യാത്രകള്‍ ഓരോരുത്തര്‍ക്കും വ്യത്യസ്തമായ അനുഭവങ്ങളാണ് നല്‍കുക. ആ അനുഭവങ്ങളില്‍നിന്ന് ലഭിക്കുന്നത് പുതിയ അറിവുകളായിരിക്കും. ആ അറിവുകള്‍ അവരുടെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുതന്നെ ചിലപ്പോള്‍ മാറ്റി മറിക്കും. അത്തരത്തില്‍ ഒരു യാത്രയില്‍ യാത്രികനും യൂട്യൂബറുമായ ദിൽഷാദ് കണ്ട കരളലിയിപ്പിക്കുന്ന അനുഭവം ഒരു നാടിന്റെ ദാഹജല പ്രശ്നത്തിന് പരിഹാരമായി മാറി. 2021ൽ ബുള്ളറ്റിലാണ് ഇന്ത്യയില്‍ നിന്ന് ആഫ്രിക്കവരെ ദിൽഷാദ് സഞ്ചരിച്ചത്. ആഫ്രിക്കൻ നാടുകളിൽ ഏറ്റവും വലിയ വരൾച്ച നേരിടുന്ന സമയമായിരുന്നു അത്. കുടിവെള്ളമില്ലാതെ ജനങ്ങൾ കഷ്‌ടപ്പെടുന്നത് നേരിൽ കാണാനിടയായി. വേനല്‍ക്കാലത്തെ ആ Read More…
Tag: good news
വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് ഒരു സന്തോഷവാര്‍ത്ത ! അവിവാഹിതരായ പുരുഷന്മാര്‍ക്കോ?
വിവാഹപ്രായം എത്താറാകുമ്പോള്‍ തന്നെ ഒട്ടുമിക്ക പെണ്‍കുട്ടികളും നേരിടുന്ന ചോദ്യമാണ്, വിവാഹം കഴിക്കുന്നില്ലേ ? എന്ന ചോദ്യം, പിന്നാലെ വീട്ടുകാരായി, ആലോചനയായി ബഹളമായി. എന്നാല്‍ അത്ര പെട്ടെന്നൊന്നും വിവാഹിതയാകാന്‍ ഇഷ്ടപ്പെടാത്ത പെണ്‍കുട്ടികള്‍ക്ക് സന്തോഷമേകുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. വിവാഹം കഴിക്കാത്ത, കുട്ടികളില്ലാത്ത സ്ത്രീകളാണ് ലോകത്ത് ഏറ്റവും കൂടുതല്‍ സന്തോഷത്തോടെയിരിക്കുന്നവരെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. വിവാഹിതരല്ലാത്ത സ്ത്രീകള്‍ക്ക് വിവാഹിതരായ സ്ത്രീകളെക്കാളും കൂടുതല്‍ ആയുര്‍ദൈര്‍ഘ്യമുണ്ടെന്നും പഠനത്തില്‍ പറയുന്നു. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ ബിഹേവിയറല്‍ സയന്‍സ് പ്രൊഫസര്‍ പോള്‍ ഡോളന്റെ Read More…
ഭർതൃമാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകി യുവതി, പിന്നാലെ മരണം: വേദനയോടെ കുടുംബം
സമൂഹമാധ്യങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപ്പറ്റുന്ന ചില വാര്‍ത്തകള്‍ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കടന്നുപോകുമ്പോൾ മറ്റുചിലവ ഹൃദയത്തെ വല്ലാതെ സ്പർശിക്കുന്നതായിരിക്കും. അത്തരം ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഉപഭോക്താക്കളെ കണ്ണീരിലാഴ്ത്തിയിരിക്കുന്നത്. സ്വന്തം ഭർതൃ മാതാവിന്റെ സഹോദരിക്ക് കരൾ പകുത്തു നൽകിയ ഒരു മരുമകൾ ഒടുവിൽ മരണത്തിന് കീഴടങ്ങിയ വാർത്തയാണിത്. അർച്ചന എന്നു പേരുള്ള യുവതിയാണ് രോഗിയായ അമ്മായിയമ്മയുടെ സഹോദരിക്ക് തന്റെ കരളിന്റെ 60 ശതമാനത്തോളവും ശാസ്ത്രക്രിയയിലൂടെ ദാനം നൽകിയത്. സർജറി വിജയകരമായി പൂർത്തീകരിച്ചെങ്കിലും ദിവസങ്ങൾക്കുശേഷം അർച്ചനയുടെ നില മോശമാകുകയും മരണത്തിന് Read More…
മമ്മൂട്ടിയുടെ അതിവേഗ ഇടപെടലിൽ മഞ്ജിമയ്ക്ക് പുതുജന്മം
ജന്മദിന ആശംസകൾ മമ്മൂക്കാ…. എന്റെ ഹൃദയം അങ്ങയോട് കടപ്പെട്ടിരിക്കുന്നു..” ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാൻ തുടങ്ങുമ്പോഴാണ് സെപ്റ്റംബർ 7ന് മമ്മൂട്ടിയുടെ ജന്മദിനം ആണെന്ന് മഞ്ജിമ അറിയുന്നത്. തന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത മമ്മൂട്ടിക്ക് പിറന്നാളാശംസകൾ നേരുന്നതിനിടെ മഞ്ജിമയുടെ കണ്ണുകൾ നിറഞ്ഞു. ജന്മനാ ഹൃദയത്തിലുണ്ടായിരുന്ന ദ്വാരം മൂലം ബുദ്ധിമുട്ടിയിരുന്ന 21കാരി മഞ്ജിമയെ നടൻ മമ്മൂട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി, രാജഗിരി ആശുപത്രിയിൽ സൌജന്യമായി ശസ്ത്രക്രിയ ചെയ്ത് നൽകിയത്. വാഗമണ്ണിൽ ബിബിഎ ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിയായിരുന്നു Read More…
