കേരളത്തിലെ സസ്യങ്ങളെപ്പറ്റി 1678 ല്‍ പ്രസിദ്ധീകരിച്ചതും നഷ്ടപ്പെട്ടുപോയെന്നു കരുതിയതുമായ 12 ഓളം ഗ്രന്ഥങ്ങള്‍ Hortus Indicus Malabaricus ഇന്ന് ആര്‍ക്കും ലോകത്തെവിടെയിരുന്നും സൗജന്യമായി ഡിജിറ്റല്‍ രൂപത്തില്‍ വായിക്കാം.(https://www.biodiversity library. org/item/14375). ഇന്റര്‍നെറ്റ് കൊണ്ടുവന്ന മാറ്റം അതാണ്. അച്ചടി കണ്ടുപിടിക്കുന്നതിന് മുമ്പ് ഒരുപാട് കാലം കൊണ്ട് എഴുതി തീര്‍ത്ത പുസ്തകങ്ങള്‍ യൂറോപില്‍ ചങ്ങലയിട്ടാണ് സൂക്ഷിച്ചിരുന്നത്. എന്നാല്‍ ഗൂഗിള്‍ പോലുള്ള സേര്‍ച്ച് എന്‍ജിനുകളിലൂടെയുള്ള വിവരാന്വേഷണമാണ് നമുക്ക് പരിചിതം. എന്നാല്‍ വളരെ ആധികാരികവും സമഗ്രവുമായ വിവരാന്വേഷണത്തിന് ഇന്റര്‍നെറ്റ് തുറന്നുതരുന്ന വഴിയാണ് ഡിജിറ്റല്‍ Read More…
Tag: google
ഗൂഗിളില്‍ ജോലി നേടണോ? ഈ കഴിവുകള്‍ ഉണ്ടെങ്കില്‍ ജോലി ഉറപ്പ്
ഗൂഗിളില്‍ ജോലി നേടുകയെന്നത് പലരുടെയും ഒരു സ്വപ്നമാണ്. എന്നാല്‍ ഇത് നേടിയെടുക്കാന്‍ അത്ര പ്രയാസമില്ല. ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിന് ആവശ്യമായ ചിലകാര്യങ്ങള്‍ അടിവരയിടുന്നു. ഗൂഗിള്‍ പുതുതായി ജോലി കൊടുക്കാന്‍ ആഗ്രഹിക്കുന്നത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സോഫ്ട് വെയര്‍ എന്‍ജീനിയര്‍മാരെയാണെന്ന് സുന്ദര്‍ പറയുന്നു. നൂതനമായ വിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവും സാങ്കേതിക ശേഷിക്കൊപ്പം പരിതസ്ഥിതികളോട് വേഗം ഇണങ്ങാനുള്ള ശേഷിയും ജീവനക്കാരില്‍ Read More…
നാല് റോബട്ട് പാമ്പുകളുള്ള മെദുസ ഗൗണ്‍; തരംഗം സൃഷ്ടിച്ച് എന്‍ജിനീയറിന്റെ വേഷം- വീഡിയോ
മെദുസ എന്നത് ഗ്രീക്ക് ഇതിഹാസത്തിലെ വളരെ പ്രശസ്തമായ ഒരു കഥാപാത്രമാണ്. തലമുടിക്ക് പകരമായി പാമ്പുകളെ വഹിക്കുന്ന കഥാപാത്രം. ഇപ്പോളിതാ അതിന്റെ പേരില്‍ ഒരു വേഷം തന്നെ ഇറങ്ങിയിരിക്കുന്നു. അതിന് പേര് നല്‍കിയിരിക്കുന്നതാവട്ടെ റോബട്ടിക് മെദുസ ഡ്രെസ്സ് എന്നും.ഗൂഗിളില്‍ ജോലി ചെയ്യുന്ന ഒരു എന്‍ജിനീയറാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.ഇതിന്റെ ഉടമയും സൃഷ്ടാവും ക്രിസ്റ്റീന ഏണ്‍സ്റ്റാണ്. ഇവരുടെ വസ്ത്രത്തില്‍ അരയില്‍ 3 പാമ്പുകളും കഴുത്തില്‍ ചുറ്റിപ്പിണഞ്ഞ രീതിയില്‍ ഒരു പാമ്പുമുണ്ട്. പാമ്പിന് എ ഐ അധിഷ്ടിതമായ സാങ്കേതിക വിദ്യകളും ചലനസംവിധാനങ്ങളുമുണ്ട്. ഇത്തരത്തിലുള്ള Read More…
ദിവസം 5 കോടി രൂപ സമ്പാദിക്കുന്ന ഇന്ത്യന്‍ പ്രതിഭ; ഒരേസമയം 20 ഫോണുകള്‍ കാരണം…!
