ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ലോഹങ്ങളിൽ ഒന്നാണ് സ്വർണം. വ്യാപാരം, ഖനനം, പുരാവസ്തുക്കൾ മുതലായവയിൽ സ്വർണം മുന്നിട്ടു നിൽക്കുന്നതുകൊണ്ട് തന്നെ പുരാതന കാലം മുതലേ സ്വർണ്ണം വിലപിടിപ്പുള്ള ലോഹമായി നിലകൊള്ളുന്നു. ഇന്നും സ്വർണ്ണ നിക്ഷേപം നല്ല പണം സമ്പാദിക്കാനുള്ള ഏറ്റവും നല്ല സ്രോതസ്സായി നിലകൊള്ളുന്നു. സർക്കാരിനെ സംബന്ധിച്ച് സ്വന്തമായി സ്വർണ്ണ ഖനനത്തിനുള്ള നിരവധി മാർഗങ്ങൾ നിലവിലുണ്ട്. എന്നാൽ ഏതൊരാൾക്കും പ്രകൃതിദത്ത സ്വർണ്ണം ലഭ്യമാകുന്ന ഒരു സ്ഥലം ഇന്ത്യയില്‍ ഉണ്ടെന്ന് ആർക്കെങ്കിലും അറിയാമോ? കേൾക്കുമ്പോൾ വിശ്വസിക്കാൻ അല്പം പ്രയാസം Read More…
Tag: gold
80,000 കോടിയുടെ സ്വര്‍ണ്ണനിക്ഷേപം ; പാകിസ്താന്റെ ജാക്ക്‌പോട്ടിന് കാരണം ഇന്ത്യ
അടുത്തിടെ പഞ്ചാബിലെ സിന്ധു നദിക്കരയില്‍ 80,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ നിക്ഷേപം കണ്ടെത്തിയപ്പോള്‍ പാകിസ്ഥാന് അടിച്ചത് വമ്പന്‍ ജാക്ക്‌പോട്ട് ആയിരുന്നു. പാക്കിസ്ഥാനില്‍ നിന്ന് കണ്ടെത്തിയ 80,000 കോടി രൂപയുടെ വന്‍ സ്വര്‍ണശേഖരത്തിന് ഇന്ത്യയുമായി ബന്ധമുണ്ടെന്ന് ഞങ്ങള്‍ പറഞ്ഞാല്‍ നിങ്ങള്‍ അത് വിശ്വസിക്കുമോ? സാമ്പത്തിക പ്രതിസന്ധികളാല്‍ വലയുന്ന പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ സമയത്താണ് ഗണ്യമായ സ്വര്‍ണ്ണ നിക്ഷേപങ്ങളുടെ കണ്ടെത്തല്‍. വിജയകരമായി വേര്‍തിരിച്ചെടുത്താല്‍, ഈ കരുതല്‍ ധനത്തിന് വലിയ സാമ്പത്തിക ഉത്തേജനം നല്‍കാനും ഗണ്യമായ വരുമാനം സൃഷ്ടിക്കാനും ആവശ്യമായ Read More…
ചൈനയില്‍ വമ്പന്‍ സ്വര്‍ണ്ണഖനി കണ്ടെത്തി ; വിലമതിക്കുന്നത് 65 ബില്യണ്‍ പൗണ്ട്…!
വിദഗ്ധരെ അത്ഭുതപ്പെടുത്തുകയും ആഗോള ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത വന്‍ സ്വര്‍ണ നിക്ഷേപം തെക്കന്‍ ചൈനയില്‍ കണ്ടെത്തി.ഹുനാന്‍ പ്രവിശ്യയില്‍ കണ്ടെത്തിയ സ്വര്‍ണ്ണശേഖരം ഏകദേശം 65 ബില്യണ്‍ പൗണ്ട് വിലമതിക്കാമെന്നും ഈ മേഖലയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ള ഏറ്റവും സമ്പന്നമായ സ്വര്‍ണ്ണശേഖരമാണ് ഇതെന്നും ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് രാജ്യത്തെ ഖനന വ്യവസായത്തിന് ഗണ്യമായ ഉത്തേജനം നല്‍കുമെന്നും പറയുന്നു. നിക്ഷേപത്തില്‍ 2,000 മീറ്റര്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്ന 40 ലധികം സ്വര്‍ണ്ണ ശേഖരം ഉള്‍പ്പെടുന്നു. ഇതില്‍ ഏകദേശം 330 ടണ്‍ ഉയര്‍ന്ന Read More…
400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍, ഈ സിഗാര്‍ലൈറ്ററിന് വില 5ലക്ഷം ഡോളര്‍ ; ഫെരാരി കാറിനേക്കാള്‍ വില…!