റോഡില്ല, മൊബൈലില്ല ; ഒഡീഷയിലെ ബോണ്ട ഗോത്രത്തിലെ 19കാരന്‍ നീറ്റ് ജയിച്ച് MBBS പഠനത്തിന്
ഒഡീഷയിലെ ആദിവാസി ഗോത്രമായ ബോണ്ട വിഭാഗത്തിന് ശ്രദ്ധേയമായ നേട്ടം കൈവരിച്ച് മംഗള മുദുലി തന്റെ സമുദായത്തിലെ ആദ്യത്തെ മെഡിക്കല്‍ വിദ്യാര്‍തിഥിയായി മാറി. മുദുലിപാഡ ഗ്രാമത്തില്‍ നിന്നുള്ള 19 കാരന്‍ നാഷണല്‍ എലിജിബിലിറ്റി എന്‍ട്രന്‍സ് ടെസ്റ്റില്‍ (നീറ്റ്) 261-ാം റാങ്കോടെ വിജയിച്ച് ബെര്‍ഹാംപൂരിലെ എംകെസിജി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശനം നേടി. ഒഡീഷയിലെ ഏറ്റവും സാക്ഷരത കുറഞ്ഞ വിഭാഗവും ഒറ്റപ്പെട്ട സമൂഹങ്ങളിലൊന്നുമാണ് ബോണ്ട ഗോത്രം. 2011 ലെ സെന്‍സസ് അനുസരിച്ച്, ഗോത്രത്തിന്റെ സാക്ഷരതാ നിരക്ക് വെറും 36.61 ശതമാനമാണെന്നത് Read More…
150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം
മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് Read More…
ഒരുപണിയും ചെയ്യാതെ പണം സമ്പാദിക്കാം; കേള്‍വിക്കാരനാകാന്‍ കോറിമോട്ടോ വാങ്ങുന്നത് 10,000 യെന്‍…!
കടുത്ത മാനസിക സമ്മര്‍ദ്ദവും വിഷാദവും അനുഭവിക്കുമ്പോള്‍ അത് മറ്റൊരാളോട് പങ്കുവെയ്ക്കുന്നത് മനസ്സിന്റെ ഭാരം വലിയ ഒരളവ് വരെ കുറയ്ക്കാന്‍ സഹായിക്കാറുണ്ട്. ഒരുപക്ഷേ ആത്മഹത്യാ ചിന്തപോലും ഇങ്ങിനെ ചെയ്താല്‍ ഒഴിഞ്ഞുപോയെന്നു വരാം. എന്നാല്‍ നമ്മള്‍ പറയുന്നത് മുഴുവന്‍ ഇടയ്ക്ക് കയറാതെ കേള്‍ക്കുകയും മനസ്സിലാക്കുകയും ചെയ്യാന്‍ കഴിയുന്ന നല്ലൊരു കേള്‍വിക്കാരന്‍ വേണമെന്നതാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ജപ്പാനിലും ഇപ്പോള്‍ കൊറിയയിലും വേണമെങ്കില്‍ നല്ലൊരു കേള്‍വിക്കാരനെ വാടകയ്ക്ക് എടുക്കനാകും. ഇങ്ങിനെ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് ചെവി കൊടുക്കാന്‍ സുഹൃത്തായോ പരിചയക്കാരനായോ കുടുംബാംഗമായോ പങ്കാളിയായോ Read More…
ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം നടത്തി
മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്. റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു. നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും Read More…
അമേരിക്കയില്‍ ജഡ്ജിയായി ഇന്ത്യന്‍ വനിത: സ്വാഗതം തെലുങ്കില്‍, അവസാനിപ്പിച്ചത് സംസ്‌കൃതത്തില്‍- വീഡിയോ
യു എസ് ജഡ്ജിയായി നിയമിതയായ ആദ്യ തെലുങ്കു സ്വദേശിയാണ് ജയ ബാഡിഗ. കലിഫോര്‍ണിയയിലെ സാക്രമെന്റോ കൗണ്ടി സുപ്പിരിയര്‍ കോടതി ജഡ്ജിയായിയാണ് ജയയ്ക്ക് നിയമനം ലഭിച്ചത്. എന്നാല്‍ ഈ നിയമനത്തേക്കാൾ വാര്‍ത്തയായത് ബാഡിഗയുടെ സത്യപ്രതിജ്ഞ വീഡിയോയായിരുന്നു. അമേരിക്കയില്‍ ജീവിക്കുകയും പൗരത്വം സ്വീകരിക്കുകയും ചെയ്തിട്ടും തന്റെ പൈതൃകത്തിനെയും സംസ്‌കാരത്തിനെയും മാതൃഭാഷയേയും ബാഡിഗ മുറുകെ പിടിച്ചു. ജഡ്ജിയായി നിയമിതയായ ശേഷം നടന്ന സത്യപ്രതിജ്ഞാ ചടങ്ങില്‍ തെലുങ്കിലാണ് അവര്‍ സ്വാഗതം പറഞ്ഞത്. അസതോ മാ സദ്ഗമയ എന്ന സംസ്കൃത ശ്ലോകത്തോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്. Read More…