Crime Featured

പ്രണയം നടിച്ച് 9.35 കോടിയുടെ ഹണിട്രാപ്പ്: തെലുങ്ക് നടി അഷു റെഡ്ഡിയും കുടുംബവും കുരുക്കിൽ

തെലുങ്ക് നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അഷു റെഡ്ഡി (വെങ്കിട്ട അശ്വിനി റെഡ്ഡി), ലണ്ടനിലുള്ള തെലുങ്കാന സ്വദേശിയായ സോഫ്റ്റ്‌വെയർ എൻജിനീയർ വൈ.വി. ധർമ്മേന്ദ്രയിൽ നിന്ന് 9.35 കോടി രൂപ തട്ടിയെടുത്തതായി പരാതി. ധർമ്മേന്ദ്രയുടെ പിതാവ് യെനുമുല സത്യനാരായണ മൂർത്തി നൽകിയ പരാതിയെത്തുടർന്ന് ഹൈദരാബാദ് സെൻട്രൽ ക്രൈം സ്റ്റേഷൻ പൊലീസ് നടിക്കും കുടുംബത്തിനുമെതിരെ കേസെടുത്തു. 2018 മുതൽ 2025 വരെയുള്ള കാലയളവിൽ ആസൂത്രിതമായ ഹണിട്രാപ്പിലൂടെ പണവും സ്വത്തുക്കളും കൈക്കലാക്കിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. 2018-ൽ ഇന്ത്യയിൽ വെച്ചാണ് ധർമ്മേന്ദ്ര അഷു Read More…

Crime Featured

ഞായറാഴ്ച കൗൺസിലറായി സത്യപ്രതിജ്ഞ ചെയ്തു; തിങ്കളാഴ്ച ഒരു കോടിയുടെ തട്ടിപ്പ് കേസില്‍ പിടിയിൽ

കായംകുളം: ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ നഗരസഭ കൗൺസിലർ തിങ്കളാഴ്ച നിക്ഷേപ തട്ടിപ്പിൽ പിടിയിൽ. കായംകുളം നഗരസഭ 26-ാം വാർഡിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി വിജയിച്ച നുജുമുദ്ദീൻ ആലുംമൂട്ടിലാണ് അറസ്റ്റിലായത്. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മുൻ ജില്ലാ പ്രസിഡന്‍റായിരുന്നു ഇയാൾ. കായംകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വ്യാപാരി വ്യവസായി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ എ/1091ന്റെ ചാരുംമൂട് ബ്രാഞ്ചില്‍ നിക്ഷേപമായും ചിട്ടി തുകയായും നിരവധി ആളുകളില്‍നിന്ന് ഒരു കോടിയില്‍പരം രൂപ തട്ടിയെടുത്ത കേസിലാണ് കായംകുളം ചേരാവള്ളി ആലുംമൂട്ടില്‍ Read More…

Oddly News

ചെങ്കോട്ട സ്‌ഫോടനം: അല്‍ ഫലാ യൂണിവേഴ്‌സിറ്റിയുടെ സ്‌ഥാപകനും പ്രതി, 7.5 കോടിയുടെ തട്ടിപ്പില്‍ 3 വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചയാള്‍

ഡല്‍ഹി ചെങ്കോട്ട സ്‌ഫോടനക്കേസിന്റെ പ്രതിപ്പട്ടികയില്‍ ഫരീദാബാദിലെ അല്‍ ഫലാ യൂണിവേഴ്‌സിറ്റിയുടെ സ്‌ഥാപകനും മാനേജിങ്‌ ട്രസ്‌റ്റിയുമായ ജാവേദ്‌ അഹമ്മദ്‌ സിദ്ദിഖിയെയും ഉള്‍പ്പെടുത്തി. ഈ സര്‍വകലാശാലയില്‍ ജോലി ചെയ്‌തിരുന്നവരാണ്‌ കേസിലെ പ്രധാന പ്രതികളായ ഡോ. ഷഹീന്‍ സഈദും ഡോ. മുജമ്മില്‍ ഷക്കീലും ഡോ. ഉമര്‍ നബിയും. സര്‍വകലാശാലക്ക്‌ ലഭിച്ച ധനസഹായം സംബന്ധിച്ചു എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ (ഇ.ഡി) മറ്റൊരു അന്വേഷണവും നടത്തുന്നുണ്ട്‌.സിദ്ദിഖിക്ക്‌ ‘വിപുലമായ കോര്‍പ്പറേറ്റ്‌’ ബന്ധങ്ങളുണ്ട്‌. 7.5 കോടി രൂപയുടെ തട്ടിപ്പ്‌ കേസില്‍ അദ്ദേഹം മൂന്ന്‌ വര്‍ഷം ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്‌.അതേസമയം, സിദ്ദിഖിക്കെതിരേയുള്ള Read More…