ദിവസവും അഞ്ചുകോടി രൂപ വീതം സമ്പാദിക്കുന്ന ഇന്ത്യന്‍ പ്രതിഭ ഒരേ സമയം ഉപയോഗിക്കുന്നത് 20 ഫോണുകള്‍. ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയുടെ ശീലങ്ങള്‍ വ്യത്യസ്തമാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സാങ്കേതികവിദ്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഒരേസമയം 20-ലധികം ഫോണുകള്‍ അദ്ദേഹം ഉപയോഗിക്കുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്. ഒരേ സമയം നിരവധി ഫോണുകള്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ പദവിക്ക് അനിവാര്യമാണ്, കാരണം വിവിധ ഉപകരണങ്ങളില്‍ ഉടനീളംതങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. അദ്ദേഹത്തിന്റെ ഒന്നിലധികം ഫോണുകള്‍ സാങ്കേതിക Read More…
സെറിബ്രല്‍ പാള്‍സിയോട് പോരാടി ; ഐഐടിയില്‍ പ്രവേശനം; 22-ാം വയസ്സില്‍ ഗൂഗിളില്‍ ഉയര്‍ന്ന ശമ്പള പാക്കേജില്‍ ജോലി
അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അഭിനിവേശവും വിശ്വാസവും കൊണ്ട് സ്വപ്‌നത്തെ പിന്തുടരാനായാല്‍ ഏത് ഇരുണ്ട കാലത്തും ഒരാള്‍ക്ക് ജീവിതത്തില്‍ വെളിച്ചം തെളിയിക്കാനും അത്ഭുതങ്ങള്‍ ചെയ്യാനും കഴിയും. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള അനേകം പ്രതിസന്ധികളെ അതിജീവിക്കുകയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തിയില്‍ (ഐഐടിജി) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കുകയും തുടര്‍ന്ന് ഗൂഗിളില്‍ പ്ലെയ്സ്മെന്റില്‍ ജോലി നേടുകയും ചെയ്ത 22 കാരനായ പ്രണവ് നായര്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒമാനിലെ മസ്‌കറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പ്രണവ് ആദ്യം ആഗ്രഹിച്ചത് Read More…
പഠിച്ചത് സര്‍ക്കാര്‍ സ്‌കൂളില്‍; അപേക്ഷ തള്ളിയത് 35 കമ്പനികള്‍; ഇപ്പോള്‍ ശമ്പളം 1.9 കോടി, മനുവിന്റെ വിജയഗാഥ
സ്ഥിരോത്സാഹികള്‍ക്ക് പരാജയങ്ങള്‍ പലപ്പോഴും വിജയത്തിലേക്കുള്ള ചവിട്ടുപടികളായിരിക്കും. തോല്‍വികളും തിരസ്‌കരണങ്ങളും തിരിച്ചടികളും വിലയേറിയ ഒരു പാഠം പഠിപ്പിക്കുകയും വിജയിക്കാന്‍ സഹായിക്കുകയും ചെയ്യും. ആത്മസമര്‍പ്പണവും കഠിനാധ്വാനവും എല്ലായ്‌പ്പോഴും എങ്ങനെ ഫലം കാണുന്നുവെന്ന് വെറും 10,000 രൂപ ശമ്പളത്തില്‍ നിന്ന് 1.9 കോടി രൂപ വരെ ശമ്പളം നേടുന്ന മനു അഗര്‍വാളിന്റെ ജീവിത കഥ കേട്ടാല്‍ മനസ്സിലാകും. ഡാറ്റാ സയന്‍സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സ്ട്രക്ചര്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന പ്രോഗ്രാമിംഗ്, സോഫ്‌റ്റ്വെയര്‍ എഞ്ചിനീയറിംഗ് എന്നിവയിലെ മാസ്റ്റര്‍ കോഴ്‌സുകള്‍ക്ക് പേരുകേട്ട ട്യൂട്ടര്‍ Read More…