സവാള അഥവാ ഉള്ളി നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ്. എന്നാൽ ഉള്ളിയുടെ തൊലി ഉരിയുമ്പോൾ കറുത്ത പാടുകളോ കറുത്ത പൊടിപോലെയുള്ള പദാർത്ഥമോ ശ്രദ്ധിച്ചിട്ടുണ്ടോ? കാണുമ്പോൾ പേടി തോന്നാമെങ്കിലും, ഇത് സാധാരണയായി ‘ബ്ലാക്ക് മോൾഡ്’ അഥവാ കറുത്ത പൂപ്പൽ എന്നറിയപ്പെടുന്ന ഫംഗസ് ബാധ മൂലമുണ്ടാകുന്നതാണ്. ‘അസ്പർഗില്ലസ് നൈഗർ’ (Aspergillus niger) എന്ന ഫംഗസാണ് ഇതിന് കാരണം. ചൂടും ഈർപ്പവുമുള്ള അന്തരീക്ഷത്തിൽ ഉള്ളി വയ്ക്കുമ്പോഴോ അല്ലെങ്കിൽ ദീർഘകാലം സൂക്ഷിച്ചുവെക്കുമ്പോഴോ ആണ് ഈ ഫംഗസ് വളരുന്നത്. ഉള്ളിയുടെ ഉണങ്ങിയ പുറംതൊലിയിലോ മുകൾഭാഗത്തോ Read More…
Tag: Food Safety
പൈലറ്റുമാർ ഒരേ ഭക്ഷണം കഴിക്കാറില്ല! വിമാനത്തിലെ ഈ ‘രഹസ്യ നിയമത്തിന്’ പിന്നിലെ യാഥാർത്ഥ്യം
ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബായ് വിമാനത്തിൽ ആക്രമണശ്രമത്തെ ധീരമായി ചെറുത്ത് യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മച്ചാർ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഈ സംഭവത്തോടെ പൈലറ്റുമാരുടെ ജോലിരീതികളെക്കുറിച്ചും ഭക്ഷണക്രമത്തെക്കുറിച്ചും അറിയാൻ ആളുകൾക്ക് കൗതുകമേറി. ഇതിൽ സുരക്ഷാപരമായി ഏറെ പ്രാധാന്യമുള്ള ഒന്നാണ് വിമാനത്തിലെ പൈലറ്റുമാരുടെ ഭക്ഷണരീതി. ഒരു വിമാനത്തിലെ രണ്ട് പൈലറ്റുമാർക്ക് എയർലൈനുകൾ ഒരിക്കലും ഒരേ ഭക്ഷണം നൽകില്ല. ഇത് അവരുടെ മുൻഗണനയോ പദവിയോ നോക്കിയല്ല, മറിച്ച് കോക്പിറ്റിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സുരക്ഷാ മുൻകരുതലാണ്. Read More…
ബർത്ത്ഡേ കേക്കിനുള്ളിൽ മെറ്റൽ കമ്പികൾ! മൂന്ന് വയസ്സുകാരൻ വിഴുങ്ങി, ഞെട്ടിക്കുന്ന വീഡിയോ പങ്കുവെച്ച് അമ്മ
മഹാരാഷ്ട്രയിലെ താനെയിൽ മൂന്ന് വയസ്സുകാരനായ ഒരു കുട്ടിയുടെ ജന്മദിനാഘോഷം വലിയൊരു മെഡിക്കൽ അടിയന്തിരാവസ്ഥയായി മാറി. ജന്മദിന കേക്കിലെ അലങ്കാരപ്പണികൾക്കുള്ളിൽ ഒളിപ്പിച്ചു വെച്ചിരുന്ന കമ്പികൾ കുട്ടി അറിയാതെ വിഴുങ്ങിയതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ അമ്മ സ്നേഹ ഷെലാർ തന്റെ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഈ സംഭവം പുറത്തറിഞ്ഞത്. മകൻ രേയാൻഷിന്റെ ജന്മദിനത്തിന് ഒരു ദിവസം മുൻപ്, മെയ് 31-നായിരുന്നു ബന്ധുക്കൾക്കൊപ്പം ആഘോഷിക്കാനായി ഇവർ ഒരു പ്രാദേശിക ബേക്കറിയിൽ നിന്ന് ‘ബൗളിംഗ് തീമിലുള്ള കേക്ക് വാങ്ങിയത്. കേക്കിന് മുകളിലുണ്ടായിരുന്ന Read More…
പ്ലാസ്റ്റിക് ഡ്രമ്മില്‍ പഴകിയ ടൂത്ത് പേസ്റ്റ്; വില്‍പന പ്രമുഖ ബ്രാന്‍ഡിന്റെ പേരില്‍; വന്‍സംഘം പിടിയില്‍
ഡൽഹിയിലെ ദ്വാരകയിൽ കാലാവധി കഴിഞ്ഞ ശീതളപാനീയങ്ങളും ബിസ്ക്കറ്റുകളും വ്യാജ ടൂത്ത്പേസ്റ്റുകളും വിൽക്കുന്ന വൻ സംഘത്തെ പോലീസ് പിടികൂടി. പൊതുജനാരോഗ്യത്തിന് വലിയ ഭീഷണി ഉയർത്തുന്ന ഒട്ടേറെ ഉൽപ്പന്നങ്ങളാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്. പ്രമുഖ ബ്രാൻഡുകളുടെ ലേബലിൽ വിൽക്കാൻ തയാറാക്കിയ വ്യാജ ടൂത്ത്പേസ്റ്റുകൾ വൃത്തിഹീനമായ രീതിയിൽ പ്ലാസ്റ്റിക് ഡ്രമ്മുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് മാർച്ച് 29-ന് ബാംനോളി ഗ്രാമത്തിലെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് വൻ തട്ടിപ്പ് പുറത്തായത്. പ്രമുഖ കമ്പനികളുടെ കാലാവധി കഴിഞ്ഞ പാനീയങ്ങളും ബിസ്ക്കറ്റുകളും പുതിയ ബാച്ച് Read More…