400 ഗ്രാം സ്വര്‍ണ്ണം, 152 നീലക്കല്ലുകള്‍. ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ ചെലവേറിയ സിഗാര്‍ ലൈറ്റര്‍ ആയി അംഗീകരിക്കപ്പെടുന്നതിന് കൂടുതല്‍ കാരണങ്ങളൊന്നും നിരത്തേണ്ട ആവശ്യമില്ല. ഈ ലൈറ്ററിന്റെ വില ഒരു ഫെരാരി കാറിനേക്കാള്‍ കൂടുതലാണ്. അഞ്ചുലക്ഷം ഡോളറാണ് ഇതിന്റെ മതിപ്പ് വില. ഫ്രഞ്ച് ചരിത്രത്തോടുള്ള അഭിനിവേശമുള്ള ഹോങ്കോങ്ങിലെ ശതകോടീശ്വരനായ സ്റ്റീവന്‍ ഹംഗിന്റെ പ്രത്യേക അഭ്യര്‍ത്ഥന മാനിച്ചാണ് ഫ്രഞ്ച് ലക്ഷ്വറി ബ്രാന്‍ഡായ എസ്.ടി. ഡുപോണ്ട് ആണ് ‘ലൂയിസ് പതിമൂന്നാമന്‍ ഫ്‌ലൂര്‍ ഡി പാര്‍മെ’ സിഗാര്‍ ലൈറ്റര്‍ നിര്‍മ്മിക്കാന്‍ Read More…
മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണക്കടത്തിന് പരിശീലനം ; യൂട്യൂബറും സംഘവും കടത്തിയത് 267 കിലോ, 167 കോടിയുടെ മുതല്‍
അന്താരാഷ്ട്ര സ്വര്‍ണക്കടത്ത് സംഘത്തിന് സഹായിയായി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയും മലദ്വാരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കൊണ്ടുപോകുവാന്‍ പരിശീലനം നല്‍കിയെന്നും ആരോപിച്ച് ചെന്നൈ ആസ്ഥാനമായുള്ള യൂട്യൂബര്‍ അറസ്റ്റില്‍. ചെന്നൈ വിമാനത്താവളത്തില്‍ എയര്‍ഹബ് എന്ന സുവനീര്‍ ഷോപ്പ് നടത്തുന്ന സാബിര്‍ അലി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച സ്വര്‍ണം കൊണ്ടുപോകാന്‍ ഏഴുപേരെ നിയമിക്കുകയും പരിശീലനം നല്‍കുകയും ചെയ്തതായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. . കഴിഞ്ഞമാസം അവസാനം പോലീസ് നടത്തിയ ഓപ്പറേഷനിലാണ് 29 കാരനായ അലിയെയും അവന്റെ ഏഴ് ജീവനക്കാരെയും അറസ്റ്റ് Read More…
സ്വര്‍ണം പുറംതള്ളുന്ന അഗ്നിപര്‍വതം; ഒരോ ദിവസവും പുറത്തുവരുന്നത് ലക്ഷങ്ങള്‍ വിലയുള്ള സ്വര്‍ണം
സ്വര്‍ണമഴ എന്ന് കേട്ടിട്ടില്ലേ? എന്നാല്‍ ലോകത്തിലെ ഏറ്റവും സജീവമായ അഗ്നിപര്‍വതങ്ങളിലൊന്നായ മൗണ്ട് എറെബസില്‍ നിന്നും സ്വര്‍ണം പെയ്യുകയാണ്. പ്രതിദിനം ലക്ഷങ്ങള്‍ വിലമതിപ്പുള്ള സ്വര്‍ണത്തരികള്‍ പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത് . നാസയുടെ എര്‍ത്ത് ഒബ്‌സര്‍വേറ്ററി തന്നെയാണ് ഇക്കാര്യംസ്ഥിരീകരിച്ചത്. അന്റാര്‍ട്ടിക്കയിലെ തണുത്ത വായുവിലേക്ക് മൗണ്ട് എറെബസില്‍ നിന്നും ഒരോ ദിവസവും 80 ഗ്രാം സ്വര്‍ണ്ണമെങ്കിലും പുറന്തള്ളപ്പെടുന്നുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. പഠനം അനുസരിച്ച് 138 അഗ്നിപര്‍വതങ്ങളാണ് അന്റാര്‍ട്ടിക്കയില്‍ ഏറ്റവും പ്രശ്‌സ്തമാണ് മൗണ്ട് എറെബസ്. 12, 448 ഉയരമുണ്ട് ഇതിന്. പര്‍വതത്തിനുള്ളില്‍ നിന്നും പ്രവഹിക്കുന്ന Read More…
കഴിഞ്ഞ വര്‍ഷം തിരുപ്പതിയില്‍ ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണം; മൂല്യം 773 കോടി രൂപ…!
