അമ്മൂമ്മയുടെ ആണ്‍സുഹൃത്ത് നിര്‍ബന്ധിച്ചു ലഹരി നല്‍കിയെന്ന പരാതിയില്‍ പതിനാലുകാരന്‍ മൊഴിമാറ്റി. മുത്തശിയുടെ സുഹൃത്ത് ലഹരി നല്‍കിയിട്ടില്ലെന്നു കുട്ടി പറഞ്ഞതോടെ കസ്‌റ്റഡിയിലെടുത്ത പ്രതിയെ പോലീസ് വെറുതെ വിട്ടു. പതിനാലുകാരന് പ്രതിയായ പ്രവീണ്‍ മദ്യവും കഞ്ചാവും നല്‍കിയെന്നായിരുന്നു കേസ്. അച്‌ഛന്‍ മരിക്കുകയും അമ്മ രണ്ടാംവിവാഹം കഴിക്കുകയും ചെയ്‌തതോടെ മറ്റാരു വീട്ടില്‍ അമ്മൂമ്മയ്‌ക്കൊപ്പമാണു കുട്ടി താമസിച്ചിരുന്നത്. പ്രതി തനിക്കു പലതവണ മദ്യം നല്‍കിയതായി കുട്ടി നേരത്തെ മൊഴി നല്‍കിയിരുന്നു. കഴിഞ്ഞ ഡിസംബറിലായിരുന്നു സംഭവം. വീട്ടില്‍ ടിവി കണ്ടു കൊണ്ടിരിക്കെ അമ്മൂമ്മയുടെ ആണ്‍സുഹൃത്തായ Read More…
Tag: Grandmother
മുത്തശ്ശിയുടെ കഴുത്തിൽ പാമ്പ്; ധൈര്യം കണ്ട് ഞെട്ടി സോഷ്യൽ മീഡിയ
പുനെയിലെ ഗ്രാമത്തിൽ നിന്നുള്ള ഒരു വൃദ്ധ പാമ്പിനെ പിടിക്കുകയും അതിനെ സമർത്ഥമായി കൈകാര്യം ചെയ്യുകയും കഴുത്തിൽ ചുറ്റുകയും ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ്. 70 വയസ്സുകാരിയായ ശകുന്തള സുതർ എന്ന സ്ത്രീയാണ് ഈ സാഹസിക പ്രകടനത്തിന് പിന്നിൽ. പുനെയിലെ മുൽഷി താലൂക്കിലെ അംബോളി ഗ്രാമവാസിയാണ് ഇവർ. എക്സിൽ (മുമ്പ് ട്വിറ്റർ) ഒരു ഉപയോക്താവ് പങ്കുവെച്ച വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്. വീഡിയോയിൽ, വീടിനുള്ളിലെ ഒരു ബോർഡിന് പിന്നിൽ ഒളിച്ചിരിക്കുന്ന പാമ്പിനെ സുതർ ശാന്തമായി പിടിച്ച് പുറത്തെടുക്കുന്നത് കാണാം. Read More…
ചെറുമകന്റെ കല്യാണം അവസാന ആഗ്രഹം, വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു
ബീഹാറിലെ മുസാഫർപൂരിലുള്ള ശ്രീകൃഷ്ണ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ഒരു അപൂര്‍വ രംഗം അരങ്ങേറി. ആശുപത്രിയിലേയ്ക്ക് വിവാഹ വസ്ത്രത്തിൽ വധൂവരന്മാർ എത്തി. നേരേ വരന്റെ മുത്തശ്ശി രോഗബാധിതയായി കിടക്കുന്ന ആശുപത്രിയിലെ എമർജൻസി വാർഡിലേയ്ക്ക്. ആ മുറിയില്‍വച്ച് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങി. വിവാഹത്തിന് സാക്ഷ്യം വഹിക്കാനുള്ള വരന്റെ മുത്തശ്ശിയുടെ അവസാനത്തെ ആഗ്രഹം അങ്ങനെ നിറവേറ്റി. എന്നാല്‍ വിവാഹം കഴിഞ്ഞ് രണ്ട് മണിക്കൂറിനുള്ളില്‍ മുത്തശ്ശി മരിച്ചു. ബീഹാറിലെ മുസാഫർപൂരിലെ മിതൻപുരയിൽ നിന്നുള്ള റീത്ത ദേവിയുടെ ചെറുമകനായ അഭിഷേകിന്റെ വിവാഹം അടുത്ത Read More…