Crime

സമ്പന്നരെ കണ്ടെത്തി വിവാഹം, രണ്ടുനാൾ കൂടെ, മൂന്നാം നാൾ മുങ്ങും; കുടുംബത്തോടെ വിവാഹത്തട്ടിപ്പ്, വധു പിടിയിൽ

ഗുരുഗ്രാം∙ കുടുംബത്തോടെ വിവാഹത്തട്ടിപ്പിലേർപ്പെട്ട സംഘത്തിലെ യുവതിയെ അറസ്റ്റു ചെയ്ത് രാജസ്ഥാൻ പൊലീസ്. കാജൽ എന്ന യുവതിയെയാണ് ഗുരുഗ്രാമിൽ നിന്ന് അറസ്റ്റു ചെയ്തത്. ഒരു വർഷത്തോളമായി ഒളിവിലായിരുന്നു ഇവർ. കാജലിന്റെ മാതാപിതാക്കളും സഹോദരനും സഹോദരിയും നേരത്തെ കേസിൽ അറസ്റ്റിലായിരുന്നു.  കാജലിന്റെ പിതാവ് ഭഗത് സിങ് സമ്പന്നരായ കുടുംബത്തെ കണ്ടെത്തി തന്റെ പെൺമക്കളായ കാജലിനും തമന്നയ്ക്കും വിവാഹം ആലോചിക്കും. ഇതോടെയാണ് തട്ടിപ്പിന് തുടക്കമാകുക. 2024 മേയിൽ യുപി സ്വദേശിയായ താരാചന്ദ് ജാട്ട് എന്നയാളുടെ രണ്ട് ആൺമക്കൾക്ക് ഇയാൾ തന്റെ പെൺമക്കളെ Read More…

Crime Featured

തട്ടുകടയിലെ പാചകക്കാരന്‍ ഞെട്ടി, ശമ്പളം 10,000 രൂപ; അക്കൗണ്ടില്‍ നടന്നത് 48 കോടിയുടെ ഇടപാട് !

ന്യൂഡല്‍ഹി: റോഡ് സൈഡിലുള്ള ഭക്ഷണശാലയിലെ ഒരു സാധാരണ പാചകക്കാരനായി ജീവിതം തുടരുന്ന രവീന്ദ്ര സിംഗ് ചൗഹാന് അതൊരു പേടിസ്വപ്നമായി മാറിയിരിക്കുകയാണ്. ഭിന്ദ് സ്വദേശിയായ രവീന്ദ്ര, ഗ്വാളിയോറിലെ ഒരു ധാബയില്‍ മാസം വെറും 10,000 രൂപ ശമ്പളത്തില്‍ ജോലി ചെയ്യുകയാണ്. എന്നാല്‍, തന്റെ പേരിലുള്ള ഒരു ബാങ്ക് അക്കൗണ്ടിലൂടെ 40.18 കോടി രൂപയുടെ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്ന് അദ്ദേഹം അറിഞ്ഞത് ആദായനികുതി വകുപ്പ് വീട്ടിലേക്ക് നോട്ടീസ് അയച്ചപ്പോഴാണ്. 2017-ല്‍ മെഹ്‌റ ടോള്‍ പ്ലാസയില്‍ ജോലി ചെയ്യുന്ന സമയത്ത് ശശി ഭൂഷണ്‍ Read More…

Crime Featured

ഒരേസമയം 20 പേരുമായി ഡേറ്റിംഗ് ; എല്ലാവരോടും iPhone വാങ്ങിത്തരാന്‍ പറഞ്ഞു ; എല്ലാം യുവതി മറിച്ചുവിറ്റു…!

ഒരേസമയം 20 പുരുഷന്മാരുമായി ഡേറ്റിംഗില്‍ ഏര്‍പ്പെട്ട് അവരില്‍ നിന്നും ഐഫോണ്‍ വാങ്ങി മറിച്ചുവിറ്റ ചൈനാക്കാരിയുടെ കഥ ഓണ്‍ലൈനില്‍ വൈറലായി മാറുന്നു. കഥ 10 ദശലക്ഷം ആളുകളാണ് ഓണ്‍ലൈനില്‍ പങ്കിട്ടത്. ഈ നടപടിയിലൂടെ അവര്‍ 120,000 യുവാന്‍ സമ്പാദിച്ചെന്നും ആറു മാസത്തിനിടെയായിരുന്നു ഇവര്‍ 20 കാമുകന്മാരുമായി ഒരേ സമയം പ്രണയിച്ചതെന്നും സൗത്ത് ചൈനമോര്‍ണിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രണയിച്ച ഓരോരുത്തരോടും ഒരു പുതിയ ഐഫോണ്‍ 7 അയയ്ക്കാന്‍ ആവശ്യപ്പെട്ടു. അവരെല്ലാം അത് ചെയ്യുകയും അവള്‍ അത് വില്‍പ്പന നടത്തി സമാഹരിച്ച Read More…