സ്വര്‍ണ്ണത്തിന്റെ വില അസാധാരണമായിട്ടാണ് കുതിച്ചുയരുന്നത്. എന്നാല്‍ തിരുപ്പതി ക്ഷേത്രത്തില്‍ സ്വര്‍ണ്ണം നേര്‍ച്ചകാഴ്ച സമര്‍പ്പിക്കുന്നതില്‍ ഭക്തരെ ഇതൊന്നും തടയുന്നില്ല. ലോകത്തിലെ ഏറ്റവും സമ്പന്നമായ ഹിന്ദു ക്ഷേത്ര ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം ഭക്തര്‍ സമര്‍പ്പിച്ചത് 1031 കിലോ സ്വര്‍ണ്ണമായിരുന്നു. ഇതിലൂടെ ക്ഷേത്രത്തിന് കിട്ടിയ സമ്പത്ത് 773 കോടി രൂപയാണ്. വിവിധ ദേശസാല്‍കൃത ബാങ്കുകളിലായി 8,496 കോടി രൂപ വിലമതിക്കുന്ന 11,329 കിലോഗ്രാം സ്വര്‍ണമാണ് നിലവില്‍ ട്രസ്റ്റിന്റെ കൈവശമുള്ളത്. ഈ വര്‍ഷം ഏപ്രില്‍ 12-ന് ഔണ്‍സിന് 2,400 ഡോളറിലെത്തി, Read More…
സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 12 ലക്ഷം രൂപയുടെ സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ബാലന്‍, കാരണം അറിഞ്ഞോ ?
സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് 15000 ഡോളര്‍ (ഏകദേശം 12,47,870 രൂപ) വിലമതിക്കുന്ന സ്വര്‍ണ ബിസ്‌കറ്റ് സമ്മാനിച്ച് ചൈനീസ് ബാലന്‍. തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ ഗ്വാംഗാനില്‍ ഡിസംബറിലാണ് സംഭവം നടന്നത്. 100 ഗ്രാം വരുന്ന രണ്ട് സ്വര്‍ണ ബിസ്‌കറ്റാണ് കുട്ടി തന്റെ സഹപാഠിയായ പെണ്‍കുട്ടിയ്ക്ക് സമ്മാനിച്ചത്. ഇത് കണ്ട് പെണ്‍കുട്ടിയുടെ വീട്ടുകാരും ഞെട്ടിയിരുന്നു. ഒരു ചുവന്ന ബോക്സുമായാണ് പെണ്‍കുട്ടി സ്‌കൂളില്‍ നിന്നും വീട്ടില്‍ എത്തിയത്. എന്താണ് ഇതിനുള്ളിലെന്ന് കുട്ടിയോട് അമ്മ ചോദിച്ചു. തനിക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടി ആദ്യം പറഞ്ഞത്. Read More…
തറയില്‍ സ്വര്‍ണ്ണം കുഴിച്ചിട്ടിരിക്കുന്നതായി വെളിപാട്…! വീടിനകം കുഴിച്ചത് 130 അടി ; ഒടുവില്‍ കുഴിയില്‍ വീണ് ദാരുണാന്ത്യം
അടുക്കളയിലെ തറയില്‍ സ്വര്‍ണം കുഴിച്ചിട്ടിരിക്കുന്നതായി സ്വപ്നം കണ്ട് ഒരാള്‍ വീടിനുള്ള കുഴിച്ചത് 130 അടി താഴ്ചയുള്ള കുഴി. ഒടുവില്‍ അതില്‍ വീണ് മരണം. ബ്രസീലിലെ ഒരു 71 കാരനായിരുന്നു ദാരുണാന്ത്യം സംഭവിച്ചത്. ജോവോ പിമെന്റാ ഡാ സില്‍വ എന്നയാളാണ് സ്വപ്‌നത്തിന് പിന്നാലെ പോയി വീടിനകം കുഴിച്ചത്. ഒടുവില്‍ 12 നിലകള്‍ക്ക് തുല്യമായ താഴ്ചയിലേക്ക് വീണു മരണവും സംഭവിച്ചു. ബ്രസീലിലെ മിനാസ് ഗെറൈസില്‍ താമസിക്കുന്ന വൃദ്ധന്‍ സ്വപ്‌നത്തിന് പിന്നാലെ നടന്ന് ഭ്രാന്തനായി മാറിയെ്‌ന് അയല്‍ക്കാര്‍ പറഞ്ഞു. ജോവോ ഒരു Read More…