Oddly News

കാലിഫോര്‍ണിയയില്‍ കാണാതെ പോയ പ്രേത തടാകം 130 വര്‍ഷത്തിന് ശേഷം തടാകം തിരിച്ചെത്തി…!

കാലിഫോര്‍ണിയയില്‍ ശുദ്ധജല തടാകം അപ്രത്യക്ഷമായി 130 വര്‍ഷത്തിന് ശേഷം തിരിച്ചെത്തി. ഒരിക്കല്‍ മിസിസിപ്പി നദിയുടെ പടിഞ്ഞാറുള്ള ഏറ്റവും വലിയ ശുദ്ധജലാശയമായിരുന്ന ഈ തടാകം തിരിച്ചുവരികയും സാന്‍ ജോക്വിന്‍ താഴ്വരയില്‍ അതിന്റെ സ്ഥാനം വീണ്ടെടുക്കുകയും ഏകദേശം 94,000 ഏക്കര്‍ സ്വകാര്യ കൃഷിയിടം വിഴുങ്ങുകയും ചെയ്തു. 19-ആം നൂറ്റാണ്ടിന്റെ അവസാനത്തില്‍ മനുഷ്യരുടെ കൈയേറ്റവും പ്രകൃതിക്കിണങ്ങാത്ത നിര്‍മ്മാണങ്ങളും മൂലമാണ് തടാകം അപ്രത്യക്ഷമായത്. ഇപ്പോള്‍ അത് നാടകീയമായ ഒരു തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ‘പ്രേത തടാകം’ എന്ന് വിളിക്കപ്പെടുന്ന തുലാരെ തടാകം 1850-കളില്‍ വറ്റിവരളാന്‍ Read More…

Myth and Reality

പ്രേതബാധയുള്ള ഗ്രാമം: എന്തുകൊണ്ടാണ് ‘ഡഡ്ലിടൗണി’ നെ ആള്‍ക്കാര്‍ ഭയപ്പെടുന്നത്?

ലോകത്തെ വിചിത്ര ചരിത്രങ്ങള്‍ക്കും അമാനുഷിക കഥകള്‍ക്കും മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അത് വികസിത രാജ്യങ്ങളിലായാും അവികസിതരാജ്യങ്ങളിലായാലും അതിന് വ്യത്യാസമില്ല. അമേരിക്കയിലെ കണക്ടിക്കട്ടുമായി ബന്ധപ്പെട്ട നില്‍ക്കുന്ന നിഗൂഢതയില്‍ പൊതിഞ്ഞ ഒരു പ്രേത നഗരമുണ്ട്. ‘ഡഡ്ലിടൗണ്‍’ എന്ന് വിളിക്കപ്പെടുന്ന കണക്റ്റിക്കട്ടിലെ കോണ്‍വാളിലെ ഡാര്‍ക്ക് എന്‍ട്രി ഫോറസ്റ്റിനുള്ളിലെ ആളൊഴിഞ്ഞ സെറ്റില്‍മെന്റ്. ഇവിടെ നിന്നുള്ള അസാധാരണ കഥകള്‍ ആരേയും ഞെട്ടിക്കും. അവിടെ കുടിയേറിയവരെ വേട്ടയാടുന്ന ഒരു ശാപമുണ്ടെന്നാണ് കഥകള്‍. 1740കളുടെ തുടക്കത്തില്‍ ഡഡ്ലി കുടുംബത്തിലെ അംഗങ്ങളും മറ്റുള്ളവരും താഴ്വരയില്‍ താമസമാക്കിയപ്പോഴാണ് ഡഡ്ലിടൗണ്‍ സ്ഥാപിതമായത്. Read More…

Oddly News

സുനാമി ദുരന്തത്തിനിരയായ സ്‌കൂളിന്റെ ചിത്രമെടുത്തു; ക്യാമറയില്‍ പതിഞ്ഞത് പ്രേതം…!

