്കുന്ന ഹെൽഗ ഡഫി, 97 കാരിയായ ബെറ്റി ബ്രോമേജ് വിംഗ് വാക്ക് പൂർത്തിയാക്കിയത് വാർത്തകളിൽ കണ്ടതിന് ശേഷമാണ് ഈ സാഹസികത ഏറ്റെടുക്കാൻ തീരുമാനിച്ചത്. ബിബിസി റിപ്പോർട്ട് ചെയ്തതനുസരിച്ച്, സിറൻസെസ്റ്ററിലെ ആർഎഫ്സി റെൻഡ്കോംബ് എയർഫീൽഡിൽ വെച്ചാണ് ഹെൽഗ ചെറിയ വിമാനത്തിന് Read More…

Oddly News

ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങ ! കാണ്ടാമൃഗത്തെക്കാൾ ഭാരം! 1,295 കിലോഗ്രാം തൂക്കമുള്ള മത്തങ്ങയുമായി ഗിന്നസ് റെക്കോർഡ്

യുകെയിൽ നിന്നുള്ള ഒരു കർഷകൻ ഭീമാകാരമായ മത്തങ്ങ ഉത്പാദിപ്പിച്ച് പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചു. ഹാംപ്ഷയറിൽ നിന്നുള്ള നഴ്സറി ഉടമയും മുതിർന്ന കർഷകനുമായ ഇയാൻ പാറ്റൺ ആണ് ലോകത്തിലെ ഏറ്റവും ഭാരമേറിയ മത്തങ്ങ വളർത്തിയെടുത്ത് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. ഗ്രേറ്റ് പംപ്കിൻ കോമൺവെൽത്ത് (ജി.പി.സി) അധികൃതർ വ്യക്തമാക്കുന്നതനുസരിച്ച്, ഒക്ടോബർ 3-ന് അളന്ന ഇയാന്റെ മത്തങ്ങയ്ക്ക് 1,295.8 കിലോഗ്രാം ഭാരമുണ്ടായിരുന്നു. മകന്റെ നിർദ്ദേശപ്രകാരം, റഡ്യാർഡ് കിപ്ലിംഗിന്റെ ‘ദി ജംഗിൾ ബുക്ക്’ എന്ന നോവലിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് Read More…

Oddly News

ഇന്ത്യൻ നര്‍ത്തകിയുടെ 127 മണിക്കൂർ റെക്കോർഡ് തകർക്കാൻ നൈജീരിയൻ യുവാവ്; 7 ദിവസം തുടർച്ചയായി നൃത്തം !

ഗിന്നസ് ലോക റെക്കോർഡ് ലക്ഷ്യമിട്ട് ഏഴു ദിവസം തുടർച്ചയായി നൃത്തം ചെയ്ത് നൈജീരിയൻ ഡാൻസറായ ബെഞ്ചമിൻ ഡാനിയൽ ഗബ്രിയേൽ. ബെൻഡാൻസർ എന്ന പേരിൽ അറിയപ്പെടുന്ന 33-കാരനായ അദ്ദേഹം, 168 മണിക്കൂർ നീളുന്ന ഈ സാഹസിക ദൗത്യം സെപ്റ്റംബർ 21-ന് ലാഗോസിലെ ഫ്രീഡം പാർക്കിലാണ് ആരംഭിച്ചത്. 2023-ൽ 127 മണിക്കൂർ തുടർച്ചയായി നൃത്തം ചെയ്ത് ഇന്ത്യൻ നർത്തകി സൃഷ്ടി സുധീർ ജഗ്താപ് സ്ഥാപിച്ച റെക്കോർഡ് മറികടക്കുകയാണ് ഗബ്രിയേലിന്റെ ലക്ഷ്യം. സൃഷ്ടി കഥക് നൃത്ത രൂപത്തിലൂടെയാണ് റെക്കോർഡ് നേടിയതെങ്കിൽ, നൈജീരിയയുടെ Read More…

Oddly News

ലോകത്തിലെ ഏറ്റവും എരിവുള്ള മുളക്! ഗിന്നസ് റെക്കോർഡ് നേടിയ ആ7 ഇന്ത്യൻ വീരൻ! ‘ഗോസ്റ്റ് പെപ്പർ !

ഇന്ത്യൻ പാചകത്തിൽ മുളക് ഒരു പ്രധാന ഘടകമാണ്, എന്നാൽ ചില മുളകുകൾ വേറെ തന്നെ തലത്തിലുള്ളവയാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ഒരു പ്രത്യേക തരം മുളക്, എരിവ് ഇഷ്ടപ്പെടുന്നവരെപ്പോലും വെല്ലുവിളിക്കുന്ന കഠിനമായ എരിവിന് പേരു കേട്ടതാണ്. ചെറുതും ചുളിവുകളുള്ളതുമായ ഈ എരിവേറിയ മുളക് ചമ്മന്തികൾ, അച്ചാറുകൾ, ഇറച്ചി വിഭവങ്ങൾ എന്നിവയിലെല്ലാം വ്യാപകമായി ഉപയോഗിക്കുന്നു. സ്കോവിൽ സ്കെയിലിൽ (Scoville scale) ഇതിന്റെ എരിവിന്റെ റേറ്റിംഗില്‍ പത്തുലക്ഷം കടന്നതോടെ ഇത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. ‘ഭൂത് ജോലോക്കിയ’ (Bhut Read More…

Featured Good News

വയസ്സ് 16, ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ ചാർട്ടേഡ് അക്കൗണ്ടന്റ്; ചരിത്രം കുറിച്ച് ഇന്ത്യൻ വംശജൻ ലക്ഷ്മണൻ മെയ്യപ്പൻ!

