ഇന്ത്യയിലെ ഭൂരിഭാഗം ആളുകളും സ്വര്‍ണ്ണം വാങ്ങുന്നതിന് ജ്വല്ലറികളെയാണ് ആശ്രയിക്കാറ്. എന്നാല്‍ ആന്ധ്രാപ്രദേശിലെ ഒരു തീരദേശ ഗ്രാമത്തിലെ നിവാസികള്‍ കടല്‍ത്തീരത്ത് നിന്നും അത് സ്വാഭാവികമായി കണ്ടെത്തുന്നു. കേട്ടാല്‍ അവിശ്വസനീയമെന്നു തോന്നുന്ന കാര്യം കിഴക്കന്‍ ഗോദാവരി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഉപ്പഡ ബീച്ചിലാണ് സംഭവിക്കുന്നത്. ചില പ്രത്യേക അവസരങ്ങളില്‍ മണലിലൂടെ കരയിലേക്ക് ഒഴുകിയെത്തുന്ന വിലയേറിയ സ്വര്‍ണ്ണ കണങ്ങള്‍ക്കും മുത്തുകള്ക്കുമായി നാട്ടുകാര്‍ തിരയുന്നു. ഈ അസാധാരണ പ്രതിഭാസം ഉണ്ടാകുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ കടല്‍ത്തീരത്തെ മണല്‍ ചീപ്പുകള്‍ ഉപയോഗിച്ച് അരിച്ചുപെറുക്കി, സ്വര്‍ണ്ണക്കട്ടികളും Read More…