ജപ്പാനിലെ ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ ചിത്രം പകര്‍ത്തിയ ഫോട്ടോഗ്രാഫറിന്റെ ക്യാമറയില്‍ പതിഞ്ഞത് പ്രേതം. ബ്രിട്ടീഷ് നഗര പര്യവേക്ഷകനും ടിക്‌ടോക്കില്‍ 1.4 ദശലക്ഷം ഫോളോവേഴ്‌സുമുള്ള ഫോട്ടോഗ്രാഫര്‍ ബെന്‍ പകര്‍ത്തിയ ചിത്രത്തിലാണ് പ്രേതവും വന്നത്. സ്‌കൂളിന്റെ ഇടനാഴി ക്യാമറയിലാക്കി പിന്നീട് ഫോട്ടോ നോക്കിയപ്പോഴാണ് അതില്‍ ഒരാളും ഉള്ളതായി ബെന്‍ കണ്ടെത്തിയത്. ഇടനാഴിയില്‍ പതിയിരിക്കുന്ന ഒരു പ്രേതത്തിന്റെ ചിത്രം താന്‍ പകര്‍ത്തിയതായി അദ്ദേഹം അവകാശപ്പെടുന്നു. ജപ്പാനിലേക്ക് ജോലിസ്ഥലത്ത് പോയ സമയത്താണ് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്ന പഴയ കെട്ടിടത്തിന്റെ ചിത്രം പകര്‍ത്താന്‍ തോന്നിയത്. ഉപേക്ഷിക്കപ്പെട്ട സ്‌കൂളിന്റെ, Read More…

Oddly News

പ്രേതത്തെ ഒഴിപ്പിച്ച് വീടുകളില്‍ താമസിക്കും ; തായ്‌വാനിലെ വിദ്യാര്‍ത്ഥികള്‍ പ്രേതമില്ലെന്ന് സര്‍ട്ടിഫിക്കറ്റും കൊടുക്കും

ലോകത്ത് ബിസിനസ്സിന് എന്തെല്ലാം ആശയങ്ങളുണ്ട്. എന്നാല്‍ തായ്‌ലന്റിലെ ഈ വിദ്യാര്‍ത്ഥികളുടെ ആശയം അല്‍പ്പം വൈചിത്ര്യമാണ്.തായ്ലന്‍ഡില്‍ നിന്നുള്ള രണ്ട് സംരംഭകരായ വിദ്യാര്‍ത്ഥികള്‍ പ്രേതങ്ങളും അസാധാരണ പ്രതിഭാസങ്ങളും ഇല്ലെന്ന് സാക്ഷ്യപ്പെടുത്താന്‍ പ്രശ്‌നമുള്ള വീടുകളിലും അപ്പാര്‍ട്ടുമെന്റുകളിലും ഉറങ്ങുന്നു. ചിയാങ് മായ് പ്രവിശ്യയിലെ രാജമംഗല യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി ലാന്നയിലെ തായ്-തായ്വാന്‍ വിദ്യാര്‍ത്ഥിയായ 21 കാവന്‍ വൈഫൈ ചെങും 22 കാരന്‍ ശ്രേത്താവുട്ട് ബൂണുമാണ് പ്രേതങ്ങള്‍ക്ക് വിപണിയുണ്ടെന്ന് മനസ്സിലാക്കിയത്. മുമ്പ് മരണങ്ങള്‍ റിപ്പോര്‍ട്ട്് ചെയ്യപ്പെട്ട ശേഷം പ്രേതബാധയുണ്ടെന്ന പ്രചരണത്തില്‍ വില്‍പ്പന നടക്കാതിരുന്ന വീടുകളെ Read More…

Oddly News

പെട്ടെന്ന് ഞാന്‍ തനിച്ചല്ലെന്നു തോന്നി; പ്രകാശിക്കുന്ന ഒരു രൂപം എന്നെ തുറിച്ചുനോക്കുന്നു; ഒരു പ്രേതാനുഭവം