Crime

പാര്‍ട്ടികളില്‍ സൗഹൃദം സ്ഥാപി ച്ചത് 20 സ്ത്രീകളുമായി; യുവതി തട്ടിയത് 30 കോടിയിലധികം രൂപ

ബംഗളൂരു: ബസവേശ്വരനഗര്‍ നഗരത്തിലെ കിറ്റി പാര്‍ട്ടികളില്‍ 20 സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് യുവതി തട്ടിയത് 30 കോടിയിലധികം രൂപ. സവിത എന്ന സ്ത്രീയ്‌ക്കെതിരേ തട്ടിപ്പിന് കേസെടുത്ത പോലീസ് അവരെ അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി, മന്ത്രി എംബി പാട്ടീല്‍ എന്നിവരുള്‍പ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ടെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സമ്പന്നരായ സ്ത്രീകളുമായി വിശ്വാസം വളര്‍ത്തിയെടുത്. ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപം എന്ന വ്യാജേന ഇവരില്‍ നിന്ന് വന്‍ തുകകള്‍ അവള്‍ പിരിച്ചെടുത്തു. അമേരിക്കയില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ Read More…

Crime

ഡ്രൈ ഐസില്‍ 10 മണിക്കൂര്‍ കാല്‍ മുക്കിയിട്ടു; ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് 10 ദശലക്ഷം ഡോളര്‍ തട്ടി

തട്ടിപ്പ് അപകടമുണ്ടാക്കി ഇന്‍ഷുറന്‍സ് കമ്പനികളെ കബളിപ്പിച്ച് ഒരു മില്യണ്‍ ഡോളറിന്റെ തട്ടിപ്പ് നടത്തിയതിന് തായ്വാന്‍ സ്വദേശിക്ക് രണ്ട് വര്‍ഷത്തെ തടവ്. ഴാങ് എന്ന് തിരിച്ചറിഞ്ഞ പ്രതിക്ക് ജൂണ്‍ 20 ന് തായ്വാന്‍ ഹൈക്കോടതി ജയില്‍ ശിക്ഷ വിധിച്ചതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, പദ്ധതിയുടെ സൂത്രധാരനായ ലിയാവോയ്ക്ക് ആറ് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചു. ഇന്‍ഷുറന്‍സ് പേഔട്ടുകള്‍ ക്ലെയിം ചെയ്യാനുള്ള ശ്രമത്തില്‍, ഷാങ് തന്റെ മുന്‍ സെക്കന്‍ഡറി സ്‌കൂള്‍ സഹപാഠിയായ ലിയാവോയുമായി 2023 Read More…

Crime Featured

വിജിലന്‍സ് വീട്ടില്‍ റെയ്ഡിനു വന്നു ; എൻജിനീയറുടെ ജനലിലൂടെ 500ന്റെ നോട്ടുമഴ, പിടിച്ചെടുത്തത് 2.1 കോടി

അഴിമതിക്കാരനായ എഞ്ചിനീയറുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡിന് വന്നപ്പോള്‍ ജനലിലൂടെ നോട്ടുമഴ. ഒഡീഷയിലെ ആര്‍ഡബ്ല്യു ഡിവിഷനിലെ പ്ലാന്‍ റോഡ്സിന്റെ ചീഫ് എഞ്ചിനീയറായ ബൈകുന്ത നാഥ് സാരംഗിയാണ് റെയ്ഡിന് ഇരയായത്. ഇയാളുടെ അനധികൃത സ്വത്ത് സമ്പാദന കേസ് വിജിലന്‍സ് ടീമിന്റെ റഡാറിന് കീഴിലായിരുന്നു. ഏഴു സ്ഥലത്ത് ഒരേസമയം പോലീസ് നടത്തിയ റെയ്ഡില്‍ കണ്ടെത്തിയത് 2.1 കോടി രൂപ. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയപ്പോള്‍ ഭുവനേശ്വറിലെ തന്റെ ഫ്‌ലാറ്റിന്റെ ജനലിലൂടെ 500 രൂപ നോട്ടുകളുടെ കെട്ടുകള്‍ വലിച്ചെറിയുകയും ചെയ്തു. തന്റെ കെട്ടിടത്തിലേക്ക് ഉദ്യോഗസ്ഥര്‍ Read More…