ഇന്ത്യൻ വംശജനായ ധനകാര്യ വിദഗ്ദ്ധൻ ലക്ഷ്മണൻ മെയ്യപ്പനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ ചാർട്ടേഡ് അക്കൗണ്ടന്റായി ഗിന്നസ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ചു. 16-ാം വയസ്സിൽ അദ്ദേഹം എസിസിഎ (ACCA) യോഗ്യത നേടി. 2021 ജൂൺ 30-ന്, തന്റെ 16-ാം വയസ്സിലും 141-ാം ദിവസത്തിലുമാണ് ദുബായിൽ വെച്ച് മെയ്യപ്പൻ അസോസിയേഷൻ ഓഫ് ചാർട്ടേഡ് സർട്ടിഫൈഡ് അക്കൗണ്ടന്റ്സ് (ACCA) കോഴ്സ് പൂർത്തിയാക്കിയത്. കോവിഡ് മഹാമാരിയുടെ സമയത്ത് പത്താം ക്ലാസ് പരീക്ഷ പാസായ ശേഷമാണ്, അതായത് ഏകദേശം 15-ാം വയസ്സിൽ Read More…

Featured Fitness

രണ്ടുവർഷം ചലനശേഷിയില്ലാതെ കിടപ്പില്‍, ഇന്ന് 27കിലോ ഭാരവുംപേറി മണിക്കൂറിൽ 847 പുഷ്-അപ്പുകൾ! വിസ്മയ പ്രകടനം- വീഡിയോ

സാധാരണക്കാരെ സംബന്ധിച്ചിടത്തോളം പുഷ്-അപ്പുകൾ എടുക്കുന്നത് തന്നെ ഏറെ ആയാസകരമാണ്. അപ്പോൾ കനത്ത ഭാരമുള്ള ബാഗും പുറത്തുവെച്ച് പുഷ്-അപ്പ് ചെയ്യുന്നത് ആലോചിക്കാൻ പോലും കഴിയില്ല. എന്നാൽ 41-കാരനായ രോഹ്താഷ് ചൗധരിയുടെ കാര്യം അങ്ങനെയല്ല. “ഇന്ത്യയുടെ പുഷ്-അപ്പ് മാൻ” എന്നറിയപ്പെടുന്ന അദ്ദേഹം, പുറത്ത് 27.21 കിലോഗ്രാം (60 പൗണ്ട്) ഭാരമുള്ള ബാഗും പേറി ഒരു മണിക്കൂറിൽ 847 പുഷ്-അപ്പുകൾ പൂർത്തിയാക്കി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് അദ്ദേഹം ഈ ചരിത്രനേട്ടം കൈവരിച്ചത്. 2023-ൽ Read More…

Featured Spotlight

30 സെക്കൻഡിൽ പൊട്ടിച്ചത് 110 വാല്‍നട്ട്! പല്ലുകൊണ്ടല്ല, കണ്ടുനോക്ക്… ഇന്ത്യക്കാരന്റെ ഗിന്നസ് റെക്കോർഡ്- വീഡിയോ

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചതിന് പിന്നാലെ ഉത്തർപ്രദേശ് സ്വദേശിയായ ധർമ്മേന്ദ്ര രാജ്ഭർ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. ‘ഇന്ത്യാസ് ഗോട്ട് ടാലന്റ്’ എന്ന റിയാലിറ്റി ഷോയിലാണ് വെറും 30 സെക്കൻഡിനുള്ളിൽ 110 വാൾനട്ടുകൾ (അക്രൂട്ട്) തകർത്ത് ധർമ്മേന്ദ്ര ലോകറെക്കോർഡ് കുറിച്ചത്. ജപ്പാൻ സ്വദേശിയായ ചെറി യോഷിതാകെയുടെ റെക്കോർഡാണ് ഇദ്ദേഹം മറികടന്നത്. ഈ നേട്ടത്തേക്കാൾ ഉപരിയായി ധർമ്മേന്ദ്ര ഇത് ചെയ്ത രീതിയാണ് ഇന്റർനെറ്റിൽ ചിരി പടർത്തുന്നത്. നിരയായി വെച്ചിരിക്കുന്ന വാൾനട്ടുകൾക്ക് മുകളിൽ ഇരുന്നാണ് അദ്ദേഹം അവ തകർത്തത്. ഈ വിചിത്രവും Read More…