ലോകത്തിലെ ഒട്ടുമിക്ക ആള്‍ക്കാരും കണ്ടിട്ടില്ലാത്തതും അതേസമയം തന്നെ കേള്‍ക്കാനും വായിക്കാനും ഏറ്റവും രസകരമായ വസ്തുതയും പ്രേതകഥകളാണെന്ന് ആരും സമ്മതിക്കും. ഭന്നു അറോറ എന്നയാള്‍ താന്‍ നേരിട്ട പ്രേതാനുഭവകുറിപ്പ് ടൈംസ് ഓഫ് ഇന്ത്യയാണ് പ്രസിദ്ധീകരിച്ചത് വളരെ രസകരമാണ്. 2007 ലെ ശൈത്യകാലത്ത്, ഷിംലയിലെ ബാങ്കിംഗ് ദിവസങ്ങളില്‍, ബ്രിട്ടീഷുകാരുടെ മുന്‍ വേനല്‍ക്കാല തലസ്ഥാനമെന്ന നിലയില്‍ നഗരത്തിന്റെ ചരിത്രം പര്യവേക്ഷണം ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. ഡിസംബറായിരുന്നതിനാല്‍ കനത്ത മഞ്ഞുവീഴ്ചയുടെ സാധ്യത അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നു. ഒരു ശാന്തമായ ഒരു പേയിംഗ് ഗസ്റ്റ് സംവിധാനമായിരുന്നു Read More…

Oddly News

പ്രേതം പോയി മോഷന്‍ സെന്‍സര്‍ അലാറം കേടാക്കി ; പക്ഷേ സുരക്ഷാ ക്യാമറ ദൃശ്യം പകര്‍ത്തി…!!

പ്രേതം സദാ വന്നുപോകുന്നണ്ടെന്നും അത് റസ്‌റ്റോറന്റിലെ മോഷന്‍ സെന്‍സര്‍ അലാറം കേടാക്കിയെന്നും അവകാശപ്പെട്ട് ഒരു ഹോട്ടല്‍. അമേരിക്കയിലെ ന്യൂ ഹാംഷെയറിലെ ലൈബ്രറി റെസ്റ്റോറന്റ് പുകപോലെ ഒരു രൂപം പുറത്തേക്ക് പോകുന്നതിന്റെയും അകത്തേക്ക് വരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ വെച്ചാണ് അവകാശവാദവുമായി രംഗത്ത് വന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സുരക്ഷാ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. പ്രേതം വന്ന് മോഷന്‍ സെന്‍സര്‍ അലാറം ഓഫ് ചെയ്തുവെന്നും ഇവര്‍ അവകാശപ്പെടുന്നു. ഒരു ചെറിയ മേഘം പോലെയോ അല്ലെങ്കില്‍ പുക പോലെയോ ഒക്കെ തോന്നുന്ന ഒരു Read More…

Oddly News

20 വര്‍ഷം പ്രേതവുമായി പ്രണയത്തില്‍, അവനൊപ്പം ഉറങ്ങുകയും ചെയ്തു; മുഖം കണ്ടതോടെ എല്ലാം അവസാനിപ്പിച്ചു…!

representational imageപ്രേതവുമായി പ്രണയത്തിലാകുകയും അതിനൊപ്പം ഉറങ്ങുകയും ചെയ്തിരുന്ന സ്ത്രീ ഒടുവില്‍ പ്രേതത്തിന്റെ മുഖം കണ്ടു ഭയന്നതോടെ ബന്ധം അവസാനിപ്പിച്ചു. കൊളംബിയയില്‍ നിന്നുള്ള പൗള ഫ്‌ലോറസ് എന്ന സ്ത്രീയാണ് 20 വര്‍ഷമായി താന്‍ ഒരു പ്രേതത്തിനൊപ്പമുള്ള ജീവിതം അവസാനിപ്പിച്ചത്. പിശാചിന്റെ ഭയാനകമായ മുഖം കണ്ടതോടെയാണ് ‘ബന്ധം’ വഷളായത്. പ്രേതവുമായുള്ള തന്റെ ബന്ധം ചെറുപ്പത്തില്‍ തുടങ്ങിയെന്നും രണ്ട് പതിറ്റാണ്ടുകള്‍ ഒരുമിച്ച് ആവേശഭരിതമായ രാത്രികള്‍ നയിച്ചെന്നും പറഞ്ഞു. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ചാനലായ കനാല്‍ 1 ലെ ടിവി ഷോ സിന്‍ കരേറ്റയിലാണ് Read More…