ഉത്തര കൊറിയയിലെ മനുഷ്യാവകാശ ലംഘനങ്ങളെ വിമര്‍ശിച്ചു യു.എന്‍. റിപ്പോര്‍ട്ട്. ഉത്തര കൊറിയ ‘പൗരന്മാരുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചിട്ടുണ്ടെന്ന്’ യു.എന്‍. മനുഷ്യാവകാശ ഓഫീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നത്തെ ലോകത്തില്‍ മറ്റൊരു ജനതയും ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടില്ലെന്ന് യു.എന്‍. മനുഷ്യാവകാശ ഹൈ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് വ്യക്‌തമാക്കി. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ഉത്തര കൊറിയയില്‍നിന്നു രക്ഷപ്പെട്ടവരുമായി നടത്തിയ 300ലധികം അഭിമുഖങ്ങളെ അടിസ്‌ഥാനമാക്കിയാണു റിപ്പോര്‍ട്ട്. രാജ്യത്ത് വധശിക്ഷകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. 2015 മുതല്‍ വധശിക്ഷ നല്‍കാനുള്ള കാരണങ്ങള്‍ Read More…

