Celebrity

ലോകത്തിലെ ഏറ്റവും ധനികരായ ഗായകരില്‍ ഒന്നാം സ്ഥാനം കൈപിടിയിലാക്കി ടെയ്ലര്‍ സ്വിഫ്റ്റ്

ലോകത്തിലെ തന്നെ ഏറ്റവും ധനികയായി ഗായകരില്‍ ഒന്നാം സ്ഥാനത്തെത്തി പോപ് താരം ടെയ്ലര്‍ സ്വിഫ്റ്റ് .ഫോബ്സ് മാസികയിലെ നിലവിലെ കണക്കുകള്‍ പ്രകാരമാണിത്. ഇതുവരെ ഈ നേട്ടം കൈപിടിയിലാക്കിയ റിയാനയെ പോലും പിന്‍തള്ളികൊണ്ടാണ് ടെയ്ലര്‍ ഒന്നാമതെത്തിയത്. 1.6 ബില്യന്‍ ഡോളറാണ് ഈ ഗായികയുടെ ആസ്തി.പാട്ടുകളുടെയും സ്റ്റേജ് ഷോകളുടെയും മൂല്യം മാത്രം അടിസ്ഥാനപ്പെടുത്തിയാണിത്. 500 മില്യന്‍ ഡോളറുടെ വര്‍ധനവാണ് ഒരു വര്‍ഷം കൊണ്ട് ടേയ്ലറിനുള്ളത്. ഗായികയുടെ വരുമാനം വര്‍ധിക്കാന്‍ തുടങ്ങിയത് എറാസ് ടൂര്‍ എന്ന പേരില്‍ ആരംഭിച്ച ലോകപര്യടനത്തിന് ശേഷമാണ്. Read More…